താൾ:Koudilyande Arthasasthram 1935.pdf/531

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല{ന|൫൨൦}} ഷാഡ്ഗുണ്യം

ഏഴാമധികരണം


ഹേതുവെന്യേ തന്നെ വിട്ടു


ഹേതുകൂടാതെ പിന്നെയും


വന്ന മിത്രത്തെയുൾക്കൊൾവോൻ


തഴുകീടുന്നു മൃത്യുവെ.

വേഗത്തിൽക്കിട്ടുന്ന അല്പമായ ലാഭമോ, അതോ ചി രകാലംകൊണ്ടു കിട്ടുന്ന മഹത്തായ ലാഭമോ അധികം ന ല്ലതു് എന്ന ചിന്തയിങ്കൽ "വേഗത്തിൽ കിട്ടുന്ന അല്പലാഭം കാര്യദേശകാലങ്ങൽക്കനുസരിച്ചിരുന്നാൽ അതാണ് ശ്രേ ഷ്ഠം "എന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു.എ ന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം.ചിരകാ ലംകൊണ്ടു കിട്ടുന്നതായാലും വിനിപാതം (പ്രതിബന്ധം ) കൂടാതെ ലഭിക്കുന്നതും ബീജമെന്നപോലെ ഭാവിയിൽ അ ധികഫലത്തെ നൽകുന്നതുമായ മഹത്തായ ലാഭമാണ് അധികം ശ്രേഷ്ഠം; ഇതിന്നു വിപരീതമായിരുന്നാൽ മുൻപ റഞ്ഞതു് (ആചാര്യപ്രോക്തം)തന്നെയാണ് നല്ലതു്.

ഏവം നോക്കിക്കണ്ടു ലാഭേ


ലാഭാംശേ വാ ഗുണോദയം


സാമവായികരായ്സന്ധി-


ചെയ്തു പോവൂ നിജാർത്ഥമായ്.കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ ,ഷാഡ്ഗുണ്യമെന്ന


ഏഴാമധികരണത്തിൽ ,മിത്രഹിരണ്യഭൂമികർമ്മസന്ധി


യിൽ .മിത്രസന്ധി -ഹിരണ്യസന്ധി


എന്ന ഒമ്പതാമധ്യായം.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/531&oldid=162453" എന്ന താളിൽനിന്ന് ശേഖരിച്ചത്