താൾ:Koudilyande Arthasasthram 1935.pdf/499

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൮൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


    ഗുരുവ്യസനനും ന്യായവൃത്തിയുമായിട്ടൊരുവൻ, ല

ഘുവ്യസനനും അന്യായവൃത്തിയുമായിട്ടൊരുവൻ , വിര ക്തരായ പ്രകൃതികളോടുകൂടിയവനായിട്ടൊരുവൻ എന്നി ങ്ങനെ ഒരേസമയത്തു യാതവ്യന്മാരായ പല പേരുളള പ ക്ഷം അവരിൽ ആരുടെ നേരെയാണ് ആദ്യം യാനം ചെ യ്യേണ്ടത് എന്ന ചിന്തയിങ്കൽ വിരക്തപ്രകൃതിയായിട്ടുളള വന്റെ നേരെ ആദ്യം യാനം ചെയ്യണം.ന്യായവൃത്തി യായിട്ടുളളവൻ ഗുരുവ്യസനനാണെങ്കിലും അവനോടെ തിരിടുമ്പോൾ പ്രകൃതികൾ അവനെ സഹായിക്കും;ലഘു വ്യസനനാണെങ്കിലും അന്യായവൃത്തിയായിട്ടുളളവനെ അ വർ ഉപേക്ഷിക്കും; വിരക്തരായ പ്രകൃതികൾ ബലവാനാ യ സ്വാമിയേയുംകൂടി ഉച്ഛേദിക്കുകയും ചെയ്യും.ആയതു കൊണ്ടു വിരക്തപ്രകൃതിയായിരിക്കുന്നവന്റെ നേരെത്ത ന്നെ ആദ്യം യാനം ചെയ്യണം.

    ക്ഷീണരും ലുബ്ധരുമായ പ്രകൃതികളോടുകൂടിയ ഒരു

വൻ ,അപചരിതരായ (അപകാരം ചെയ്യപ്പെട്ട )പ്രകൃ തികളോടുകൂടിയ ഒരുവൻ എന്നിങ്ങനെ രണ്ടു യാതവ്യൻമാ രുളളപ്പോൾ അവരിൽ ആരുടെ നേരെയാണ് ആദ്യം യാ നം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ ക്ഷീണലുബ്ധപ്രകൃ തിയായിട്ടുളളവന്റെ നേരെയാണ് ആദ്യം പോകേണ്ടതെ ന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. ക്ഷീണരും ലുബ്ധരു മായ പ്രകൃതികളെ എളുപ്പത്തിൽ ഭേദിപ്പിക്കുവാനോ പീ ഡിപ്പിക്കുവാനോ സാധിക്കുമെന്നും , അപചരിതരായ പ്രകൃ തികളെ അങ്ങനെ ചെയ്‌വാൻ സാധിക്കയില്ലെന്നും , അ വരിൽവച്ചു പ്രധാനഭൂതരായവരെ ദണ്ഡിക്കുക മാത്രമേ അവരോടുപായമുളളുവെന്നുമാണു് ആചാര്യൻമാരുടെ യു ക്തി. എന്നാൽ അങ്ങനെയല്ലെന്നാണു് കൌടില്യമ തം. എന്തുകൊണ്ടെന്നാൽ , ക്ഷീണരും ലുബ്ധരുമായ

പ്രകൃതികൾ സ്വാമിയുടെ പേരിൽ സ്നേഹമുളളവരാണെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/499&oldid=162421" എന്ന താളിൽനിന്ന് ശേഖരിച്ചത്