താൾ:Koudilyande Arthasasthram 1935.pdf/537

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിനൊന്നാം അധ്യായം


അനവസിതസന്ധി.


  "അങ്ങയും ഞാനും കൂടി സന്ധിചെയ്തു ശൂന്യഭൂമി

യിൽ നിവേശം ചെയ്യുക" എന്നു പറഞ്ഞു ചെയ്യുന്ന സ ന്ധി അനവസിതസന്ധിയാകുന്നു .ഈ സന്ധി ചെയ്യു ന്ന അരിവിജിഗീഷുക്കളിൽവച്ചു് ആരാണോ ഫലം ലഭി പ്പാനടുത്തതും ഗുണസമ്പന്നവുമായ ഭൂമിയെ നിവേശിപ്പി ക്കുന്നതു് അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു.

 അപ്രകാരമുളള ഭൂമികളിൽവച്ചും സ്ഥലം (മഴകൊ

ണ്ടുമാത്രം വെളളം കിട്ടുന്ന ഭൂമി)ലഭിക്കുന്നതോ ,അതോ ഔ ദകം (നദീതടാകാദികളിൽനിന്നു വെളളം കിട്ടുന്ന ഭൂമി) ലഭിക്കുന്നതോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ മ ഹത്തായ സ്ഥലത്തേക്കാൾ അല്പമായ ഔദകമാണ് അധി കം ശ്രേഷ്ഠം.എന്തുകൊണ്ടെന്നാൽ ഔദകത്തിങ്കൽ ഫല ങ്ങൾ എല്ലാകാലങ്ങളിലുമുണ്ടാവുകയും ഫലോൽപത്തി നി ശ്ചിതമായിരിക്കുകയും ചെയ്യുന്നതുകൊണ്ടുതന്നെ . സ്ഥല ങ്ങളിൽവച്ചും, പൂർവ്വപാപങ്ങളും അപരവാപങ്ങളുമായ സസ്യങ്ങൾ വിളയുന്നതും അല്പമായ വർഷം ഉണ്ടായാൽ

മതിയാകുന്നതും തടസ്ഥമില്ലാത്തതുമായ സ്ഥലമാണ് 

ശ്രേഷ്ഠം.

 ഔദകങ്ങളായ രണ്ടു ഭൂമികളിൽവച്ചും ധാന്യവാപം 

(ധാന്യങ്ങൾ വിതയ്ക്കാവുന്നതു)അധാന്യവാപത്തെക്കാള ധികം നല്ലതാകുന്നു.ധാന്യവാപവും അധാന്യവാപവു മായ രണ്ടു ഭൂമികളിൽവച്ചു് ഒന്ന് അല്പമേയുളളൂ,മറ്റേ തു് വളരെയുണ്ട് എന്നിരിക്കിൽ അല്പമായ ധാന്യകാന്ത (ധാന്യങ്ങൾക്കു പറ്റുന്ന ഭൂമി)ത്തേക്കാൾ മഹത്തായ അ ധാന്യകാന്തമാണ് അധികം നല്ലതു്.എന്തുകൊണ്ടെ

ന്നാൽ ,സ്ഥലം വളരെയുണ്ടെങ്കിൽ പറമ്പിൽ വളരുന്നവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/537&oldid=162459" എന്ന താളിൽനിന്ന് ശേഖരിച്ചത്