താൾ:CiXIV130 1885.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്മ ചെയ്വാനും കൂട്ടായ്മ കാട്ടുവാനും മറക്കരുതു. എന്തെന്നാൽ ഈ വക
ബലികളിൽ ദൈവം പ്രസാദിക്കുന്നു. എബ്ര. ൧൩, ൧൬. ൫൭

ച്ചതിനാൽ മിശ്യൻസംഘമേധാവികളുടെ പക്കൽ ധാരാളമായി പ
ണം പിരിഞ്ഞു വന്നതല്ലാതേ ഓരോ ഭക്തിയുള്ള യുവാക്കൾ അവ
ൎക്കു ഹരജി ബോധിപ്പിച്ചു കൈക്കൊള്ളേണമെന്നപേക്ഷിച്ചതു കൊ
ണ്ടു ബ്ലുംഹൎത്ത് അഭിപ്രായം പറയും പ്രകാരം ഏഴു പേരെ ചേൎത്തു
അഭ്യസിപ്പിച്ചിട്ടു പുറാജാതികളിൽ സുവിശേഷത്തെ അറിയിപ്പാൻ
അയക്കേണ്ടതിന്നു നിശ്ചയിക്കയും ചെയ്തു. ബ്ലുംഹൎത്തോ സ്വദേശ
ത്തെ വിട്ടു പോകും മുമ്പേ ഓരോ പാഠകശാലകളെയും മറ്റും ചെ
ന്നു കണ്ടു തന്റെ പുതിയ ഉദ്യോഗത്തിന്നായി വിലയേറിയ പരിച
യത്തെയും മിശ്യൻസംഘത്തിന്നു അനേകസ്നേഹിതന്മാരെയും സ
മ്പാദിച്ചതിന്റെ ശേഷം ൧൮൧൬ഇൽ ഭാൎയ്യയോടും സാമാനങ്ങളോടും
കൂടി ബാസലിലേക്കു യാത്രയായി സ്വദേശക്കാരനായ ഒന്നാമത്തേ
ശിഷ്യനെയും കൂട്ടിക്കൊണ്ടുവരികയും ചെയ്തു. അനന്തരം വിചാര
ണായോഗം മേലദ്ധ്യക്ഷന്നും ശാലക്കാൎക്കും പാൎക്കേണ്ടതിന്നു ഒരു ഭവ
നം വിലെക്കു വാങ്ങി ആ ഏഴു ശിഷ്യരെ ചേൎത്തു ഔഗുസ്ത് ൧൬-ാം൲
ചില നല്ല പ്രസംഗങ്ങളെ കഴിച്ചും മിശ്യൻശാലയുടെ ക്രമങ്ങളെ
വായിച്ചു കേൾ്പിച്ചും കൊണ്ടു ശാലയെ തുറക്കുന്ന സമയത്തു സഖ
റിയ 4,6. “സൈന്യത്താലും ബലത്താലും അല്ല എന്റെ ആത്മാ
വിനാലത്രെ സാധിക്കും” എന്നു സൈന്യങ്ങളുടെ യഹോവ പറയു
ന്നു എന്നുള്ള ആധാരവചനം കേട്ടാറേ കൂടിയിരിക്കുന്നവർ ഒക്കയും
കുമ്പിട്ടു വീണു ഈ ആത്മാവിനെ തരേണ്ടതിന്നു കൎത്താവിനോടു
അപേക്ഷിച്ചു. ബ്ലുംഹൎത്തിന്റെ പ്രവൃത്തിയോ (എന്തെന്നാൽ
മിശ്യൻവേലയെ കുറിച്ചുള്ള അറിവിനെയും ഉത്സാഹത്തെയും
വൎദ്ധിപ്പിപ്പാൻ വേണ്ടി) ഒരു മിശ്യൻപത്രത്തെ രചിക്കേണ്ടതല്ലാ
തേ ശാലയിലുള്ള യുവാക്കളെ അഭ്യസിപ്പിച്ചു വളൎത്തിക്കൊണ്ടു
സുവിശേഷഘോഷണത്തിന്നായി ഒരുക്കേണ്ടതു തന്നേ. ഈ പ്രവൃ
ത്തിയെ അവൻ ബഹു വിശ്വസ്തതയോടേ ൨൩ സംവത്സരങ്ങളോ
ളം നടത്തിക്കൊണ്ടിരുന്നു. ആദിയിൽ ബാസൽമിശ്യൻസംഘം
സ്വന്തമായി ഉപദേഷ്ടാക്കന്മാരെ അയക്കാതേ ശാലയിൽ അഭ്യസി
പ്പിച്ചു വളൎത്തിയ ശിഷ്യന്മാരെ ഹൊല്ലന്തിലും ഇംഗ്ലന്തിലും ഉള്ള ചി
ലസംഘങ്ങളിൽ ഏല്പിച്ചതേയുള്ളു.എങ്കിലും ഏറക്കാലം കഴിയും
മുമ്പേ ഇതു പോരാ എന്നു വെച്ചു പുറജാതികളുടെ ദേശങ്ങളിൽ
ഉപദേഷ്ടക്കന്മാരെ അയച്ചു മിശ്യൻവേല സ്വന്തമായി ആരംഭി
ക്കയും ചെയ്തു. അങ്ങിനേ ൧൮൨൧ഇൽ മേലദ്ധ്യക്ഷൻ ബോധി
പ്പിച്ച ആലോചനെക്കു തക്കവണ്ണം വിചാരണായോഗം രണ്ടു പ്രേ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/61&oldid=191545" എന്ന താളിൽനിന്ന് ശേഖരിച്ചത്