താൾ:CiXIV130 1885.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹോവായിക്കു പാടി, അവന്റെ നാമത്തെ വാഴ്ത്തുവിൻ; നാൾതോറും
അവന്റെ രക്ഷയെ അറിയിപ്പിൻ. സങ്കീ. ൯൬, ൨. ൪൯

ബാസൽമിശ്യനിലേ ഒന്നാം മേലദ്ധ്യക്ഷൻ.

ഇക്കഴിഞ്ഞ സംവത്സരം ബാസൽമിശ്യന്നു സന്തോഷിച്ചു ക
ൎത്താവിന്റെ നാമത്തിന്നു സ്തുതിയും സ്ത്രോത്രവും ചൊല്ലുവാൻ തക്ക
ഒരു കൃപാകൊല്ലമായിരുന്നു. ൧൮൩൪ ഇൽ ബാസൽമിശ്യൻ സം
ഘത്തിന്റെ ആദ്യപ്രേരിതരായ ഉപദേഷ്ടാക്കൾ ( ഈ കടാല്പുറത്തി
ലേ) മംഗലപുരത്തു കപ്പൽ കിഴിഞ്ഞു പ്രവൃത്തി ആരംഭിച്ചതുകൊ
ണ്ടു ൧൮൮൪ നമ്മുടെ മിശ്യൻവേലയുടെ ൫൦-ാം സംവത്സരം ആ
യിരുന്നുവല്ലോ. നമ്മുടെ പ്രിയ വായനക്കാരിൽ പലൎക്കും ബാസൽ
മിശ്യൻ നടത്തി വരുന്ന ശാലകളിലും മറ്റോരോ പ്രകാരത്തിലും
പല ഉപകാരങ്ങളും അനുഗ്രഹങ്ങളും ലഭിച്ചതു കൊണ്ടു ഈ മി
ശ്യൻസംഘത്തിന്റെ ഉല്പത്തിയെ പറ്റി ചില വിശേഷങ്ങളെ കേ
ട്ടറിഞ്ഞാൽ സന്തോഷമുണ്ടാകുമെന്നു തോന്നുന്നു. ബാസൽമിശ്യൻ
സംഘത്തെ സ്ഥാപിച്ച ഭക്തിമാന്മാരിൽ ഒരു ശ്രേഷ്ഠന്റെ ചിത്രം

7

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/53&oldid=191527" എന്ന താളിൽനിന്ന് ശേഖരിച്ചത്