താൾ:CiXIV130 1885.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീ ഒരു പരദേശിയെ ദുഃഖിപ്പിക്കരുതു, അവനെ ഉപദ്രവി
ക്കയുമരുതു. പുറപ്പാ. ൨൨, ൨൧. ൬൫

മുള്ള മേൽവിലാസം ഹേതുവായി തപ്പാൽഭാണ്ഡത്തെ തെറ്റായിട്ടുള്ള ആൾക്കു ഏല്പി
ക്കയും ൨. കളവായ പ്രസ്താവം (ദെക്ലരേഷൻ) ഉരെച്ചെഴുതുകയും ൩. മേൽവിലാസ
ക്കാരൻ പുക്കുവാറുമുറിക്കു ഒപ്പിട്ട ശേഷം കുറവു പറകയും ൪. മൂന്നു മാസം കഴിയുന്നതി
ന്നിടേ വന്ന നഷ്ടം അറിയിക്കായ്കയും ൫. അടുക്കി പൊതി കെട്ടുന്ന കുറവുകൊണ്ടു കേടു
തട്ടുകയും ൬. ഭാണ്ഡം പുറമേയുള്ള യാതൊരു കുറവു കൂടാതേ എത്തുകയും ചെയ്യുമ്പോൾ
തന്നേ. ഇതു വിചാരിച്ചാൽ അയക്കുന്നവർ സാമാനങ്ങളെ കേടുവരാതേ ക്രമ
മായി അടുക്കി പൊതിഞ്ഞു ഭാണ്ഡം നന്നായി കെട്ടി തുന്നി അരക്കുകൊണ്ടു മുദ്രയിട്ടു സത്യ
പ്രകാരമുള്ള പ്രസ്താവത്തെ എഴുതേണ്ടതു. വീമ തീൎത്ത ഭാണ്ഡത്തെ വാങ്ങുന്നവർ ഒപ്പിടു
മ്മുമ്പേ പൊതി മുദ്ര ഇത്യാദികൾക്കു കേടു വന്നുവോ എന്നു സൂക്ഷിച്ചു നോക്കേണ്ടതു.

൭. ഭാണ്ഡത്തിൻ വില തപ്പാൽമൂലം കിട്ടുക.

നിങ്ങളിൽ ആരെങ്കിലും കോഴിക്കോട്ടുനിന്നോ മറ്റോ ചെന്നപട്ടണത്തും മറ്റുമു
ള്ളോർ ആൾക്കു വല്ല ചരക്കു തപ്പാൽവഴിയായി അയച്ചാൽ ഭാണ്ഡത്തിന്നു പിടിപ്പതു
കൂലി കൊടുത്തു പുറത്തു സാമാനങ്ങളുടെ വില എഴുതി അതു തപ്പാൽമുഖാന്തരമായി കി
ട്ടേണം എന്നും കുറിച്ചുവെച്ചാൽ കോയ്മ ആ കാൎയ്യം ഏറ്റു ഭാണ്ഡം ചെന്നപട്ടണത്തോ
മറ്റോ ഏല്പിക്കുമ്പോൾ നിങ്ങൾ എഴുതിയ വിലപ്രകാരം മേൽവിലാസക്കാരനോടു വാ
ങ്ങിയ ശേഷം നിങ്ങൾക്കു ഒരു മാസം കഴിഞ്ഞാൽ തരും. ആ അദ്ധ്വാനത്തിന്നു കോ
യ്മ നിശ്ചയിച്ച തരകു (കമ്മിഷൻ) ആവിതു:

