താൾ:Koudilyande Arthasasthram 1935.pdf/506

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൫

൧൧൧-൦,൧൧൨-൦ പ്രകരണങ്ങൾ

ആറാം അധ്യായം


  ക്കും"​​​​​എന്നു പറഞു"അവനെ സംഹിതപ്രയാണത്തിങ്കൽ
(അന്യോന്യം സന്ധിചെയ്തു യാതവ്യന്മാരോടെതിർക്കുവാൻ
പോകുന്നതിൽ)ഏപ്പെടുത്തണം.രണ്ടുപേർക്കും കിട്ടുന്ന
ലാഭം സമമായി വരുന്നപക്ഷം സന്ധിയനുസരിച്ചു പ്രവൃ

ത്തിപ്പു; ലാഭം സമമല്ലാതെ വരുന്നതായാൽ വിക്രമം ചെ യ്കയും വേണം.* സന്ധി, പരിപണിതവും (പ്രത്യേകം ഒരു വ്യവസ്ഥ യോടു കൂടിയതു്)അപരിപണിതവുമായിട്ടുണ്ടു്"."നീ ഇന്ന

ദേശത്തേക്കു യാനം ചെയ്യണം, ഞാൻ ഇന്ന ദേശത്തേക്കു
യാനം ചെയ്യാം" എന്നുള്ള സന്ധി പരിപണിതദേശം

(ദേശം വ്യവസ്ഥപ്പെടുത്തിക്കൊണ്ടുള്ളതു്); "നീ ഇത്രകാലം

പ്രവൃത്തി ചെയ്യണം, ഞാൻ ഇത്രകാലം പ്രവൃത്തിചെയ്യാം"
എന്നുള്ളതു പരിപണിതകാലം (കാലം വ്യവസ്ഥപ്പെടുത്തി

ക്കൊണ്ടുള്ളതു്); "നീ ഇത്രത്തോളം കാര്യം സാധിക്കണം,

ഞാൻ ഇത്രത്തോളം കാര്യം സാധിക്കാം" എന്നുള്ളതു പരി

പണിതാർത്ഥം(കാര്യം വ്യവസ്ഥപ്പെടുത്തിക്കൊണ്ടുള്ളതു്.)

ദേശവ്യവസ്ഥചെയ്താൽ "ഗിരിദുർഗ്ഗത്തോടും വനദുർഗ്ഗ ത്തോടും നദീദുർഗ്ഗത്തോടും കൂടിയതോ, അടവികളാൽ അ ന്തർഹിതമോ, അന്യദേശങ്ങളിൽനിന്നു ധാന്യത്തേയും ആ ളുകളേയും വീവധത്തേയും (ഉപയുക്തദ്രവ്യങ്ങളെ) ആസാ രത്തേയും (സുഹൃൽബലം) കൊണ്ടുവരുവാൻ പ്രയാസമുള്ള തോ, പുല്ലും വിറകും വെള്ളവും ലഭിക്കാത്തതോ, അവി ജ്ഞാതമോ(അപരിചിതം), അധികം അകന്നതോ, അ ന്യമട്ടുകാരായ നിവാസികളോടുകൂടിയതോ, സൈന്യങ്ങ ളെ വ്യായാമം ചെയ്യിക്കുവാൻ പറ്റിയ ഭൂമിയല്ലാത്തതോ

  • വിജിഗീഷുവിന്നു ലഭിക്കുന്ന ലാഭം അധികമാകുന്നപക്ഷം സ

ന്ധിയെ അനുഷ്ഠിക്കാതെ വിക്രമം പ്രവൃത്തിക്കണമെന്നു സാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/506&oldid=162428" എന്ന താളിൽനിന്ന് ശേഖരിച്ചത്