താൾ:Koudilyande Arthasasthram 1935.pdf/525

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൪

ഷാഡ്ഗുണ്യം

ഏഴാമധികരണം


എന്നു തുടങ്ങിയുളള സന്ധി വിഷമസന്ധി ;അവ രണ്ടിലും

വിശേഷലാഭം ലഭിക്കുന്നതായാൽ അതിസന്ധി *

സമസന്ധിയിങ്കൽ ആരാണോ സമ്പന്നമായ (ഗുണ വത്തായ ) മിത്രത്തേയോ ,ഒരു മിത്രത്തെ അവന്റെ ആപ ദ്ദശയിങ്കലോ ലഭിക്കുന്നത് അവൻ അതിസന്ധാനം ചെയ്യുന്നു . എന്തുകൊണ്ടെന്നാൽ ആപത്താണു സൌഹാർദ്ദത്തിന്നു സ്ഥൈര്യമുണ്ടാക്കിത്തീർക്കുന്നതു്.

മിത്രകൃച്ഛത്തിങ്കൽവച്ചും നിത്യവും വശ്യമല്ലാത്തതു

മായിരിക്കുന്ന മിത്രമോ ,അതോ അനിത്യവും വശ്യവുമാ യിരിക്കുന്ന മിത്രമോ അധികം നല്ലത് എന്ന ചിന്തയി ങ്കൽ "നിത്യവും വശ്യമല്ലാത്തതുമായ മിത്രമാണു അധികം

നല്ലത് ;അങ്ങനെയുളള മിത്രം ഉപകാരം ചെയ്തില്ലെങ്കി

ലും അപകാരം ചെയ്കയില്ല" എന്ന് ആചാര്യൻമാർ അഭി പ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണു കൌ ടില്യമതം.വശ്യമായിട്ടുളള അനിത്യമിത്രമാണ് അധികം നല്ലതു് . ഒരുവൻ എത്രത്തോളം കാലം ഉപകാരം ചെ യ്യുന്നുവോ അത്രത്തോളം കാലമേ അവൻ മിത്രമാകയുളളൂ. ഉപകാരമാണല്ലോ മിത്രത്തിന്റ ലക്ഷണം.. വശ്യങ്ങളായ രണ്ടു മിത്രങ്ങളിൽവച്ചും മഹാഭോഗമാ യ (മഹത്തായ ഉപകാരം ചെയ്യുന്ന)അനിത്യമിത്രമോ,

    * ഈ സന്ധിയും സമസന്ധി , വിഷമസന്ധി, അതിസന്ധി എ

ന്നിങ്ങനെ ഭേദിക്കുന്നു.രണ്ടുപേരുംകൂടി മിത്രത്തെ ലഭിക്കുവാനൊ , ഹിരണ്യത്തെ ലഭിക്കുവാനൊ, ഭൂമിയെ ലഭിക്കുവാനൊ നിശ്ചയിച്ചു ചെയ്യുന്ന സന്ധി സമസന്ധി.ഒരാൾക്കു മിത്രവും മറ്റെയാൾക്കു ഭൂമി യും ,ഒരാൾക്കു ഹിരണ്യവും മറ്റെയാൾക്കു ഭൂമിയും , ഒരാൾക്കു ഹിര ണ്യവും മറ്റെയാൾക്കു മിത്രവും എന്നിങ്ങനെ ഇരുവർക്കും ഭിന്നമായ ലാഭം നിശ്ചയിച്ചു ചെയ്യുന്ന സന്ധി വിഷമസന്ധി.രണ്ടുപേരിലൊ രാൾക്കു വിശിഷ്ടമായ ലാഭം ലഭിക്കുന്നത് അതിസന്ധി.അങ്ങനെയു ളള വിശേഷലാഭം എങ്ങനെയുളള മിത്രാദികളെ കിട്ടിയാലാണ് ഉണ്ടാ

വുക എന്ന് അനന്തരഗ്രന്ഥംകൊണ്ടു നിരൂപണം ചെയ്യുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/525&oldid=162447" എന്ന താളിൽനിന്ന് ശേഖരിച്ചത്