൧൦ ഉറുപ്പികയോളം ൨ അണയും ൨൫ ഓളം ൪ അണയും ൫൦ ഓളം ൮ അണയും
ഓരോ ഇരുപത്തഞ്ചു ഉറുപ്പികെക്കും പങ്കിന്നു കാൽ ഉറുപ്പികവീതവും കൊടുപ്പൂ. സംശ
യം തോന്നിയാൽ മേൽവിലാസക്കാരൻ തപ്പാൽപ്രമാണിയുടെ(പോസ്ത് മാസ്തർ) മുമ്പിൽ
ഭാണ്ഡത്തെ തുറന്നു നോക്കുന്നതു അനുവാദം. അയച്ച ആൾ തപ്പാലിൽനിന്നുണ്ടാകുന്ന
പുക്കുവാറുമുറിയോടു കൂട ഒരു മാസം കഴിഞ്ഞു ചെന്നാൽ തനിക്കു ഭാണ്ഡം ഏല്പിച്ച തപ്പാൽ
ച്ചാവടിയിൽനിന്നു തന്നേ പണം കിട്ടും.

൮. (Money Order) “മണിയാൎഡർ” എന്ന ഉണ്ടിക
അയക്കുന്നതിനെ കുറിച്ചു.

വട്ടം കൊടുക്കേണ്ടും ക്രമം.

ഉണ്ടിക ഉറു. ൧൦ഇൽ ഏറാതിരുന്നാൽ, ൨ ണ.
” ” ” തൊട്ടു ഉറു. ൨൫ ഇൽ ഏറാത്തതിന്നു ൪ ”
” ” ൨൫ ” ” ൫൦ ” ൮ ”
” ” ൫൦ ” ” ൭൫ ” ൧൨ ”
” ” ൭൫ ” ” ൧൦൦ ” ൧ ക.
” ” ൧൦൦ ” ” ൧൨൫ ” ൧ ꠰ ”
” ” ൧൨൫ ” ” ൧൫൦ ” ൧ ꠱ ”

ഒരു പൊസ്ത്മാസ്തർ ഹിന്തുസ്ഥാനത്തിൽ തപ്പാലപ്പീസ്സുള്ള ഏതു നാട്ടിലെങ്കിലും
൧൫൦ ഉറുപ്പികയിൽ അധികമല്ലാത്ത പണത്തിന്നു ഉണ്ടിക കൊടുക്കും. ഉണ്ടികമൂലമായി
ആർ ആൎക്കു പണമയ
ക്കുന്നുവോ ആ രണ്ടാളു
കളുടെ പേരും മേലെ
ഴുത്തും മറ്റും തപ്പാലപ്പീ
സ്സിൽനിന്നു കിട്ടുന്നതാ
യ അച്ചടിച്ച കടലാസ്സി
ന്മേൽ വിവരമായിട്ടു
എഴുതി പണവും വട്ടവും തപ്പാലപ്പീസ്സിൽ കൊടുത്താൽ അതിന്നു അവിടേനിന്നു രശീതി
കൊടുത്തു പണം ആൎക്കെത്തിക്കേണാമോ അവന്നു അവിടേനിന്നു തന്നേ എത്തിക്കും.
പണം ലഭിക്കുന്നവന്നു തപ്പാൽമുഖാന്തരം അച്ചടിച്ച ഉണ്ടികച്ചീട്ട് കിട്ടും. അതിൽ കാ
ണിച്ച തപ്പാലപ്പീസ്സിൽ കിട്ടേണ്ടുന്ന പണത്തിന്നു രശീതിയും കൊടുത്തു പണം വാങ്ങി
ക്കൊള്ളേണ്ടതു. ഒരിക്കൽ കൊടുത്ത ഉണ്ടിക മൂലമായി പണം എത്താതേ പോയ്പോ
യാൽ രണ്ടാമതും മേല്പറഞ്ഞ ക്രമത്തിൽ വട്ടം കൊടുക്കുമെങ്കിൽ വീണ്ടും ഉണ്ടികച്ചീട്ടു
അയക്കപ്പെടും. ൧൫൦ ഉറുപ്പികയിൽ ഏറ മണിയാൎഡർ അയക്കുന്നില്ല.

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/69&oldid=191563" എന്ന താളിൽനിന്ന് ശേഖരിച്ചത്