Jump to content

താൾ:Koudilyande Arthasasthram 1935.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൫പരന്ര ൧൦൨-൧൦൭ പ്രകരണങ്ങൾ നാലാം അധ്യായം

ക്കൊണ്ട് ആസാരനെയോ ആക്രന്ദനെക്കൊണ്ട് പാർഷ്ണിഗ്രാഹനെയോ ആക്രമിപ്പിച്ചാൽ ഇപ്പോൾ പരന്റെ നേരെ വിഗ്രഹിച്ചുപോകുവാൻ എനിക്കും സാധിക്കും എന്നു കാണുന്ന പക്ഷവും വിഗൃഹ്യയാനം ചെയ്യണം.

   വിഗ്രഹം ചെയ്താൽ സിദ്ധിക്കുന്ന ഫലം ഏകഹാർയ്യവും (തനിക്കേകന്നു മാത്രമായിക്കിട്ടുന്നതു) അല്പകാലസാധ്യവും ആണെന്നു കാണുന്നപക്ഷം പാർഷ്ണിഗ്രാഹനോടും ആസാരനോടും വിഗ്രഹം ചെയ്തിട്ടു പരന്റെ നേരെ വിഗൃഹ്യയാനം ചെയ്യണം. 
   വിഗൃഹ്യയാനത്തിന്നു പറഞ്ഞ ഹെതുക്കളുടെ വൈപരീത്യത്തിങ്കൽ സന്ധായയാനം(മറ്റു ചിലരോടു സന്ധി ചെയ്തിട്ടു പരന്റെ നേരെ യാനം ചെയ്തു)ചെയ്യണം. *

ഞാനേകനായിട്ടു പരന്റെ നേരെ യാനം ചെയ്‍വാൻ ശക്തനല്ല, തീർച്ചയായും യാനം ചെയ്യേണ്ടിയുമിരിക്കുന്നു എന്നു കാണുന്ന സന്ദർഭത്തിൽ തനിക്കു സമനോ തന്നേക്കാൾ ജ്യായാനോ ആയിട്ടുള്ള സാമവായികന്മാരോടുകൂടിച്ചേർന്നിട്ടു പരന്റെ നേരെ യാനം ചെയ്യണം.ഒരേ ദേശത്തിങ്കിലേക്കാണ് യാനമെങ്കിൽ അംശത്തെ (ജയിച്ചാൽക്കിട്ടുന്ന ഫലാംശത്തെ ) മുൻകൂട്ടി നിർദ്ദേശിച്ചും, അനേകദേശങ്ങളിലേക്കാണ് യാനമെങ്കിൽ ഫലം നിർദ്ദേശിക്കാതെയും യാനം ചെയ്യണം. സാമവായികന്മാരിൽ വച്ച് ആരെങ്കിലും ഒരുവൻ വരാത്തപക്ഷം നിർദ്ദിഷ്ടമായ അംശത്തിന്നനുസരിച്ച ദണ്ഡത്തെ (സൈന്യത്തെ) അയച്ചുതരുവാൻ യാചിക്കണം. സംഭൂയാഗിമനം (കൂട്ടത്തിൽച്ചേർന്നുപോകൽ)കൊണ്ടു നിർവ്വേശം (പ്രതിഫലം) കല്പിക്കുകയുമാ


പാർഷ്ണിഗ്രാഹനോടും ആസാരനോടും സന്ധിചെയ്തിട്ടു പരന്റെ നേരെ യാനം ചെയ്യണമെന്നു സാരം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/496&oldid=151895" എന്ന താളിൽനിന്ന് ശേഖരിച്ചത്