താൾ:Koudilyande Arthasasthram 1935.pdf/505

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<POEM>

൪൯൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


കാര്യം ലഭിച്ചാൽ ജ്യായാനും
സമനും മട്ടുമാറിടും
വൃദ്ധിവന്നോനവിശ്വാസ്യൻ,
വൃദ്ധി ബുദ്ധിയെ മാററിടും.
ജ്യായാൻ തെല്ലേകിലും തന്നി-
ല്ലെങ്കിലും പോക തുഷ്ടനായ്
പിന്നെ ച്ഛിദ്രപ്രഹാരത്താൽ
ദ്വിഗുണം കയ്ക്കലാക്കണം.
സ്വയംനേതാ സല്ക്കരിച്ചു
പിരിപ്പൂ സാമവായികാൻ
തോല്പിച്ചീടൊല്ല തോററാലു-
മെന്നാൽ മണ്ഡലനാഥനാം.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ്ഗുണ്യേമെന്ന ഏഴാമധി
കരണത്തിൽ, യാതവ്യാമിത്രന്മാരെപ്പററിയുളള അഭിഗ്രഹചി
ന്ത-പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ-
സാമവായിക വിപരിമർശം എന്ന അഞ്ചാമധ്യായം.


ആറാം അധ്യായം.


ഒരുനൂററിപ്പതിനൊന്നും പന്ത്രണ്ടും പ്രകരണങ്ങൾ
സംഹിതപ്രയാണികം, പരിപണിതാപരിപണി
താപസൃതസന്ധികൾ.
 വിജിഗീഷു രണ്ടാമത്തെ പ്രകൃതിയെ (അരിയെ)താ

ഴെ പറയുംപ്രകാരം വഞ്ചിക്കണം:-

സാമന്തനോടു് " നീ ഇന്ന ദേശത്തേക്കു യാനംചെ

യ്യണം, ഞാൻ ഇന്ന ദേശത്തേക്കു യാനം ചെയ്യാം; രണ്ടു

സ്ഥലങ്ങളിലും കിട്ടുന്ന ലാഭം രണ്ടുപേർക്കും സമാനമായിരി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/505&oldid=162427" എന്ന താളിൽനിന്ന് ശേഖരിച്ചത്