താൾ:Koudilyande Arthasasthram 1935.pdf/507

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൬

ഷാഡ് ഗുണ്യം

ഏഴാമധികരണം


  ആയ ദേശത്തേക്കു പരൻ യാനംചെയ്യേണ്ടിവരും; ഞാൻ 

ഇതിൽനിന്നു വിപരീതമായ ദേശത്തേക്കാണ് പോവുക" എന്നു വിജിഗീഷു വിചാരിക്കുന്നപക്ഷം, ഈ കാരണവി ശേഷത്തിങ്കൽ പരിപണിതദേശമായ സന്ധിയെച്ചെ യ്യണം.

കാലവ്യവസ്ഥ ചെയ്താൽ "അതിവർഷമോ അത്യുഷ്ണമോ അതിശീതമോ ഉള്ളതോ, അധികമായ വ്യാധികളുണ്ടാകുന്ന തൊ, ആഹാരോപഭോഗപദാർത്ഥങ്ങൾ കിട്ടുവാൻ പ്രയാസ മുള്ളതോ, സൈന്യങ്ങളുടെ വ്യായാമത്തിന്നു തടസ്ഥമുള്ള തോ, കാര്യസാധനങ്ങൾക്കു" അപര്യാപ്തമോ ആയ കാല ത്തോ തന്നെക്കാൾ അധികമായ കാലത്തേക്കോ പരൻ പ്ര വൃത്തി ചെയ്യേണ്ടിവരും; എനിക്കു് അതിൽനിന്നു വിപരീ തമായിരിക്കും" എന്നു വിജിഗീഷു വിചാരിക്കുന്നതായാൽ,

ആ കാരണവിശേഷത്തിങ്കൽ പരിപണിതകാലമായ സ

ന്ധിയെച്ചെയ്യണം.

 കാര്യവ്യവസ്ഥ ചെയ്താൽ "പ്രത്യാദേയമോ, പ്രകൃതി
കോപമുളവാക്കുന്നതോ, ദീർഗ്ഘകാലത്തേക്കു നീണ്ടുനിൽക്കു

ന്നതോ, അധികം ജനനാശവും ധനനാശവും വരുന്നതോ, അല്പമോ, ഭാവിയിൽ അനർത്ഥമുണ്ടാക്കുന്നതോ, തൽക്കാല ത്തേക്കുതന്നെ അനർത്ഥകരമോ, അധർമ്മ്യമോ, മധ്യമോദാ സീനന്മാർക്കു വിരുദ്ധമോ, മിത്രത്തിന്നു ദോഷം വരുത്തുന്ന തോ ആയ കാര്യം പരന്നു ചെയ്യേണ്ടിവരും; എനിക്കു ഇ തിൽനിന്നു വിപരീതമായിരിക്കും" എന്നു വിജിഗീഷു വി ചാരിക്കുന്നപക്ഷം, ആ കാരണവിശേഷത്തിങ്കൽ പരിപ ണിതാർത്ഥമായ സന്ധിയെച്ചെയ്യണം ഇപ്രകാരം ദേശകാലങ്ങളെ വ്യവസ്ഥപ്പെടുത്തിയും കാലകാര്യങ്ങളെ വ്യവസ്ഥപ്പെടുത്തിയും, ദേശകാര്യങ്ങളെ വ്യവസ്ഥപ്പെടുത്തിയും, ദേശകാലകാര്യങ്ങളെ വ്യവസ്ഥ

പ്പെടുത്തിയും സന്ധി ചെയ്യാവുന്നതാണു്. ആയതുകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/507&oldid=162429" എന്ന താളിൽനിന്ന് ശേഖരിച്ചത്