താൾ:CiXIV130 1885.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീതിമാൻ പനപോലെ തളിൎക്കും, അവൻ ലെബനോനിലെ കാരകിൽ
പോലെ വളരും. സങ്കീ. ൯൨, ൧൨. ൫൩

ഷുനായി വിളങ്ങി വിരുതായി ഒരു മാനനാണ്യം പ്രാപിക്കയും ചെ
യ്തു. ഇവ്വണ്ണം കേവലം സുഖിച്ചിരിക്കും നേരം അംബയോടുള്ള വി
യോഗാൎത്തി എന്ന സങ്കടമേ ഉണ്ടായുള്ളു. എന്നാൽ ൧൭൯൩ ഇലേ
തിരുജനനം എന്ന ഉത്സവസമയത്തു അംബെക്കു ദീനം കലശലായി
എന്ന കത്തു വന്നാറേ അവൻ താമസിയാതേ യാത്രയായി വിരഞ്ഞെ
ത്തി പിറ്റേ നാൾ അംബ അവന്റെ കൈകളിൽ കിടന്നുംകൊണ്ടു
നിദ്രകൊണ്ടു. അവനോ അംബക്കു യോഗ്യനായി അവൾ സ്നേഹി
പ്പാൻ ഉപദേശിച്ച കൎത്താവായ യേശുവിങ്കൽ തന്നെത്താൻ മുറ്റും
സമൎപ്പിക്കും എന്നു നേൎച്ച കഴിക്കയും ചെയ്തു. കുറേ കാലം കഴിഞ്ഞിട്ടു
അവൻ സ്വനഗരത്തിലേക്കു മടങ്ങി പോകേണ്ടി വന്നു. വിശ്വാ
സിയായൊരു പണ്ഡിതരുടെ സഹായം കൊണ്ടു അവിടത്തേ ഒരു
വിദ്യാശാലയിൽ ചേരുവാനും സ്വകാൎയ്യമായി കുട്ടികളെ പഠിപ്പിക്കു
ന്നതിനാൽ ചെലവിന്നു വക സമ്പാദിപ്പാനും സാധിച്ചു. എന്നാൽ
പുലൎച്ച തുടങ്ങി വൈകുന്നേരം ൪ മണി വരേ പാഠകം കേൾ്ക്ക. പാ
ഠം കൊടുക്ക. ഇങ്ങിനേ ഏകദേശം ഇടവിടാതേ ഉത്സാഹിച്ചു പ
ണി എടുത്തതിന്റെ ശേഷം മാത്രമേ അൎദ്ധരാത്രിയോളം സ്വകാൎയ്യ
മായി പുസ്തകങ്ങളെ ആരാഞ്ഞു പഠിപ്പാൻ സംഗതി വന്നുള്ളു.

ബ്ലുംഹൎത്തിന്നു അവൻ സുവിശേഷത്തിന്റെ ഘോഷണത്തി
ന്നായി വിളിക്കപ്പെട്ടവൻ എന്നു പൂൎണ്ണനിശ്ചയമുണ്ടായിരുന്നു. അ
തിന്നു തക്കവണ്ണം ഒരുക്കി വിദ്യാഭ്യാസം ചെയ്യേണ്ടതിന്നു ചെല
വിടുവാൻ പ്രാപ്തിയില്ലായ്കയാൽ തൂബിഞ്ഞ് എന്ന നഗരത്തിൽ
ദൈവവിദ്യാൎത്ഥികൾക്കു വേണ്ടി സ്ഥാപിച്ചിട്ടുള്ള മഠത്തിൽ സൌ
ജന്യമായി ചേൎക്കപ്പെടുവാനായി ഒരു പരീക്ഷ കൊടുക്കേണ്ടതാ
വശ്യം എന്നാൽ ബ്ലുംഹൎത്ത് ഒരുക്കം എല്ലാം തികെച്ചിട്ടു പരീക്ഷ
അടുത്തിരുന്നപ്പോൾ തമ്പുരാൻ ൧൭൯൮-ാമതിൽ പെട്ടന്നു “ഇനി
മേലാൽ കൈത്തൊഴില്ക്കാർ മുതലായ സാധുക്കളുടെ പുത്രന്മാൎക്കു
ദൈവവിദ്യാഭ്യാസം ചെയ്വാൻ അനുവാദമില്ല” എന്നൊരു ആജ്ഞ
യെ പരസ്യമാക്കിയതിനാൽ പലൎക്കും മഹാ വിഷാദമായി. എങ്കി
ലും ബ്ലുംഹൎത്ത് തമ്പുരാന്റെ ദയയെക്കാളും ദൈവത്തിൻ സൎവ്വശ
ക്തിയിൽ ആശ്രയിച്ചു പാൎത്തു. ആ കൊല്ലത്തിൽ തന്നേ ജനാലോച
നസഭ ഒരുമനപ്പെട്ടു അതിന്നു വിരോധം പറഞ്ഞതിനാൽ തമ്പുരാ
ന്റെ ആജ്ഞ ദുൎബ്ബലമായി ചമഞ്ഞു. അങ്ങിനേ ബ്ലുംഹൎത്ത് ൧൭൯൮
ഇൽ തൂബിഞ്ഞിയിലേ വിദ്യാശാലയിൽ ചേൎന്നു ശ്രദ്ധയോടേ
വിദ്യാഭ്യാസം ആരംഭിച്ചു. അവിടേ ഒരു നല്ല വിദ്യാധനം മാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/57&oldid=191538" എന്ന താളിൽനിന്ന് ശേഖരിച്ചത്