താൾ:Koudilyande Arthasasthram 1935.pdf/512

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൧

൧൧൧-൦,൧൧൧-൦ പ്രകരണങ്ങൾ

ആറാം അധ്യായം


<poem>

അരിപക്ഷീയനായോരു
ഗതാഗതനെയൂഴിപൻ
ചാവോളം ദൂരവേ നിർത്തി-
ക്കർമ്മംചെയ്യിച്ചു പോററണം;
പരങ്കൽ വിക്രമിപ്പിപ്പൂ,
സൈന്യകർമ്മത്തിൽ നിർത്തിടൂ,
അമിത്രാടവികന്മാരിൽ
പ്രത്യന്തത്തിങ്കലോ വിടൂ;
പണ്യംചെയ്യിച്ചിടൂ ശത്രു-
രാജ്യത്തവിടെ ഗൂഡമായ്
പരനായ് സന്ധിചെയ്തെന്ന
ദോഷം ഘോഷിച്ചു കൊന്നിടൂ ;
അഥവാ കൊന്നിടൂ ഗൂഡം
ഭാവിയിൽക്കുശലം വരാൻ
വധം ഭാവിയിലിച്ഛിപ്പോ-
നെന്നുകണ്ടാൽ വധിച്ചിടൂ.
അരിയിങ്കന്നാഗമിച്ചോൻ
സദോഷൻ ശത്രുസംശ്രയാൽ
സർപ്പസംവാസസാധർമ്മ്യം-
കൊണ്ടു നിത്യഭയാവഹൻ.
അത്തിക്കായ് തിന്നിടും പ്രാവു
പൂളവൃക്ഷത്തിനെന്നപോൽ
നിത്യോദ്വേഗം ജനിപ്പിക്കു-
മവൻ വീണ്ടും ഭയാവഹൻ.
പ്രകാശയുദ്ധമാം ദേശ-
കാലം ചൊല്ലിത്തുടർന്ന പോർ;
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/512&oldid=162434" എന്ന താളിൽനിന്ന് ശേഖരിച്ചത്