താൾ:CiXIV130 1885.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അല്ല തന്റെ ദേഹിയെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തൊരു
മറുവില കൊടുക്കും? മത്ത. ൧൬, ൨൬. ൫൧

രൂപമുള്ളവനായ ഹേതുവാൽ അവളോടു പ്രത്യേകമായി താല്പൎയ്യം
പൂണ്ടു ഹൃദയം തുറന്നു കൊടുക്കയും അവളുടെ വാത്സല്യം അനുഭവി
ച്ചതല്ലാതേ ആദ്യപഠിപ്പു അവളിൽനിന്നു തന്നേ ലഭിക്കയും ചെ
യ്തു. മനുഷ്യൻ തന്റെ ബാല്യത്തിൽ നുകത്തെ ചുമക്കുന്നതു നല്ലതു
എന്ന വേദോക്തിക്കനുസാരമായി ബ്ലുംഹൎത്ത് ചെറുപ്പം മുതൽ ത
ന്നേ വേണ്ടുവോളം കഷ്ടം അനുഭവിച്ചു വന്നു. ൬-ാം വയസ്സിൽ ശാ
ലയിലേ പഠിപ്പു തുടങ്ങിയാറേ അവൻ ഭയശീലനാകകൊണ്ടു പഠി
പ്പു വശത്താക്കി മറ്റവരോടൊന്നിച്ചു മുമ്പോട്ടു പോകുവാൻ വളരേ
വൈഷമ്യമായിത്തോന്നി. ഒരു ദിവസം നന്ന തോറ്റു പോയിട്ടു അവ
ൻ ശങ്ക ഭീരുത്വം എന്നിത്യാദികളെ അടക്കിയ ശേഷമത്രേ പഠിപ്പു ന
ല്ലവണ്ണം ഫലിച്ചു തുടങ്ങിയുള്ളു. ആ സമയം തന്നേ അംബെക്കു ക
ഠിനദീനം പിടിച്ചു മൂന്നു കൊല്ലത്തോളം ഖിന്നഭാവം പറ്റിയതുനിമി
ത്തം മകന്നു ലഘു മനസ്സു കളിഭാവം പ്രപഞ്ചമോഹം എന്നിവറ്റെ
എല്ലാം ഉപേക്ഷിച്ചു മനസ്സു ദിവ്യകാൎയ്യങ്ങളിലേക്കു തന്നേ തിരിച്ചു
വെക്കുവാൻ സംഗതി വന്നു. അനന്തരം വൈദ്യന്മാരുടെ വൈഭവം
കൊണ്ടല്ല ദൈവകൃപയാലത്രേ അംബ പൂൎണ്ണസൌഖ്യംപ്രാപിച്ച
തിനെ കണ്ടറിഞ്ഞിട്ടു അവൻ സന്തോഷവും ആശ്വാസവും നിറ
ഞ്ഞവനായി ജീവനുള്ള ദൈവത്തിന്റെ സൎവ്വശക്തി കരുണകളിൽ
ആശ്രയം വെച്ചു വിശ്വാസത്തിൽ വേരൂന്നിനില്ക്കയും ചെയ്തു. അ
ന്നു അവന്റെ ബുദ്ധിപ്രാപ്തികളും പരിചോടേ വിടൎന്നു തുടങ്ങി.
അവൻ പിതൃനഗരത്തിലേ ഉയൎന്ന പാഠശാലകളിൽ ചേൎന്നു വിദ്യാ
ഭ്യാസം ആരംഭിപ്പാൻ ഇച്ഛിച്ചു കൊണ്ടിരിക്കുമ്പോൾ അഛ്ശൻ ഒരു
ദിവസം ഒരൂരിലേ ചന്തെക്കു പോയി മടങ്ങി എത്തിയാറേ ഓരോ
കുട്ടിക്കു ഓരോ സമ്മാനങ്ങളെയും മൂത്ത മകനായ നമ്മുടെ ഗൊ
ത്ലീബിന്നു ഇതാ ചെരിപ്പുകൈത്തൊഴില്ക്കാർ പണിയെടുക്കുമ്പോൾ
അരെക്കു കെട്ടാറുള്ള ഒരു ശീലയെയും കൊണ്ടുവന്നു. അതു അവന്നു
അയ്യോ എന്തു ഒരു സങ്കടം. ആശ വിട്ടു അന്ധകാരം അവന്റെ
ഹൃദയത്തിൽ നിറഞ്ഞു. എന്നിട്ടും അഛ്ശന്റെ ഇഷ്ടത്തിന്നു കീഴട
ങ്ങണം എന്നു വെച്ചു സങ്കടം അമൎത്തു അഛ്ശന്റെ അരികേ
ഇരുന്നുകൊണ്ടു ആ കൈത്തൊഴിൽ ശീലിപ്പാന്തുടങ്ങി. എന്നാ
ൽ വളരേ കൈപ്പിഴയും ആ പ്രവൃത്തിക്കു സാമൎത്ഥ്യമില്ലെന്നതും
കാണായ്വന്നതിനാൽ അഛ്ശന്നു അല്പം നീരസം തോന്നി അംബ
യോ കൎത്താവു വേറൊരു വഴിയെ കാട്ടും എന്നു മകനെ ആശ്വ
സിപ്പിച്ചു. വിദ്യാതാല്പൎയ്യം അധികം ഉണ്ടാക ഹേതുവാൽ അവൻ

7*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/55&oldid=191532" എന്ന താളിൽനിന്ന് ശേഖരിച്ചത്