താൾ:Koudilyande Arthasasthram 1935.pdf/542

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൩൧

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പന്ത്രണ്ടാം അധ്യായം


യിച്ചിട്ടുവേണം കൊടുക്കുവാൻ__ഇതു് അനിഭൂതസന്ധി (അവിശ്വസ്തസന്ധി.)

   സമനായിട്ടുള്ള ഒരു രാജാവ് തന്റെ ഭൂമിയെ വില

യ്ക്കു തരേണമെന്നു യാചിച്ചാൽ "ഈ ഭൂമി എനിക്കു തിരി കെ പിടിച്ചടക്കുവാനോ വശ്യമാക്കുവാനോ സാധിക്കു മോ? ഈ ഭൂമിമുഖേന പ്രതിസംബന്ധം പ്രാപിച്ചിട്ട് ഈ

ശത്രു എനിക്കു വശ്യനായിഭവിക്കുമോ? ഈ ഭൂമി വിൽക്കു

ന്നതുകൊണ്ടു് എനിക്കു കാര്യസാമർത്ഥ്യത്തിന്നു മതിയായ

മിത്രലാഭമോ ഹിരണ്യലാഭമോ സിദ്ധിക്കുമോ?" എന്നു ന

ല്ലവണ്ണം ആലോചിച്ചു്, തക്കതായ കാരണം കാണുന്നതാ യാൽ കൊടുക്കണം. ഇതിനെക്കൊണ്ടുതന്നെ തന്നെക്കാൾ ഹീനനായ ഒരു ക്രേതാവു ഭൂമിയെ യാചിച്ചാൽ ചെയ്യേണ്ടതും പറ ഞ്ഞു കഴിഞ്ഞു. <poem>

ഏവം മിത്രഹരണ്യങ്ങൾ
ശൂന്യാശൂന്യധരിത്രിയും
ലഭിക്കുമ്പോൾ കൂട്ടുകാരെ_
ത്തോല്പിച്ചീടുന്നു ശാസ്രുവിൽ.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാഡ് ഗുണ്യമെന്ന
ഏഴാമധികരണത്തിൽ, മിത്രഹിരണ്യഭൂമികർമ്മസന്ധി
യിൽ, അനവസിതസന്ധി എന്ന
പതിനൊന്നാമധ്യായം.



പന്ത്രണ്ടാം അധ്യായം.
കർമ്മസന്ധി.


"അങ്ങയും ഞാനും കൂടി സന്ധിചെയ്തു ദുർഗ്ഗംനിർമ്മിപ്

പിക്കുക" എന്നു പറഞ്ഞു ചെയ്യുന്ന സന്ധിയാണ് കർമ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/542&oldid=162464" എന്ന താളിൽനിന്ന് ശേഖരിച്ചത്