Jump to content

കൗടില്യന്റെ അർത്ഥശാസ്ത്രം/ഏഴാമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കൗടില്യന്റെ അർത്ഥശാസ്ത്രം
ഷാഡ്ഗുണ്യം - ഏഴാമധികരണം

[ 465 ] താൾ:Koudilyande Arthasasthram 1935.pdf/476 [ 466 ] താൾ:Koudilyande Arthasasthram 1935.pdf/477 [ 467 ] താൾ:Koudilyande Arthasasthram 1935.pdf/478 [ 468 ] താൾ:Koudilyande Arthasasthram 1935.pdf/479 [ 469 ] താൾ:Koudilyande Arthasasthram 1935.pdf/480 [ 470 ] താൾ:Koudilyande Arthasasthram 1935.pdf/481 [ 471 ] താൾ:Koudilyande Arthasasthram 1935.pdf/482 [ 472 ] താൾ:Koudilyande Arthasasthram 1935.pdf/483 [ 473 ] താൾ:Koudilyande Arthasasthram 1935.pdf/484 [ 474 ] താൾ:Koudilyande Arthasasthram 1935.pdf/485 [ 475 ] താൾ:Koudilyande Arthasasthram 1935.pdf/486 [ 476 ] താൾ:Koudilyande Arthasasthram 1935.pdf/487 [ 477 ] താൾ:Koudilyande Arthasasthram 1935.pdf/488 [ 478 ] താൾ:Koudilyande Arthasasthram 1935.pdf/489 [ 479 ] താൾ:Koudilyande Arthasasthram 1935.pdf/490 [ 480 ] താൾ:Koudilyande Arthasasthram 1935.pdf/491 [ 481 ] ഒരുനൂറ്റിമൂന്നു മുതൽ ഒരുനൂറ്റിഏഴുകൂടിയ പ്രകരണങ്ങൾ

വിഗൃഹ്യാസനം, സന്ധായാസനം, വിഗൃഹ്യയാനം, സന്ധായയാനം, സംഭൂയപ്രയാണം.

സന്ധിയിലും വിഗ്രഹത്തിലും ചെയ്യേണ്ടുന്ന ആസനവും യാനവും പറഞ്ഞുകഴിഞ്ഞു . സ്ഥാനം, ആസനം, ഉപേക്ഷണം എന്നിവ ആസനമെന്നതിന്റെ പര്യായപദങ്ങളാകുന്നു. എന്നാൽ ഇവയ്ക്കു തമ്മിൽ അല്പം വിശേഷവുമുണ്ട്. അതെന്തെന്നാൽ; ഗുണത്തിന്റെ ഏകദേശത്തിങ്കൽ (ശക്തിയുടെ അല്പതയിങ്കൽ) ഉള്ള ആസനം സ്ഥാനം; തനിക്കു വൃദ്ധിയെ പ്രാപിപ്പാനായിക്കൊണ്ടുള്ള ഇരിപ്പ് ആസനം; ഉപായങ്ങളെ പ്രയോഗിക്കാതെകണ്ടുള്ള ഇരിപ്പ് ഉപേക്ഷണം.

സന്ധിചെയ്യാനിച്ഛിക്കുന്ന അരിയും വിജിഗീഷുവും പരസ്പരം ഉപഹനിക്കുന്നതിന്നു അശക്തന്മാരായിരിക്കുമ്പോൾ വിഗൃഹ്യാസനമോ (വിഗ്രഹം ചെയ്തിട്ട് സ്വസ്ഥമായിരിക്കുക) സന്ധായാസനമോ (സന്ധി ചെയ്തിട്ടു സ്വസ്ഥമായിരിക്കുക ചെയ്യണം)*

എപ്പോൾ "എനിക്ക് എന്റെ സ്വന്തം സൈന്യങ്ങളെക്കൊണ്ടോ മിത്രസൈന്യങ്ങളെക്കൊണ്ടോ ആടവിക സൈന്യങ്ങളെക്കൊണ്ടോ എന്റെ സമനോ എന്നെക്കാൾ ജ്യായാനോ ആയ പരനെ പീഡിപ്പിക്കുവാൻ ശക്തിയുണ്ട്" എന്നു കാണുന്നുവോ അപ്പോൾ ബാഹ്യാഭ്യന്തരരായ കൃത്യരിൽ വേണ്ട പ്രവൃത്തികൾ ചെയ്തിട്ട് വിഗൃഹ്യാസനം ചെയ്യണം .

"എന്റെ പ്രകൃതികൾ ഉത്സാഹമുള്ളവരും ഐകമത്യമുള്ളവരും വൃദ്ധിയുള്ളവരുമാണു"; അവർ സ്വകർമ്മങ്ങ


  • പരനെക്കാളധികം ശക്തിയുണ്ടെങ്കിൽ വിഗൃഹ്യാസനവും ശക്തി കുറഞ്ഞിരുന്നാൽ സന്ധായാസനവും ചെയ്യേണമെന്നു സാരം. [ 482 ]
                                                              ൪൮൨

ഷാ‍‍ഡ്ഗുണ്യം ഏഴാമധികരണം

ളെ തടവുകൂടാതെ അനു‍ഷ്ഠിക്കുകയും പരന്റെ കർമ്മങ്ങളെ ഉപഹനിക്കുകയും ചെയ്യും” എന്നു കാണുന്ന പക്ഷവും വിഗൃഹ്യാസനത്തെച്ചെയ്യണം. “പരന്റെ പ്രകൃതികൾ പരനാൽ ദ്രോഹിക്കപ്പെട്ടവരോ ക്ഷീണരോ(ദുർഭിക്ഷപീ‍ഡിതർ) ലുബ്ധരോ സ്വസൈന്യങ്ങളാലും ചോരന്മാരാലും ആടവികനാലും പീഡിതരോ ആയിട്ടാണിരിക്കുന്നത് ഞാൻ ഉപജാപം പ്രയോഗിച്ചാൽ അവർ എന്നെ ആശ്രയിക്കും അല്ലെങ്കിൽ എന്റെ വാർത്ത (കൃഷിയും പാശുപാല്യവും വാണിജ്യവും)സമൃദ്ധമായിട്ടാണിരിക്കുന്നത്. പരന്റെ വാർത്ത ക്ഷയിച്ചുമിരിക്കുന്നു. ആകയാൽ ദുർഭിക്ഷപീഡിതരായിച്ചമഞ്ഞ പരന്റെ പ്രകൃതികൾ എന്നെ ആശ്രയിക്കും അല്ലെങ്കിൽ എന്റെ വാർത്ത ക്ഷയിച്ചും പരന്റേത് സമൃദ്ധമായുമിരിക്കുന്നു. എന്റെ പ്രകൃതികൾ അനുരക്തരാകയാൽ എന്നെ വിട്ടുപോകയില്ല. ആകയാൽ എനിക്കു പരനോടു വിഗ്രഹിച്ച് അവന്റെ ധാന്യപശുഹിരണ്യങ്ങളെ ആഹരിക്കുവാൻ സാധിക്കും അഥവാ എന്റെ പണ്യത്തിന്നുപഘാതം വരുത്തുന്ന പരരപണ്യങ്ങളെ ഇവിടെനിന്നു പിന്തിരിപ്പിക്കുവാൻ എനിക്കു സാധിക്കും പരനോടു വിഗ്രഹം ചെയ്താൽ പരന്റെ വണിൿപഥത്തിൽനിന്നു സാരവത്തുക്കളായ പണ്യങ്ങൾ അവന്നു ലഭിക്കാതെ എന്റെ അടുക്കൽ വരും വിഗ്രഹംചെയ്താൽ പരന്നു തന്റെ ദൂഷ്യരേയും അമിത്രനേയും ആടവികനേയും നിഗ്രഹിപ്പാൻ സാധിക്കുകയില്ല അല്ലെങ്കിൽ അവരോട് (ദൂഷ്യാമിത്രാടവികരോട്)പരന്നു വിഗ്രഹം ചെയ്യേണ്ടതായും വരും* അല്ലെങ്കിൽ


ഇതേവരെപ്പറഞ്ഞതു സമന്റെ വിഗൃഹ്യാസനത്തെയാണ്. ഇനി പറയുന്നതു ജ്യായാനായിട്ടുള്ളവന്റെയാണെന്ന് അറിയേണ്ടതാണ്. [ 483 ]

                                                              ൪൮൩

൧൦൩--൧൦൭ പ്രകരണങ്ങൾ നാലാം അധ്യായം

എനിക്കു മിത്രഭാവിയായ മിത്രമുണ്ട്.ബലവാനായ പരൻ യുദ്ധത്തിനു വന്നാൽ അവൻ അല്പകാലം കൊണ്ടും അധികം ക്ഷയവ്യയങ്ങൾ വരാതേയും മഹത്തായ അർത്ഥത്തെ സമ്പാദിക്കും;അല്ലെങ്കിൽ ഗുണവത്തും പരന്നു എളുപ്പത്തിൽ പിടിച്ചടക്കുവാൻ കഴിയുന്നതുമായ ഭൂമിയെ ആക്രമിക്കുന്നതിനു സർവ്വസൈന്യസന്ദോഹത്തോടുകൂടി എന്നെ ആദരിക്കാതെ പോകുവാൻ പുറപിപെട്ടിരിക്കുന്ന പരൻ ഞാനിപ്പോൾ അവനോടു വിഗ്രഹിച്ചാൽ അങ്ങോട്ടു പോവുകയില്ല എന്നു കാണുന്നപക്ഷം പരന്റെ വൃദ്ധിയെ പ്രതിഹനിക്കുന്നതിന്നും തന്റെ പ്രതാപത്തെ പ്രകടിപ്പിക്കുന്നതിനും വേണ്ടി വിഗൃഹ്യാസനം ചെയ്യണം.

                                   സർവ്വസൈന്യസന്ദോഹത്തോടുകൂടി അന്യന്റെ നേരെ യുദ്ധയാത്ര പുറപ്പെടുന്ന പരനോടു വിജിഗീഷു വിഗ്രഹത്തിനു പുറപ്പെട്ടാൽ അവൻ അങ്ങോട്ടുപോകാതെ വിജിഗീഷുവിന്റെ നേരെ തിരി‍ഞ്ഞു ഗ്രസിച്ചുകളയും എന്നു ആചാര്യന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം. പരൻ വിജിഗീഷുവിന്റെ നേരെ തിരി‍ഞ്ഞാലും വിജിഗീഷു വ്യസനിയല്ലെങ്കിൽ കേവലം കർശനം മാത്രമേ ചെയ്കയുള്ളു. വിഗ്രഹം ചെയ്യാഞ്ഞാലാകട്ടേ പരൻ പോകുവാൻ പുറപ്പെട്ട അന്യരാജ്യത്തെ ജയിച്ചു സമ്പാദിച്ചു വൃദ്ധികൊ​ണ്ടു പൂർവ്വാധികം വൃദ്ധനായിത്തീർന്നിട്ട് വിജിഗീഷുവിനെ ഉച്ഛേദനം ചെയ്തേക്കും . എന്നുതന്നെയല്ല വിജിഗീഷു പെട്ടന്നു വിഗ്രഹത്തിനു പുറപ്പെടുകയാൽ അവിനഷ്ടൻ (വിനാശം സംഭവിക്കാത്തവൻ)ആയ പരന്റെ യാതവ്യൻ (പരൻ ആരു

മിത്രഭാവി . തന്റെ അർത്ഥാനർത്ഥങ്ങളിൽ ഒരുപോലെ ഭാഗഭാക്കും സർവ്വഥാ ഉപകാരം ചെയ്യുന്നവനും ഒരുവിധത്തിലും വികാരം വരാത്തവനും ആപത്തിങ്കൽ സഹായിക്കുന്നവനുമായ മിത്രം [ 484 ] ൪൮൪ ഷാഡ്ഗുണ്യം ഏഴാമധികരണം

ടെ നേരെ യാനം ചെയ്‍വാൻ പുറപ്പെട്ടുവോ അവൻ)വിജിഗീഷുവിന്നു തീർച്ചയായും സാഹായ‍്യം നൽകുകയും ചെയ്യും. ആയതുകൊണ്ടു സർവ്വസന്ദോഹങ്ങളോടും കൂടി അന്യരാജാവിന്റെ നേരെ യാനത്തിനൊരുങ്ങിയ പരനോടു വിഗൃഹ്യാസനം തന്നെ ചെയ്യണം.

       വിഗൃഹ്യാസനത്തിന്നു പറഞ്ഞ ഹേതുക്കൾ നേരെ വിപരീതമായിട്ടുകാണുന്ന സന്ദർഭത്തിൽ സന്ധായാസനം (സന്ധി ചെയ്തിട്ടു സ്വസ്ഥമായിരിക്കൽ) ചെയ്യണം. 

വിഗൃഹ്യാസനത്തിന്നു പറഞ്ഞ ഹേതുക്കളെക്കൊണ്ട്അഭ്യുച്ചിതനായ (ശക്ത്യുപചയം പ്രാപിച്ച) സമയത്തിങ്കൽ വിജിഗീഷു സർവ്വസന്ദോഹൻ (സർവ്വസൈന്യങ്ങളെ ചേർത്തു പുറപ്പെട്ടവൻ) അല്ലാത്ത പരനോടു വിഗൃഹ്യ യാനം (വിഗ്രഹം ചെയ്തിട്ടുള്ള യാത്ര) ചെയ്യണം. യാതൊരിക്കൽ പരൻ ഇപ്പോൾ വ്യസനിയാണ് അവന്റെ പ്രകൃതിവ്യസനം ശേഷമുള്ള പ്രകൃതികളെക്കൊണ്ടു പരിഹരിപ്പാൻ സാധിക്കുന്നതല്ല. സ്വസൈന്യത്താൽ പീഡിതരായി സ്വാമിയുടെ പേരിൽ വിരക്തരായും കർശിതരും നിരുത്സാഹരുമായും തമ്മിൽത്തമ്മിൽ ഇണക്കമില്ലാത്തവരായും തീർന്നിരിക്കുന്ന പരന്റെ പ്രകൃതികളെ ഇപ്പോൾ പ്രലോഭിപ്പിക്കുവാൻ സാധിക്കും . അഗ്നിബാധ കൊണ്ടോ വെള്ളപ്പൊക്കം കൊണ്ടോ മരകവ്യാധി കൊണ്ടോ ദുർഭിക്ഷം കൊണ്ടോ യുഗ്യങ്ങൾക്കും കർമ്മകരന്മാർക്കും നിചയ(കോശം)ത്തിന്നും രക്ഷാവിധാനത്തിന്നും ക്ഷയം സംഭവിച്ചിട്ടാണ് പരൻ ഇപ്പോൾ ഇരിക്കുന്നതു് എന്നു കാണുന്ന പക്ഷം വിഗൃഹ്യയാനം ചെയ്യണം.

 എന്റെ മിത്രവും ആക്രന്ദനും ശൂരരും വൃദ്ധരും അനുരക്തരായ പ്രകൃതികളോടുകൂടിയവരാണു് പരനും പാർഷ്ണിഗ്രാഹനും ആസാരനും ഇതിൽനിന്നു വിപരീതമായ പ്രകൃതികളോടുകൂടിയവരുമാണ് ,ആയതിനാൽ മിത്രത്തെ [ 485 ]                  ൪൮൫പരന്ര

൧൦൨-൧൦൭ പ്രകരണങ്ങൾ നാലാം അധ്യായം

ക്കൊണ്ട് ആസാരനെയോ ആക്രന്ദനെക്കൊണ്ട് പാർഷ്ണിഗ്രാഹനെയോ ആക്രമിപ്പിച്ചാൽ ഇപ്പോൾ പരന്റെ നേരെ വിഗ്രഹിച്ചുപോകുവാൻ എനിക്കും സാധിക്കും എന്നു കാണുന്ന പക്ഷവും വിഗൃഹ്യയാനം ചെയ്യണം.

   വിഗ്രഹം ചെയ്താൽ സിദ്ധിക്കുന്ന ഫലം ഏകഹാർയ്യവും (തനിക്കേകന്നു മാത്രമായിക്കിട്ടുന്നതു) അല്പകാലസാധ്യവും ആണെന്നു കാണുന്നപക്ഷം പാർഷ്ണിഗ്രാഹനോടും ആസാരനോടും വിഗ്രഹം ചെയ്തിട്ടു പരന്റെ നേരെ വിഗൃഹ്യയാനം ചെയ്യണം. 
   വിഗൃഹ്യയാനത്തിന്നു പറഞ്ഞ ഹെതുക്കളുടെ വൈപരീത്യത്തിങ്കൽ സന്ധായയാനം(മറ്റു ചിലരോടു സന്ധി ചെയ്തിട്ടു പരന്റെ നേരെ യാനം ചെയ്തു)ചെയ്യണം. *

ഞാനേകനായിട്ടു പരന്റെ നേരെ യാനം ചെയ്‍വാൻ ശക്തനല്ല, തീർച്ചയായും യാനം ചെയ്യേണ്ടിയുമിരിക്കുന്നു എന്നു കാണുന്ന സന്ദർഭത്തിൽ തനിക്കു സമനോ തന്നേക്കാൾ ജ്യായാനോ ആയിട്ടുള്ള സാമവായികന്മാരോടുകൂടിച്ചേർന്നിട്ടു പരന്റെ നേരെ യാനം ചെയ്യണം.ഒരേ ദേശത്തിങ്കിലേക്കാണ് യാനമെങ്കിൽ അംശത്തെ (ജയിച്ചാൽക്കിട്ടുന്ന ഫലാംശത്തെ ) മുൻകൂട്ടി നിർദ്ദേശിച്ചും, അനേകദേശങ്ങളിലേക്കാണ് യാനമെങ്കിൽ ഫലം നിർദ്ദേശിക്കാതെയും യാനം ചെയ്യണം. സാമവായികന്മാരിൽ വച്ച് ആരെങ്കിലും ഒരുവൻ വരാത്തപക്ഷം നിർദ്ദിഷ്ടമായ അംശത്തിന്നനുസരിച്ച ദണ്ഡത്തെ (സൈന്യത്തെ) അയച്ചുതരുവാൻ യാചിക്കണം. സംഭൂയാഗിമനം (കൂട്ടത്തിൽച്ചേർന്നുപോകൽ)കൊണ്ടു നിർവ്വേശം (പ്രതിഫലം) കല്പിക്കുകയുമാ


പാർഷ്ണിഗ്രാഹനോടും ആസാരനോടും സന്ധിചെയ്തിട്ടു പരന്റെ നേരെ യാനം ചെയ്യണമെന്നു സാരം [ 486 ] ൪൮൬ ഷാഡ്ഗുണ്യം ഏഴാമധികരണം കാം . ഇങ്ങനെ നിശ്ഛയിക്കുന്നതു ലാഭം നിശ്ചിതമാണെങ്കിൽ അംശത്തെ നിർദ്ദേശിച്ചും, അനിശ്ചിതമാണെങ്കിൽ കുിട്ടുന്ന ലാഭത്തിൽ അംശനിർദ്ദേശം ചെയ്തും വേണ്ടതാണ്.

  അംശം ദണ്ഡസമം പ്രോക്തം, 
  പ്രയാസസമുത്തമം
  വിലോപമൊ കിട്ടിടുമ്പോൽ
  പ്രക്ഷേപസമമോ തഥാ. *
  കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാ‍‍ഡ്ഗുണ്യമെന്ന 

ഏഴാമധികരണത്തിൽ, വിഗൃഹ്യാസനം-സന്ധായാസനം- വിഗൃഹ്യയാനം-സന്ധായയാനം- സംഭൂയപ്രയാണം എന്ന നാലാമധ്യായം.


അ‍ഞ്ചാം അധ്യായം
ഒരു നൂറ്റെട്ടുമുതൽ ഒരുനൂറ്റിപ്പത്തുകൂടിയ പ്രകരണങ്ങൾ.

യാതവ്യാമിത്രന്മാരെപ്പറ്റിയുള്ള അഭിഗ്രഹചിന്ത, പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ, സാമവായികവിപരിമർശം. സാമന്തന്മാരായ രണ്ടു ശത്രുക്കൾക്കു തുല്യമായ വ്യ


ഇപ്പോൾ സമവായത്തിൽച്ചേർന്നു തനിക്കു സാഹായ്യം ചെയ്യുന്നതിനു പകരമായി താനങ്ങോട്ടും ആവശ്യമായി വരുമ്പോൾ സമവായത്തിൽച്ചേർന്നു സഹായിക്കാമെന്നു പ്രതിഫലം നിശ്ചയിക്കണമെന്നർത്ഥം.

