താൾ:CiXIV130 1885.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪ ആകാശങ്ങൾ നിണക്കുള്ളവ ആകുന്നു; ഭൂമിയും നിണക്കുള്ളതാകുന്നു;
നീ അവയെ അടിസ്ഥാനപ്പെടുത്തി. സങ്കീ. ൮൯, ൧൧.

ലേക്കു പുറപ്പെടുന്ന ദിവസത്തിൽ വളരേ ആളുകൾ കൂടി സ്നേഹത്തോടേ വിടവാങ്ങുക
യും ചെയ്തു.

മുമ്പേ കേട്ട പ്രകാരം ഗൎമ്മാന്യരുടെ നേരേയുള്ള കോപം നിമിത്തം സ്പാന്യരുടെ
രാജാവു ഗൎമ്മാന്യദേശത്തിൽ വന്നു ചക്രവൎത്തിയുമായി വളരേ സ്നേഹത്തോടേ പെരു
മാറുകയും ഗൎമ്മാന്യസൈന്യത്തിൻ ബഹുമതിക്കായി ഒരു സ്ഥാനം കൈക്കൊള്ളുകയും
ചെയ്തതിനാൽ പ്രഞ്ചുകാൎക്കു ബഹുമുഷിച്ചൽ തോന്നി ആകയാൽ ഈ രാജാവു അങ്ങോട്ടു
ചെന്നു, പറീസ്സ് പട്ടണത്തിൽ പ്രവേശിക്കുമ്പോൾ ജനങ്ങൾ അവനെ അപമാനിക്കയും
പരിഹസിക്കയും ചെയ്തതു അവന്നു വലിയ വ്യസനം തോന്നി.

ഈ അഹംഭാവം നിമിത്തം തന്നേ അന്യരുമായി രണ്ടു ദിക്കിൽ യുദ്ധം തുടങ്ങി
ചീനക്കാരുടെ മേൽവിചാരണയിലിരിക്കുന്ന തൊങ്കിൻ അൎദ്ധദ്വീപിൽ പ്രഞ്ചുകാൎക്കും
പഴയ ഒരവകാശം ഉണ്ടു എന്നു നടിച്ചും കൊണ്ടു സൈന്യങ്ങളെ അങ്ങോട്ടയച്ചു. ബലഹീ
നരായ ചീനക്കാരുടെ കൈകളിൽനിന്നു പറിച്ചു മേലധികാരം അപഹരിക്കയും ചെയ്തു.

അപ്രകാരം തന്നേ മദഗാസ്കർ എന്ന വലിയ ദ്വീപിന്റെ ഒരംശം പ്രഞ്ചുകാൎക്കുള്ളതു
എന്നു ചൊല്ലി, തീക്കപ്പലുകളെ അയച്ചു വെടിവെക്കുകയും ഓരോ ബലാത്കാരം പ്രവൃ
ത്തിക്കയും ചെയ്തതിനാൽ എല്ലാവൎക്കും വളരേ അനിഷ്ടമായി തീൎന്നു. എന്നാൽ ഇതുവ
രേ ഈ ദ്വീപിൽ അവൎക്കു വിശേഷിച്ചു ഒരു സാദ്ധ്യം വന്ന പ്രകാരം കാണുന്നില്ല.

ഇതാല്യദേശത്തിൽ സംഭവിച്ച ഒരു മഹാ അപകടം നിമിത്തമായി എങ്ങും വ
ലിയ ദുഃഖവും വിലാപവും പരന്നു പോയി. നേയാപ്പൾ പട്ടണത്തിന്നു സമീപം ഇ
ഷിയ എന്ന എത്രയോ ഭംഗിയുള്ള ഒരു ദ്വീപുണ്ടു. വിലാത്തിക്കാർ എല്ലാ ദിക്കുക
ളിൽനിന്നു അവിടേ വന്നു ശരീരസുഖത്തിന്നായി പാൎത്തു കളിക്കയും ചെയ്യുന്നു. അവി
ടേ പെട്ടന്നു ഭയങ്കരമായ ഒരു ഭൂകമ്പത്താൽ ൮൦൦൦ ത്തോളം ആളുകൾ നശിച്ചു പോ
യി. സൎക്കാർ ആളുകളെ കഴിയുന്നേടത്തോളം ജീവനോടേ രക്ഷിക്കേണ്ടതിന്നു വളരേ
പ്രയത്നം കഴിച്ചു. ഉടനേ ൩൫൦൦ ആളുകളെ സഹായത്തിന്നയച്ചു. രാജാവു താനും
മന്ത്രികളും അങ്ങോട്ടു പോയി, കഷ്ടം എല്ലാം കണ്ടിട്ടു രാജാവു കണ്ണുനീരോടു കൂടേ ജന
ങ്ങളെ ആശ്വസിപ്പിക്കയും ചെയ്തതല്ലാതേ ഒരു ലക്ഷം ഉറുപ്പികയും കൊടുത്തു പോൽ.
എന്നാൽ മനുഷ്യരുടെ പ്രയത്നം കൂടാതേ ദൈവം താൻ പലരെ ആശ്ചൎയ്യമാംവണ്ണം ജീ
വനോടേ രക്ഷിച്ചതു എങ്ങിനേ എന്നാൽ: രണ്ടു മതാമ്മമാർ ൫൦ മണിക്കൂർ, ൧൦ കുട്ടി
കൾ ൩൬ മണിക്കൂർ ശേഷിപ്പുകളാൽ മൂടപ്പെട്ടിരുന്നിട്ടു രക്ഷ പ്രാപിച്ചു, ഒരു പടയാളി
൧൨൫ മണിക്കൂർ കഴിഞ്ഞിട്ടത്രേ രക്ഷപ്പെട്ടു.

രാജാവിന്നു ജനങ്ങളുടെ നേരേ വളരേ വാത്സല്യം ഉണ്ടെങ്കിലും സ്ഥിതിസമത്വ
ക്കാർ ഒന്നും കൂട്ടാക്കാതേ അവനെയും കൊല്ലുവാൻ പുറപ്പെട്ടു ദൈവകരുണയാൽ സാ
ധിച്ചില്ലതാനും.

വിക്തോർ ഇമ്മാനുവേൽ എന്ന മുമ്പേത്ത രാജാവിന്റെ ഓൎമ്മെക്കായി രോമയിൽ
വെച്ചു വലിയ ഉത്സവം കഴിക്കപ്പെട്ടു ൨൫൦൦൦ ആളുകൾ ൧൫൦൦ കൊടിക്കൂറകളുമായും
൮൦ കൂട്ടം വാദ്യക്കാരുമായും പന്തെയോൻ എന്ന ശ്മശാനശാലയിൽ ചെന്നു, രാജാവിന്റെ
ശ്മശാനസ്ഥലത്തിന്നു പ്രദക്ഷിണം ചെയ്തു. പൂക്കൾ കൊണ്ടു അലങ്കരിക്കയും അവന്റെ
ഓൎമ്മെക്കായി നന്ദിയുള്ള പ്രസംഗങ്ങളെ കഴിക്കയും ചെയ്തു.

ഗൎമ്മാനരാജകുമാരൻ സ്പാന്യയിലേക്കുള്ള യാത്രയിൽ രോമയിൽ കടന്നു വരുമ്പോൾ
രാജകുഡുംബത്തെ കണ്ട ശേഷം പാപ്പാവിനെ കാണ്മാനായിട്ടു പോയി അവനോടു വ
ളരേ സ്നേഹമായി പെരുമാറുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/48&oldid=191516" എന്ന താളിൽനിന്ന് ശേഖരിച്ചത്