ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൦
ഷാഡ്ഗുണ്യം
ഏഴാമധികരണം
ദേയങ്ങൾ ദാനംചെയ്യായ്കാ-
യദേയങ്ങൾ ഹരിക്കുക,
ദണ്ഡ്യരെദ്ദണ്ഡിച്ചിടായ്ക,
ദണ്ഡിച്ചീടുകദണ്ഡ്യരെ,
അഗ്രാഹ്യരെപ്പിടിപ്പിക്ക,
ഗ്രാഹ്യരേയൊഴിവാക്കുക,
അനർത്ഥ്യകാര്യങ്ങൾ ചെയ്കാ-
യർത്ഥ്യങ്ങളെ ഹനിക്കുക,
ചോരരക്ഷ നടത്തായ്ക,
സ്വയം ചെയ്യുക ചോരണം,
പൌരുഷത്തെപ്പതിപ്പിക്ക,-
യുരയ്ക്ക ഗുണദൂഷണം,
പ്രധാനരെ പ്രപീഡിക്ക,-
യപമാനിക്ക മാന്യരെ,
വൃദ്ധൻമാരെ വിരോധിക്ക,
ചെയ്കയും വിഷമാനൃതം,
കൃതം പ്രതികരിക്കായ്ക,
സ്ഥിതം ചെയ്യാതിരിക്കുക,
പ്രമാദാലസ്യങ്ങൾ മൂലം
യോഗക്ഷേമം കെടുത്തുക-
ഇച്ചൊന്ന രാജദോഷങ്ങൾ
മൂലം പ്രകൃതികൾക്കുടൻ
ക്ഷയലോഭവിരാഗങ്ങൾ
ഭവിച്ചീടുമസംശയം-
ക്ഷയം വന്നാൽ വരും ലോഭം,
ലോഭം വന്നാൽ വിരാഗവും,
വിരക്തരായാൽ ഹിംസിക്കും
സ്വയമോ രിപുമാർഗ്ഗമോ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.