  • പലേ രാജാക്കന്മാരും കൂടി കൂട്ടായിച്ചേർന്നു ചെയ്യുന്ന യുദ്ധത്തിൽ കിട്ടുന്നതായ ഫലത്തെ ഭാഗിക്കുന്നതിൽ ദണ്ഡസമം, പ്രയാസസമം, വിലോപം,പ്രക്ഷേപസമം എന്നിങ്ങനെ നാലു പ്രകാരഭേദങ്ങളുണ്ട്. ദണ്ഡ [ 487 ] ൪൮൭

൧൦൮-൧൧൦ പ്രകരണങ്ങൾ അ‍‍ഞ്ചാം അധ്യായം

സനമുണ്ടായിരിക്കുമ്പോൾ അവരിൽവച്ചു യാതവ്യന്റെ നേരെയൊ, അതൊ അമിത്രന്റെ നേരെയോ ആദ്യം യാനം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ ആദ്യം അമിത്രന്റെ നേരെ യാനം ചെയ്യണം. അമിത്രനേജ്ജയിച്ചതിന്നു ശേഷം യാതഖ്യന്റെ നേരെ യാനംചെയ്യണം. എന്തുകൊണ്ടെന്നാൽ, അമിത്രനെജ്ജയിച്ചാൽ യാതവ്യൻ വിജിഗീഷുവിന്നു സാഹായ്യം നൽകും. യാതവ്യനെജ്ജയിച്ചാൽ അമിത്രൻ സഹായിക്കുകയുമില്ല. അധികം വ്യസനമുള്ള യാതവ്യന്റെ നേരെയോ, അതോ വ്യസനം കുറഞ്ഞ അമിത്രന്റെ നേരെയോ ആദ്യം യാനം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ, അധികം വ്യസനമുള്ളവനെ ജയിപ്പാൻ അധികം സൌകര്യമുള്ളതുകൊണ്ട് അവന്റെ നേരെയാണു യാനം ചെയ്യേണ്ടതെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയല്ലെന്നാണു കൌടില്യമതം. വ്യസനം കുറഞ്ഞ അമിത്രന്റെ നേരെയാണ് ആദ്യം പോകേണ്ടതു. അവന്നുള്ള വ്യസനം ലഘുവാണെന്നിരിക്കിലും അഭിയോഗം ചെയ്യുമ്പോൾ അതു കൃച്ഛമായി ഭവിക്കും. യാതവ്യന്നുള്ള അധികമായ വ്യസനം അഭിയോഗം ചെയ്യുമ്പോൾ അതിനേക്കാളും അധികമായില്ലെ എന്നാണെങ്കിൽ അതു സത്യം തന്നെ. പക്ഷെ ലഘുവ്യസനനായ അമിത്രനോടു അഭിയോഗം ചെയ്യാതിരുന്നാൽ അവൻ തനിക്കുള്ള വ്യസനത്തിന്ന് എളുപ്പത്തിൽ പ്രതിവിധി യാതവ്യനോടു യോജിക്കുകയോ പാർഷ്ണിയെ ഗ്രഹിക്കുകയൊ ചെയ്തേക്കും.


സമം - ഓരോരുത്തരും കൊണ്ടുവരുന്ന സൈന്യത്തിന്റെ തോതനുസരിച്ചു ഓഹരിവയ്ക്കൽ. പ്രയാസസമം -ഓരോരുത്തരും ചെയ്ത അദ്ധ്വാനത്തിന്റെ തോതനുസരിച്ചു ഓഹരിവയ്ക്കൽ. വിലോപം-ഓരോരുത്തരും പിടിച്ചടക്കിയതിനെ അവർതന്നെ എടുക്കുക. പ്രക്ഷേപസമം -ഓരോരുത്തരും ഇറക്കിയ ധനത്തിന്റെ തോതുപ്രകാരം ഓഹരിവയ്ക്കൽ [ 488 ]

൪൮൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


    ഗുരുവ്യസനനും ന്യായവൃത്തിയുമായിട്ടൊരുവൻ, ല

ഘുവ്യസനനും അന്യായവൃത്തിയുമായിട്ടൊരുവൻ , വിര ക്തരായ പ്രകൃതികളോടുകൂടിയവനായിട്ടൊരുവൻ എന്നി ങ്ങനെ ഒരേസമയത്തു യാതവ്യന്മാരായ പല പേരുളള പ ക്ഷം അവരിൽ ആരുടെ നേരെയാണ് ആദ്യം യാനം ചെ യ്യേണ്ടത് എന്ന ചിന്തയിങ്കൽ വിരക്തപ്രകൃതിയായിട്ടുളള വന്റെ നേരെ ആദ്യം യാനം ചെയ്യണം.ന്യായവൃത്തി യായിട്ടുളളവൻ ഗുരുവ്യസനനാണെങ്കിലും അവനോടെ തിരിടുമ്പോൾ പ്രകൃതികൾ അവനെ സഹായിക്കും;ലഘു വ്യസനനാണെങ്കിലും അന്യായവൃത്തിയായിട്ടുളളവനെ അ വർ ഉപേക്ഷിക്കും; വിരക്തരായ പ്രകൃതികൾ ബലവാനാ യ സ്വാമിയേയുംകൂടി ഉച്ഛേദിക്കുകയും ചെയ്യും.ആയതു കൊണ്ടു വിരക്തപ്രകൃതിയായിരിക്കുന്നവന്റെ നേരെത്ത ന്നെ ആദ്യം യാനം ചെയ്യണം.

    ക്ഷീണരും ലുബ്ധരുമായ പ്രകൃതികളോടുകൂടിയ ഒരു

വൻ ,അപചരിതരായ (അപകാരം ചെയ്യപ്പെട്ട )പ്രകൃ തികളോടുകൂടിയ ഒരുവൻ എന്നിങ്ങനെ രണ്ടു യാതവ്യൻമാ രുളളപ്പോൾ അവരിൽ ആരുടെ നേരെയാണ് ആദ്യം യാ നം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ ക്ഷീണലുബ്ധപ്രകൃ തിയായിട്ടുളളവന്റെ നേരെയാണ് ആദ്യം പോകേണ്ടതെ ന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ക്ഷീണരും ലുബ്ധരു മായ പ്രകൃതികളെ എളുപ്പത്തിൽ ഭേദിപ്പിക്കുവാനോ പീ ഡിപ്പിക്കുവാനോ സാധിക്കുമെന്നും , അപചരിതരായ പ്രകൃ തികളെ അങ്ങനെ ചെയ്‌വാൻ സാധിക്കയില്ലെന്നും , അ വരിൽവച്ചു പ്രധാനഭൂതരായവരെ ദണ്ഡിക്കുക മാത്രമേ അവരോടുപായമുളളുവെന്നുമാണു് ആചാര്യൻമാരുടെ യു ക്തി. എന്നാൽ അങ്ങനെയല്ലെന്നാണു് കൌടില്യമ തം. എന്തുകൊണ്ടെന്നാൽ , ക്ഷീണരും ലുബ്ധരുമായ പ്രകൃതികൾ സ്വാമിയുടെ പേരിൽ സ്നേഹമുളളവരാണെ [ 489 ]


൪൮൯

൧൦൮ _ ൧൧൦ പ്രകരണങ്ങൾ

അഞ്ചാം അധ്യായം


ങ്കിൽ അവർ സ്വാമിഹിതത്തെ തെററി നടക്കുകയില്ല. ഭേ ദപ്രയോഗത്തിൽ അവർ പെടുകയുമില്ല. അനുരാഗമു ണ്ടെങ്കിൽ സർവ്വഗുണങ്ങളും ഉളളതുപോലെയാകും. ആയ തുകൊണ്ടു് അപചരിതപ്രകൃതിയായവന്റെ നേരെയാ ണു് ആദ്യം യാനം ചെയ്യേണ്ടതു് .

ബലവാനും അന്യായവൃത്തിയുമായിട്ടൊരുവൻ , ദു ർബ്ബലനും ന്യായവൃത്തിയുമായിട്ടൊരുവൻ എന്നിങ്ങനെ ര ണ്ടു ശത്രുക്കൾ യാതവ്യരായിട്ടുളളപ്പോൾ ആരുടെ നേരെ യാണ് ആദ്യം പോകേണ്ടതെന്ന ചിന്തയിങ്കൽ ബലവാ നും അന്യായവൃത്തിയുമായവന്റെ നേരെയാണ് ആദ്യം

പോകേണ്ടതു്. എന്തുകൊണ്ടെന്നാൽ , ബലവാനാണെങ്കി

ലും അന്യായവൃത്തിയായവൻ അഭിയുക്തനാകുമ്പോൾ പ്ര കൃതികൾ അവനെ സഹായിക്കാതിരിക്കയോ, പുറത്താക്കു കയോ, അവന്റെ അമിത്രനെ ആശ്രയിക്കയോ ചെയ്യും.

ദുർബ്ബലനാണെങ്കിലും ന്യായവൃത്തിയായിട്ടുളളവൻ അഭിയു

ക്തനാകുമ്പോൾ പ്രകൃതികൾ അവനെ സഹായിക്കുകയും, അനുഗമിക്കുകയും ചെയ്യും

ശിഷ്ടരേയപമാനിക്ക,


മാനിച്ചീടുക ദുഷ്ടരെ,


അധർമ്മ്യമായനുചിത-


മായ ഹിംസകൾ ചെയ്യുക,


ധർമ്മ്യോചിതങ്ങളായീടു-


മാചാരങ്ങൾ മുടക്കുക,


അധർമ്മത്തെ പ്രവൃത്തിക്ക,


ധർമ്മത്തെത്താൻ വിലക്കുക,


അകാര്യങ്ങളനുഷ്ഠിക്ക,


കാര്യങ്ങളെ ഹനിക്കുക,


62*

[ 490 ]


൪൯൦

ഷാഡ്ഗുണ്യം

ഏഴാമധികരണം


ദേയങ്ങൾ ദാനംചെയ്യായ്കാ-


യദേയങ്ങൾ ഹരിക്കുക,


ദണ്ഡ്യരെദ്ദണ്ഡിച്ചിടായ്ക,


ദണ്ഡിച്ചീടുകദണ്ഡ്യരെ,


അഗ്രാഹ്യരെപ്പിടിപ്പിക്ക,


ഗ്രാഹ്യരേയൊഴിവാക്കുക,


അനർത്ഥ്യകാര്യങ്ങൾ ചെയ്കാ-


യർത്ഥ്യങ്ങളെ ഹനിക്കുക,


ചോരരക്ഷ നടത്തായ്ക,


സ്വയം ചെയ്യുക ചോരണം,


പൌരുഷത്തെപ്പതിപ്പിക്ക,-


യുരയ്ക്ക ഗുണദൂഷണം,


പ്രധാനരെ പ്രപീഡിക്ക,-


യപമാനിക്ക മാന്യരെ,


വൃദ്ധൻമാരെ വിരോധിക്ക,


ചെയ്കയും വിഷമാനൃതം,


കൃതം പ്രതികരിക്കായ്ക,


സ്ഥിതം ചെയ്യാതിരിക്കുക,


പ്രമാദാലസ്യങ്ങൾ മൂലം


യോഗക്ഷേമം കെടുത്തുക-


ഇച്ചൊന്ന രാജദോഷങ്ങൾ


മൂലം പ്രകൃതികൾക്കുടൻ


ക്ഷയലോഭവിരാഗങ്ങൾ


ഭവിച്ചീടുമസംശയം-


ക്ഷയം വന്നാൽ വരും ലോഭം,


ലോഭം വന്നാൽ വിരാഗവും,


വിരക്തരായാൽ ഹിംസിക്കും


സ്വയമോ രിപുമാർഗ്ഗമോ.
[ 491 ]


൪൯൧

|൧൦൮-൧൧൦ പ്രകരണങ്ങൾ

അഞ്ചാം അധ്യായം


ആയതുകൊണ്ടു രാജാവു പ്രകൃതികൾക്കു ക്ഷയലോഭ വിരാഗങ്ങൾ വരുവാനുളള കാരണങ്ങളെ ജനിപ്പിക്കരുത്. സംഗതിവശാൽ ആവക കാരണങ്ങൾ ഉണ്ടായിത്തീർന്നാൽ

അവയ്ക്കു ഉടൻതന്നെ പ്രതിവിധി ചെയ്കയും വേണം.

പ്രകൃതികൾ ക്ഷീണരായി വരുന്നതിന്നോ, ലുബ്ധ രായിത്തീരുന്നതിന്നോ, വിരക്തരായിച്ചമയുന്നതിന്നോ ഏ തിനാണു ഗുരുത്വം കൂടൂക എന്നു പറയാം. ക്ഷീണരായാൽ സ്വാമിയിൽനിന്നു പീഡനമോ ഉച്ഛേദനമോ ഭവിക്കു മെന്നുളള ഭയത്താൽ വേഗത്തിൽ ശത്രുവിനോടു സന്ധി ചെയ്‌വാനോ, സ്വാമിയോടു യുദ്ധം ചെയ്‌വാനൊ, രാജ്യം വിട്ടുപോകുവാനൊ ഉത്സാഹിക്കും. ലുബ്ധരായിത്തീർന്നാൽ ലോഭം നിമിത്തം അതൃപ്തരായിട്ടു പരന്റെ ഭേദോപായ ത്തിൽ അകപ്പെടും.വിരക്തരായിപ്പരിണമിച്ചാൽ സ്വാ മിയുടെ നേരെ പരനോടുകൂടി യുദ്ധത്തിനു പുറപ്പെടും *.

പ്രകൃതികൾക്കു സംഭവിക്കുന്ന ക്ഷയങ്ങളിൽവച്ചു് ഹി രണ്യധാന്യങ്ങളുടെ ക്ഷയം സർവ്വോപഘാതം വരുത്തുന്നതും

പ്രതിവിധി ചെയ്‌വാൻ പ്രയാസമുളളതുമാകുന്നു.യുഗ്യപുരു

ഷക്ഷയം ( കുതിരകളുടേയും ആളുകളുടെയും ക്ഷയം ) ഹിര ണ്യധാന്യങ്ങളെക്കൊണ്ടു തീർക്കുവാൻ സാധിക്കുന്നതാണു്. ലോഭം ഐകദേശികവും (ഏകദേശത്തിങ്കൽ =ഏതാനും

ചില പ്രകൃതികളിൽ മാത്രം ഉളളതു് ), മുഖ്യൻമാർക്കധീനമാ

യിട്ടുളളതും , പരന്റെ അർത്ഥങ്ങളെടുത്തുകൊളളുവാനനുവ ദിച്ചാൽ തീർക്കുവാനോ തൃപ്തിപ്പെടുത്തുവാനോ സാധിക്കു ന്നതുമാണു്. വിരാഗമാകട്ടെ പ്രധാനൻമാരുടെ നിഗ്രഹം കൊണ്ടു മാത്രമേ തീർക്കുവാൻ സാധിക്കയുള്ളൂ.എന്തുകൊ ണ്ടെന്നാൽ , പ്രകൃതികൾ നിഷ്‌പ്രധാനം (നേതാക്കൻമാരില്ലാ

  • ക്ഷീണരായിരിക്കുക, ലുബ്ധരായിരിക്കുക,വിരക്തരായിരിക്കുക
എന്നിവയിൽവച്ചു ഏററവുമധികം ഗൌരവം ഒടുവിൽപ്പറഞ്ഞതിന്നാ

നുളളതെന്നു സാരം. [ 492 ]


൪൯൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


ത്തവർ)ആയാൽമാത്രം അവരെ എളുപ്പത്തിൽ ഭരിക്കു വാൻ സാധിക്കുകയും, അന്യൻമാർക്ക് അവരെ ഭേദിപ്പിക്കു വാൻ സാധിക്കാതെയാകയും ചെയ്യും.എങ്കിലും പ്രധാ നൻമാരുടെ അഭാവത്തിൽ ആപത്തു വരുന്നതിനെ സഹി പ്പാൻ അവർക്കു ശക്തിയുണ്ടാകയില്ല. പ്രധാനൻമാരുടെ ഉ പഗ്രഹങ്ങൾ (ഉപലാളനങ്ങൾ)ഉണ്ടായാലാകട്ടേ പ്രകൃ തികൾ പരന്മാരാൽ പല പ്രകാരത്തിൽ ഭേദിപ്പിക്കപ്പെടു കയും ഗുപ്തരായതുകൊണ്ടു് ആപത്തിനെ സഹിക്കുവാൻ

ശക്തരാകയും ചെയ്യും.$
   സാമവായികന്മാരുടെ കാര്യത്തിൽ, സന്ധിക്കോ വി

ഗ്രഹത്തിന്നോ ഇടയാക്കുന്ന കാരണങ്ങളെ നല്ലവണ്ണം

നോക്കി ശക്തിയും ശൌചവും ഉളളവരെ മാത്രമേ കൂട്ടുകൂ

ട്ടി യാനംചെയ്‌വാൻ പാടുളളൂ. ശക്തിമാനായിട്ടുളളവൻ

പാർഷ്ണിഗ്രാഹനെ ഒഴിക്കുന്നതിലും യാത്രാസാഹായ്യ്യം
നല്കുന്നതിലും ശക്തനാകും.ശുചിയായിട്ടുളളവൻ വി

ചാരിച്ച കാര്യം സാധിച്ചാലും ഇല്ലെങ്കിലും പററഞ്ഞതു പോലെ നടക്കുകയും ചെയ്യും.

 സാമവായികന്മാരിൽവച്ചു ജ്യായാനായ ഒരുവനോ

ടോ, അതോ സമന്മാരായ രണ്ടുപേരോടോ കൂട്ടുകൂടിപ്പോ കേണ്ടതു് എന്ന ചിന്തയിങ്കൽ സമന്മാരായ രണ്ടുപേരോ ടുകൂടിപ്പോകുന്നതാണു് അധികം നല്ലതു്. എന്തുകൊണ്ടെ ന്നാൽ, ജ്യായാനോടുകൂടിച്ചേർന്നുപോകുന്നതായാൽ അവ

$ പ്രധാനന്മാരെ നിഗ്രഹിച്ചാൽ പ്രകൃതികൾ പരന്റെ ഭേദപ്ര യോഗത്തിന്നു വിധേയരാകയില്ല എന്ന ഗുണമുണ്ടെങ്കിലും ആപത്തുവ രുമ്പോൾ സഹിപ്പാൻ കഴിയായ്കയാൽ വിജിഗീഷുവിനേ വിട്ടുപോകു മെന്ന ദോഷവുമുണ്ടു്. നിഗ്രഹിക്കാഞ്ഞാലാകട്ടെ ആപത്തിനെ സഹി പ്പാൻ ശക്തിയുണ്ടെങ്കിലും ഭേദപ്രയോഗത്തിൽപ്പെടും. ഇങ്ങനെ രണ്ടു വിധത്തിലായാലും ദോഷമുളളതുകൊണ്ട് വിരാഗം ക്ഷയലോഭങ്ങളെ ക്കാൾ അധികം അപകടമാണു് എന്നു സാരം. [ 493 ]



൪൯൩

|൧൦൮-൧൧൦ പ്രകരണങ്ങൾ

അഞ്ചാം അധ്യായം


ഗൃഹീതൻ (അധഃകൃതൻ)ആയിട്ടു സഞ്ചരിക്കേണ്ടിവരും; സമന്മാരായ രണ്ടു പേരോടുകൂടിയിട്ടായാൽ അതു വേണ്ട- എന്നു തന്നെയല്ല , അതിസന്ധാനം (വഞ്ചനം)ചെയ്തിട്ടു് തനിക്കു കൂട്ടുകാരെക്കാൾ ആധിക്യം കിട്ടിയാൽ അവരിരു വരേയും എളുപ്പത്തിൽ തമ്മിൽപ്പിണക്കുവാൻ സാധിക്കുക യും ചെയ്യും. അവരിലൊരുവൻ ദുഷ്ടനായിരിക്കുന്നപ ക്ഷം മററവനും വിജിഗീഷുവും കൂടിയാൽ അവനെ ഒതു ക്കുവാനും ഭേദപ്രയോഗംകൊണ്ടു നിഗ്രഹിക്കുവാനും സാ ധിക്കുന്നതുമാണ്.

   സമനായ ഒരുവനോടുകൂടിയോ, അതോ ഹീനന്മാ

രായ രണ്ടു പേരോടുകൂടിയോ യാനം ചെയ്യേണ്ടതു് എന്ന

ചിന്തയിങ്കൽ ഹീനന്മാരായ രണ്ടു പേരോടുകൂടിപ്പോകുന്ന

താണു് അധികം നല്ലതു്. എന്തുകൊണ്ടെന്നാൽ, അവർ രണ്ടു കാര്യങ്ങൾ (പുരോഭാഗത്തിലും പിൻഭാഗത്തിലുമുളള രക്ഷകൾ)ചെയ്യുന്നവരും വിജിഗീഷുവിന്നു വശ്യരുമായി ഭവിക്കും. * കാര്യസിദ്ധിയിങ്കലാകട്ടേ-

കാര്യം കഴിഞ്ഞാൽ ജ്യായാനി-


ലശുചിത്വം ഭവിക്കുകിൽ


വ്യാജംചൊല്ലിഗ്ഗൂഡമായി


മാറൂ, വാഴ്വൂ വിപര്യയേ.


യത്നാൽ മാററിക്കളത്രത്തെ-


ത്താനും സൂത്രത്തിൽ മാറിടൂ;


കാര്യംകഴിഞ്ഞാൽസ്സമനിൽ-


നിന്നും ഭീതിഭവിച്ചിടും.
  • ഇതുവരെപ്പറഞ്ഞതു വിജിഗീഷു മററു സമേവായികന്മാരെക്കൂ

ട്ടിപ്പോകേണ്ടുന്ന വിധിയാണു്. ഇനി മററുളളവർ തന്റെ സാഹായ്യ്യ മപേക്ഷിക്കുമ്പോൾ വിജിഗീഷു ചെയ്യേണ്ടതിനെപ്പറയുന്നു. [ 494 ]


<POEM>

൪൯൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


കാര്യം ലഭിച്ചാൽ ജ്യായാനും
സമനും മട്ടുമാറിടും
വൃദ്ധിവന്നോനവിശ്വാസ്യൻ,
വൃദ്ധി ബുദ്ധിയെ മാററിടും.
ജ്യായാൻ തെല്ലേകിലും തന്നി-
ല്ലെങ്കിലും പോക തുഷ്ടനായ്
പിന്നെ ച്ഛിദ്രപ്രഹാരത്താൽ
ദ്വിഗുണം കയ്ക്കലാക്കണം.
സ്വയംനേതാ സല്ക്കരിച്ചു
പിരിപ്പൂ സാമവായികാൻ
തോല്പിച്ചീടൊല്ല തോററാലു-
മെന്നാൽ മണ്ഡലനാഥനാം.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ്ഗുണ്യേമെന്ന ഏഴാമധി
കരണത്തിൽ, യാതവ്യാമിത്രന്മാരെപ്പററിയുളള അഭിഗ്രഹചി
ന്ത-പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ-
സാമവായിക വിപരിമർശം എന്ന അഞ്ചാമധ്യായം.


