താൾ:Koudilyande Arthasasthram 1935.pdf/518

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൭

ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം

ഏഴാം അധ്യായം


      ശേഷം ആ പരനെ ഉച്ഛേദിക്കുവാനുദ്ദേശിക്കുകയോ പര

ന്റെ സൈന്യത്തെ പിടിച്ചടക്കുവാനുദ്ദേശിക്കുകയോ

ചെയ്യുന്നപക്ഷം സ്വബലരക്ഷയ്ക്കുവേണ്ടി അവൻ യാചി

ക്കുന്നതായ ലാഭത്തെ വീണ്ടും കൊടുക്കണം.

  ജ്യായാനായിട്ടുളളവൻ ഹീനനെ തന്റെ യാതവ്യ

നോടെതിർക്കുവാനെന്ന വ്യാജേന തന്റെ കീഴിൽ വരുത്തു വാനോ പരനെ ഉച്ഛേദിച്ചുകഴിഞ്ഞതിന്നുശേഷം അവനേ യും ഉച്ഛേദിക്കുവാനോ അവന്നു മഹത്തായ ദാനം നൽ കിയിട്ടു പിന്നീടതു പ്രത്യാദാനം ചെയ്‌വാനൊ ഉദ്ദേശിക്കു ന്നപക്ഷം ബലസമത്തേക്കാൾക്കവിഞ്ഞതായ ലാഭം കൊ ടുക്കുവാൻ പണനം ചെയ്‌വൂ .പണിതൻ അവന്ന് അ പകാരം ചെയ്‌വാൻ സമർത്ഥനാണെങ്കിൽ വിക്രമിക്കുകയും , അല്ലാത്തപക്ഷം സന്ധിചെയ്‌കയുംവേണം .അതല്ലെങ്കിൽ പണിതൻ പണനംചെയ്തവന്റെ യാതവ്യനോടു സന്ധി ചെയ്തു സ്ഥിതിചെയ്യുകയോ, പണനം ചെയ്‌തവന്നു ദൂഷ്യ സൈന്യത്തേയോ അമിത്രസൈന്യത്തേയോ ആടവിക സൈന്യത്തേയോ സാഹായ്യ്യത്തിന്നയച്ചുകെടുക്കുകയോ ചെയ്‌വൂ.

   വ്യസനവും പ്രകൃതികോപവുമുളവായിട്ടുളള ജ്യായാൻ
ഹീനനോടു ബലസമമായ ലാഭം കൊടുക്കാമെന്നു പണ

നം ചെയ്‌വൂ . പണിതൻ അവന്നു അപകാരം ചെ യ്‌വാൻ സമർത്ഥനാണെങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപ ക്ഷംസന്ധിചെയ്കയും വേണം .

    മേൽപ്രകാരമുളള (വ്യസനവും പ്രകൃതികോപവുമുള

വായിട്ടുളള )ഹീനനോടു ജ്യായാൻ ബലസമത്തെക്കാൾ കു റഞ്ഞതായ ലാഭം കെടുക്കാമെന്നു പണനംചെയ്‌വൂ. പണിതൻ അവന്നപകാരം ചെയ്‌വാൻ സമർത്ഥനാണെ ങ്കിൽ വിക്രമിക്കുകയും ,അല്ലാത്തപക്ഷം സന്ധിചെയ്കയും

വേണം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/518&oldid=162440" എന്ന താളിൽനിന്ന് ശേഖരിച്ചത്