താൾ:CiXIV130 1885.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬ നീതിമാൻ ഒരു നാളും ഇളക്കപ്പെടുകയില്ല; എന്നാൽ ദുഷ്ടന്മാർ ഭൂമിയിൽ
വസിക്കയില്ല. സുഭാ. ൧൦, ൩൦.

വരവിന്നായി കാത്തുകൊണ്ടിരുന്നു. സ്പിത്ലർ എന്നവൻ അന്നു ഒരു
മിശ്യൻസംഘത്തെ സ്ഥാപിപ്പാൻ തക്ക നിൎണ്ണയങ്ങളെ രൂപിച്ചു
മേല്പറഞ്ഞ ഭക്തിതല്പരസംഘത്തിൻ വിചാരണായോഗത്തിൻ മു
മ്പാകേ വെച്ചു. ബാസൽപട്ടണത്തിൽ ചില യുവാക്കളെ അഭ്യ
സിപ്പിച്ചു വളൎത്തുവാൻ തക്ക ഒരു മിശ്യൻശാലയെ സ്ഥാപിക്കേണ്ട
തിന്നു നഗരപ്രമാണികളുടെ സമ്മതം വരുത്തുകയും ചെയ്തു. ആ
യതു ആശിപ്പാൻ പോലും സംഗതിയില്ലാതിരുന്ന ഒരു ജയമായിരു
ന്നു. സ്പിത്ലർ തനിക്കുണ്ടായ കാൎയ്യസിദ്ധിയെ ബ്ലുംഹൎത്തിനോടു അ
റിയിച്ചാറേ ഇവൻ നന്ന സന്തോഷിച്ചിട്ടും സാവധാനതയും സു
ബോധവും പൂണ്ടിട്ടു വേണം ഈ വക ആരംഭിപ്പാൻ എന്നു പ്ര
ബോധിപ്പിച്ചു. അതിനിടേ ബാസലിൽ സ്പിത്ലരിന്റെ ഇഷ്ടത്തി
ന്നെതിരായി ചില ഭക്തിമാന്മാർ മിശ്യൻവിചാരണായോഗമായി
യോജിച്ചു ഒരു ബോധകനെ അഗ്രേസരനായും സ്പിത്ലർ എന്നവ
നെ രായസനായും നിശ്ചയിച്ചു. ഇതു തന്നേ നമ്മുടെ മിശ്യൻ
സംഘത്തിന്റെ ജനനദിവസമാകുന്നു. ൧൮൧൫ഇലേ സപ്തെമ്പർ
൨൫-ാം ൲ ഈ ഏഴു മേധാവികൾ ഒന്നാം പ്രാവശ്യം യോഗമായി
കൂടി നിൎണ്ണയങ്ങളെ സ്ഥാപിച്ചു “സുവിശേഷപ്രേരിതസംഘം”
എന്ന പേർ അംഗീകരിക്കയും ചെയ്തു. ചില വൈഷമ്യങ്ങൾ നീ
ങ്ങിപ്പോയതിന്റെ ശേഷം അവർ ബ്ലുംഹൎത്തിനെ സ്ഥാപിപ്പാൻ
പോകുന്ന ശാലയുടെ ഒന്നാം ഗുരുവും മേലദ്ധ്യക്ഷനും ആയി
തീരാൻ കൎത്താവിൻ നാമത്തിൽ വിളിച്ചു. ബ്ലുംഹൎത്ത് ഈ പ
ത്രിക കിട്ടി വായിച്ചാറേ ഇതു കൎത്താവിന്റെ വഴി എന്നറിഞ്ഞു
ജീവനുള്ള ദൈവത്തിൽ ആശ്രയിച്ചും കൊണ്ടു ആ വിളിയെ സ
ന്തോഷത്തോടെ കൈക്കൊണ്ടു മറുവടി അയച്ചു. ഇനി ഒരു മുട
ക്കമേ ഉണ്ടായുള്ളു. അതെന്തെന്നാൽ വിൎത്തമ്പൎഗ്ഗിലേ രാജാവിന്റെ
അനുവാദംകൊണ്ടാവശ്യം അതിന്നു തക്കവണ്ണം ബ്ലുംഹൎത്ത് ഹരജി
ബോധിപ്പിച്ചപ്പോൾ ബാസലിലേക്കു പോയി പാൎത്തിട്ടു സ്വദേശ
ത്തിലേക്കു മടങ്ങിവരുവാൻ അനുവാദമുണ്ടെങ്കിലും വീണ്ടും ബോ
ധകസ്ഥാനം പ്രാപിപ്പാൻ ആശിക്കരുതെന്ന രാജാജ്ഞ കേട്ടു കുറേ
വ്യസനിച്ചിട്ടും തന്റെ കാൎയ്യം കൎത്താവിൽ തന്നേ സമൎപ്പിച്ചു ധൈ
യ്യം കൊള്ളുകയും ചെയ്തു. ആ സമയത്തു ബാസൽപട്ടണത്തിൽ
ഒരു റുശ്യനായകിയുടെ മാനസാന്തരഘോഷണത്താൽ അനേകരു
ടെ ഹൃദയത്തിൽ യേശുവിങ്കലേ വിശ്വാസവും സ്നേഹവും ഉജ്ജ്വലി
ച്ചിട്ടു പലരും സ്വൎണ്ണാഭരണാദികളെ കൎത്തൃകാൎയ്യത്തിന്നായി ഏല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/60&oldid=191543" എന്ന താളിൽനിന്ന് ശേഖരിച്ചത്