ആറാം അധ്യായം.


ഒരുനൂററിപ്പതിനൊന്നും പന്ത്രണ്ടും പ്രകരണങ്ങൾ
സംഹിതപ്രയാണികം, പരിപണിതാപരിപണി
താപസൃതസന്ധികൾ.
 വിജിഗീഷു രണ്ടാമത്തെ പ്രകൃതിയെ (അരിയെ)താ

ഴെ പറയുംപ്രകാരം വഞ്ചിക്കണം:-

സാമന്തനോടു് " നീ ഇന്ന ദേശത്തേക്കു യാനംചെ

യ്യണം, ഞാൻ ഇന്ന ദേശത്തേക്കു യാനം ചെയ്യാം; രണ്ടു

സ്ഥലങ്ങളിലും കിട്ടുന്ന ലാഭം രണ്ടുപേർക്കും സമാനമായിരി [ 495 ] 


൪൯൫

൧൧൧-൦,൧൧൨-൦ പ്രകരണങ്ങൾ

ആറാം അധ്യായം


  ക്കും"​​​​​എന്നു പറഞു"അവനെ സംഹിതപ്രയാണത്തിങ്കൽ
(അന്യോന്യം സന്ധിചെയ്തു യാതവ്യന്മാരോടെതിർക്കുവാൻ
പോകുന്നതിൽ)ഏപ്പെടുത്തണം.രണ്ടുപേർക്കും കിട്ടുന്ന
ലാഭം സമമായി വരുന്നപക്ഷം സന്ധിയനുസരിച്ചു പ്രവൃ

ത്തിപ്പു; ലാഭം സമമല്ലാതെ വരുന്നതായാൽ വിക്രമം ചെ യ്കയും വേണം.* സന്ധി, പരിപണിതവും (പ്രത്യേകം ഒരു വ്യവസ്ഥ യോടു കൂടിയതു്)അപരിപണിതവുമായിട്ടുണ്ടു്"."നീ ഇന്ന

ദേശത്തേക്കു യാനം ചെയ്യണം, ഞാൻ ഇന്ന ദേശത്തേക്കു
യാനം ചെയ്യാം" എന്നുള്ള സന്ധി പരിപണിതദേശം

(ദേശം വ്യവസ്ഥപ്പെടുത്തിക്കൊണ്ടുള്ളതു്); "നീ ഇത്രകാലം

പ്രവൃത്തി ചെയ്യണം, ഞാൻ ഇത്രകാലം പ്രവൃത്തിചെയ്യാം"
എന്നുള്ളതു പരിപണിതകാലം (കാലം വ്യവസ്ഥപ്പെടുത്തി

ക്കൊണ്ടുള്ളതു്); "നീ ഇത്രത്തോളം കാര്യം സാധിക്കണം,

ഞാൻ ഇത്രത്തോളം കാര്യം സാധിക്കാം" എന്നുള്ളതു പരി

പണിതാർത്ഥം(കാര്യം വ്യവസ്ഥപ്പെടുത്തിക്കൊണ്ടുള്ളതു്.)

ദേശവ്യവസ്ഥചെയ്താൽ "ഗിരിദുർഗ്ഗത്തോടും വനദുർഗ്ഗ ത്തോടും നദീദുർഗ്ഗത്തോടും കൂടിയതോ, അടവികളാൽ അ ന്തർഹിതമോ, അന്യദേശങ്ങളിൽനിന്നു ധാന്യത്തേയും ആ ളുകളേയും വീവധത്തേയും (ഉപയുക്തദ്രവ്യങ്ങളെ) ആസാ രത്തേയും (സുഹൃൽബലം) കൊണ്ടുവരുവാൻ പ്രയാസമുള്ള തോ, പുല്ലും വിറകും വെള്ളവും ലഭിക്കാത്തതോ, അവി ജ്ഞാതമോ(അപരിചിതം), അധികം അകന്നതോ, അ ന്യമട്ടുകാരായ നിവാസികളോടുകൂടിയതോ, സൈന്യങ്ങ ളെ വ്യായാമം ചെയ്യിക്കുവാൻ പറ്റിയ ഭൂമിയല്ലാത്തതോ

  • വിജിഗീഷുവിന്നു ലഭിക്കുന്ന ലാഭം അധികമാകുന്നപക്ഷം സ

ന്ധിയെ അനുഷ്ഠിക്കാതെ വിക്രമം പ്രവൃത്തിക്കണമെന്നു സാരം [ 496 ]



൪൯൬

ഷാഡ് ഗുണ്യം

ഏഴാമധികരണം


  ആയ ദേശത്തേക്കു പരൻ യാനംചെയ്യേണ്ടിവരും; ഞാൻ 

ഇതിൽനിന്നു വിപരീതമായ ദേശത്തേക്കാണ് പോവുക" എന്നു വിജിഗീഷു വിചാരിക്കുന്നപക്ഷം, ഈ കാരണവി ശേഷത്തിങ്കൽ പരിപണിതദേശമായ സന്ധിയെച്ചെ യ്യണം.

കാലവ്യവസ്ഥ ചെയ്താൽ "അതിവർഷമോ അത്യുഷ്ണമോ അതിശീതമോ ഉള്ളതോ, അധികമായ വ്യാധികളുണ്ടാകുന്ന തൊ, ആഹാരോപഭോഗപദാർത്ഥങ്ങൾ കിട്ടുവാൻ പ്രയാസ മുള്ളതോ, സൈന്യങ്ങളുടെ വ്യായാമത്തിന്നു തടസ്ഥമുള്ള തോ, കാര്യസാധനങ്ങൾക്കു" അപര്യാപ്തമോ ആയ കാല ത്തോ തന്നെക്കാൾ അധികമായ കാലത്തേക്കോ പരൻ പ്ര വൃത്തി ചെയ്യേണ്ടിവരും; എനിക്കു് അതിൽനിന്നു വിപരീ തമായിരിക്കും" എന്നു വിജിഗീഷു വിചാരിക്കുന്നതായാൽ,

ആ കാരണവിശേഷത്തിങ്കൽ പരിപണിതകാലമായ സ

ന്ധിയെച്ചെയ്യണം.

 കാര്യവ്യവസ്ഥ ചെയ്താൽ "പ്രത്യാദേയമോ, പ്രകൃതി
കോപമുളവാക്കുന്നതോ, ദീർഗ്ഘകാലത്തേക്കു നീണ്ടുനിൽക്കു

ന്നതോ, അധികം ജനനാശവും ധനനാശവും വരുന്നതോ, അല്പമോ, ഭാവിയിൽ അനർത്ഥമുണ്ടാക്കുന്നതോ, തൽക്കാല ത്തേക്കുതന്നെ അനർത്ഥകരമോ, അധർമ്മ്യമോ, മധ്യമോദാ സീനന്മാർക്കു വിരുദ്ധമോ, മിത്രത്തിന്നു ദോഷം വരുത്തുന്ന തോ ആയ കാര്യം പരന്നു ചെയ്യേണ്ടിവരും; എനിക്കു ഇ തിൽനിന്നു വിപരീതമായിരിക്കും" എന്നു വിജിഗീഷു വി ചാരിക്കുന്നപക്ഷം, ആ കാരണവിശേഷത്തിങ്കൽ പരിപ ണിതാർത്ഥമായ സന്ധിയെച്ചെയ്യണം ഇപ്രകാരം ദേശകാലങ്ങളെ വ്യവസ്ഥപ്പെടുത്തിയും കാലകാര്യങ്ങളെ വ്യവസ്ഥപ്പെടുത്തിയും, ദേശകാര്യങ്ങളെ വ്യവസ്ഥപ്പെടുത്തിയും, ദേശകാലകാര്യങ്ങളെ വ്യവസ്ഥ പ്പെടുത്തിയും സന്ധി ചെയ്യാവുന്നതാണു്. ആയതുകൊ [ 497 ]


൪൯൭
൧൧൧---൧൧൨ പ്രകരണങ്ങൾ
ആറാം അധ്യായം


ണ്ടു പരിപണിതസന്ധി ഏഴുപ്രകാരമാകുന്നു *. പരിപ

ണിതസന്ധി ചെയ്യുമ്പോൾ മുൻപുതന്നെ തന്റെ കർമ്മ ങ്ങൾ ആരംഭിച്ചു് അവസാനം വരെ നടത്തുകയും, പര ന്റെ കർമ്മങ്ങളിൽ വിക്രമം പ്രവൃത്തിച്ച് ഉപഘാതം വ രുത്തുകയും വേണം.

വ്യസനവും ത്വരയും (ബദ്ധപ്പാടു) അവമാനവും

ആലസ്യവുമുള്ളവനോ അജ്ഞനോ ആയിരിക്കുന്ന ശത്രു

വിനെ വഞ്ചിക്കുവാൻ വിചാരിക്കുന്ന വിജിഗീഷു ദേശ മോ കാലമോ കാര്യമോ വ്യവസ്ഥപ്പെടുത്താതെ "നമ്മൾ രണ്ടുപേരും തമ്മിൽ സന്ധിചെയ്യുന്നു" എന്നിങ്ങനെ വാ ക്കുകൊണ്ടു മാത്രം പറയുകയും, സന്ധിയെ വിശ്വസിച്ചു പരൻ പ്രവൃത്തികൾ ചെയ്യുമ്പോൾ ഛിദ്രം കണ്ടുപിടിച്ചു അവനെ പ്രഹരിക്കുകയും ചെയ്യണം. ഇതാണ് അപരി പണിതസന്ധി (യാതൊരു വ്യവസ്ഥയും ചെയ്യാത്ത സ ന്ധി) ഈ സന്ധി ചെയ്താൽ:--

സാമന്തനാലേ സാമന്തൻ-


തന്നിൽച്ചെയ്യിച്ചു വിഗ്രഹം


നേടൂ തദന്യൻതൻ ഭൂമി


പക്ഷം ഛേദിച്ചു ബുദ്ധിമാൻ

സന്ധിയുടെ ധർമ്മങ്ങൾ അകൃതചികീർഷ, കൃതശ്ശേഷ ണം,കൃതവിദൂഷണം, അവശീർണ്ണക്രിയ എന്നിവയും വിക്ര മത്തിന്റെ ധർമ്മങ്ങൾ പ്രകാശയുദ്ധം, കൂടയുദ്ധം, തൂഷ്ണീംയു ദ്ധം എന്നിവയുമാകുന്നു. ഇങ്ങനെ സന്ധിവിക്രമങ്ങൾ.

  • ദേശം, കാലം,കാര്യം എന്നിവയിൽ ഓരോന്നിനെ വ്യവസ്ഥ

പ്പെടുത്തിയിട്ടുള്ള സന്ധികൾ മൂന്നും ദേശകാലങ്ങൾ, കാലകാര്യങ്ങൾ,

ദേശകാര്യങ്ങൾ എന്നിങ്ങനെ ഈരണ്ടുകൂട്ടം വ്യവസ്ഥപ്പെടുത്തീട്ടുള്ളതു
മൂന്നും മൂന്നു കൂട്ടവും വ്യവസ്ഥപ്പെടുത്തീട്ടുള്ളതൊന്നും എന്നിങ്ങനെ പ

രിപണിതസന്ധി ഏഴുവിധം 68* [ 498 ]



൪൯൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


പുതുതായി ഒരു സന്ധി ചെയ്യുമ്പോൾ സാനുബന്ധ ങ്ങളായ സാമാധ്യുപായങ്ങളെക്കൊണ്ട് അതിനെ പര്യേ ഷണം ചെയ്കയും, സമഹീനജ്യായാൻമാരെ അവരുടെ ബല മനുസരിച്ചു സ്ഥിതിചെയ്യിക്കുകയുമാണ് അകൃതചികീർഷ.

സന്ധി ചെയ്തുകഴിഞ്ഞാൽ പ്രിയവും ഹിതവുമായ ക ർമ്മങ്ങളെക്കൊണ്ടു അതിനെ ഇരുപക്ഷങ്ങളിൽനിന്നും രക്ഷി ക്കുകയും ,പറഞ്ഞുറപ്പിച്ചതുപോലെയുളള നിബന്ധന ത്തെ അനുവർത്തിക്കുകയും ,ശത്രുവിന്റെ ഉപജാപം നിമി ത്തം സന്ധി ഭേദിച്ചുപോകാതെ രക്ഷിക്കുകയുമാണു കൃത ശ്ലേഷണം.

പരന്റെ ദൂഷ്യന്മാരെക്കൊണ്ടു വഞ്ചന പ്രവൃത്തിപ്പി ച്ചു പരൻ അപസന്ധേയനാണ് (സന്ധിചെയ്യാൻ അന ർഹനാണു്) എന്നു സ്ഥാപിച്ചു സന്ധിയെ അതിക്രമിച്ചു ന ടക്കുന്നതാണ് കൃതവിദൂഷണം.

ദോഷം നിമിത്തം വിജിഗീഷുവിൽനിന്നു തെററി പ്പോയ ഭൃത്യനോടൊ മിത്രത്തോടൊ വീണ്ടും സന്ധിചെയ്യു ന്നതാണ് അവശീർണ്ണക്രിയ.

അതിങ്കൽ (അവശീർണ്ണക്രിയയിങ്കൽ )ഗതാഗതൻ (വി ജിഗീഷുവിനെ ഉപേക്ഷിച്ചുപോയി തിരികെ വന്നവൻ) നാലുവിധത്തിലുണ്ടു്.കാരണമുണ്ടായിട്ടു പോകയും വരി കയും ചെയ്തവൻ ,അതിന്നു വിപരീതൻ (കാരണം കൂടാതെ

പോകയും വരികയും ചെയ്തവൻ), കാരണമുണ്ടായിട്ടു പോ

യി കാരണംകൂടാതെ തിരികെ വന്നവൻ , അതിന്നു വിപ രീതൻ(കാരണം കൂടാതെ പോയി കാരണമുണ്ടായിട്ടു തിരി കെ വന്നവൻ)എന്നിങ്ങനെയാണു നാലുവിധം.

സ്വാമിയുടെ ദോഷം കാരണം സ്വാമിയെ വിട്ടു പോകയും സ്വാമിയുടെ ഗുണം കാരണം തിരികെ വരിക


ഇതു അപസൃതസന്ധിയിൽ ഉൾപ്പെടുന്നു. [ 499 ]


൪൯൯

൧൧൧-൦ , ൧൧൨-൦ പ്രകരണങ്ങൾ

ആറാം അധ്യായം


യും ചെയ്തവനും ,പരന്റെ ഗുണം കാരണം സ്വാമിയെ

വിട്ടുപോകയും പരന്റെ ദോഷം കാരണം തിരികെ വരി

കയും ചെയ്തവനുമാണു് കാരണഗതാഗതൻ ;അവൻ സ ന്ധിയെ അർഹിക്കുന്നവനത്രേ.

സ്വന്തം ദോഷംകൊണ്ടു സ്വാമിയെ വിട്ടുപോയി

പരനെ സേവിക്കുകയും ,സ്വദോഷംകൊണ്ടുതന്നെ പര

നെ വിട്ടുപോരികയും ചെയ്തവനാണു അകാരണഗതാഗ തൻ. അവൻ രണ്ടുപേരുടേയും ഗുണത്തെ ഉപേക്ഷിച്ചു കാരണം കൂടാതെ മടങ്ങിവന്നവനാകയാൽ ചഞ്ചലബുദ്ധി യും അസന്ധേയനുമാകുന്നു.

സ്വാമിയുടെ ദോഷം കൊണ്ട് അദ്ദേഹത്തെ വിട്ടു പോയി സ്വന്തം ദോഷത്താൽ പരങ്കൽനിന്നും തെററിപ്പോ ന്നവൻ കാരണമുണ്ടായിട്ടു പോയി കാരണം കൂടാതെ വ ന്നവനാകുന്നു.അവനെപ്പററി ഇങ്ങനെ ശങ്കിക്കണം : - "ഇവൻ പരനാൽ പ്രേരിതനായിട്ടോ അല്ലെങ്കിൽ സ്വ ന്തം ബുദ്ധിദോഷംകൊണ്ടൊ എന്നെ ദ്രോഹിപ്പാനുദ്ദശി ച്ചു വന്നതായീരീക്കുമോ? അഥവാ പരനെ ഉച്ഛേദിക്കു വാൻ പുറപ്പെടുന്ന എന്നെ അമിത്രനായി വിചാരിച്ചിട്ടു

തനിക്കും പ്രതിഘാതം ഭവിക്കുമെന്നു ഭയപ്പെട്ടു വന്നതാ

യിരിക്കുമോ? അതുമല്ലെങ്കിൽ പരൻ എന്നെ ഉച്ഛേ ദിക്കുവാൻ ഉദ്ദേശിക്കുന്നതായറിഞ്ഞു് എന്നെപ്പററി സ്നേ ഹം തോന്നുകയാൽ അവനെ പരിത്യജിച്ചുവന്നതായിരി ക്കുമോ?"ഇങ്ങനെ ശങ്കിച്ച് അവൻ കല്യാണബുദ്ധിയാ ണെന്നറിയുന്നപക്ഷം അവനെപ്പൂജിക്കണം.അന്യഥാ

ബുദ്ധിയാണെന്നു കാണുന്നതായാൽ അകററിപ്പാർപ്പിക്കുക

യും വേണം.

 സ്വദോഷം നിമിത്തം സ്വാമിയെ വിട്ടുപോയി പ

രന്റെ ദോഷം നിമിത്തം വീണ്ടും വന്നവൻ കാരണം കൂ ടാതെ പോയി കാരമമുണ്ടായിട്ടു വന്നവനാകുന്നു. അവ [ 500 ]


൫൦൦

ഷാഡ്ഗുണ്യം

ഏഴാമധികരണം


നെപ്പററി ഇപ്രകാരം സംശയിക്കണം :-"ഇവൻ എനിക്കു പരന്റെ ഛിദ്രത്തെ പൂരിപ്പിച്ചുതരുമോ? ഇവൻ ഇവിടെ

വസിക്കുന്നത് ഉചിതമായിരിക്കുമോ? ഇവന്റെ ആളുകൾ

ക്കു പരസമീപത്തിങ്കൽ വസിക്കുന്നതിൽ പ്രീതിയില്ലായി രിക്കുമോ? ഇവൻ എന്റെ മിത്രങ്ങളോടു സന്ധിചെയ്ക യോ, ശത്രുക്കളോടു വിഗ്രഹിക്കയോ, ലുബ്ധനോ ക്രൂരനോ ആയ പരനിൽനിന്നോ പരനുമായിസ്സന്ധിചെയ്ത മ റ്റൊരുവനിൽനിന്നോ ഭീതനാകയോ ചെയ്തിരിക്കുമോ?" ഇങ്ങനെ ആലോചിച്ച് ആഗതന്റെ ബുദ്ധിയെ ശരിയാ യറിഞ്ഞ് അതിന്നനുസരിച്ച് അവനോടു പ്രവൃത്തിക്കണം.

   കൃതപ്രണാശം (ചെയ്ത പ്രവൃത്തി നശിച്ചുപോവുക ),ശ

ക്തിഹാനി , വിദ്യാപണ്യത്വം (വിദ്യയെ വിലയ്ക്കു വിൽക്കു ന്ന സ്വഭാവം ), ആശാനിർവ്വേദം (ഇച്ഛാഭംഗം),ദേശലൌ ല്യം(ദേശസഞ്ചാരത്തിലുളള താൽപര്യം),അവിശ്വാസം ,ബലവാനോടുളള വിരോധം എന്നിവയിലേതെങ്കിലുമൊ ന്നാണു പരിത്യാഗസ്ഥാനം (സ്വാമിയെ വിട്ടുപോവാനുളള

കാരണം) എന്ന് ആചാര്യൻമാർ പറയുന്നു.എന്നാൽ ഭ

യം ,അവൃത്തി(വൃത്തിസൌഖ്യമില്ലായ്മ ),അമർഷം എന്നിവ യാണു കാരണമെന്നു കൌടില്യമതം.

 തന്നോടപകാരം പ്രവൃത്തിച്ചു പോയവൻ തിരികെ 

വന്നാൽ അവനെ ഉപേക്ഷിക്കണം.പരനോടപകാരം പ്രവൃത്തിച്ചവനാണെങ്കിൽ അവൻ സന്ധേയനാകുന്നു.ര ണ്ടുപേർക്കും അപകാരം ചെയ്തവൻ തർക്കയിതവ്യനുമാണ്. ശേഷം പൂർവ്വവൽ.

