താൾ:CiXIV130 1885.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങൾക്കു ദൈവവചനത്തെ പറഞ്ഞു തന്നു നിങ്ങളെ നടത്തിയവരെ
ഓൎത്തുകൊൾവിൻ. എബ്ര. ൧൩, ൭. ൫൯

കയും ചെയ്തു. രണ്ടു കൊല്ലം കഴിഞ്ഞിട്ടു മേധാവികൾ പിന്നേയും
൪ പേരെ അയച്ചാറേ ചില ഇംഗ്ലിഷു ചങ്ങാതിമാരുടെ അപേക്ഷ
നിമിത്തവും ധനസഹായത്താലും ഹെബിക്ക് മെഗ്ലിങ്ങ് എന്ന
രണ്ടു ഉപദേഷ്ടാക്കന്മാർ ധാൎവ്വാടി എന്ന പട്ടണത്തിൽ ഒരു സ്ഥാ
നത്തെ സ്ഥാപിപ്പാൻ ഇടയായി പിറ്റേ കൊല്ലത്തിൽ ഹെബിക്ക്
ഹുബ്ലി എന്ന നഗരത്തിൽ കൎത്തൃവേലയെ ആരംഭിച്ചു. പിന്നേ
ആ സമയം അഞ്ചരക്കണ്ടിയിലേ അടിമകളുടെ ഇടയിൽ മിശ്യൻ
വേലയെ നടത്തിയ മീഖാ എന്ന ഉപദേശി അപേക്ഷ ബോധിപ്പി
ച്ചതുകൊണ്ടും തലശ്ശേരിയിലേ ജഡ്ജിസായ്പു ഇല്ലിക്കുന്നിന്മേൽ പു
തുതായി പണിയിച്ച ഭവനത്തെ സമ്മാനിച്ചതുകൊണ്ടും ബാസലി
ലേ മേധാവികളുടെ സമ്മതത്തോടു കൂടേ ഈ മലയാളരാജ്യത്തിലും
പണ്ഡിതരായ ഗുണ്ടൎത്ത് മുതലായ ഉപദേഷ്ടാക്കന്മാർ വന്നു സുവി
ശേഷഘോഷണം തുടങ്ങുകയും ചെയ്തു. ഇപ്രകാരം ഇന്ത്യാരാജ്യ
ത്തിൽ കൎത്തൃവേല തഴെച്ചും പൂത്തും മനോഹരമായി ഫലിച്ചും
കൊണ്ടിരിക്കേ മേലദ്ധ്യക്ഷനായ ബ്ലുംഹൎത്ത് ബാസലിൽ നിദ്രപ്രാ
പിച്ചു. അനുഗ്രഹമേറിയ പ്രവൃത്തിയിൽനിന്നു തന്നേ കൎത്താവു ത
ന്റെ വിശ്വസ്തനായ ദാസനെ നിത്യസന്തോഷത്തിലേക്കു വിളിച്ചു.

ബാസൽമിശ്യനിൽ ബ്ലുംഹൎത്തിന്റെ പേർ ഇനിയും മറന്നു
പോയിട്ടില്ല. അവന്റെ പ്രവൃത്തികളോ വാടിപ്പോകാതേ മേലിൽ
നിന്നു അനുഗ്രഹിക്കപ്പെട്ടു വിടൎന്നും വൎദ്ധിച്ചും നല്ല ഫലങ്ങളെ കാ
ച്ചും കൊണ്ടിരിക്കുന്നു. സങ്കീ. 1 — 3.

ഒരു കീൎത്തനം.

Safe in the arms of Jesus.

അനാദിയായുള്ള ദൈവം നിന്റെ അഭയസ്ഥാനം ആകുന്നു;
താഴെ നിത്യ ഭുജങ്ങളും ഉണ്ടു. ൫ മോശെ ൩൩, ൨൭.

൧. യേശുവിൻ കയ്യിൽ ചാഞ്ഞും — മാറോടും ചാരീട്ടും
സ്നേഹക്കടാക്ഷം ആഞ്ഞും — ഈ മനം ആറീടും;
തേജസ്സിൽ മേലാപ്പൂടെ — തീപ്പളുങ്കാഴിമേൽ
തേമ്പാതലെക്കും നാദം — ദൂതരിൽ ഗാനം — കേൾ. യേശുവിൻ —

൨. യേശു ഭുജത്തിൽ ക്ഷേമം — ആധിവിഹീനവും
ഏശാതു ദോഷഹേമം — ലോകപരീക്ഷയും
ചേരാതു മനോവാട്ടം — പേടികലക്കവും
കേഴേണ്ട; ഇങ്ങേതാനും — ശോധന ശേഷിക്കും. യേശുവിൻ—

൩. ആരേലും അസ്തിവാരം — മാറാത്ത പാറയാൻ
വാൎന്ന വിലാവിൽ ദ്വാരം — പൂകീട്ടൊതുങ്ങും ഞാൻ;
രാതീരും നേരത്തോളം — പൊറുത്തു പാൎക്കുവേൻ
ഏറീടും പുത്തൻ പോഴിൽ — പോങ്കരം കാണുവേൻ. യേശുവിൻ—

8*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/63&oldid=191550" എന്ന താളിൽനിന്ന് ശേഖരിച്ചത്