താൾ:Koudilyande Arthasasthram 1935.pdf/543

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൩൨

ഷാഡ് ഗുണ്യം

ഏഴാമധികരണം


സന്ധി. ഈ സന്ധി ചെയ്യുന്ന അരിവിജിഗീഷുക്കളിൽ വച്ചു് ആരാണോ ദൈവത്താൽത്തന്നെ കോട്ടപോലെ ദു ർഗ്ഗമമാക്കിത്തീർക്കപ്പെട്ടതും ശത്രുക്കൾക്കു കടപ്പാൻ സാധി ക്കാത്തതും അല്പവ്യയത്താൽ പണിതീർക്കാവുന്നതുമായ ദു ർഗ്ഗത്തെ നിർമ്മിപ്പിക്കുന്നതു് അവൻ മറ്റവനെ അതിസ ന്ധാനം ചെയ്യുന്നു.


അവയിൽവച്ചും സ്ഥലദുർഗ്ഗം, നദീദുർഗ്ഗം, പർവ്വതദുർഗ്ഗം

എന്നിവയിൽ പിൻപുപിൻപു പറയപ്പെട്ടവ അധികമധി

കം ശ്രേഷ്ഠമാകുന്നു.

ആഹാര്യോദകം (വെള്ളം തിരിച്ചു കൊണ്ടുവരേണ്ട തു്), സഹോദകം എന്നിങ്ങനെയുള്ള രണ്ടു സേതുബന്ധ ങ്ങളിൽവച്ചു സഹോദകമായിട്ടുള്ളതാണ് അധികം നല്ല തു്. സഹോദകങ്ങളായ രണ്ടു സേതുബന്ധങ്ങളിൽവച്ചും അധികം വാപസ്ഥാനത്തെ (വിത്തുവിതയ്ക്കുന്ന ഭൂമിയെ)

നനയ്ക്കുവാനുതകുന്നതാണു് അധികം നല്ലതു്.

ദ്രവ്യവനങ്ങളിൽവച്ചു സാരവത്തായ ദ്രവ്യങ്ങളുള്ള

അടവികളോടു കൂടിയതും നദീമാതൃകവുമായ ദ്രവ്യവന

ത്തെ ആരാണോ ജനപദാന്തത്തിങ്കൽ വച്ചുപിടിപ്പിക്കുന്ന തു് അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു. എ ന്തുകൊണ്ടെന്നാൽ, നദീമാതൃകമായിട്ടുള്ള ദ്രവ്യവനം സു ഖോപജീവ്യവും ആപത്തുണ്ടാകുന്ന കാലത്തു രക്ഷാസ്ഥാന വുമായിരിക്കുന്നതുകൊണ്ടുതന്നെ.

ഹസ്തിവനങ്ങളിൽവച്ചും ശൂരതയുള്ള അനേകം മൃഗ ങ്ങളോടുകൂടിയതും ഉറപ്പുകുറഞ്ഞ പ്രതിവേശങ്ങളോടു (അ യൽഭൂമികളോടു) കൂടിയതും അനന്തങ്ങളായ അവക്ലേശങ്ങ ളോടു (പ്രവേശനിർഗ്ഗമസ്ഥാനങ്ങളോടു) കൂടിയതുമായ ഹ സ്തിവനത്തെ ജനപദാന്തത്തിങ്കൽ നിർമ്മിപ്പിക്കുന്നതു് ആ രാണോ അവൻ മറ്റവനെ അതിസന്ധാനം ചെയ്യുന്നു.

"ശൂരതയില്ലാത്ത വളരെ ഗജങ്ങളോടുകൂടിയതും ശൂ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/543&oldid=162465" എന്ന താളിൽനിന്ന് ശേഖരിച്ചത്