 സന്ധിചെയ്‌വാൻ പാടില്ലാത്ത ഒരുവനുമായി സ

ന്ധിചെയ്യുമ്പോൾ അവന്നു തന്റെ പ്രഭാവത്തെ കാണി പ്പാൻ സാധിക്കുന്ന വിഷയത്തിൽ വേണ്ടുന്ന പ്രതിവിധി

ചെയ്യണം. [ 501 ] 


൫൦൧

൧൧൧-൦,൧൧൧-൦ പ്രകരണങ്ങൾ

ആറാം അധ്യായം


<poem>

അരിപക്ഷീയനായോരു
ഗതാഗതനെയൂഴിപൻ
ചാവോളം ദൂരവേ നിർത്തി-
ക്കർമ്മംചെയ്യിച്ചു പോററണം;
പരങ്കൽ വിക്രമിപ്പിപ്പൂ,
സൈന്യകർമ്മത്തിൽ നിർത്തിടൂ,
അമിത്രാടവികന്മാരിൽ
പ്രത്യന്തത്തിങ്കലോ വിടൂ;
പണ്യംചെയ്യിച്ചിടൂ ശത്രു-
രാജ്യത്തവിടെ ഗൂഡമായ്
പരനായ് സന്ധിചെയ്തെന്ന
ദോഷം ഘോഷിച്ചു കൊന്നിടൂ ;
അഥവാ കൊന്നിടൂ ഗൂഡം
ഭാവിയിൽക്കുശലം വരാൻ
വധം ഭാവിയിലിച്ഛിപ്പോ-
നെന്നുകണ്ടാൽ വധിച്ചിടൂ.
അരിയിങ്കന്നാഗമിച്ചോൻ
സദോഷൻ ശത്രുസംശ്രയാൽ
സർപ്പസംവാസസാധർമ്മ്യം-
കൊണ്ടു നിത്യഭയാവഹൻ.
അത്തിക്കായ് തിന്നിടും പ്രാവു
പൂളവൃക്ഷത്തിനെന്നപോൽ
നിത്യോദ്വേഗം ജനിപ്പിക്കു-
മവൻ വീണ്ടും ഭയാവഹൻ.
പ്രകാശയുദ്ധമാം ദേശ-
കാലം ചൊല്ലിത്തുടർന്ന പോർ;

[ 502 ]


൫൦൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


<poem>

ഭീഷണം, കൊളള, സമ്മർദ്ദം
പ്രമാദവ്യസനങ്ങളിൽ,
സ്ഥാനംമാറി രണംചെയ്ക-
യെന്നേവം കൂടയുദ്ധമാം ;
തൂഷ്ണീംയുദ്ധം യോഗഗൂഢ-
ഭേദദ്വാരേണ മാറണം


കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , ഷാഡ്ഗുണ്യമെന്ന
ഏഴാമധികരണത്തിൽ, സംഹിതപ്രയാണികം-

{{ന|പരിരണിതാപരിപണിതാപസൃതസന്ധികൾ}

എന്ന ആറാമധ്യായം


ഏഴാം അധ്യായം
ഒരുനൂററിപ്പതിമ്മൂന്നാം പ്രകരണം
ദ്വൈധീഭാവത്തിലുളള സന്ധിവിക്രമങ്ങൾ


 വിജിഗീഷു രണ്ടാമത്തെ പ്രകൃതിയെ താഴെ പറയും 

പ്രകാരം ഉപഗ്രഹിക്കണം (തന്റെ പക്ഷത്തിൽ ചേ ർക്കണം):-

  സാമന്തനായ ഒരു രാജാവിനെ ഉപഗ്രഹിച്ച് അവ

നോടുകൂടിച്ചേർന്നു മറ്റൊരു സാമന്തന്റെ നേരെ യാനം

ചെയ്യണം.സാമന്തനെ ഉപഗ്രഹിച്ചാൽ "ഇവൻ എ

ന്റെ പാർഷ്ണിയെ ഗ്രഹിക്കുകയില്ല ;പാർഷ്ണിഗ്രാഹനെ വാരണം ചെയ്യും ; എന്റെ യാതവ്യന്റെ പക്ഷത്തിൽ ചേരുകയില്ല ; ഇവനെ ഉപഗ്രഹിക്കാഞ്ഞാൽ എനിക്ക് ബലവാൻമാരോടെതിർക്കേണ്ടിവരും; ഇവൻ എന്റെ വീ വധത്തേയും ആസാരത്തേയും പ്രവൃത്തിപ്പിക്കും; പരന്റേ തിനേ നിരോധിക്കും.;വളരെ അപായങ്ങൾ വരു [ 503 ]



൫൦൩

ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം

ഏഴാം അധ്യായം


വാനിടയുളള എന്റെ മാർഗ്ഗത്തിലുളള കണ്ടകന്മാരെ

ഇവൻ മർദ്ദിക്കും ; ദുർഗ്ഗങ്ങളിലും അടവികളിലുമുളള അ

പസരണസ്ഥാനങ്ങളിൽ ഇവൻ എന്റെ സൈന്യത്തോ ടുകൂടി സഞ്ചരിക്കും ; എന്റെ യാതവ്യനെ ഇവൻ സഹി പ്പാൻ വയ്യാത്ത ദോഷത്തിലോ സന്ധിയിലോ ഏർപ്പെടു ത്തും; എന്റെ കയ്യിൽനിന്നു കിട്ടുന്ന ലാഭാംശം ലഭിച്ചിട്ടു ഇവൻ അന്യശത്രുക്കളെ എന്റെ പേരിൽ വിശ്വസിപ്പി ക്കുകയും ചെയ്യും". എന്നു വിജിഗീഷുവിന്നു വിശ്വാസം

തോന്നുന്നതായാൽ വിജിഗീഷു ദ്വൈധീഭാവത്തെ അവലം

ബിച്ചു് (ഒരുവനോടു് യുദ്ധത്തിന്നു പുറപ്പെടുകയും മറ്റൊ രുവനോടു സന്ധിചെയ്കയും ചെയ്തിട്ടു) സാമന്തന്മാരിൽ

ഒരുവന്റെ കയ്യിൽനിന്നു കോശദാനംകൊണ്ടു സൈന്യ

ത്തേയോ സൈന്യദാനംകൊണ്ടു കോശത്തേയോ സമ്പാദി ക്കുവാൻ ശ്രമിക്കണം.

 ഇങ്ങനെ സാമന്തന്മാരിൽനിന്നു കോശദണ്ഡങ്ങൾ ല

ഭിക്കേണമെന്നിച്ഛിക്കുന്ന വിജിഗീഷു അവരിൽവച്ചു ത ന്നേക്കാൾ ജ്യായാനായിട്ടുളളവനോടു് അവന്ന് അധികമാ യ അംശം കൊടുക്കാമെന്ന് പറഞ്ഞും ,സമനായിട്ടുളളവ നോടു സമമായ അംശം കൊടുക്കാമെന്നു പറഞ്ഞും, ഹീന നായിട്ടുളളവനോടു് ഹീനമായ അംശം കൊടുക്കാമെന്നു പ റഞ്ഞും സന്ധിചെയ്യുന്നതു സമസന്ധിയാകുന്നു.ഇതിന്നു നേരെ വിപരീതമായിട്ടുളളതു വിഷമസന്ധി.അവയിൽ

(സമസന്ധിയിലും വിഷമസന്ധിയിലും )വിജിഗീഷുവിന്നു
വിശേഷലാഭമുണ്ടാക്കുവാൻതക്ക വ്യവസ്ഥചെയ്യുന്നതു അ

തിസന്ധി.

 വ്യസനിയോ, അപായസ്ഥാനങ്ങളിൽ ആസക്തനോ,

അനർത്ഥത്തിലകപ്പെട്ടവനോ ആയ ജ്യായാനോടു, ഹീന നായവൻ ബലസമമായ (അവൻ സാഹായ്യ്യത്തിന്ന യക്കുന്ന സൈന്യത്തിന്റെ തോതനുസരിച്ചുളള )ലാഭംകൊടു [ 504 ]


൫൦൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


ക്കാമെന്നു പണനം ചെയ് വൂ. അതിന്നുശേഷം അവന്ന പകാരം ചെയ്‌വാൻ താൻ ശക്തനാണെങ്കിൽ വിക്രമം ചെ യ് വൂ; ശക്തനല്ലാത്തപക്ഷം സന്ധിയെത്തന്നെ ചെയ്യണം.

 മേൽപ്രകാരമിരിക്കുന്ന (വ്യസനാദികളുള്ള) ഹീന

നായവൻ തന്റെ ഹീനമായ ശക്തിയേയും പ്രതാപത്തെ യും പൂരണംചെയ്യുന്നതിന്നുവേണ്ടിയോ, സംഭാവ്യമായ (മ തിക്കത്തക്ക) അർത്ഥം ലഭിക്കുന്നതിന്നായിപ്പുറപ്പെട്ട ഹീ നൻ തന്റെ മൂലസ്ഥാനത്തേയും പാർഷ്ണിയേയും രക്ഷിക്കു ന്നതിന്നുവേണ്ടിയൊ തന്നെക്കാൾ ജ്യായാനായ ഒരുവനോ ടു ബലസമത്തെക്കാൾക്കവിഞ്ഞതായ ലാഭം കൊടുക്കാമെ ന്നു പണനം ചെയ് വൂ. അങ്ങനെ പറഞ്ഞുനിശ്ചയിച്ചതി ന്നുശേഷം അവൻ കല്യാണബുദ്ധിയാണെന്നു കാണുന്നപ ക്ഷം ജ്യായാൻ അവനെസ്സഹായിപ്പൂ; അല്ലാത്തപക്ഷം വി ക്രമത്തെ പ്രയോഗിക്കണം.

 വ്യസനം വന്നിട്ടുള്ളവനൊ, പ്രകൃതികോപം സംഭവി

ച്ചവനൊ, അനർത്ഥമടുത്തവനോ ആയിട്ടുള്ള ജ്യായാനോ ടു ദുർഗ്ഗങ്ങളുടേയും മിത്രങ്ങളുടേയും സമ്പത്തികൊണ്ടു ദൃപ്ത നായിരിക്കുന്ന ഒരു ഹീനൻ അല്പം അകലെയുള്ള ഒരു ശ ത്രുവിന്റെ നേരെ യാനംചെയ് വാൻ പുറപ്പെടുമ്പോഴോ, യു ദ്ധംകൂടാതെതന്നെ തീർച്ചയായും ജയലാഭം സിദ്ധിക്കുമെന്നു

കാണുമ്പോഴോ ബലസമത്തേക്കാൾ കുറഞ്ഞ ലാഭം കൊടു

ക്കാമെന്നു പണനം ചെയ് വൂ. അങ്ങനെ പറഞ്ഞു നിശ്ച യിച്ചതിന്നുശേഷം ആ ജ്യായാൻ അപകാരംചെയ്യുന്നതി ന്നു സമർത്ഥനാണെങ്കിൽ അവനോടു വിക്രമിപ്പൂ ; അല്ലാത്ത പക്ഷം സന്ധിയെ അനുഷ്ടിക്കുകയും വേണം.

പ്രകൃതികോപമോ വ്യസനമോ ഇല്ലാത്തവനായ ജ്യായാൻ, നല്ലവണ്ണം ആലോചിക്കാതെ യുദ്ധം ആരംഭി ച്ച തന്റെ ശത്രുവിന്നു പിന്നെയും ക്ഷയവ്യയങ്ങൾ വരു ത്തേണമെന്നുദ്ദേശിക്കുമ്പോഴോ, തന്റെ ദൂഷ്യസൈന്യത്തെ [ 505 ]


൫൦൫

ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം

ഏഴാം അധ്യായം


സ്വദേശത്തുനിന്നു പ്രവാസനംചെയ്യേണമെന്നിച്ഛിക്കു മ്പോഴോ, പരന്റെ ദൂഷ്യസൈന്യത്തെ സ്വദേശത്തേക്കു

കൊണ്ടുവരേണമെന്നിച്ഛിക്കുമ്പോഴോ, പീഡനീയനോ ഉ

ച്ഛേദനീയനോ ആയ തന്റെ ശത്രുവിനെ ഹീനനായവ നെക്കൊണ്ടു പീഡിപ്പിക്കേണമെന്നിച്ഛിക്കുമ്പോഴോ, ക ല്യാണബുദ്ധിയാകനിമിത്തം സന്ധിപ്രധാനൻ (സന്ധിയാ ണു നല്ലതെന്നു വിചാരിക്കുന്നവൻ) ആയിരിക്കുമ്പോഴോ,

ഹീനമായ (ബലസമത്തെക്കാൾക്കുറഞ്ഞ) ലാഭത്തേയും
സ്വീകരിക്കണം. കല്യാണബുദ്ധിയായ ഹീനനോടുകൂടി

ച്ചേർന്നു ജ്യായാൻ അർത്ഥത്തെ ലഭിക്കുവാൻ ശ്രമിക്കണം;

അവൻ കല്യാണബുദ്ധിയല്ലാത്തപക്ഷം വിക്രമിക്കുകയും 

വേണം.

        ഇപ്രകാരംതന്നെ സമനായിരിക്കുന്ന വിജിഗീഷു സ

മനായിട്ടുള്ളവനേയും അതിസന്ധാനം ചെയ്കയോ, അനു ഗ്രഹിക്കുകയോ ചെയ്യണം. എങ്ങനെയെന്നാൽ :-പര സൈന്യത്തെ എതിർത്തുനില്ക്കത്തക്ക ശക്തിയുള്ളവനോ, ത ന്റെ മിത്രത്തിന്റെ ആടവികന്മാരെ പ്രതിയോധിപ്പാൻ

സമർത്ഥനോ, ശത്രുവിന്റെ വിഭൂമികളെ (ശൈലഗുഹാദി

സ്ഥാനങ്ങളെ) ഉപദേശിച്ചു തരുന്നവനോ ആയ സമ നോടു സമനായിരിക്കുന്ന വിജിഗീഷു മേൽപ്പറഞ്ഞ കാ ര്യങ്ങൾക്കുവേണ്ടിയോ, തന്റെ മൂലസ്ഥാനത്തിന്റെയോ

പാർഷ്ണിയുടേയോ രക്ഷയ്ക്കുവേണ്ടിയോ ബലസമമായ ലാഭം
കൊടുക്കാമെന്നു പണനംചെയ് വൂ. കല്യാണബുദ്ധിയാ

ണെങ്കിൽ പണിതൻ അവനെ അനുഗ്രഹിക്കുകയും, അല്ലാ ത്തപക്ഷം അവന്റെ നേരെ വിക്രമിക്കുകയും ചെയ്യണം.

വ്യസനവും പ്രകൃതികോപവുമുണ്ടായിട്ടുള്ളവനോ അ നേകം വിരോധികളുള്ളവനോ ആയ സമനോടു്, അന്യ ന്റെ കയ്യിൽ നിന്നു സാഹായ്യ്യം ലഭിക്കുന്നവനും സമനു മായിരിക്കുന്ന വിജിഗീഷു സമബലത്തെക്കാൾ ഹീനമായ [ 506 ]


൫൦൬

ഷാഡ്ഗുണ്യം

ഏഴാമധികരണം


    ലാഭം കെടുക്കാമെന്നു പണനം ചെയ്‌വൂ,ഇതിന്നുശേ

ഷം പണിതൻ അവന്നപകാരം ചെയ്‌വാൻ സമർത്ഥനാ ണെങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപക്ഷം സന്ധിചെയ്ക യും വേണം .

  അപ്രകാരമിരിക്കുന്ന(വ്യസനവും പ്രകൃതികോപവു

മുളള )വനും തന്റെ കാർയ്യങ്ങൾക്കു സമാന്തന്മാരെ ആശ്ര യിക്കേണ്ടവനും സൈന്യങ്ങളെ സമ്പാദിക്കേണ്ട ആവശ്യ മുളളവനുമായ സമൻ സമനായിരിക്കന്നവനോടു ബലസ മത്തെക്കാൾക്കവിഞ്ഞതായ ലാഭം കെടുക്കാമെന്നു പണ നംചെയ്‌വൂ.ഇതിന്നുശേഷം അവൻ കല്ല്യാണബുദ്ധി യാണെങ്കിൽ പണിതൻ അവനെ അനുഗ്രഹിക്കുകയും,അ ല്ലാത്തപക്ഷം വിക്രമിക്കുകയും ചെയ്യണം .

  വ്യസനവും പ്രകൃതികോപവുമുളവായിട്ടുളള ജ്യായാ

നോടോ , ഹീനനോടോ, സമനോടോ അവനെ അഭിഹ നിപ്പാനുദ്ദേശിക്കുന്നവനോ, അവൻ വേണ്ടതുപോലെ ആ രംഭിച്ചതും തീർച്ചയായും ജയം നേടുന്നതുമായ കർമ്മത്തെ

ഉപഹനിപ്പാനുദ്ദേശിക്കുന്നവനോ, അവൻ യാത്രചെയ്യു

മ്പോൾ അവന്റെ മൂലസ്ഥാനത്ത് ആക്രമണം നടത്തേ ണമെന്നുദ്ദേശിക്കുന്നവനോ ,അവന്റെ യാതവ്യന്റെ ക യ്യിൽനിന്നു വളരെ ലാഭം കിട്ടുമെന്നുദ്ദേശിക്കുന്നവനൊ ആ യിട്ടുളള ഒരുവൻ ആദ്യം പറഞ്ഞു നിശ്ചയിച്ചതിനെക്കാൾ

കൂടുതലായ ലാഭത്തെ യാചിപ്പൂ. അപ്രകാരം വീണ്ടും യാ

ചിക്കപ്പെട്ടവൻ ദുർദ്ധഷമായ ശത്രുവിന്റെ ദുർഗ്ഗത്തേയോ

സുഹൃൽബലത്തേയൊ ആടവികനേയൊ അവന്റെ (യാ

ചിക്കുന്നവന്റെ )സൈന്യങ്ങളെക്കൊണ്ടു മർദ്ദിപ്പിക്കുവാനു ദ്ദേശിക്കുകയൊ അവന്റെ സൈന്യത്തെ അത്യന്തവിപ്ര കൃഷ്ടമായ മാർഗ്ഗത്തിലോ കാലത്തിലോ പെടുത്തി ക്ഷയവ്യ യങ്ങൾ ഉണ്ടാക്കിത്തീർത്തു നശിപ്പിക്കേണമെന്നുദ്ദേശിക്കുക യോ താൻ പരബലംകൊണ്ടു വൃദ്ധിയെ പ്രാപിച്ചതിന്നു [ 507 ]


൫൦൭

ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം

ഏഴാം അധ്യായം


      ശേഷം ആ പരനെ ഉച്ഛേദിക്കുവാനുദ്ദേശിക്കുകയോ പര

ന്റെ സൈന്യത്തെ പിടിച്ചടക്കുവാനുദ്ദേശിക്കുകയോ

ചെയ്യുന്നപക്ഷം സ്വബലരക്ഷയ്ക്കുവേണ്ടി അവൻ യാചി

ക്കുന്നതായ ലാഭത്തെ വീണ്ടും കൊടുക്കണം.

  ജ്യായാനായിട്ടുളളവൻ ഹീനനെ തന്റെ യാതവ്യ

നോടെതിർക്കുവാനെന്ന വ്യാജേന തന്റെ കീഴിൽ വരുത്തു വാനോ പരനെ ഉച്ഛേദിച്ചുകഴിഞ്ഞതിന്നുശേഷം അവനേ യും ഉച്ഛേദിക്കുവാനോ അവന്നു മഹത്തായ ദാനം നൽ കിയിട്ടു പിന്നീടതു പ്രത്യാദാനം ചെയ്‌വാനൊ ഉദ്ദേശിക്കു ന്നപക്ഷം ബലസമത്തേക്കാൾക്കവിഞ്ഞതായ ലാഭം കൊ ടുക്കുവാൻ പണനം ചെയ്‌വൂ .പണിതൻ അവന്ന് അ പകാരം ചെയ്‌വാൻ സമർത്ഥനാണെങ്കിൽ വിക്രമിക്കുകയും , അല്ലാത്തപക്ഷം സന്ധിചെയ്‌കയുംവേണം .അതല്ലെങ്കിൽ പണിതൻ പണനംചെയ്തവന്റെ യാതവ്യനോടു സന്ധി ചെയ്തു സ്ഥിതിചെയ്യുകയോ, പണനം ചെയ്‌തവന്നു ദൂഷ്യ സൈന്യത്തേയോ അമിത്രസൈന്യത്തേയോ ആടവിക സൈന്യത്തേയോ സാഹായ്യ്യത്തിന്നയച്ചുകെടുക്കുകയോ ചെയ്‌വൂ.

   വ്യസനവും പ്രകൃതികോപവുമുളവായിട്ടുളള ജ്യായാൻ
ഹീനനോടു ബലസമമായ ലാഭം കൊടുക്കാമെന്നു പണ

നം ചെയ്‌വൂ . പണിതൻ അവന്നു അപകാരം ചെ യ്‌വാൻ സമർത്ഥനാണെങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപ ക്ഷംസന്ധിചെയ്കയും വേണം .

