ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൦൮
ഷാഡ്ഗുണ്യം
ഏഴാമധികരണം
അറിവൂ മുമ്പിലേ ഹേതു
പണിതൻ പണമാനനും;
പിന്നെച്ചിന്തിച്ചെവിടെയോ
ശ്രേയസ്സങ്ങു ഗമിച്ചിടൂ
കൌടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ്ഗുണ്യമെന്ന
ഏഴാമധികരണത്തിൽ ദ്വൈധീഭാവത്തിലുളള
സന്ധിവിക്രമങ്ങൾ എന്ന ഏഴാമധ്യായം
എട്ടാം അധ്യായം
ഒരുനൂററിപ്പതിന്നാലും പതിനഞ്ചും പ്രകരണങ്ങൾ ,
യാതവ്യവൃത്തി ,അനുഗ്രാഹ്യമിത്രവിശേഷങ്ങൾ
അഭിയാസ്യമാനൻ (ആക്രമിക്കപ്പെടുവാൻ പോകുന്ന വൻ)ആയിരിക്കുന്ന യാതവ്യൻ താനും സന്ധിചെയ്യുവാ നോ തന്റെ ശത്രു ചെയ്യുന്ന സന്ധിയെ വിഹനിപ്പാ നോ ഉദ്ദേശിക്കുമ്പോൾ ,ശത്രുവിന്റെ സാമവായികന്മാരി ലൊരുവനോടു തനിക്കു് സാഹായ്യ്യം ചെയ്താൽ തനിക്കു കിട്ടുന്ന ലാഭത്തിൽ ഇരട്ടി കെടുക്കാമെന്നു പണനം ചെ യ്‌വൂ. അങ്ങനെ പണനം ചെയ്യുന്നവൻ അപ്രകാരം ചെ യ്യാഞ്ഞാൽ വരാവുന്ന സൈന്യനാശം ,ധനനാശം ,പ്രവാ സം,പ്രത്യവായം (സന്ധിലംഘനദോഷം ),പരോപകാരം (പരപക്ഷത്തിൽ നിന്നാലുളള ഉപകാരം ),ശരീരപീഡ എ ന്നിവയെവർണ്ണിച്ചുപറഞ്ഞുധരിപ്പിരിക്കണം .പണിതൻ അതു
സമ്മതിച്ചു പറഞ്ഞാൽ താൻ കെടുക്കാമെന്നു പറഞ്ഞ അർത്ഥം കൊടുത്ത് അവനെ തന്റെ പക്ഷത്തിൽ ചേർക്കുക
യോ ,അല്ലാത്തപക്ഷം അവനും മററു സാമവായികന്മാ രും തമ്മിൽ വൈരം ജനിപ്പിച്ച് അവനെ കൂട്ടത്തിൽനി
ന്നു തെററിക്കുകയോ ചെയ്‌വൂ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.