താൾ:Koudilyande Arthasasthram 1935.pdf/514

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൩

ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം

ഏഴാം അധ്യായം


വാനിടയുളള എന്റെ മാർഗ്ഗത്തിലുളള കണ്ടകന്മാരെ

ഇവൻ മർദ്ദിക്കും ; ദുർഗ്ഗങ്ങളിലും അടവികളിലുമുളള അ

പസരണസ്ഥാനങ്ങളിൽ ഇവൻ എന്റെ സൈന്യത്തോ ടുകൂടി സഞ്ചരിക്കും ; എന്റെ യാതവ്യനെ ഇവൻ സഹി പ്പാൻ വയ്യാത്ത ദോഷത്തിലോ സന്ധിയിലോ ഏർപ്പെടു ത്തും; എന്റെ കയ്യിൽനിന്നു കിട്ടുന്ന ലാഭാംശം ലഭിച്ചിട്ടു ഇവൻ അന്യശത്രുക്കളെ എന്റെ പേരിൽ വിശ്വസിപ്പി ക്കുകയും ചെയ്യും". എന്നു വിജിഗീഷുവിന്നു വിശ്വാസം

തോന്നുന്നതായാൽ വിജിഗീഷു ദ്വൈധീഭാവത്തെ അവലം

ബിച്ചു് (ഒരുവനോടു് യുദ്ധത്തിന്നു പുറപ്പെടുകയും മറ്റൊ രുവനോടു സന്ധിചെയ്കയും ചെയ്തിട്ടു) സാമന്തന്മാരിൽ

ഒരുവന്റെ കയ്യിൽനിന്നു കോശദാനംകൊണ്ടു സൈന്യ

ത്തേയോ സൈന്യദാനംകൊണ്ടു കോശത്തേയോ സമ്പാദി ക്കുവാൻ ശ്രമിക്കണം.

 ഇങ്ങനെ സാമന്തന്മാരിൽനിന്നു കോശദണ്ഡങ്ങൾ ല

ഭിക്കേണമെന്നിച്ഛിക്കുന്ന വിജിഗീഷു അവരിൽവച്ചു ത ന്നേക്കാൾ ജ്യായാനായിട്ടുളളവനോടു് അവന്ന് അധികമാ യ അംശം കൊടുക്കാമെന്ന് പറഞ്ഞും ,സമനായിട്ടുളളവ നോടു സമമായ അംശം കൊടുക്കാമെന്നു പറഞ്ഞും, ഹീന നായിട്ടുളളവനോടു് ഹീനമായ അംശം കൊടുക്കാമെന്നു പ റഞ്ഞും സന്ധിചെയ്യുന്നതു സമസന്ധിയാകുന്നു.ഇതിന്നു നേരെ വിപരീതമായിട്ടുളളതു വിഷമസന്ധി.അവയിൽ

(സമസന്ധിയിലും വിഷമസന്ധിയിലും )വിജിഗീഷുവിന്നു
വിശേഷലാഭമുണ്ടാക്കുവാൻതക്ക വ്യവസ്ഥചെയ്യുന്നതു അ

തിസന്ധി.

 വ്യസനിയോ, അപായസ്ഥാനങ്ങളിൽ ആസക്തനോ,

അനർത്ഥത്തിലകപ്പെട്ടവനോ ആയ ജ്യായാനോടു, ഹീന നായവൻ ബലസമമായ (അവൻ സാഹായ്യ്യത്തിന്ന

യക്കുന്ന സൈന്യത്തിന്റെ തോതനുസരിച്ചുളള )ലാഭംകൊടു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/514&oldid=162436" എന്ന താളിൽനിന്ന് ശേഖരിച്ചത്