    മേൽപ്രകാരമുളള (വ്യസനവും പ്രകൃതികോപവുമുള

വായിട്ടുളള )ഹീനനോടു ജ്യായാൻ ബലസമത്തെക്കാൾ കു റഞ്ഞതായ ലാഭം കെടുക്കാമെന്നു പണനംചെയ്‌വൂ. പണിതൻ അവന്നപകാരം ചെയ്‌വാൻ സമർത്ഥനാണെ ങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപക്ഷം സന്ധിചെയ്കയും വേണം . [ 508 ]


൫൦൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


അറിവൂ മുമ്പിലേ ഹേതു


പണിതൻ പണമാനനും;


പിന്നെച്ചിന്തിച്ചെവിടെയോ


ശ്രേയസ്സങ്ങു ഗമിച്ചിടൂ



കൌടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ്ഗുണ്യമെന്ന


ഏഴാമധികരണത്തിൽ ദ്വൈധീഭാവത്തിലുളള


സന്ധിവിക്രമങ്ങൾ എന്ന ഏഴാമധ്യായം
എട്ടാം അധ്യായം
ഒരുനൂററിപ്പതിന്നാലും പതിനഞ്ചും പ്രകരണങ്ങൾ ,
യാതവ്യവൃത്തി ,അനുഗ്രാഹ്യമിത്രവിശേഷങ്ങൾ

അഭിയാസ്യമാനൻ (ആക്രമിക്കപ്പെടുവാൻ പോകുന്ന വൻ)ആയിരിക്കുന്ന യാതവ്യൻ താനും സന്ധിചെയ്യുവാ നോ തന്റെ ശത്രു ചെയ്യുന്ന സന്ധിയെ വിഹനിപ്പാ നോ ഉദ്ദേശിക്കുമ്പോൾ ,ശത്രുവിന്റെ സാമവായികന്മാരി ലൊരുവനോടു തനിക്കു് സാഹായ്യ്യം ചെയ്താൽ തനിക്കു കിട്ടുന്ന ലാഭത്തിൽ ഇരട്ടി കെടുക്കാമെന്നു പണനം ചെ യ്‌വൂ. അങ്ങനെ പണനം ചെയ്യുന്നവൻ അപ്രകാരം ചെ യ്യാഞ്ഞാൽ വരാവുന്ന സൈന്യനാശം ,ധനനാശം ,പ്രവാ സം,പ്രത്യവായം (സന്ധിലംഘനദോഷം ),പരോപകാരം (പരപക്ഷത്തിൽ നിന്നാലുളള ഉപകാരം ),ശരീരപീഡ എ ന്നിവയെവർണ്ണിച്ചുപറഞ്ഞുധരിപ്പിരിക്കണം .പണിതൻ അതു

സമ്മതിച്ചു പറഞ്ഞാൽ താൻ കെടുക്കാമെന്നു പറഞ്ഞ
അർത്ഥം കൊടുത്ത് അവനെ തന്റെ പക്ഷത്തിൽ ചേർക്കുക

യോ ,അല്ലാത്തപക്ഷം അവനും മററു സാമവായികന്മാ രും തമ്മിൽ വൈരം ജനിപ്പിച്ച് അവനെ കൂട്ടത്തിൽനി ന്നു തെററിക്കുകയോ ചെയ്‌വൂ. [ 509 ]


൫൦൯

൧൧൪_൦, ൧൧൫_൦ പ്രകരണങ്ങൾ

ഏട്ടാം അധ്യായം


നല്ലവണ്ണം ആലോചന ചെയ്യാതെ യുദ്ധകർമ്മം ആരം ഭിച്ച ഒരുവന്നു പിന്നേയും ക്ഷയവ്യയങ്ങൾ വരുത്തേണമെ ന്നുദ്ദേശിക്കുന്നവനോ ,നല്ലവണ്ണം ആലോചന ചെയ്തു ആ രംഭിച്ചതായ യാത്രയിലെ ഫലസിദ്ധിയെ പ്രതിഹനിക്കേ ണമെന്നുദ്ദേശിക്കുന്നവനൊ, യാത്രാകാലത്ത് അവന്റെ മൂ ലസ്ഥാനത്തിങ്കൽ ആക്രമണം നടത്തേണമെന്നുദ്ദേശിക്കു ന്നവനൊ,ഇപ്പോൾ സന്ധിചെയ്തു പിന്നീട് അധികമാ യ ലാഭത്തെ യാചിക്കേണമെന്നുദ്ദേശിക്കുന്നവനൊ, അ ർത്ഥകൃച്ഛ്രമുളളവനൊ, അവിശ്വസ്തനൊ ആയിട്ടുളളവൻ തൽക്കാലം യാതവ്യനോടു സന്ധിചെയ്യുമ്പോൾ അല്പമായ

ലാഭത്തെ മാത്രമെ ഇച്ഛിക്കാവൂ; ഭാവിയിൽ  അധികമായ 

ലാഭത്തെ ഇച്ഛിക്കുകയുമാകാം.

    താനിപ്പോൾ ചെയ്യുന്ന സന്ധിമൂലം തന്റെ മിത്ര

ത്തിന്ന് ഉപകാരം വരുമെന്നോ ശത്രുവിന്നു നാശം വരു മെന്നോ ,അർത്ഥാനുബന്ധം (മേൽക്കുമേൽ അർത്ഥലാ ഭം )ഉണ്ടാകുമെന്നോ പ്രതീക്ഷിക്കുന്നവനും ഇപ്പോൾ താൻ

ഉപകാരം ചെയ്യുന്നതിന്നു മേലിൽ പ്രത്യൂപകാരം ചെയ്യി

ക്കാമെന്നുദ്ദേശിക്കുന്നവനും തൽക്കാലം അന്യൻ തരാമെ ന്നു പറയുന്ന മഹത്തായ ലാഭത്തെ വിട്ടു ഭാവിയിൽ ലഭി ക്കുന്ന അല്പമായ ലാഭത്തെ ഇച്ഛിക്കണം.

ദൂഷ്യനാലോ അമിത്രനാലോ മൂലോച്ഛേദം വരുത്തു വാനിച്ഛിക്കുന്ന ജ്യായാനാലോ വിഗ്രഹിക്കപ്പട്ട ഒരുവ നെ രക്ഷിക്കേണമെന്നോ ,താനിപ്പോൾ ചെയ്യുന്നതുപോ ലെയുളള ഉപകാരം ഭാവിയിൽ മററവനേക്കൊണ്ടു തനി ക്കും ചെയ്യിക്കേണമെന്നോ ഇച്ഛിക്കുന്നവനും സംബന്ധാ പേക്ഷിയുമായിട്ടുളളൻ തൽക്കാലവും ഭാവിയിലും യാ തൊരു ലാഭത്തേയും ഇച്ഛിക്കരുതു്. സന്ധിചെയ്തിട്ട് അതിനെ അതിക്രമിക്കേണമെന്നി ച്ഛിക്കുന്നവനും ,ശത്രുവിന്റെ പ്രകൃതികൾക്കു കർശനമോ [ 510 ]


൫൧൦

ഷാഡ്ഗുണ്യം

ഏഴാമധികരണം


മിത്രാമിത്രന്മാർ തമ്മിൽ ചെയ്ത സന്ധിക്കു വിശ്ലേഷണമോ 
വരുത്തേണമെന്നിച്ഛിക്കുന്നവനും ,ശത്രുവിന്റെ ആക്രമ

ണത്തെ ശങ്കിക്കന്നവനും അപ്രാപ്തമോ (അവധി കൂടാ ത്തതു) അധികമോ ആയ ലാഭത്തെ യാചിക്കണം .അ പ്രകാരം യാചിക്കുന്നവനോടു് മററവൻ തൽക്കാലവും ഭാ വിയിലും ഒരു ക്രമത്തെ നിർണ്ണയിക്കണം. ഇതു മുൻപു പറഞ്ഞ സന്ധികളിലും വേണ്ടതാണ്.*

അരിയും വിജിഗീഷുവും താന്താങ്ങളുടെ മിത്രത്തെ 

അനുഗ്രഹിക്കുമ്പോൾ ശക്യാരംഗഭി ,കല്യാരംഭി,ഭവ്യാരംഭി, സ്ഥിരകർമ്മാവ് ,അനുരക്തപ്രകൃതി എന്നിങ്ങനെയുളളവ ർക്കു വിശേഷം കല്പിക്കണം.ശക്യാരംഭിയായവൻ തനിക്കു ചെയ്‌വാൻ കഴിയുന്ന കർമ്മം മാത്രമെ ആരംഭിക്കുകയുളളൂ. കല്യാരംഭിയായവൻ നിർദ്ദോഷമായ കർമ്മം മാത്രമെ ആരംഭിക്കുകയുളളൂ .ഭവ്യാരംഭിയായവൻ ശുഭഫലപ്രദ മായ കർമ്മമേ ആരംഭിക്കുകയുളളൂ .സ്ഥിരകർമ്മാവായിട്ടു ളളവൻ ആരംഭിച്ച കർമ്മം മുഴുമിക്കാതെ വിരമിക്കുകയില്ല.. അനുരക്തപ്രകൃതിയായവൻ സാഹായ്യ്യത്തിന്നു ധാരാളം ആളുകളുളളവനാകയാൽ അല്പമായ അനുഗ്രഹംകൊണ്ടും

കാര്യത്തെ സാധിപ്പിക്കും. ഇപ്രാകാരമുളളവരെസ്സഹായി

ച്ചാൽ അവർ കൃതാർത്ഥരായിട്ടു സഹായിച്ചവന്ന് അനാ യാസേന വളരെ ഉപകരിക്കും.ഇപ്പറഞ്ഞതിന്നു വിപ രീതമായിട്ടുളളവർ അനുഗ്രാഹ്യരല്ല.

അവർ (അരിയോ വിജിഗീഷുവോ)ഒരാൾക്കു അനു ഗ്രഹം (സാഹായ്യ്യം) ചെയ്യുമ്പോൾ അവരിൽവച്ച് ആ രാണോ മിത്രത്തേയൊ (മിത്രഗുണങ്ങളുളളവൻ)മിത്രതര നേയോ (മിത്രഗുണങ്ങൾ അധികമുളളവൻ) അനുഗ്രഹി ക്കുന്നത് അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു.

*ഇത്രയും പറഞ്ഞതുകൊണ്ടു യാതവ്യവൃത്തി അവസാനിച്ചു.

[ 511 ]

൫൧൧

൧൧൪_൦, ൧൧൫_൦ പ്രകരണങ്ങൾ

എട്ടാം അധ്യായം


(തോൽപ്പിക്കുന്നു).എന്തുകൊണ്ടെന്നാൽ മിത്രത്തെ അനു ഗ്രഹിച്ചവൻ ആ മിത്രത്തിങ്കൽനിന്നു ആത്മവൃദ്ധിയെ ല ഭിക്കും *.അന്യന്നാകട്ടെ (അമിത്രത്തെ അനുഗ്രഹിക്കുന്ന വന്നു )ക്ഷയം ,വ്യയം,പ്രവാസം, പരോപകാരം(ശത്രുവി ന്നുപകാരം)എന്നിവയാണു കിട്ടുക. എന്നുതന്നെയല്ല, ശത്രുവായിട്ടുളളവൻ കാര്യം കഴിഞ്ഞാൽ ശത്രുത്വത്തെ ത്തന്നെ പ്രാപിക്കുകയും ചെയ്യും.

 അരിയോ വിജിഗീഷുവോ മധ്യമന്ന് അനുഗ്രഹം 

ചെയ്യുമ്പോൾ അവരിൽവച്ചു് ആരാണോ മിത്രമായിട്ടുളള

മധ്യമനേയോ മിത്രതരനായിട്ടുളള മദ്ധ്യമനേയോ അനു

ഗ്രഹിക്കുന്നതു് അവൻ മറ്റവനെ തോല്പിക്കുന്നു.എന്തു കൊണ്ടെന്നാൽ ,മിത്രത്തെ അനുഗ്രഹിച്ചവൻ ആ മിത്ര ത്തിങ്കൽനിന്നു് ആത്മവൃദ്ധിയെ പ്രാപിക്കുന്നു.അന്യ ന്നാകട്ടെ ക്ഷയം ,വ്യയം,പ്രവാസം ,പരോപകാരം എ ന്നിവയാണു് കിട്ടുക. അനുഗ്രഹിക്കപ്പെട്ട മധ്യമൻ വിഗു ണനായിത്തീർന്നാൽ ശത്രു വിജിഗീഷുവിനെ അതിസന്ധാ നം ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ ,മധ്യമൻ വിഗുണ നായാൽ തന്നോടൊത്തു പ്രയത്നം ചെയ്തു തെറ്റി സന്ധി ചെയ്ത ഒരു മധ്യമശത്രുവിനെയാണു തനിക്കു കിട്ടുന്നതു്.

 ഇപ്പറഞ്ഞതുകൊണ്ടു തന്നെ ഉദാസീനനെ അനുഗ്ര

ഹിക്കുന്ന കാര്യവും പറഞ്ഞുകഴിഞ്ഞു.

 മധ്യമോദാസീനന്മാർക്കു ബലാംശത്തെ (ഏതാനും 

സൈന്യത്തെ )സാഹായ്യ്യത്തിന്നയച്ചുകൊടുക്കുമ്പോൾ ആ രാണോ ശൌര്യമുളളതും അസ്രശിക്ഷ സിദ്ധിച്ചതും ദുഃഖസ ഹവും അനുരാഗമുളളതുമായ സൈന്യത്തെ അയച്ചുകൊടു ക്കുന്നത് അവൻ അതിസന്ധാനം ചെയ്യപ്പെടുന്നു (വഞ്ചി


  *മിത്രത്തിങ്കൽനിന്നു ആത്മവൃദ്ധിയെ പ്രാപിക്കുമെന്നു പറഞ്ഞ

തുകൊണ്ടു മിത്രതരങ്കൽനിന്നു അധികമായ വൃദ്ധി സിദ്ധിക്കുമെന്ന് ഊ ഹ്യമാകുന്നു. [ 512 ]


൫൧൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


ക്കപ്പെടുന്നു); തദ്വിപരീതമായ സൈന്യത്തെ അയച്ചു കൊടുക്കുന്നവൻ മറ്റവനെയും അതിസന്ധാനം ചെ യ്യുന്നു.

യാതൊരു കാര്യത്തിങ്കൽ സൈന്യത്തെ സാഹായ്യ്യ

ത്തിന്നയച്ചാൽ ഉദ്ദേശിക്കപ്പെട്ട കാര്യത്തേയും വേറെ ചി ല കാര്യങ്ങളെക്കൂടിയും സാധിക്കുമെന്നു തോന്നുന്നുവൊ ആ കാര്യത്തിൽ മൌലസൈന്യം, ഭൂതസൈന്യം ,ശ്രേണീ സൈന്യം , മിത്രസൈന്യം ,ആടവികസൈന്യം എന്നിവ യിലൊന്നിനെ അതിദൂരമല്ലാത്ത ദേശത്തേക്കും അതിദീ ർഗ്ഘമല്ലാത്ത കാലത്തേക്കും അയച്ചുകൊടുക്കാവുന്നതാണ്.

ദൂരസ്ഥലത്തേക്കോ ദീർഗ്ഘകാലത്തേക്കോ അമിത്രസൈന്യ

ത്തേയോ ആടവികസൈന്യത്തേയോ മാത്രമേ അയയ്ക്കാവൂ.

ആരെക്കുറിച്ചു് "ഇവൻ കാര്യം സാധിച്ചുകഴിഞ്ഞാൽ
എന്റെ സൈന്യത്തെ പിടിച്ചടക്കും; അല്ലെങ്കിൽ അമി

ത്രഭൂമിയിലോ അടവിയിലോ അഭൂമിയിലോ അകാലത്തി ങ്കലോ സൈന്യത്തെപ്പാർപ്പിക്കും; അഥവാ സൈന്യത്തെ

ഫലഹീനമാക്കിത്തീർക്കും" എന്നു ശങ്ക തോന്നുന്നുവോ അവ

നോടു സൈന്യങ്ങളെ അന്യകാര്യത്തിൽ ഏർപ്പെടുത്തിയി രിക്കയാണെന്നു വ്യാജം പറയുകയും, അവനെസ്സഹായി ക്കാതിരിക്കയും ചെയ്യണം. അവൻ തീർച്ചയായും അനു ഗൃഹീതവ്യനാണെന്നു വന്നാൽ തൽക്കാലത്തേക്കു മാത്രം ഉ പയോഗിക്കത്തക്ക സൈന്യത്തെ അയച്ചുകൊടുക്കണം. അ വൻ യുദ്ധസമാപ്തി വരെ ആ സൈന്യത്തെ തന്റെ അ ധീനതയിൽ പാർപ്പിച്ചു യുദ്ധത്തിന്നുപയോഗിക്കുകയും, സൈന്യവ്യസനങ്ങളിൽനിന്നു രക്ഷിക്കുകയും വേണം. കാ ര്യം കഴിഞ്ഞാലുടനെ എന്തെങ്കിലുമൊരു കാരണം പറ ഞ്ഞു സൈന്യത്തെ അവന്റെ അധീനതയിൽനിന്നു തിരി കെ വരുത്തുകയും വേണം. അഥവാ അവന്നു ദൂഷ്യസൈന്യ ത്തേയോ അമിത്രസൈന്യത്തേയോ ആടവികസൈന്യത്തേ [ 513 ]


൫൧൩

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

ഒമ്പതാം അധ്യായം


യോ മാത്രം അയച്ചുകൊടുക്കുകയോ യാതവ്യനുമായിസ്സ ന്ധിചെയ്ത് അവനെ വഞ്ചിക്കുകയോ ചെയ്യണം.

സന്ധിചെയ്‌വൂ ലാഭസാമ്യേ ,


വൈഷമ്യത്തിങ്കൽ വിക്രമം


സമഹീനവിശിഷ്ടന്മാ-


ർക്കീവിധം സന്ധിവിക്രമം.



കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , ഷാഡ്ഗുണ്യമെന്ന

ഏഴാമധികരണത്തിൽ ,യാതവ്യവൃത്തി - അനുഗ്രാഹ്യ


മിത്രവിശേഷങ്ങൾ എന്ന എട്ടാമധ്യായം.



ഒമ്പതാം അധ്യായം


ഒരുനൂററിപ്പതിനാറാം പ്രകരണം


മി ത്ര ഹി ര ണ്യ ഭൂ മി ക ർമ്മ സ ന്ധി ക ൾ.


മിത്രസന്ധി, ഹിരണ്യസന്ധി.

സംഹിതപ്രയാണത്തിങ്കൽ മിത്രലാഭം, ഹിരണ്യലാ ഭം, ഭൂമിലാഭം എന്നിവയിൽവച്ചു പിൻപു പിൻപു പറ യപ്പെട്ട ലാഭമാണു് അധികം നല്ലത്. എന്തുകൊണ്ടെ ന്നാൽ ,മിത്രവും ഹിരണ്യവും ഭൂമിലാഭത്തിൽനിന്ന് ഉ ണ്ടാകുന്നു ; മിത്രം ഹിരണ്യലാഭത്തിൽനിന്നും ഉണ്ടാകുന്നു. യാതൊരു ലാഭം സിദ്ധമായാൽ ശേഷമുളളവയിലേതിനെ യെങ്കിലും സാധിപ്പിക്കുമോ ആ ലാഭമാണ് ശ്രേഷ്ഠമായിട്ടു ളളതു്. "അങ്ങയ്ക്കും എനിക്കും കൂടി മിത്രത്തെ ലഭിക്കാം" എ ന്നു തുടങ്ങിയുളള സന്ധി സമസന്ധി ; "അങ്ങയ്ക്കു മിത്രം" 65* [ 514 ]

൫൧൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


എന്നു തുടങ്ങിയുളള സന്ധി വിഷമസന്ധി ;അവ രണ്ടിലും

വിശേഷലാഭം ലഭിക്കുന്നതായാൽ അതിസന്ധി *

സമസന്ധിയിങ്കൽ ആരാണോ സമ്പന്നമായ (ഗുണ വത്തായ ) മിത്രത്തേയോ ,ഒരു മിത്രത്തെ അവന്റെ ആപ ദ്ദശയിങ്കലോ ലഭിക്കുന്നത് അവൻ അതിസന്ധാനം ചെയ്യുന്നു . എന്തുകൊണ്ടെന്നാൽ ആപത്താണു സൌഹാർദ്ദത്തിന്നു സ്ഥൈര്യമുണ്ടാക്കിത്തീർക്കുന്നതു്.

മിത്രകൃച്ഛത്തിങ്കൽവച്ചും നിത്യവും വശ്യമല്ലാത്തതു

മായിരിക്കുന്ന മിത്രമോ ,അതോ അനിത്യവും വശ്യവുമാ യിരിക്കുന്ന മിത്രമോ അധികം നല്ലത് എന്ന ചിന്തയി ങ്കൽ "നിത്യവും വശ്യമല്ലാത്തതുമായ മിത്രമാണു അധികം

നല്ലത് ;അങ്ങനെയുളള മിത്രം ഉപകാരം ചെയ്തില്ലെങ്കി

ലും അപകാരം ചെയ്കയില്ല" എന്ന് ആചാര്യൻമാർ അഭി പ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണു കൌ ടില്യമതം.വശ്യമായിട്ടുളള അനിത്യമിത്രമാണ് അധികം നല്ലതു് . ഒരുവൻ എത്രത്തോളം കാലം ഉപകാരം ചെ യ്യുന്നുവോ അത്രത്തോളം കാലമേ അവൻ മിത്രമാകയുളളൂ. ഉപകാരമാണല്ലോ മിത്രത്തിന്റ ലക്ഷണം.. വശ്യങ്ങളായ രണ്ടു മിത്രങ്ങളിൽവച്ചും മഹാഭോഗമാ യ (മഹത്തായ ഉപകാരം ചെയ്യുന്ന)അനിത്യമിത്രമോ,

    * ഈ സന്ധിയും സമസന്ധി , വിഷമസന്ധി, അതിസന്ധി എ

ന്നിങ്ങനെ ഭേദിക്കുന്നു.രണ്ടുപേരുംകൂടി മിത്രത്തെ ലഭിക്കുവാനൊ , ഹിരണ്യത്തെ ലഭിക്കുവാനൊ, ഭൂമിയെ ലഭിക്കുവാനൊ നിശ്ചയിച്ചു ചെയ്യുന്ന സന്ധി സമസന്ധി.ഒരാൾക്കു മിത്രവും മറ്റെയാൾക്കു ഭൂമി യും ,ഒരാൾക്കു ഹിരണ്യവും മറ്റെയാൾക്കു ഭൂമിയും , ഒരാൾക്കു ഹിര ണ്യവും മറ്റെയാൾക്കു മിത്രവും എന്നിങ്ങനെ ഇരുവർക്കും ഭിന്നമായ ലാഭം നിശ്ചയിച്ചു ചെയ്യുന്ന സന്ധി വിഷമസന്ധി.രണ്ടുപേരിലൊ രാൾക്കു വിശിഷ്ടമായ ലാഭം ലഭിക്കുന്നത് അതിസന്ധി.അങ്ങനെയു ളള വിശേഷലാഭം എങ്ങനെയുളള മിത്രാദികളെ കിട്ടിയാലാണ് ഉണ്ടാ വുക എന്ന് അനന്തരഗ്രന്ഥംകൊണ്ടു നിരൂപണം ചെയ്യുന്നു. [ 515 ]

൫൧൫

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

ഒമ്പതാം അധ്യായം


അതോ അല്പഭോഗമായ നിത്യമിത്രമോ അധികം ശ്രേഷ്ഠമാ യിട്ടുളളത് എന്ന ചിന്തയിങ്കൽ "മഹാഭോഗമായ അനി ത്യമിത്രമാണു അധികം നല്ലത് ;മഹാഭോഗമായ അനി ത്യമിത്രം അല്പകാലംകോണ്ടു മഹത്തായ ഉപകാരം ചെയ്തും

കൊണ്ടു വലിയ വ്യയസ്ഥാനങ്ങൾക്കു (ചെലവിടേണ്ട കാ

രണങ്ങൾക്കു )പ്രതികാരം ചെയ്യുന്നതാണു" എന്നു് ആ ചാര്യൻമാർ അഭിപ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെ ന്നാണ് കൌടില്യമതം .അല്പഭോഗമായ നിത്യമിത്രമാണ് അധികം ശ്രേഷ്ഠമായിട്ടുളളതു്. മഹാഭോഗമായിട്ടുളള അ നിത്യമിത്രം ഉപകാരം ചെയ്യേണ്ടിവരുമെന്ന ഭയത്താൽ

മിത്രത്വത്തിൽ നിന്നു വിട്ടുപോകയോ,ഉപകാരം ചെയ്തതി

ന്നുശേഷം അതിനെ പ്രത്യാഹരിക്കുവാൻ ശ്രമിക്കുകയോ

ചെയ്യും .അല്പഭോഗമായിട്ടുളള നിത്യമിത്രമാകട്ടെ ഇടവി

ടാതെ അല്പമായ ഉപകാരം ചെയ്തുംകൊണ്ടു വളരെ കാലത്താൽ വലിയ ഉപകാരം ചെയ്യും .

