താൾ:Koudilyande Arthasasthram 1935.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


ക്കപ്പെടുന്നു); തദ്വിപരീതമായ സൈന്യത്തെ അയച്ചു കൊടുക്കുന്നവൻ മറ്റവനെയും അതിസന്ധാനം ചെ യ്യുന്നു.

യാതൊരു കാര്യത്തിങ്കൽ സൈന്യത്തെ സാഹായ്യ്യ

ത്തിന്നയച്ചാൽ ഉദ്ദേശിക്കപ്പെട്ട കാര്യത്തേയും വേറെ ചി ല കാര്യങ്ങളെക്കൂടിയും സാധിക്കുമെന്നു തോന്നുന്നുവൊ ആ കാര്യത്തിൽ മൌലസൈന്യം, ഭൂതസൈന്യം ,ശ്രേണീ സൈന്യം , മിത്രസൈന്യം ,ആടവികസൈന്യം എന്നിവ യിലൊന്നിനെ അതിദൂരമല്ലാത്ത ദേശത്തേക്കും അതിദീ ർഗ്ഘമല്ലാത്ത കാലത്തേക്കും അയച്ചുകൊടുക്കാവുന്നതാണ്.

ദൂരസ്ഥലത്തേക്കോ ദീർഗ്ഘകാലത്തേക്കോ അമിത്രസൈന്യ

ത്തേയോ ആടവികസൈന്യത്തേയോ മാത്രമേ അയയ്ക്കാവൂ.

ആരെക്കുറിച്ചു് "ഇവൻ കാര്യം സാധിച്ചുകഴിഞ്ഞാൽ
എന്റെ സൈന്യത്തെ പിടിച്ചടക്കും; അല്ലെങ്കിൽ അമി

ത്രഭൂമിയിലോ അടവിയിലോ അഭൂമിയിലോ അകാലത്തി ങ്കലോ സൈന്യത്തെപ്പാർപ്പിക്കും; അഥവാ സൈന്യത്തെ

ഫലഹീനമാക്കിത്തീർക്കും" എന്നു ശങ്ക തോന്നുന്നുവോ അവ

നോടു സൈന്യങ്ങളെ അന്യകാര്യത്തിൽ ഏർപ്പെടുത്തിയി രിക്കയാണെന്നു വ്യാജം പറയുകയും, അവനെസ്സഹായി ക്കാതിരിക്കയും ചെയ്യണം. അവൻ തീർച്ചയായും അനു ഗൃഹീതവ്യനാണെന്നു വന്നാൽ തൽക്കാലത്തേക്കു മാത്രം ഉ പയോഗിക്കത്തക്ക സൈന്യത്തെ അയച്ചുകൊടുക്കണം. അ വൻ യുദ്ധസമാപ്തി വരെ ആ സൈന്യത്തെ തന്റെ അ ധീനതയിൽ പാർപ്പിച്ചു യുദ്ധത്തിന്നുപയോഗിക്കുകയും, സൈന്യവ്യസനങ്ങളിൽനിന്നു രക്ഷിക്കുകയും വേണം. കാ ര്യം കഴിഞ്ഞാലുടനെ എന്തെങ്കിലുമൊരു കാരണം പറ ഞ്ഞു സൈന്യത്തെ അവന്റെ അധീനതയിൽനിന്നു തിരി കെ വരുത്തുകയും വേണം. അഥവാ അവന്നു ദൂഷ്യസൈന്യ

ത്തേയോ അമിത്രസൈന്യത്തേയോ ആടവികസൈന്യത്തേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/523&oldid=162445" എന്ന താളിൽനിന്ന് ശേഖരിച്ചത്