താൾ:CiXIV130 1885.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦ ദരിദ്രനെ കുറിച്ചു വിചാരിക്കുന്നവൻ ഭാഗ്യവാൻ; യഹോവാ അനൎത്ഥമുള്ള
നാളിൽ അവനെ വിടുവിക്കും. സങ്കീ. ൪൧, ൧.

പുസ്തകങ്ങളെ അച്ചടിപ്പിച്ചു പരത്തിയിരിക്കുന്നു. കഴിഞ്ഞകൊല്ലത്തിന്റെ വരവു
൧൧൨,൪൨൮ ഉറുപ്പിക തന്നേ.

ഇനി സജ്ജനങ്ങളിൽ വെച്ചു കഴിഞ്ഞ കൊല്ലത്തിൽ അന്തരിച്ചു പോയ ഒരാളെ
നന്ദിയോടു കൂടേ ഓൎക്കേണം. സൎവ്വരോഗചികിത്സെക്കുള്ള ചെറിയ ഗുളികകളെ കൊ
ണ്ടു എത്രയും കീൎത്തിപ്പെട്ട ഹൊലോവെ സായ്പ് ൮൪ വയസ്സുള്ളവനായി മരിച്ചു. അവൻ
ബഹുധനവാനായിരുന്നു എങ്കിലും ഔദാൎയ്യശീലനത്രെ. ദരിദ്രക്കുട്ടികളുടെ പഠിപ്പിന്നാ
യി ഒരു കൊല്ലത്തിൽ ൬൦ ലക്ഷം ഉറുപ്പിക സമ്മാനിച്ചതല്ലാതേ ഗതിയില്ലാത്തവൎക്കു സ
ഹായിപ്പാൻ എപ്പോഴും മനസ്സുള്ളവനായിരുന്നു.

ഗൎമ്മാന്യ രാജ്യത്തിൽ പ്രായപ്പെട്ട മൂന്നു കിഴവന്മാർ ഇനി നല്ല സൌഖ്യത്തോ
ടും ദേഹിദേഹബലത്തോടും ഇരിക്കയും രാജ്യകാൎയ്യങ്ങളെ നടത്തുകയും ചെയ്യുന്നതു
ദൈവത്തിന്റെ വലിയ കരുണ തന്നേ. അവരുടെ നേരേ സ്ഥിതിസമത്വക്കാ
ൎക്കും തന്നേ ഒന്നും പ്രവൃത്തിപ്പാൻ സാധിക്കുന്നില്ല. ആ കൂട്ടക്കാരുടെ ഒരു പ്രധാനി
യായ ലസ്കർ അമേരിക്കദേശത്തിൽ അന്തരിച്ചപ്പോൾ അവിടത്തേ സൎക്കാർ ഗൎമ്മാന്യ
ഗവൎമ്മെണ്ടിലേക്കു ഈ സംഭവം അറിയിച്ചു അവന്നു വേണ്ടി ഒരു വിലാപപത്രിക
അങ്ങോട്ടയക്കേണം, എന്നപേക്ഷിച്ചു, അതിന്നു ബിസ്മാൎക്ക പ്രഭു: അയാൾ എപ്പോഴും
ഗൎമ്മാന്യക്കോയ്മയുടെ നേരേ വിരോധം അത്രേ പ്രവൃത്തിച്ചതിനാൽ അവന്റെ മരണം
നിമിത്തം അധികം വിലാപിപ്പാൻ സംഗതിയില്ല, എന്നുത്തരം അറിയിച്ചു. അതിനാൽ
സ്ഥിതി സമത്വക്കാർ വളരേ ദുഷിച്ചു എങ്കിലും വിരോധിപ്പാൻ ധൈൎയ്യം ഉണ്ടായില്ല.
ഗൎമ്മാന്യയിൽ എങ്ങും

അഹോ പ്രകൃതിസാദൃശ്യം
ശ്ലേഷ്മണോദുൎജ്ജനസ്യച
മധുരൈഃ കോപമായാതി
കടുകൈരുപശാമ്യതി! അൎത്ഥാൽ: കഫത്തിന്റെയും ദുൎജ്ജന
ത്തിന്റെയും സാദൃശ്യം ആശ്ചൎയ്യം തന്നേ. മധുരം കൊണ്ടു കോപിക്കും ക്രൂരം കൊണ്ടു
ശമിക്കും! എന്നതു അറിഞ്ഞതിനാൽ ഈ ദുഷ്ടരെ ഒരു ക്ഷമ കൂടാതേ അമൎത്തിവെക്കുന്നു
ണ്ടു. അതിനാൽ സാധുജനങ്ങൾക്കു വളരേ ആശ്വാസം ഉണ്ടു.

ഈ കഴിഞ്ഞ കൊല്ലത്തിൽ എങ്ങും ക്രിസ്തീയസഭയുടെ നവീകരണം നടത്തിയ ലു
ഥരിന്റെ ഓൎമ്മെക്കായി വളരേ ഘോഷത്തോടേ ഓരോ ഉത്സവങ്ങൾ കഴിക്കയും ക്രിസ്തീ
യ വിശ്വാസത്തിന്നും സ്നേഹത്തിന്നും സാക്ഷിയായി ഓരോ ജനോപകാരമായ സ്ഥാപ
നങ്ങളെ നിശ്ചയിക്കയും ചെയ്തിരിക്കുന്നു. ലുഥർ ഉപദേശിച്ചു വന്ന വിത്തംബൎഗ്ഗ് പട്ട
ണത്തിൽ പ്രത്യേകം വളരേ ആളുകൾ കൂടി ചക്രവൎത്തിയുടെ കുമാരനും വന്നു ലുഥരി
ന്റെ ശവക്കുഴിമേൽ പൂമാല ഇട്ടു. അവന്റെ ഓൎമ്മെക്കായി വിശേഷമായ പ്രസംഗം
കഴിക്കയും ചെയ്തു.

ശേഷം വലിയൊരു ഉത്സവം സപ്തെംബർ മാസത്തിലേ ൨൭-ാം൲ രാജ്യത്തിൽ
എങ്ങും കൊണ്ടാടിയിരുന്നു. പ്രഞ്ചുയുദ്ധത്തിൽ പ്രാപിച്ച ജയത്തിന്റെ ഓൎമ്മെക്കായി
നിശ്ചയിക്കപ്പെട്ട സ്മരണചിഹ്നം റീദെൻ ഹൈൻ എന്ന സ്ഥലത്തിലേക്കു കൊണ്ടു
വന്നു അവിടെ ഒരു മലയിൽ സ്ഥാപിച്ചു പ്രതിഷ്ഠ ചെയ്യേണ്ടതിന്നു രാജ്യത്തിൽനിന്നും
എങ്ങും ആളുകൾ കൂടി സന്തോഷിച്ചു. ദിഗ്ജയമുള്ള ചക്രവൎത്തിയും എത്തി. മനത്താഴ്മ
യോടു കൂടേ ദൈവത്തെ സ്തുതിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/44&oldid=191507" എന്ന താളിൽനിന്ന് ശേഖരിച്ചത്