താൾ:CiXIV130 1885.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെരിഞ്ഞെടുത്തവരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളെയും
അത്ഭുതങ്ങളെയും കാണിക്കും. മത്ത. ൨൪, ൨൪. ൪൩

ങ്ങൾ കിട്ടുകയില്ല. ആയതുകൊണ്ടു ഈ പണവിശേഷങ്ങളെ ആലോചിച്ചു തീൎക്കേണ്ട
തിന്നു ഇംഗ്ലിഷ്ക്കോയ്മ മറ്റുള്ള രാജ്യങ്ങളുടെ മന്ത്രികളെ ഒരു യോഗത്തിന്നായി ക്ഷ
ണിച്ചു. അവർ നിശ്ചയിക്കുന്നതിൽ രാജാവു താൻ സമ്മതിക്കുന്നു പോൽ.

തുസ്യരാജ്യത്തിൽ ഈ കഴിഞ്ഞ കൊല്ലത്തിൽ കുറേ സുഖം ഉണ്ടായിരുന്നെങ്കിലും
സ്ഥിതിസമത്വക്കാരുടെ ദുഷ്പ്രവൃത്തി ഇനിയും രഹസ്യത്തിൽ നടക്കുന്നു. അങ്ങിനേ
ഒരിക്കൽ അവർ ഒരു പൊലീസ്സുമേലാധികാരിയോടു ഒരു വീട്ടിൽ വളരേ സ്ഥിതിസമ
ത്വക്കാർ കൂടിവന്നിരിക്കുന്നു എന്നൊരു കള്ളവൎത്തമാനം അറിയിച്ചു. അവൻ നിശ്ച
യിച്ച വീട്ടിൽ വന്നു പ്രവേശിച്ചപ്പോൾ പെട്ടന്നു വാതിൽ തുറന്നു രണ്ടു സ്ഥിതിസമ
ത്വക്കാർ അവനെ വെടിവെച്ചു കൊന്നു കളഞ്ഞു. ഈ ദുഷ്ടരെ പിടിപ്പാൻ എത്ര ഉത്സാ
ഹിച്ചാലും സാദ്ധ്യമില്ല. അവരുടെ നാശകരമായ പ്രവൃത്തികൊണ്ടു അത്രേ അവരെ
അറിയാം.

ചക്രവൎത്തിയുടെ കിരീടധാരണം ഒരു അക്രമം കൂടാതേ കൊണ്ടാടുവാൻ ആ ദുഷ്ട
ന്മാർ സമ്മതിച്ചതു ആശ്ചൎയ്യം തന്നേ. ഈ ഉത്സവം ബഹു കൌതുകത്തോടും തേജസ്സോ
ടും കൂടേ മേയി ൨൪-ാം൲ മൊസ്ക്കവ എന്ന പട്ടണത്തിൽ കഴിഞ്ഞു. രാജ്യത്തിന്റെ
എല്ലാ ദിക്കുകളിൽനിന്നു ചേൎന്നു വന്ന മഹാന്മാരും ജനങ്ങളും പൂൎണ്ണസന്തോഷം അനുഭ
വിക്കയും ചെയ്തു.

മുമ്പേത്ത ചക്രവൎത്തി മരണംപ്രാപിച്ച സ്ഥലത്തിൽ വലുതായിട്ടുള്ള ഒരു പള്ളി അ
വരുടെ ഓൎമ്മെക്കായി സ്ഥാപിക്കേണ്ടതിന്നു കല്പന പരസ്യമായി. അതിന്നായിട്ടു കോയ്മ
൮൦ ലക്ഷം ഉറുപ്പിക നിശ്ചയിച്ചു. ൧൦ കൊല്ലത്തിൻ അകം ആ നിൎമ്മാണത്തെ തീ
ൎപ്പാൻ ഭാവിക്കുന്നു.

സ്വേദരുടെ രാജാവിന്നു അതിന്നു ചേൎന്നിരിക്കുന്ന നൊൎവ്വെഗദേശത്തിലും
വാഴ്ച ഉണ്ടാകയാൽ അവിടത്തേ രാജസഭ അവന്നു വളരേ വിരോധമായിരിക്കുന്നു.
ആകയാൽ രാജാവിന്റെ മന്ത്രിയായ സേല്മർകൎത്താവിന്റെ നേരേ സംഗതി കൂടാതേ
ഒരു അന്യായം കൊണ്ടുവന്നു. അവർ തന്നേ അവനെ വിസ്തരിച്ചു, കുറ്റമില്ലാത്തവ
നെ മന്ത്രിസ്ഥാനത്തിൽനിന്നു നീക്കി. ഒരിക്കലും സൎക്കാർ ഉദ്യോഗം ഇനി ഉണ്ടാകരുതു
എന്നും വ്യവഹാരത്തിന്റെ ചെലവു പിഴയായിട്ടു സഹിക്കേണം എന്നും കല്പിച്ചതിനാൽ
രാജാവിന്നു ദേശത്തിൽ മേലധികാരം ഇല്ല എന്നു പ്രസ്ഥാപിപ്പാൻ വിചാരിച്ചു, രാ
ജാവിന്നു വളരേ വ്യസനം ഉണ്ടായി. വിശ്വസ്തനായ തന്റെ മന്ത്രിയെ കഴിയും വ
ണ്ണം മാനിച്ചു, എങ്കിലും രാജസഭ മത്സരമായി വിധിച്ച വിധിയെ നീക്കുവാൻ ധൈൎയ്യം
ഉണ്ടായില്ല.

പ്രഞ്ചുരാജ്യത്തിൽ കാൎയ്യം എല്ലാം ഇനിയും അമാന്തമായി കിടക്കുന്നു. സ്ഥിതി
സമത്വക്കാരും ജനപ്രഭുത്വക്കാരും ചക്രവൎത്തിപ്രിയരും രാജവിശ്വസ്തരും എന്ന പല
പല കൂട്ടരായി ജനങ്ങൾ പിരിഞ്ഞു നടക്കുന്നതിനാൽ രാജ്യത്തിൽ ഒരു സുഖവും ഒരു
സാദ്ധ്യവും ഇല്ല. എന്നിട്ടും അഹംഭാവം മാറീട്ടില്ല. ലോകത്തിൽ പ്രധാനജനം അ
വർ തന്നേ എന്നു വമ്പു പറകയും ഗൎമ്മാന്യരുടെ നേരേ ഉഗ്രകോപം തന്നേ മനസ്സിൽ
ധരിക്കയും ചെയ്യുന്നു. ബലമില്ലാത്ത സൎക്കാർ പ്രയാസേന അത്രേ അധികാരം നടത്തു
ന്നു. പണ്ടുള്ള രാജകുഡുംബത്തിന്റെ നേരേ ഓരോ കഠിനകല്പനകളെ നടത്തിയതി
നാൽ പല ആളുകൾക്കു മുഷിച്ചൽ തോന്നുന്നു. ഈ കുഡുംബത്തിലേ ശ്രേഷ്ഠനായ ഷം
ബോർപ്രഭു ഔഗുസ്തമാസം ൨൪-ാം൲ കഴിഞ്ഞതു കൊണ്ടു പരീസ്സ് പ്രഭു കാരണവനായി
തീൎന്നപ്പോൾ അവനെ ദേശത്തിൽനിന്നു പുറത്താക്കി എങ്കിലും അവൻ സ്പാന്യരാജ്യത്തി

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/47&oldid=191513" എന്ന താളിൽനിന്ന് ശേഖരിച്ചത്