താൾ:CiXIV130 1885.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്തുതി .

പാഹി മാം യേശോ സദാം പരിപാഹി മാം യേശോ
പാപമേദുരപാരാവാരപാരദ ചാരുപാദ
വാരിജ സാധുലോകകുസ്തുഭചന്ദ്ര.
ചരണനതജനശരണ വരഗുണഭരണ ദുൎഗ്ഗുണ
ഹരണനിപുണ. പാഹി മാം യേശോ സദാ
പരിപാഹി മാം യേശോ.
ദീനവത്സല ദോഷഹീന സജ്ജനാധീന
പീനപൌരുഷപരിഹീന സൽക്രിയാലീന
സുജനവനഭവതപന പരിമൃദുവചന
കന്മഷദഹന പാവന. പാഹി മാം യേ
ശോ സദാ പരിപാഹി മാം യേശോ.
യൂദമന്നവഗോത്രജാത കാരുണ്യപാത്ര
പൂതമാനസമിത്ര ദൂതപൂജിതഗാത്ര.
ദുരിതഹര മൃദുചരിത ബഹുജനവിനുത
ഗുരുതരവിഭവചരിത. പാഹി മാം യേ
ശോ സദാ പരിപാഹി മാം യേശോ.
ശിഷ്ടകന്യകാസൂനോ ദുഷ്ടകൈരവഭാനോ
ശ്ലിഷ്ടകാംക്ഷിതധേനോരിഷ്ടപുഷ്ടിദ
തനോ. ഭുവനജനനുതിഭവന മൃതിവ്യ
ഥസഹന ജനിമൃതിവ്യസനദഹന.
പാഹി മാം യേശോ സദാ പരിപാഹി മാം യേശോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/8&oldid=191429" എന്ന താളിൽനിന്ന് ശേഖരിച്ചത്