താൾ:CiXIV130 1885.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദുഷ്ടൻ തന്റെ വഴിയെയും അന്യായക്കാരൻ തന്റെ വിചാരങ്ങളെയും
ഉപേക്ഷിക്കട്ടെ; ഏശാ. ൫൫, ൭. ൪൧

വിശേഷിച്ചു ഗൎമ്മാന്യൎക്കു സ്വന്തദേശത്തിലും മറ്റു രാജ്യങ്ങളോടും സമാധാനം
ഉണ്ടായിരുന്നു. സ്പാന്യരുടെ രാജാവായ അൽഫൻ്സൊ ഗൎമ്മാന്യദേശത്തിൽ വന്നു വള
രേ സ്നേഹവും സന്തോഷവും അനുഭവിച്ചു. അങ്ങോട്ടും പ്രിയം കാട്ടിയതിനാൽ പ്രഞ്ചു
ക്കാർ അറിഞ്ഞു മുഷിഞ്ഞു. അവർ പ്രഞ്ചുരാജ്യത്തിൽ എത്തിയപ്പോൾ അവനെ ദൂഷണ
ങ്ങളോടും അപമാനത്തോടും കൂടേ എതിരേറ്റു വളരേ വ്യസനിപ്പിക്കയും ചെയ്തു.

എന്നിട്ടും പ്രശംസിപ്പാൻ സംഗതിയില്ല. അവിശ്വാസവും ഭക്തികേടും രാജ്യത്തിൽ
വളരേ ഉണ്ടു. ദോഷവും വൎദ്ധിക്കേയുള്ളു. അങ്ങിനേ ഭയങ്കരമായ ഒരു കുലപാതകം
സ്ത്രാസ് ബുൎഗ്ഗ് എന്ന പട്ടണത്തിൽ സംഭവിച്ചു. ഒരു മരുന്നുഷാപ്പിൽ ഒരാൾ യദൃച്ഛ
യാ കടന്നു വില്ക്കുന്നവനെ മുറിവേല്പിച്ചു കൊന്നു, പണങ്ങൾ അപഹരിച്ചു ഓടിപ്പോ
യി പട്ടണത്തിന്റെ വാതിൽക്കൽ നിന്ന കാവല്ക്കാരനെയും കൊന്നു മാറി പോയ്ക്കളഞ്ഞു.

ഔസ്ത്രിയരാജ്യത്തിലുള്ള അവസ്ഥകൾ അത്ര സന്തോഷമായവയല്ല. അന്യരാ
ജ്യങ്ങളുമായി സമാധാനവും പ്രിയവും ഉണ്ടെങ്കിലും ജനങ്ങളിൽ വെച്ചു ദോഷവും അക്ര
മവും ഭയങ്കരമായി വൎദ്ധിച്ചു വരുന്നു. അങ്ങിനെ ഹുങ്കാൎയ്യാദേശത്തിലേ ഒന്നാം ന്യായാ
ധിപനായ മയിലറ്റ കൎത്താവിനെ സ്വന്തപണിക്കാർ കൊന്നു കളഞ്ഞു. അവൻ രാത്രി
യിൽ വീട്ടിൽ വന്നപ്പോൾ മൂന്നു നാലു ആൾ അവനെ പിടിച്ചു കാലും കൈയും കെട്ടി
യ ശേഷം കയറുകൊണ്ടു ഞെക്കിക്കൊന്നു കളഞ്ഞു.

വ്യന്നപട്ടണത്തിൽ നന്ന രാവിലേ ഒരാൾ ഒരു ഷാപ്പിൽ പ്രവേശിച്ചു. ഉടമസ്ഥ
ന്റെ കണ്ണിൽ പുകയിലപ്പൊടി ഇട്ടു അവന്നു മുറിവു ഏല്പിച്ചു. അടുത്ത മുറിയിൽ ചെന്നു
അവിടേ രണ്ടു കുട്ടികളുമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മിസ്സിയെയും ഏകദേശം
കൊന്നു പണം പറിച്ചു പോയ്ക്കളഞ്ഞു.

വേറേ ഒരു ദുഷ്ടനെ പിടിച്ചു ശിക്ഷിപ്പാൻ സംഗതി വന്നതിനാൽ ഉപകാരം.
ആയവൻ പെണ്കുട്ടികളെ ക്ഷണിക്കയും അവിടേ പണം അപഹരിച്ചു കൊല്ലുകയും
ചെയ്തു. അങ്ങിനെ ൫-൬ പെണ്കുട്ടികളിൽ സാധിച്ചു കഷ്ടം.

ബുദ്ധപെസ്റ്റ എന്ന പട്ടണത്തിന്റെ തപ്പാലാപ്പീസ്സിൽനിന്നു ൨൪൫,൦൦൦ ഉറുപ്പിക
യുള്ള ഖജാൻപെട്ടി ആശ്ചൎയ്യമാം വണ്ണം കാണാതേപോയിരിക്കുന്നു.

മനുഷ്യർ ചെയ്യുന്ന ദോഷം കൂടാതേ പല അപകടങ്ങളും ഈ ദേശത്തിൽ സംഭവി
ച്ചു. ഹുങ്കാൎയ്യദേശത്തിലേ ന‌്സൈ എന്ന നദിയിൽ ൩൫ പേരോളം ഉള്ള ഒരു കല്യാണ
ക്കൂട്ടം ശീതത്താൽ ഉറച്ച വെള്ളത്തിന്മേൽ നടക്കുമ്പോൾ അതു പൊട്ടി പിളൎന്നതിനാൽ
എല്ലാവരും മുങ്ങി ചാകയും ചെയ്തു.

ക്രൊ ആസ്യസംസ്ഥാനത്തിൽ ഒരു മത്സരം ഉണ്ടായിരുന്നു. ആ ജാതിക്കും ഹുങ്കാ
ൎയ്യൎക്കും തമ്മിൽ അശേഷം മനച്ചേൎച്ചയില്ലായ്കയാൽ ഒരു കോയ്മയുടെ കീഴിൽ ഇരിപ്പാൻ
ബഹു അനിഷ്ടം തോന്നുന്നു.

ഒരു ഉത്സവത്തിൽ അത്ര ജനങ്ങൾ എല്ലാവരും ഒരുമനപ്പെട്ടു കൂടി സന്തോഷിച്ചു.
അതെന്തെന്നാൽ: ൨൦൦ സംവത്സരങ്ങൾക്കു മുമ്പെ തുൎക്കർ വന്നു എന്ന മുഖ്യപട്ട
ണത്തെ വളഞ്ഞു അതിന്നു മൂലച്ഛേദം വരുത്തുവാൻ ഭാവിച്ചപ്പോൾ നഗരനിവാസി
കൾ അത്ഭുതമായ പരാക്രമം കാണിച്ചു മൂന്നു ലക്ഷം തുൎക്കരെ ചില മാസത്തോളം തടു
ത്തു. കഷ്ടം വൎദ്ധിച്ചു നാശം അടുത്തിരുന്ന സമയം പോലരുടെ രാജാവായ യോഹ
ന്നാൻ സൊബിയേസ്കി സഹായത്തിന്നു എത്തി തുൎക്കരെ ജയിച്ചു ഓടിപ്പിക്കയും ചെയ്തു.

ഈ സംഭവത്തിന്റെ ഓൎമ്മെക്കായിട്ടു വ്യന്നപട്ടണത്തിലും ദേശത്തിലെങ്ങും ഒരു

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/45&oldid=191509" എന്ന താളിൽനിന്ന് ശേഖരിച്ചത്