ഗുരുസമൂത്ഥമായ (പടകൂട്ടിപ്പുറപ്പെടുവാൻ കാലതാമ സമുളള )വലിയ മിത്രമോ ,അതോ ലഘുസമുത്ഥമായ അ ല്പമിത്രമോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ "ഗുരുസ മുത്ഥമായ വലിയ മിത്രമാണ് പ്രതാപകരമായിരിക്കുക ; അ ങ്ങനെയുളള മിത്രം എപ്പോൾ പുറപ്പെടുന്നുവോ അപ്പോൾ ത്തന്നെ കാര്യത്തെസ്സാധിപ്പിക്കും. " എന്നു ആചാര്യന്മാർ

അഭിപ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണ് 

കൌടില്യമതം. ലഘുസമുത്ഥമായ അല്പമിത്രമാണ് അധി കം നല്ലതു്.ലഘുസമുത്ഥമായ അല്പമിത്രം കാര്യകാല ത്തെ അതിക്രമിക്കുകയില്ല ; ദൌർബല്യം കാരണം ആ മിത്ര ത്തെ യഥേഷ്ടം ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയും

ചെയ്യും. മറ്റേ മിത്രമാകട്ടെ പ്രകൃഷ്ടഭൌമം (വലിയ ഭൂ

മിയുടെ സാമ്യമുളളതു് )ആകയാൽ യഥേഷ്ടഭോഗ്യമായി

ഭവിക്കുകയില്ല. [ 516 ]
൫൧൬

ഷാഡ്ഗുണ്യം

ഏഴാമധികരണം


വിക്ഷിപ്തസൈന്യം (സൈന്യങ്ങളെ അനേകസ്ഥല

ങ്ങളിൽ അയച്ചിട്ടുളളതു്) ആയ മിത്രമോ ,അതോ അവ ശ്യസൈന്യം (വശ്യമല്ലാത്ത സൈന്യങ്ങളോടുകൂയിയതു് ) ആയ മിത്രമോ അധികം നല്ലത് എന്ന ചിന്തയിങ്കൽ

"വിക്ഷിപ്തസൈന്യമായ മിത്രത്തിന്റെ സൈന്യം വശ്യ

മായതുകൊണ്ടു അതിനെ എളുപ്പത്തിൽ പ്രതിസംഹരി പ്പാൻ (സന്നദ്ധമാക്കുവാൻ )സാധിക്കും "എന്ന് ആചാ ര്യന്മാർ അഭിപ്രായപ്പെടുന്നു.അങ്ങനെയല്ലെന്നാണ് കൌ ടില്യമതം.അവശ്യസൈന്യമായ മിത്രമാണ് അധികം ഉത്തമം. അവശ്യമായ സൈന്യത്തെ സാമാദികളായ ഉ പായങ്ങളെക്കൊണ്ടു വശ്യമാക്കിത്തീർക്കുവാൻ സാധിക്കും ;

വിക്ഷിപ്തമായ സൈന്യമാകട്ടെ കാര്യവ്യാപൃതമായിരിക്കു

ന്നതുകൊണ്ടു് അതിനെ എളുപ്പത്തിൽ പ്രതിസംഹരിക്കു വാൻ സാധിക്കുകയില്ല.

പുരുഷഭോഗം (ആളെക്കൊണ്ടുപകരിക്കുന്നതു്)ആ യ മിത്രമോ ,അതോ ഹിരണ്യഭോഗമായ മിത്രമോ അധി കം നല്ലതു് എന്ന ചിന്തയിങ്കൽ "പുരുഷഭോഗമായ മിത്ര മാണു് അധികം നല്ലതു് ; പുരുഷഭോഗമിത്രം ശത്രുക്കളിൽ പ്രതാപത്തെ പ്രകടിക്കും ; ആ മിത്രം എപ്പോൾ ഒരുങ്ങിവ രുന്നുവോ അപ്പോൾത്തന്നെ കാര്യം സാധിപ്പിക്കുകയും ചെ യ്യും "എന്നു ആചാര്യൻമാർ അഭിപ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം.ഹിരണ്യഭോഗ മായ മിത്രമാണ് അധികം നല്ലതു്. ഹിരണ്യം കയ്യിലു ണ്ടാകുന്നതു് എപ്പോഴും ഉപയോഗമുളളതാണ്.സൈന്യ ത്തെക്കൊണ്ടുളള ഉപയോഗം ചിലപ്പോൾ മാത്രമേയുളളൂ. ഹിരണ്യംകൊണ്ടു സൈന്യത്തെ മാത്രമല്ല എല്ലാ അഭീഷ്ട ങ്ങളേയും സമ്പാദിക്കുവാൻ സാധിക്കയും ചെയ്യും

ഹിരണ്യഭോഗമായ മിത്രമോ, അതോ ഭൂമിഭോഗമാ

യ മിത്രമോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ "ഹി [ 517 ]
൫൧൭

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

ഒമ്പതാം അധ്യായം


 രണ്യം അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാവുന്ന ഒരു വ

സ്തുവാകയാൽ ഹിരണ്യഭോഗമായ മിത്രം എല്ലാ വ്യയങ്ങ ളിലും പ്രതീകാരം ചെയ്‌വാൻ മതിയായിട്ടുളളതാണ് "എ ന്ന് ആചാര്യൻമാർ അഭിപ്രായപ്പെടുന്നു.എന്നാൽ അ ങ്ങനെയല്ലെന്നാണ് കൌടില്യമതം. മിത്രവും ഹിരണ്യ വും ഭൂമിലാഭത്തിങ്കൽനിന്നാണുണ്ടാകുന്നതെന്നു മുൻപു പ റഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഭൂമിഭോഗമായിട്ടുളള മിത്രമാ ണ് അധികം നല്ലത്.

 പുരുഷഭോഗമിത്രത്തിന്റെ ലാഭത്തിൽ  പുരുഷഭോഗം
(ആളുകളേക്കൊണ്ടുളള ഉപകാരം)തുല്യമാണെന്നിരിക്കി

ലും വിക്രമം,ക്ലേശസഹത്വം, സ്നേഹം ,സർവ്വസൈന്യ ങ്ങളെക്കൊണ്ടുമുളളസാഹായ്യ്യം എന്നിവയോടുകൂടിയ മിത്രം

അങ്ങനെയല്ലാത്ത പുരുഷഭോഗമിത്രങ്ങളുടെ വർഗ്ഗത്തിൽനി

ന്നു വിശേഷമുളളതാണ്.

 ഹിരണ്യഭോഗമിത്രത്തിന്റെ ലാഭത്തിൽ ഹിരണ്യ

ഭോഗം (ഹിരണ്യംകൊണ്ടുളള ഉപകാരം) തുല്യമാണെന്നി രിക്കിലും ആവശ്യപ്പെട്ടേടത്തോളം അർത്ഥം കൊടുക്കുന്നവ നായിരിക്കുക, ധാരാളം ധനമുളളവനായിരിക്കുക,അല്പമാ യ പ്രയാസംകൊണ്ടു കാര്യം സാധിക്കുന്നവനായിരിക്കുക, നിത്യോപകാരിയായിരിക്കുക എന്നിവയാണു വിശേഷം.

 ഇക്കാര്യത്തിൽ (മിത്രലാഭസന്ധിയിൽ )ഇതും ചിന്ത

നീയമാണ് :-

 
നിത്യം, വശ്യം, ലഘൂത്ഥാനം,


 
പിതൃപൈതാമഹം, മഹൽ


 
അദ്വൈധ്യ,മീയാറുഗുണ-


 
മൊത്ത മിത്രം വിശിഷ്ടമാം


 
ആരർത്ഥമെന്യേ സ്നേഹത്താൽ


 
ചെയ്‌വിതന്യോന്യരക്ഷണം
[ 518 ]
൫൧൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


പൂർവ്വാനുവൃത്തസംബന്ധ-
മാ മിത്രം നിത്യമായിടും ,
സർവ്വഭോഗം ചിത്രഭോഗം
മഹാഭോഗവുമിങ്ങനെ
വശ്യമിത്രം ത്രിവിധമാ;_
മുപകാരത്തിനാലുമേ
ഏകതോഭോഗി ,യുഭയ-
ഭോഗിയും ,സർവ്വഭോഗിയും
എന്നു മുമ്മട്ടിലായ്ത്തന്നെ
വശ്യമിത്രമുദാഹൃതം. *
നൽകാതേയോ നൽകിയിട്ടോ
ശത്രംവിൽപ്പാർപ്പു ഹിംസയാൽ
ദുർഗ്ഗാടവീസ്ഥമാമിത്രം
നിത്യാവശ്യമുദാഹൃതം ;
ലഘുവ്യസനനായിട്ടു
രിപുവാൽ വിഗൃഹീതനായ്
സ്വഗുണാർത്ഥം സന്ധിചെയ്യും
മിത്രം വശ്യാധ്രുവം മതം.


  • വശ്യമിത്രം ,ഭോഗം (ഉപഭോഗ്യവസ്തു) കൊണ്ടും ഉപകാരം കൊ

ണ്ടും മൂന്നുവിധമാകുന്നു.സർവ്വഭോഗം =സൈന്യധനാദികളായ സർവ്വ വസ്തുക്കളേക്കൊണ്ടും ഉപകരിക്കുന്നത് .ചിത്രഭോഗം =രത്നാദികളായ

നാനാവസ്തുക്കളേക്കൊണ്ടുപകരിക്കുന്നതു്. മഹാഭോഗം=സൈന്യധന

ങ്ങളെക്കൊണ്ടു ഏറ്റവും ഉപകരിക്കുന്നതു്. ഏകതോഭോഗി=ശത്രുവി നോടു മാത്രം എതിർക്കുന്നതു്. ഉഭയഭോഗി=ശത്രുവിനോടും അവന്റെ ബന്ധുവിനോടും എതിർക്കുന്നതു്.സർവ്വഭോഗി=ശത്രുവിനെസ്സംബന്ധി ച്ച സകലരോടും എതിരിടുന്നതു്.

വശ്യാധ്രുവം=വശ്യാനിത്യം, (വശ്യവും അനിത്യവുമായതു് ) [ 519 ]
൫൧൯

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

ഒമ്പതാം അധ്യായം


അർത്ഥാനർത്ഥങ്ങളിൽ ഭാഗ-


ഭാക്കായ് നിത്യോപകാരിയായ്


വികാരം ദ്വൈധ്യവും വിട്ട


മിത്രന്താൻ മിത്രഭാവിയാം ;


മിത്രത്വത്താൽ ധ്രുവൻ ശത്രു-


സംശ്രയംകൊണ്ടു ചഞ്ചലൻ


രണ്ടാളിലുമുദാസീന-


നായാലുഭയഭാവിയാം ;


വിജിഗീഷ്വരിയെന്നാലും


മിത്രമന്തർദ്ധി യാകയാൽ


അശക്തനുപകാരത്തി-


ലെന്നാലനുപകാരിയാം;


പരപ്രിയൻ സ്വസംരക്ഷ്യൻ


പൂജ്യസംബന്ധിയാകയാൽ


ഇമ്മട്ടുതകിടും മിത്രം


ശത്രുസാധാരണം സ്മൃതം ;


ദൂരഭൂമിസ്ഥിതം തുഷ്ട-


മലസംബലസംയുതം


ഉദാസീനാഖ്യമാം മിത്രം


വ്യസനത്താൽ വിമാനിതം;


അരിനേതാക്കൾതൻ വൃദ്ധി-


യനുവർത്തിച്ചശക്തിയാൽ


അദ്വിഷ്ടനായ് രണ്ടുപേർക്കും


വാഴ്വോനുഭയഭാവിയാം;
    അന്തർദ്ധി = ശത്രുവിന്റേയും വിജിഗീഷുവിന്റെയും മധ്യത്തില

കപ്പെട്ടു ദുർബ്ബലനായിട്ടുളളവൻ. [ 520 ]

{ന|൫൨൦}} ഷാഡ്ഗുണ്യം

ഏഴാമധികരണം


ഹേതുവെന്യേ തന്നെ വിട്ടു


ഹേതുകൂടാതെ പിന്നെയും


വന്ന മിത്രത്തെയുൾക്കൊൾവോൻ


തഴുകീടുന്നു മൃത്യുവെ.

വേഗത്തിൽക്കിട്ടുന്ന അല്പമായ ലാഭമോ, അതോ ചി രകാലംകൊണ്ടു കിട്ടുന്ന മഹത്തായ ലാഭമോ അധികം ന ല്ലതു് എന്ന ചിന്തയിങ്കൽ "വേഗത്തിൽ കിട്ടുന്ന അല്പലാഭം കാര്യദേശകാലങ്ങൽക്കനുസരിച്ചിരുന്നാൽ അതാണ് ശ്രേ ഷ്ഠം "എന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.എ ന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം.ചിരകാ ലംകൊണ്ടു കിട്ടുന്നതായാലും വിനിപാതം (പ്രതിബന്ധം ) കൂടാതെ ലഭിക്കുന്നതും ബീജമെന്നപോലെ ഭാവിയിൽ അ ധികഫലത്തെ നൽകുന്നതുമായ മഹത്തായ ലാഭമാണ് അധികം ശ്രേഷ്ഠം; ഇതിന്നു വിപരീതമായിരുന്നാൽ മുൻപ റഞ്ഞതു് (ആചാര്യപ്രോക്തം)തന്നെയാണ് നല്ലതു്.

ഏവം നോക്കിക്കണ്ടു ലാഭേ


ലാഭാംശേ വാ ഗുണോദയം


സാമവായികരായ്സന്ധി-


ചെയ്തു പോവൂ നിജാർത്ഥമായ്.



കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ ,ഷാഡ്ഗുണ്യമെന്ന


ഏഴാമധികരണത്തിൽ ,മിത്രഹിരണ്യഭൂമികർമ്മസന്ധി


യിൽ .മിത്രസന്ധി -ഹിരണ്യസന്ധി


എന്ന ഒമ്പതാമധ്യായം.
[ 521 ]
പത്താം അധ്യായം.


ഭൂമിസന്ധി.


  "അങ്ങയും ഞാനും കൂടി സന്ധിചെയ്തു ഭൂമിയെസ്സ

മ്പാദിക്കുക" എന്നു പറഞ്ഞു ചെയ്യുന്ന സന്ധി ഭൂമിസ ന്ധിയാകുന്നു. ഈ സന്ധി ചെയ്യുന്ന അരിവിജിഗീഷുക്ക ളിൽവച്ചു് ആർക്കാണോ ഫലം ലഭിപ്പാനടുത്തതും സമ്പന്ന വും(ഗുണസമ്പന്നം) ആയ ഭൂമി ലഭിക്കുന്നതു് അവൻ അ തിസന്ധാനംചെയ്യുന്നു.

   സമ്പന്നമായ ഭൂമിയുടെ ലാഭം രണ്ടുപേർക്കും തുല്യമാ

ണെന്നു വരുമ്പോൾ അവരിൽവച്ചു ആരാണോ ബലവാ നായ ശത്രുവിനെ ആക്രമിച്ചു ഭൂമിയെസ്സമ്പാദിക്കുന്നതു് അവൻ മറ്റവനെ തോല്പിക്കുന്നു. എന്തുകൊണ്ടെന്നാൽ

അപ്പോൾ അവന്നു ഭൂമിലാഭത്തോടുകൂടിത്തന്നെ ശത്രുകർശ

നവും പ്രതാപവും കൂടി കൈവരുന്നു. ദുർബ്ബലന്റെ കയ്യിൽ നിന്നു ഭൂമി ലഭിക്കുന്നതിൽ സൌകര്യം അധികമുണ്ടെന്നു ള്ളതു സത്യംതന്നെ. പക്ഷെ, അങ്ങനെയുള്ള ഭൂമിലാഭവും വാസ്തവത്തിൽ ദുർബ്ബലമാണു്. എന്നുതന്നെയല്ല, ദുർബ്ബല നായ അവന്റെ സാമന്തൻ അതേവരെ തനിക്കു മിത്രമാ യിരുന്നതുപോയി ഇപ്പോൾ ശത്രുത്വത്തെ പ്രാപിക്കുകയും ചെയ്യുന്നു.

    രണ്ടു ശത്രുക്കളും തുല്യബലമുള്ളവരാണെങ്കിൽ അവ

രിൽവച്ചു സ്ഥിതനായ (ദുർഗ്ഗാധികളാൽ സംരക്ഷിതനായ) ശത്രുവിനെ ഉച്ഛേദിച്ചു് ഭൂമിയെസ്സമ്പാദിക്കുന്നതാരോ അ വൻ മറ്റവനെ അതിസന്ധാനംചെയ്യുന്നു. എന്തുകൊ ണ്ടെന്നാൽ ദുർഗ്ഗം പിടിച്ചടക്കുക എന്നതു സ്വഭൂമിയെ ര ക്ഷിപ്പാനും ശത്രുവിനെയും ആടവികനെയും പ്രതിഷേധി പ്പാനും ഉതകുന്നതാണല്ലൊ.

66* [ 522 ]


൫൨൨

ഷാഡ് ഗുണ്യം

ഏഴാമധികരണം


ചലനായ .(ദുർഗ്ഗാദിസംരക്ഷയില്ലാത്ത) ശത്രുവിങ്കൽ

നിന്നു ഭൂമി കിട്ടുന്നതു രണ്ടു പേർക്കും തുല്യമായിരിക്കുമ്പോൾ‌ 

ദുർബ്ബലനായ സാമന്തനോടുകൂടിയ ശത്രുവിങ്കൽനിന്നു കിട്ടു ന്നതാണു് വിശേഷം. സാമന്തൻ ദുർബ്ബലനായിരുന്നാൽ ആ ഭൂമിക്കു വേഗത്തിൽ യോഗക്ഷേമങ്ങളെ വർദ്ധിപ്പിക്കു വാൻ സാധിക്കും. ബലവാനായ സാമന്തനോടുകൂടിയ

ഭൂമി ഇതിൽനിന്നു വിപരീതമാണെന്നു മാത്രമല്ല, വളരെ 

അർത്ഥനാശവും സൈന്യനാശവും വരുത്തുന്നതുമായി രിക്കും.

