താൾ:CiXIV130 1885.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹോവായേ, എന്റെ ശത്രുക്കളുടെ നിമിത്തം എന്നെ നിന്റെ
നീതിയിൽ നടത്തേണമേ. സങ്കീ. ൫, ൮. ൪൫

അമേരിക്കദേശത്തിൽനിന്നു നമുക്കു വന്ന വൎത്തമാനങ്ങൾ പല പ്രകാരത്തിൽ
ആശ്ചൎയ്യമുള്ളവ തന്നേ. സകലവിദ്യകളിലും എല്ലാ യുക്തിപ്രയോഗങ്ങളിലും വളരേ
വൎദ്ധന കാണുന്നതല്ലാതേ നിവാസികളുടെ സംഖ്യ അത്യന്തം പെരുകുകയും ചില പട്ട
ണങ്ങൾ ആശ്ചൎയ്യമാംവണ്ണം വേഗത്തിൽ വലുതാകയും ചെയ്യുന്നു.

ഇപ്പോൾ പാനമ എന്ന വടക്കും തെക്കുമുള്ള അമേരിക്കയുടെ നടുവിലിരിക്കുന്ന
കരയിടുക്കു മുറിച്ചു, ഒരു തോടു കീറി പണിയിപ്പാൻ തുടങ്ങിയിരിക്കുന്നു. ഈ പ്രവൃത്തി
ക്കായി ൧൫൦൦൦ കൂലിക്കാരും ൩൯ കപ്പലുകളും, ൧൩൨ തീയന്ത്രങ്ങളും ൪൦൦൦ തീവണ്ടികളും
വരുത്തുവാൻ നിശ്ചയിച്ചു പണി മുഴുവൻ തീൎക്കേണ്ടതിന്നു ൨൦ കോടി ഉറുപ്പികയും മൂന്നു
കൊല്ലം അവധിയും സമ്മതിച്ചു പ്രവൃത്തി തുടങ്ങി എങ്കിലും കൂലിക്കാരെ കിട്ടാൻ വള
രേ പ്രയാസം ആകയാൽ മുടക്കം വന്ന പ്രകാരം കേൾക്കുന്നു. കൂലി രണ്ടര ഉറുപ്പിക
യാകുന്നു എന്നു കേട്ടാൽ മനസ്സു അങ്ങോട്ടു വലിക്കുന്നവരോടു മെല്ലവേ ഈ കാൎയ്യത്തി
ന്നായി പുറപ്പെടുവാൻ ആലോചന എന്തെന്നാൽ പ്രവൃത്തി വളരേ പനിയുള്ള സ്ഥ
ലത്തു തന്നേ നടത്തിവരുന്നതിനാൽ കൂലിക്കാർ കൂട്ടമായി തന്നേ ഒരു സഹായം കൂടാ
തേ നശിക്കയും ചെയ്യുന്നു.

തെക്കേ അമേരിക്കയിൽ മൊന്തോവിദേയോ എന്ന പട്ടണത്തിന്റെ നിവാസിക
ൾക്കു യദൃച്ഛയാ ഒരു ആപത്തു വന്നു കൂടി. പല സ്ത്രീകളും കുട്ടികളും കടല്പുറത്തു കളി
ക്കുന്ന സമയം പെട്ടന്നു സമുദ്രം വാങ്ങിപ്പോയി മുമ്പേ വെള്ളം മൂടിയ ഒരു വലിയ
സ്ഥലം കരയായി കാണായ്വന്നു. കുട്ടികൾക്കു വലിയ സന്തോഷം ആയി. അവർ
കളിച്ചും തുള്ളിയും ചിരിച്ചും കൊണ്ടിരിക്കേ ദൂരത്തുനിന്നു സമുദ്രം ഭയങ്കരമായ ഘോഷ
ത്തോടേ എത്രയോ ഉയൎന്ന തിരമാലയായിട്ടു വീണ്ടും മടങ്ങിവന്നപ്പോൾ എല്ലാവരും ഭൂമി
ച്ചു ഓടിപ്പോവാൻ നോക്കി എങ്കിലും നൂറ്റിൽ പരം ആത്മാക്കൾ വെള്ളം കുടിച്ചു നശി
ക്കയും ചെയ്തു.

ചീനരാജ്യത്തിന്നു പ്രഞ്ചുകാരെക്കൊണ്ടു അന്യായം തന്നേ ഉണ്ടായി നിശ്ചയം. എ
ന്നാൽ അവർ കുറ്റമില്ലാത്ത എല്ലാ അന്യജാതിക്കാരുടെ നേരേ കോപിക്കയും അവരെ
കഴിയുന്നേടത്തോളം ഉപദ്രവിച്ചു ഹിംസിക്കയും ചെയ്യുന്നതു വലിയ ദുൎബ്ബുദ്ധി അത്രേ.
അപ്രകാരം തന്നേ ക്രിസ്തീയമാൎഗ്ഗം അന്യദേശക്കാരെക്കൊണ്ടു പരത്തിയതാകയാൽ അതി
നെയും വിരോധിക്കയും ക്രിസ്ത്യാനികളെ ഹിംസിക്കയും ചെയ്തതു മഹാ സങ്കടം തന്നേ.
സൎക്കാർ ആയതിനെ വിരോധിക്കുന്നു. എന്നാൽ ദേശത്തിൽ എങ്ങും അധികാരം അനുസ
രിക്കാത്ത പല കൂട്ടർ നടന്നു പോന്നു. ഗ്രാമങ്ങളെ നശിപ്പിക്കയും ഉള്ളതെല്ലാം കവൎന്നു
സംഹരിക്കയും ആളുകളെ ഹിംസിക്കയും ചെയ്യുന്നതിന്നു ഒരു അമൎച്ചയും കല്പിക്കേണ്ടതി
ന്നു ബലം പോരായ്കയാൽ, ഈ മത്സരക്കാരെക്കൊണ്ടു ൨൦൦ ഇല്പരം ക്രിസ്ത്യാനികൾക്കും
പ്രാണഹാനി വന്നു.

എന്നാൽ സാധുക്കളായവരെ ഹിംസിപ്പാൻ എത്രയും ധൈൎയ്യമുള്ള ഈ പടജ്ജനങ്ങൾ
ശത്രുവിന്റെ നേരേ യുദ്ധം ചെയ്യുന്നതിൽ മഹാഭീരുക്കളായി പോർ തുടങ്ങും മുമ്പേ
തന്നേ പിന്മണ്ടി പ്രാണരക്ഷെക്കായി ഓടിപ്പോകയും ചെയ്യുന്നു. അതുകൊണ്ടു പ്ര
ഞ്ചുകാരുടെ നേരേയും നില്പാൻ കഴിഞ്ഞില്ല. കോയ്മെക്കു സമാധാനത്തിന്നായി അപേ
ക്ഷിപ്പാൻ സംഗതി വന്നതിനാൽ പ്രാഞ്ചുകാരുടെ മനസ്സുപ്രകാരം തൊങ്കിൻ എന്ന ദ്വീ
പിൻ മേലധികാരം അവൎക്കു തന്നേ ഏല്പിച്ചു സമ്മതിക്കയും ചെയ്തു.

ആഫ്രിക്കദേശത്തിലേ സുലുരാജ്യത്തിന്റെ തമ്പുരാൻ ഇംഗ്ലിഷ്ക്കാരെക്കൊണ്ടു കഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/49&oldid=191518" എന്ന താളിൽനിന്ന് ശേഖരിച്ചത്