താൾ:Koudilyande Arthasasthram 1935.pdf/492

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാം അധ്യായം.

ഒരുനൂറ്റിമൂന്നു മുതൽ ഒരുനൂറ്റിഏഴുകൂടിയ പ്രകരണങ്ങൾ

വിഗൃഹ്യാസനം, സന്ധായാസനം, വിഗൃഹ്യയാനം, സന്ധായയാനം, സംഭൂയപ്രയാണം.

സന്ധിയിലും വിഗ്രഹത്തിലും ചെയ്യേണ്ടുന്ന ആസനവും യാനവും പറഞ്ഞുകഴിഞ്ഞു . സ്ഥാനം, ആസനം, ഉപേക്ഷണം എന്നിവ ആസനമെന്നതിന്റെ പര്യായപദങ്ങളാകുന്നു. എന്നാൽ ഇവയ്ക്കു തമ്മിൽ അല്പം വിശേഷവുമുണ്ട്. അതെന്തെന്നാൽ; ഗുണത്തിന്റെ ഏകദേശത്തിങ്കൽ (ശക്തിയുടെ അല്പതയിങ്കൽ) ഉള്ള ആസനം സ്ഥാനം; തനിക്കു വൃദ്ധിയെ പ്രാപിപ്പാനായിക്കൊണ്ടുള്ള ഇരിപ്പ് ആസനം; ഉപായങ്ങളെ പ്രയോഗിക്കാതെകണ്ടുള്ള ഇരിപ്പ് ഉപേക്ഷണം.

സന്ധിചെയ്യാനിച്ഛിക്കുന്ന അരിയും വിജിഗീഷുവും പരസ്പരം ഉപഹനിക്കുന്നതിന്നു അശക്തന്മാരായിരിക്കുമ്പോൾ വിഗൃഹ്യാസനമോ (വിഗ്രഹം ചെയ്തിട്ട് സ്വസ്ഥമായിരിക്കുക) സന്ധായാസനമോ (സന്ധി ചെയ്തിട്ടു സ്വസ്ഥമായിരിക്കുക ചെയ്യണം)*

എപ്പോൾ "എനിക്ക് എന്റെ സ്വന്തം സൈന്യങ്ങളെക്കൊണ്ടോ മിത്രസൈന്യങ്ങളെക്കൊണ്ടോ ആടവിക സൈന്യങ്ങളെക്കൊണ്ടോ എന്റെ സമനോ എന്നെക്കാൾ ജ്യായാനോ ആയ പരനെ പീഡിപ്പിക്കുവാൻ ശക്തിയുണ്ട്" എന്നു കാണുന്നുവോ അപ്പോൾ ബാഹ്യാഭ്യന്തരരായ കൃത്യരിൽ വേണ്ട പ്രവൃത്തികൾ ചെയ്തിട്ട് വിഗൃഹ്യാസനം ചെയ്യണം .

"എന്റെ പ്രകൃതികൾ ഉത്സാഹമുള്ളവരും ഐകമത്യമുള്ളവരും വൃദ്ധിയുള്ളവരുമാണു"; അവർ സ്വകർമ്മങ്ങ


  • പരനെക്കാളധികം ശക്തിയുണ്ടെങ്കിൽ വിഗൃഹ്യാസനവും ശക്തി കുറഞ്ഞിരുന്നാൽ സന്ധായാസനവും ചെയ്യേണമെന്നു സാരം.

61 *

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/492&oldid=151806" എന്ന താളിൽനിന്ന് ശേഖരിച്ചത്