   സമ്പന്നവും നിത്യശത്രുവിനോടു കൂടിയതുമായ ഭൂമി 

കിട്ടുന്നതോ, അതോ മന്ദഗുണവും അനിത്യശത്രുവിനോടു കൂടിയതുമായ ഭൂമി കിട്ടുന്നതോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ "സമ്പന്നവും നിത്യശത്രുവുള്ളതുമായ ഭൂമി യാണു് നല്ലതു്; എന്തുകൊണ്ടെന്നാൽ, സമ്പന്നമായ ഭൂമി കോശത്തേയും സൈന്യത്തേയും സമ്പാദിക്കുവാൻ ഉപകരി ക്കും; കോശദണ്ഡങ്ങൾ ശത്രുനിവാരണത്തിന്നും ഉപകരി ക്കും"എന്നാണു് ആചാര്യന്മാരുടെ അഭിപ്രായം, എന്നാൽ

അങ്ങനെയല്ലെന്നാണു് കൌടില്യമതം. നിത്യശത്രുവിനോ

ടുകൂടിയ ഭൂമി കിട്ടിയാൽ വലുതായ ശത്രുലാഭമാണു് സിദ്ധി ക്കുക. നിത്യനായിട്ടുള്ള ഒരു ശത്രു ഉപകാരംചെയ്താലും അപകാരംചെയ്താലും ശത്രുവായിട്ടുതന്നെയിരിക്കും. അ നിത്യനായ ശത്രുവാകട്ടെ ഉപകാരം ചെയ്കയൊ അപകാ രം ചെയ്യാതിരിക്കയോ ചെയ്താൽ ശാന്തനാകും. യാതൊ രു ഭൂമിയുടെ പ്രത്യന്തപ്രദേശങ്ങളിൽ അനേകം കോട്ടകളു ണ്ടാകയും അവയിൽ ഇടവിടാതെ ചോരഗണങ്ങളുടേയും

മ്ലേച്ഛന്മാരുടേയും ആടവികന്മാരുടേയും ഉപദ്രവമുണ്ടായിരി

ക്കയും ചെയ്യുമോ ആ ഭൂമി നിത്യശത്രുവുള്ളതാണെന്നും,

ഇതിന്നു വിപരീതമായിട്ടുള്ള ഭൂമി അനിത്യശത്രുവിനോടു 
കൂടിയതാണെന്നും അറിയേണ്ടതാണു്. [ 523 ]
൫൨൨

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പത്താം അധ്യായം


  സമീപത്തിങ്കലായിട്ടു അല്പമായ ഭൂമി ലഭിക്കുന്നതോ , 

അതോ ദൂരസ്ഥലത്തിങ്കൽ മഹത്തായ ഭൂമി കിട്ടുന്നതോ ഏ താണ് അധികം നല്ലത് എന്ന ചിന്തയിങ്കൽ അടുത്തായി ട്ടു അല്പമായ ഭൂമി കിട്ടുന്നതാണ് ശ്രേഷ്ഠം .എന്തുകൊണ്ടെ ന്നാൽ ,അതിൽ പോകുവാനും അതിനെ രക്ഷിപ്പാനും ആ പത്തുകളിൽ നിന്നു നിവാരണം ചെയ്‌വാനും എളുപ്പത്തിൽ

സാധിക്കും. ദൂരസ്ഥിതമായ ഭൂമി ഇതിൽനിന്നു നേരെ വിപരീതമാകുന്നു.

അടുത്തുളളതും അകലത്തുളളതുമായ ഭൂമികളിൽവച്ചും ദണ്ഡധാരണ(സൈന്യങ്ങളെക്കൊണ്ടു ഭരിക്കേണ്ടതു്)മാ യിട്ടുളളതോ ആത്മധാരണ(തന്നെത്താൻ ഭരിക്കുവാൻ സാ ധിക്കുന്നതു്)മായിട്ടുളളതോ അധികം നല്ലതു് എന്ന ചി ന്തയിങ്കൽ ആത്മധാരണമായിട്ടുളള ഭൂമിയാണ് ശ്രേഷ്ഠം എന്തുകൊണ്ടെന്നാൽ ആത്മധാരണമായ ഭൂമിയെ അ തിൽനിന്നു തന്നെയുണ്ടാകുന്ന കോശദണ്ഡങ്ങളെക്കൊണ്ടു ഭരിക്കുവാൻ സാധിക്കും; ദണ്ഡധാരണമായിട്ടുളളതു് സൈ ന്യങ്ങളുടെ താവളമാക്കേണ്ടതാകയാൽ ഇതിൽനിന്നു വി പരീതമാണു്.

അജ്ഞനായ ശത്രുവിൽനിന്നോ ,അതോ പ്രാജ്ഞനാ യ ശത്രുവിൽനിന്നോ ഭൂമി ലഭിക്കുന്നതു് അധികം ശ്രേഷ്ഠം

എന്ന ചിന്തയിങ്കൽ അജ്ഞനായവന്റെ കയ്യിൽനിന്നു 

കിട്ടുന്നതാണ് അധികം നല്ലതു്.അജ്ഞന്റെ കയ്യിൽ നിന്നു ഭൂമി സമ്പാദിപ്പാനും സമ്പാദിച്ചാലതു രക്ഷിപ്പാനും എളുപ്പമുണ്ടെന്നു മാത്രമല്ല ,ശത്രു അതിനെ പ്രത്യാദാനം ചെയ്കയുമില്ല.പ്രാജ്ഞന്റെ കയ്യിൽനിന്നു കിട്ടുന്ന ഭൂമി യിലെ ജനങ്ങൾ സ്വാമിസ്നേഹമുളളവരായിരിക്കുന്നതി നാൽ അവന്റെ കയ്യിൽനിന്നു കിട്ടുന്ന ഭൂമി ഇതിൽനിന്നു വിപരീതമാണു്.

പീഡനീയനായ ശത്രുവിങ്കൽനിന്നോ , അതോ ഉ [ 524 ]
൫൨൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


  ച്ഛേദനീയനായ ശത്രുവിങ്കൽ നിന്നോ ഭൂമി ലഭിക്കുന്നതു് 

അധികം നല്ലതു് എന്ന ചിന്തയിങ്കൽ ഉച്ഛേദനീയങ്കൽനി ന്നു ലഭിക്കുന്നതാണു ശ്രേഷ്ഠം.എന്തുകൊണ്ടെന്നാൽ ,ഉച്ഛേ ദനീയനായ ശത്രുവിന്നു അപാശ്രയം (ദുർഗ്ഗമിത്രാദിയായ ആശ്രയം )ഇല്ലാതിരിക്കയോ ഉണ്ടായിരുന്നാലും ദുർബ്ബലമാ യിരിക്കയോ ചെയ്യുന്നതിനാൽ അവൻ ആക്രമിക്കപ്പെടു മ്പോൾ കോശത്തേയും സൈന്യത്തേയും എടുത്തു ഓടിപ്പോ കാൻ ഭാവിക്കുകയും ,അപ്പോൾ പ്രകൃതികളാൽ ത്യജിക്ക പ്പെടുകയും ചെയ്യും. പീഡനീയനാകട്ടേ ദുർഗ്ഗമിത്രപ്രതി സ്തബ്ധൻ (ദുർഗ്ഗമിത്രങ്ങളാൽ നിവാരിതൻ) ആകയാൽ അ ങ്ങനെ ചെയ്കയില്ല

ദുർഗ്ഗപ്രതിസ്തബ്ധന്മാരായ രണ്ടു ശത്രുക്കളിൽവച്ചു സ്ഥ ലദുർഗ്ഗത്തിലിരിക്കുന്നവങ്കൽനിന്നോ ,അതോ നദീദുർഗ്ഗത്തി ലിരിക്കുന്നവങ്കൽനിന്നോ ഭൂമിലാഭം ശ്രേഷ്ഠതരം എന്ന ചിന്തയിങ്കൽ സ്ഥലദുർഗ്ഗീയന്റെ കയ്യിൽനിന്നുളള ഭൂമിലാ ഭമാണ് അധികം നല്ലതു് .എന്തുകൊണ്ടെന്നാൽ , സ്ഥല ദുർഗ്ഗത്തെ എളുപ്പത്തിൽ രോധിക്കുവാനും മർദ്ദിക്കുവാനും കൊ ളള ചെയ്‌വാനും സാധിക്കുന്നതും ,അതിൽനിന്നു ശത്രുവിന്നു മാറിപ്പോകുവാൻ പ്രയാസമുളളതുമാണ്. നദീദുർഗ്ഗമാകട്ടെ സ്ഥലദുർഗ്ഗത്തെക്കാൾ ഇരട്ടി ക്ലേശമുണ്ടാക്കുന്നതും ,ശത്രുവി ന്നു കുടിക്കുവാനുളള വെളളവും ഉപജീവനപദാർത്ഥങ്ങളും നൽകി ജീവിതസൌകര്യമുണ്ടാക്കിക്കൊടുക്കുന്നതുമാകുന്നു

നദീദുർഗ്ഗീയനും പർവ്വതദുർഗ്ഗീയനുമായ രണ്ടു ശത്രുക്ക

ളിൽവച്ചു നദീദുർഗ്ഗീയന്റെ കയ്യിൽനിന്നു ഭൂമി കിട്ടുന്നതാ ണു് അധികം നല്ലതു്. നദീദുർഗ്ഗത്തെ ആനകൾ,സ്തംഭ സംക്രമങ്ങൾ (സ്തംഭനിർമ്മിതങ്ങളായ പാലങ്ങൾ),സേതു ബന്ധങ്ങൾ ,തോണികൾ എന്നിവ മുഖേന ആക്രമിക്കു വാൻ കഴിയുന്നതും ,നദിയുടെ ആഴം അസ്ഥിരമായിട്ടുളള തും അതിലെ വെളളം വാർത്തുകളയുവാൻ

സാധിക്കുന്നതു [ 525 ]
൫൨൫

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പത്താം അധ്യായം


 മാണ്. പർവ്വതദുർഗ്ഗമാകട്ടെ നല്ലവണ്ണം രക്ഷയോടുകൂടി

യതും ,രോധിക്കുവാൻ പ്രയാസമുളളതും ,അതിലേയ്ക്കു കയറി യെത്താൻ ഞെരുക്കമുളളതുമാകുന്നു. അതിൽ ഒരു ഭാഗം

ഭഗ്നമായാലും സർവ്വവധം സംഭവിക്കുകയില്ല.വലിയ 

അപകാരം ചെയ്യുന്നവരുടെ മേൽ കല്ലുകൊണ്ടോ മരം കൊണ്ടോ പ്രഹരിപ്പാനും പർവ്വതദുർഗ്ഗത്തിലുളളവർക്കു സൌക ര്യമുണ്ട്.

  നിമ്നയോധികൾ (താഴ്ന്നഭാഗത്തുനിന്നു പൊരുതു

ന്നവർ) ,സ്ഥലയോധികൾ എന്നിങ്ങനെയുളള ശത്രുക്ക ളിൽ വച്ചു നിമ്നയോധികളിൽനിന്നുളള ഭൂമിലാഭമാണ് അ ധികം ശ്രേഷ്ഠം .നിമ്നയോധികൾക്കു യുദ്ധം ചെയ്യുന്നതിൽ ദേശകാലോപരോധം ഉണ്ടു്. സ്ഥലയോധികളാകട്ടെ എ ല്ലാദേശങ്ങളിലും എല്ലാകാലങ്ങളിലും യുദ്ധംചെയ്‌വാൻ സാ ധിക്കുന്നവരാണ്.

  ഖനകന്മാർ (കിടങ്ങുതുരന്ന് അതിൽനിന്നു യുദ്ധം 

ചെയ്യുന്നവർ) ,ആകാശയോധികൾ എന്നിങ്ങനെയുളള ശത്രുക്കളിൽവച്ചു ഖനകന്മാരിൽനിന്നുളള ഭൂമിലാഭമാണ് ശ്രേഷ്ഠതരം.എന്തുകൊണ്ടെന്നാൽ ,ഖനകന്മാർക്കു യുദ്ധം

ചെയ്‌വാൻ ഖാതവും ശസ്ത്രവും ആവശ്യമാകുന്നു   ആകാശ

യോധികൾക്കാകട്ടെ ശസ്ത്രത്തിന്റെ മാത്രമേ അപേക്ഷ യുളളൂ.

     

   
ഇത്തരക്കാരിൽനിന്നുർവ്വി


   
നേടിടും ശാസ്ത്രകോവിദൻ


   
മെച്ചം സാഹിതരെക്കാളും

   
പരരെക്കാളുമാർന്നിടും
    
   
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , ഷാഡ്ഗുണ്യമെന്ന


   
ഏഴാമധികരണത്തിൽ , മിത്രഹിരണ്യഭൂമികർമ്മസന്ധി

   
യിൽ ,ഭൂമിസന്ധി എന്ന പത്താമധ്യായം.
[ 526 ]
പതിനൊന്നാം അധ്യായം


അനവസിതസന്ധി.


  "അങ്ങയും ഞാനും കൂടി സന്ധിചെയ്തു ശൂന്യഭൂമി

യിൽ നിവേശം ചെയ്യുക" എന്നു പറഞ്ഞു ചെയ്യുന്ന സ ന്ധി അനവസിതസന്ധിയാകുന്നു .ഈ സന്ധി ചെയ്യു ന്ന അരിവിജിഗീഷുക്കളിൽവച്ചു് ആരാണോ ഫലം ലഭി പ്പാനടുത്തതും ഗുണസമ്പന്നവുമായ ഭൂമിയെ നിവേശിപ്പി ക്കുന്നതു് അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു.

 അപ്രകാരമുളള ഭൂമികളിൽവച്ചും സ്ഥലം (മഴകൊ

ണ്ടുമാത്രം വെളളം കിട്ടുന്ന ഭൂമി)ലഭിക്കുന്നതോ ,അതോ ഔ ദകം (നദീതടാകാദികളിൽനിന്നു വെളളം കിട്ടുന്ന ഭൂമി) ലഭിക്കുന്നതോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ മ ഹത്തായ സ്ഥലത്തേക്കാൾ അല്പമായ ഔദകമാണ് അധി കം ശ്രേഷ്ഠം.എന്തുകൊണ്ടെന്നാൽ ഔദകത്തിങ്കൽ ഫല ങ്ങൾ എല്ലാകാലങ്ങളിലുമുണ്ടാവുകയും ഫലോൽപത്തി നി ശ്ചിതമായിരിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ . സ്ഥല ങ്ങളിൽവച്ചും, പൂർവ്വപാപങ്ങളും അപരവാപങ്ങളുമായ സസ്യങ്ങൾ വിളയുന്നതും അല്പമായ വർഷം ഉണ്ടായാൽ

മതിയാകുന്നതും തടസ്ഥമില്ലാത്തതുമായ സ്ഥലമാണ് 

ശ്രേഷ്ഠം.

 ഔദകങ്ങളായ രണ്ടു ഭൂമികളിൽവച്ചും ധാന്യവാപം 

(ധാന്യങ്ങൾ വിതയ്ക്കാവുന്നതു)അധാന്യവാപത്തെക്കാള ധികം നല്ലതാകുന്നു.ധാന്യവാപവും അധാന്യവാപവു മായ രണ്ടു ഭൂമികളിൽവച്ചു് ഒന്ന് അല്പമേയുളളൂ,മറ്റേ തു് വളരെയുണ്ട് എന്നിരിക്കിൽ അല്പമായ ധാന്യകാന്ത (ധാന്യങ്ങൾക്കു പറ്റുന്ന ഭൂമി)ത്തേക്കാൾ മഹത്തായ അ ധാന്യകാന്തമാണ് അധികം നല്ലതു്.എന്തുകൊണ്ടെ

ന്നാൽ ,സ്ഥലം വളരെയുണ്ടെങ്കിൽ പറമ്പിൽ വളരുന്നവ [ 527 ]
൫൨൭

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പതിനൊന്നാം അധ്യായം


  യും പാടത്തുണ്ടാകുന്നവയുമായ പലതരം ഔഷധികൾ
ഉണ്ടാകും ; സ്ഥലത്തിന്റെ പ്രാചുര്യത്താൽ ദുർഗ്ഗാദികളായ ക

ർമ്മങ്ങൾ നടത്തുകയും ചെയ്യാം .ഭൂമിയുടെ ഗുണങ്ങൾ

പ്രവൃത്തിമൂലമാണല്ലോ ഉണ്ടാകുന്നതു്.
    ഖനിഭോഗം (ഖനികളാകുന്ന അനുഭവത്തോടുകൂടിയ

തു്) ധാന്യഭോഗം(ധാന്യമാകുന്ന അനുഭവത്തോടുകൂടിയ ത്.)എന്നിങ്ങനെയുളള രണ്ടു ഭൂമികളിൽവച്ചു ഖനിഭോഗം

കോശത്തെ  വർദ്ധിപ്പിക്കുന്നതാണ്. ധാന്യഭോഗമാകട്ടെ
കോശത്തെയും കോഷ്ഠാഗാരത്തേയും വർദ്ധിപ്പിക്കുന്നതാകു

ന്നു.ദുർഗ്ഗാദികളായ കർമ്മങ്ങളുടെ ആരംഭങ്ങൽക്കു മൂല കാരണം ധാന്യമാണ്.എന്നാൽ മഹത്തുക്കളായ പദാ ർത്ഥങ്ങൾ വിളയുന്നതും അവയ്ക്കു ധാരാളം വില്പനയുണ്ടാകു ന്നതുമായ ഖനിഭോഗമാണെങ്കിൽ അതാണധികം ന ല്ലതു്.

ദ്രവ്യവനമുളള ഭൂമി, ഹസ്തിവനമുളള ഭൂമി എന്നിവ യിൽവച്ചു "ദ്രവ്യവനമുളളതായ ഭൂമി എല്ലാ കർമ്മങ്ങൾക്കും കാരണവും മഹത്തായ ധനം സഞ്ചയിക്കുവാനുതകുന്നതു മാണ് ;ഹസ്തിവനമുളള ഭൂമി ഇതിൽനിന്നു വിപരീതമാ ണു് "എന്ന് ആചാര്യൻമാർ പറയുന്നു. എന്നാൽ അങ്ങ നെയല്ലെന്നാണു കൌടില്യമതം.അനേകം ദ്രവ്യവനങ്ങൾ

പലേ ഭൂമികളിൽ വച്ചുപിടിപ്പിക്കുവാൻ സാധിക്കും ; 

ഹസ്തിവനം അങ്ങനെ ഉണ്ടാക്കുവാൻ സാധിക്കുകയില്ല. ശത്രുസൈന്യങ്ങളെ വധിക്കുന്ന കാര്യത്തിൽ പ്രധാനമായി

വേണ്ടതു ഹസ്തികളാനുതാനും   
  
   ജലമാർഗ്ഗങ്ങളോടുകൂടിയതും  സ്ഥലമാർഗ്ഗങ്ങളോടുകൂടി

യതുമായ രണ്ടു ഭൂമികളിൽവച്ചു, ആ മാർഗ്ഗങ്ങൾ അനിത്യ ങ്ങളായിരിക്കുന്ന പക്ഷം ജലമാർഗ്ഗങ്ങളോടുകൂടിയ ഭൂമിയും , നിത്യങ്ങളായിരിക്കുന്ന പക്ഷം സ്ഥലമാർഗ്ഗങ്ങളോടുകൂടിയ

ഭൂമിയുമാണധികം നല്ലതു് [ 528 ]
൫൨൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


 ഭിന്നമനുഷ്യമായ (ജനങ്ങൾ ഇടവിട്ടു താമസിക്കു

ന്ന )ഭൂമിയോ ,അതോ ,ശ്രേണീമനുഷ്യമായ (ജനങ്ങൾ കൂ ട്ടമായിപ്പാർക്കുന്ന ) ഭൂമിയോ അധികം നല്ലത് എന്ന ചി ന്തയിങ്കൽ ഭിന്നമനുഷ്യഭൂമിയാണധികം ശ്രേഷ്ഠം. ഭിന്ന മനുഷ്യമായ ഭൂമിയെ കീഴടക്കി വയ്ക്കുവാൻ പ്രയാസമില്ല.

അതിലെ ആളുകളെ അന്യന്മാർക്കു ഭേദിപ്പിക്കുവാൻ പ്രയാ

സമാണുതാനും .എന്നാൽ അതിന്ന് ആപത്തു വരു മ്പോൾ സഹിപ്പാൻ സാധിക്കുകയില്ലെന്നൊരു ദോഷവുമു ണ്ട് . ശ്രേണീമനുഷ്യഭൂമി ഇതിൽനിന്നു നേരെ വിപരീ തമാണു്.പക്ഷേ, അതു പ്രകൃതികോപമുണ്ടാകുമ്പോൾ വലിയ ദോഷത്തിന്നു കാരണമാകും.

  ചതുർവർണ്ണങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ,എല്ലാ 

കർമ്മങ്ങൾക്കും ഉപയോഗപ്പെടുന്നതാകകൊണ്ട് അവരവ ർണ്ണപ്രായ (ഭൂരിപക്ഷം താഴ്‌ന്ന ജാതിക്കാരോടുകൂടിയത് ) മായ ഭൂമിയാണ് അധികം നല്ലതു്,കൃഷി സർവ്വത്ര പ്ര ചാരമുളളതും ,നിശ്ചിതഫലവുമാകയാൽ കഷ്ണവതിയായ ഭൂമി അങ്ങനെയല്ലാത്ത ഭൂമിയേക്കാൾ ശ്രേഷ്ഠമാകുന്നു.

കൃഷിക്കും മറ്റു പ്രവൃത്തികൾക്കും പ്രയോജനപ്പെടുന്നതാ

കകൊണ്ടു ,ഗോരക്ഷകന്മാർ പാർക്കുന്ന ഭൂമി അങ്ങനെയ ല്ലാത്ത ഭൂമിയെക്കാൾ നല്ലതാകുന്നു.പണ്യനിചയംകൊ ണ്ടും ഋണദാനംകൊണ്ടും ഉപകരിക്കുന്നതാകകൊണ്ടു് ധ നികന്മാരായ കച്ചവടക്കാർ ധാരാളമുളളതായ ഭൂമി അങ്ങ നെയല്ലാത്ത ഭൂമിയെക്കാൾ ശ്രേഷ്ഠമാകുന്നു.

 ഭൂമിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളിൽവച്ചു അപാശ്ര

യം (രക്ഷ)ആണ് അധികം വലിയ ഗുണം..അതിൽവ ച്ചും ദുർഗ്ഗാപാശ്രയ(കോട്ടയാകുന്ന രക്ഷയോടുകൂടിയതു)മാ യ ഭൂമിയോ, അതോ പുരുഷാപാശ്രയമായ (ആളുകളാകു ന്ന രക്ഷയോടുകൂടിയത്) ഭൂമിയോ അധികം നല്ലതെന്ന

ചിന്തയിങ്കൽ പുരുഷാപാശ്രയമാണ് അധികം ശ്രേഷ്ഠം . [ 529 ]
൫൨൯

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പതിനൊന്നാം അധ്യായം


എന്തുകൊണ്ടെന്നാൽ, പുരുഷവത്തായ രാജ്യമേ രാജ്യമാ കയുളളൂ.പുരുഷരഹിതയായ ഭൂമിയിൽനിന്നു വന്ധ്യയാ യ പശുവിൽനിന്നെന്നപോലെ ,എന്തൊരു വസ്തുവാണു

കറക്കുവാൻ സാധിക്കുന്നതു് ?

വലിയ ജനനാശവും ധനനാശവും സഹിച്ചു ഒരുവൻ നിവേശിപ്പിച്ച ഭൂമിയെ കൈവശമാക്കുവാനിച്ഛിക്കുന്ന

രാജാവ് മുൻകൂട്ടിത്തന്നെ ദുർബ്ബലനോ, അരാജബീജിയോ,
നിരുത്സാഹനോ,അപക്ഷനോ (അസഹായൻ),അന്യായ

വൃത്തിയോ, വ്യസനിയോ, ദൈവപ്രമാണനോ, യൽകിഞ്ച നകാരി (ആലോചന കൂടാതെ എന്തെങ്കിലും പ്രവൃത്തിക്കു ന്നവൻ)യോ ആയ ഒരു രാജാവിനോടു് അതു വാങ്ങുവാൻ

പണനം ചെയ്യണം..എന്തുകൊണ്ടെന്നാൽ വലിയ ജന

നാശവും പണനാശവും സഹിച്ചു നിവേശിപ്പിക്കേണ്ടതായ

ഭൂമിയിൽ ദുർബ്ബലനായിട്ടുളള രാജബീജി (രാജവംശ്യൻ) നി

വേശംചെയ്താൽ അവൻ തന്റെ സഗന്ധകളായ (സമാ നജാതികളായ)പ്രകൃതികളോടുകൂടി ജനനാശവും ധനനാ ശവും കാരണം നാശത്തെ പ്രാപിക്കും. ബലവാനാണെ ങ്കിലും അരാജബീജിയായ ഒരുവനാണു അങ്ങനെയുളള ഭൂ മിയിൽ നിവേശംചെയ്തതെങ്കിൽ അവന്റെ സഗന്ധക ളല്ലാത്ത പ്രകൃതികൾ ജനനാശത്തേയും ധനനാശത്തേയും ഭയപ്പെട്ടു് അവനെ ഉപേക്ഷിച്ചുപോകും. നിരുത്സാഹ നായ ഒരാളാണു നിവേശം ചെയ്യുന്നതെങ്കിൽ അവൻ ദ ണ്ഡവാൻ (സൈന്യസഹിതൻ) ആണെങ്കിലും ദണ്ഡത്തെ

പ്രയോഗിക്കാത്തതുകാരണം സൈന്യനാശവും ധനനാശ

വുംകൊണ്ടു തന്റെ സൈന്യങ്ങളോടുകൂടി നശിച്ചുപോ കും. അപക്ഷനായ ഒരുവൻ ധാരാളം കോശത്തോടുകൂടി യവനെങ്കിലും സൈന്യക്ഷയവും ധനനാശവും വരുമ്പോൾ സഹായിപ്പാനാളില്ലായ്കയാൽ ഒരുവനിൽ നിന്നും അവന്നു സാഹായ്യ്യം ലഭിക്കുകയില്ല. അന്യായവൃത്തിയായിട്ടുളളവ

67* [ 530 ]
൫൩൦

ഷാഡ്ഗുണ്യം

ഏഴാമധികരണം


നെ അവൻ മുൻപു നിവേശംചെയ്ത ഭൂമിയിൽനിന്നുതന്നെ
ഓടിക്കുവാൻ സാധിക്കും  പിന്നെയെങ്ങനെ അവൻ ഒരു 

ഭൂമിയെ നിവേശിപ്പിക്കും? അന്യായവൃത്തിയുടെ സ്ഥിതി പറഞ്ഞതുകൊണ്ടുതന്നെ വ്യസനിയായിട്ടുളളവന്റെ അ വസ്ഥയും പറയപ്പെട്ടു.ദൈവപ്രമാണനായിട്ടുളളവൻ പു രുഷപ്രയത്നഹീനനോ ,ആരംഭശൂന്യനോ ,കർമ്മാരംഭങ്ങൾ ക്കു നാശം നേരിട്ടവനൊ ആയിട്ടു വിനാശമടയും. യൽ കിഞ്ചനകാരിയായിരിക്കുന്നവൻ യാതൊരു വസ്തുവും സ മ്പാദിക്കുവാൻ ശക്തനാകയില്ല. അവൻ ഇപ്പറഞ്ഞവ രെല്ലാവരിലും വച്ചു് ഏറ്റവുമധികം ദോഷവാനാകുന്നു.

"യൽകിഞ്ചനകാരിയായ ശത്രു ചിലപ്പോൾ വിജി ഗീഷുവിന്റെ ഛിദ്രം കണ്ടുപിടിച്ചു പ്രഹരിച്ചേക്കും" എ ന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ, "അ വൻ വിജിഗീഷുവിന്റെ ഛിദ്രത്തെയെന്നപോലെ വിനാ ശത്തേയും പ്രാപിക്കും" എന്നാണു കൌടില്യമതം *

   മേൽപ്രകാരമുള്ള ക്രേതാക്കന്മാരെ ലഭിക്കാതിരിക്കു

ന്നപക്ഷം മുകളിൽ പാർഷ്ണിഗ്രാഹോപഗ്രഹത്തിൽ പറയു വാൻ പോകുന്ന വിധിയനുസരിച്ചു ഭൂമിയെ അവസ്ഥാ പനം ചെയ്യണം__ഇങ്ങനെ അഭിഹിതസന്ധി(വാക്കാൽ ചെയ്യപ്പെടുന്ന സന്ധി).

  ബലവാനായ ഒരു രാജാവ് ഗുണവത്തോ കാലാന്ത

രത്തിൽ മടക്കിയെടുപ്പാൻ കഴിയുന്നതോ ആയ ഒരു ഭൂമിയെ

വിലയ്ക്കു തരുവാനാവശ്യപ്പെട്ടാൽ ഒരു സന്ധി നിശ്ച

_____________________________________________________________________________

  • യൽകിഞ്ചനകാരിയെ നിസ്സാരനെന്നു കരുതി വിജിഗീഷു അ

വഗണിക്കുവാനിടയുള്ളതുകൊണ്ടു് അവൻ വിജിഗീഷുവിന്റെ ഛിദ്രം

കണ്ടെത്തുമെന്നു ആചാര്യഹൃദയം. പക്ഷെ അവൻ ബഹുച്ഛിദ്രനാകു

യാൽ വിജിഗീഷുവിന്നു നിഷ്പ്രയാസം അവനെ നശിപ്പിപ്പാൻ കഴിയു

മെന്നു കൌടില്യഹൃദയം. [ 531 ]
൫൩൧

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പന്ത്രണ്ടാം അധ്യായം


യിച്ചിട്ടുവേണം കൊടുക്കുവാൻ__ഇതു് അനിഭൂതസന്ധി (അവിശ്വസ്തസന്ധി.)

   സമനായിട്ടുള്ള ഒരു രാജാവ് തന്റെ ഭൂമിയെ വില

യ്ക്കു തരേണമെന്നു യാചിച്ചാൽ "ഈ ഭൂമി എനിക്കു തിരി കെ പിടിച്ചടക്കുവാനോ വശ്യമാക്കുവാനോ സാധിക്കു മോ? ഈ ഭൂമിമുഖേന പ്രതിസംബന്ധം പ്രാപിച്ചിട്ട് ഈ

ശത്രു എനിക്കു വശ്യനായിഭവിക്കുമോ? ഈ ഭൂമി വിൽക്കു

ന്നതുകൊണ്ടു് എനിക്കു കാര്യസാമർത്ഥ്യത്തിന്നു മതിയായ

മിത്രലാഭമോ ഹിരണ്യലാഭമോ സിദ്ധിക്കുമോ?" എന്നു ന

ല്ലവണ്ണം ആലോചിച്ചു്, തക്കതായ കാരണം കാണുന്നതാ യാൽ കൊടുക്കണം. ഇതിനെക്കൊണ്ടുതന്നെ തന്നെക്കാൾ ഹീനനായ ഒരു ക്രേതാവു ഭൂമിയെ യാചിച്ചാൽ ചെയ്യേണ്ടതും പറ ഞ്ഞു കഴിഞ്ഞു. <poem>

ഏവം മിത്രഹരണ്യങ്ങൾ
ശൂന്യാശൂന്യധരിത്രിയും
ലഭിക്കുമ്പോൾ കൂട്ടുകാരെ_
ത്തോല്പിച്ചീടുന്നു ശാസ്രുവിൽ.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ് ഗുണ്യമെന്ന
ഏഴാമധികരണത്തിൽ, മിത്രഹിരണ്യഭൂമികർമ്മസന്ധി
യിൽ, അനവസിതസന്ധി എന്ന
പതിനൊന്നാമധ്യായം.



പന്ത്രണ്ടാം അധ്യായം.
കർമ്മസന്ധി.


"അങ്ങയും ഞാനും കൂടി സന്ധിചെയ്തു ദുർഗ്ഗംനിർമ്മിപ്

പിക്കുക" എന്നു പറഞ്ഞു ചെയ്യുന്ന സന്ധിയാണ് കർമ്മ [ 532 ]
൫൩൨

ഷാഡ് ഗുണ്യം

ഏഴാമധികരണം


സന്ധി. ഈ സന്ധി ചെയ്യുന്ന അരിവിജിഗീഷുക്കളിൽ വച്ചു് ആരാണോ ദൈവത്താൽത്തന്നെ കോട്ടപോലെ ദു ർഗ്ഗമമാക്കിത്തീർക്കപ്പെട്ടതും ശത്രുക്കൾക്കു കടപ്പാൻ സാധി ക്കാത്തതും അല്പവ്യയത്താൽ പണിതീർക്കാവുന്നതുമായ ദു ർഗ്ഗത്തെ നിർമ്മിപ്പിക്കുന്നതു് അവൻ മറ്റവനെ അതിസ ന്ധാനം ചെയ്യുന്നു.


അവയിൽവച്ചും സ്ഥലദുർഗ്ഗം, നദീദുർഗ്ഗം, പർവ്വതദുർഗ്ഗം

എന്നിവയിൽ പിൻപുപിൻപു പറയപ്പെട്ടവ അധികമധി

കം ശ്രേഷ്ഠമാകുന്നു.

ആഹാര്യോദകം (വെള്ളം തിരിച്ചു കൊണ്ടുവരേണ്ട തു്), സഹോദകം എന്നിങ്ങനെയുള്ള രണ്ടു സേതുബന്ധ ങ്ങളിൽവച്ചു സഹോദകമായിട്ടുള്ളതാണ് അധികം നല്ല തു്. സഹോദകങ്ങളായ രണ്ടു സേതുബന്ധങ്ങളിൽവച്ചും അധികം വാപസ്ഥാനത്തെ (വിത്തുവിതയ്ക്കുന്ന ഭൂമിയെ)

നനയ്ക്കുവാനുതകുന്നതാണു് അധികം നല്ലതു്.

ദ്രവ്യവനങ്ങളിൽവച്ചു സാരവത്തായ ദ്രവ്യങ്ങളുള്ള

അടവികളോടു കൂടിയതും നദീമാതൃകവുമായ ദ്രവ്യവന

ത്തെ ആരാണോ ജനപദാന്തത്തിങ്കൽ വച്ചുപിടിപ്പിക്കുന്ന തു് അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു. എ ന്തുകൊണ്ടെന്നാൽ, നദീമാതൃകമായിട്ടുള്ള ദ്രവ്യവനം സു ഖോപജീവ്യവും ആപത്തുണ്ടാകുന്ന കാലത്തു രക്ഷാസ്ഥാന വുമായിരിക്കുന്നതുകൊണ്ടുതന്നെ.

ഹസ്തിവനങ്ങളിൽവച്ചും ശൂരതയുള്ള അനേകം മൃഗ ങ്ങളോടുകൂടിയതും ഉറപ്പുകുറഞ്ഞ പ്രതിവേശങ്ങളോടു (അ യൽഭൂമികളോടു) കൂടിയതും അനന്തങ്ങളായ അവക്ലേശങ്ങ ളോടു (പ്രവേശനിർഗ്ഗമസ്ഥാനങ്ങളോടു) കൂടിയതുമായ ഹ സ്തിവനത്തെ ജനപദാന്തത്തിങ്കൽ നിർമ്മിപ്പിക്കുന്നതു് ആ രാണോ അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു.

"ശൂരതയില്ലാത്ത വളരെ ഗജങ്ങളോടുകൂടിയതും ശൂ [ 533 ] താൾ:Koudilyande Arthasasthram 1935.pdf/544 [ 534 ] താൾ:Koudilyande Arthasasthram 1935.pdf/545 [ 535 ] താൾ:Koudilyande Arthasasthram 1935.pdf/546 [ 536 ] താൾ:Koudilyande Arthasasthram 1935.pdf/547 [ 537 ] താൾ:Koudilyande Arthasasthram 1935.pdf/548 [ 538 ] താൾ:Koudilyande Arthasasthram 1935.pdf/549 [ 539 ] താൾ:Koudilyande Arthasasthram 1935.pdf/550 [ 540 ] താൾ:Koudilyande Arthasasthram 1935.pdf/551 [ 541 ] പതിനേഴാം പ്രകരണം പതിമൂന്നാം അധ്യായം �� വൃത്തി സിദ്ധിക്കുക വ്യായാമം ചെയ്യുമ്പോൾ ജനപ്രിയവും അനക്കവും നിമിത്തം രണ്ടുപേർക്കും വൃത്തി ലഭിക്കുകയില്ല ജയിച്ചവൻ സൈന്യവും കോശവും ചെയ്യുകയാൽ പരാജിതനെപ്പോലെ തന്നെയാകും �� എന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു പോലെ തന്നെ ആകും എന്ന് അഭിപ്രായപ്പെടുന്നു എന്നാൽ അങ്ങനെ അല്ല എന്നാണ് കൗടില്യ മതം �� എന്തുകൊണ്ടെന്നാൽ എത്ര വലുതായ ധനനാശവും ധനനാശവും സഹിച്ചിട്ടും ശത്രുവിനെ നശിപ്പിക്കുന്നത് പ്രണയമാകുന്നു ജനനവും ജന നാശവും ധനനാശവും �� രണ്ടുപേർക്കും തുല്യമാണെന്ന് ഇരിക്കുമ്പോൾ ആരാണോ �� പുരോ ഭാഗത്തുള്ള യുദ്ധത്തിൽ വച്ച് തന്റെ ദൂരെ സൈന്യത്തെ കൊല്ലിച്ചു �� നിശ്ചലനായി തീർന്നിട്ടു വശ്യമായ സൈന്യത്തോടു കൂടി in ഭാവത്തോടെ ചെന്നു യുദ്ധം ചെയ്യുന്നത് �� അവൻ അന്യനെ �� അധിപൻ ദാനം ചെയ്യുന്നു [ 542 ] ൫൪൨ ഷാഡ്ഗുണ്യം ഏഴാമധികരണം

അഭിയോക്ത്യനിലക്കുന്പോ ളകറ്റൂ പൃഷ്ഠശത്രുവെ ആക്രന്ദനാൽ പൃഷ്ഠശത്രു മിത്രമാക്രന്ദബന്ധുവാൽ മുൻഭാഗത്താക്രമീപ്പിപ്പൂ മിത്രത്തെയരിമിത്രമായ് അരിതൻ മിത്രമിത്രത്തെ യകറ്റൂ മിത്രബന്ധുവാൽ അഭിയോഗിപ്പോന്റെ പാർഷ്ണി പിടിപ്പിച്ചൂ സ്വബന്ധുവാൽ ആക്രന്ദനെയകറ്റിപ്പൂ മിത്രമിത്രത്തിനാലുമേ മിത്രപ്രകൃതിസന്പത്തോ ടൊത്തെഴും രാജമണ്ഡലം പിന്നിലും മുന്നിലും നേതാ വീവിധത്തിലിരിത്തിടൂ വസിപ്പിപ്പൂ മണ്ഡലിൽ നിത്യവും ‍‍‍ഗൂഢദൂതരെ മാറ്റാർതൻ കൂറ്റുകാറൻ താ നെന്നു തോന്നിച്ചു ഗൂഢനായ് അസംവൃതന്നു കാര്യങ്ങൾ വിശേഷാൽക്കയ്യിൽവന്നതും അസംശയം നശിച്ചീടുംകടലിൽ ഭിന്നനൌകപോൽ [ 543 ] =പതിനാലാം അധ്യായം.=

ഒരുനൂറ്റിപതിനെട്ടാം പ്രകരണം

 ഹീനശക്തിപൂരണം
     പലരുംകൂടി സാമവായികൻമാരായ്യീച്ചേർന്ന് തന്റെ നേരെ യുധ്ദത്തിന്നു വന്നാലപ്പോൾ വിജിഗീഷു അവരിൽ പ്റധാനഭൂതരോ അവനോടു ഇങ്ങനെ പറയാവൂ :‌-അങ്ങയോടു ഞാൻ സന്ധി ചെയ്യാം;

അങ്ങയ്ക്ക് ഞാൻ ഇത്റ ഹിരണ്യ‍ം തരികയും മിത്രമായിരിക്കയും ചെയ്യാം; എന്നിൽ നിന്നു കിട്ടുന്ന വൃദ്ധി അങ്ങയ്ക്ക് ദ്വിഗുണമായിരിക്കും;അങ്ങുന്നു ആത്മാവിനു സംഭവിക്കുന്ന ക്ഷയത്തെ സഹിച്ചും കൊണ്ട് മിത്രങ്ങളെന്നഭിനയിക്കുന്ന ശത്രുക്കളെ വർദ്ധിപ്പിക്കരുത്; ഈ സാമവായികന്മാർ വൃദ്ധിയെ പ്രാപിച്ചെന്നാൽ അങ്ങയെത്തന്നെ ധിക്കരിക്കും.

അഥവാ സാമവായികൻമാരിൽ പ്രധാനഭൂതനോട് ഇങ്ങനെ ഭേദവചനത്തെപ്പറവൂ:- അങ്ങോട്ടു യാതൊരുപകാരവും ചെയ്യാത്ത എന്റെ നേരെ ഇവർ ഒത്തൊരുമിച്ച് യുദ്ധത്തിനു വന്നതുപോലെ അങ്ങയേയും ഇവർ ബലം ശേഖരിച്ചു സ്വസ്ഥൻമാരായിട്ടോ,അങ്ങയ്ക്കു വ്യസനംവരുംപോഴോ ആക്രമിച്ചേക്കും.ബലം എന്നതാണ് മനുഷ്യന്റെ മനസ്സിനെ വികാരപ്പടുത്തുന്നത്.അതുകൊണ്ട് അങ്ങേന്നു ഇരുവരുമായിട്ടുള്ള കൂട്ടുകെട്ട് കൈവിട്ടുകളയേണം
 ഭേദപ്രയോഗം നിമിത്തം സാമവായികൻമാർ പരസ്പരം ഭേദിച്ചാൽ അവരിൽ പ്രധാനനെ ഉപഗ്രഹിച്ചു ഹീനന്മാരിൽ വിക്രമിപ്പിക്കുകയോ എങ്ങനെ ചെയ്താലാണ് നല്ലതെന്ന് വച്ചാൽ അങ്ങനെ ചെയ്വൂ.അല്ലാത്തപക്ഷം സാമ [ 544 ] താൾ:Koudilyande Arthasasthram 1935.pdf/555 [ 545 ] താൾ:Koudilyande Arthasasthram 1935.pdf/556 [ 546 ] താൾ:Koudilyande Arthasasthram 1935.pdf/557 [ 547 ] താൾ:Koudilyande Arthasasthram 1935.pdf/558 [ 548 ] താൾ:Koudilyande Arthasasthram 1935.pdf/559 [ 549 ] താൾ:Koudilyande Arthasasthram 1935.pdf/560 [ 550 ] താൾ:Koudilyande Arthasasthram 1935.pdf/561 [ 551 ] താൾ:Koudilyande Arthasasthram 1935.pdf/562 [ 552 ] താൾ:Koudilyande Arthasasthram 1935.pdf/563 [ 553 ] താൾ:Koudilyande Arthasasthram 1935.pdf/564 [ 554 ] താൾ:Koudilyande Arthasasthram 1935.pdf/565 [ 555 ] താൾ:Koudilyande Arthasasthram 1935.pdf/566 [ 556 ] താൾ:Koudilyande Arthasasthram 1935.pdf/567 [ 557 ] താൾ:Koudilyande Arthasasthram 1935.pdf/568 [ 558 ] താൾ:Koudilyande Arthasasthram 1935.pdf/569 [ 559 ] താൾ:Koudilyande Arthasasthram 1935.pdf/570 [ 560 ] താൾ:Koudilyande Arthasasthram 1935.pdf/571 [ 561 ] താൾ:Koudilyande Arthasasthram 1935.pdf/572 [ 562 ] താൾ:Koudilyande Arthasasthram 1935.pdf/573 [ 563 ] താൾ:Koudilyande Arthasasthram 1935.pdf/574 [ 564 ] താൾ:Koudilyande Arthasasthram 1935.pdf/575 [ 565 ] താൾ:Koudilyande Arthasasthram 1935.pdf/576 [ 566 ] താൾ:Koudilyande Arthasasthram 1935.pdf/577 [ 567 ] താൾ:Koudilyande Arthasasthram 1935.pdf/578 [ 568 ] താൾ:Koudilyande Arthasasthram 1935.pdf/579 [ 569 ] താൾ:Koudilyande Arthasasthram 1935.pdf/580 [ 570 ] താൾ:Koudilyande Arthasasthram 1935.pdf/581 [ 571 ] താൾ:Koudilyande Arthasasthram 1935.pdf/582