ഷാഡ്ഗുണ്യം
നെ അവൻ മുൻപു നിവേശംചെയ്ത ഭൂമിയിൽനിന്നുതന്നെ ഓടിക്കുവാൻ സാധിക്കും പിന്നെയെങ്ങനെ അവൻ ഒരു
ഭൂമിയെ നിവേശിപ്പിക്കും? അന്യായവൃത്തിയുടെ സ്ഥിതി പറഞ്ഞതുകൊണ്ടുതന്നെ വ്യസനിയായിട്ടുളളവന്റെ അ വസ്ഥയും പറയപ്പെട്ടു.ദൈവപ്രമാണനായിട്ടുളളവൻ പു രുഷപ്രയത്നഹീനനോ ,ആരംഭശൂന്യനോ ,കർമ്മാരംഭങ്ങൾ ക്കു നാശം നേരിട്ടവനൊ ആയിട്ടു വിനാശമടയും. യൽ കിഞ്ചനകാരിയായിരിക്കുന്നവൻ യാതൊരു വസ്തുവും സ മ്പാദിക്കുവാൻ ശക്തനാകയില്ല. അവൻ ഇപ്പറഞ്ഞവ രെല്ലാവരിലും വച്ചു് ഏറ്റവുമധികം ദോഷവാനാകുന്നു.
"യൽകിഞ്ചനകാരിയായ ശത്രു ചിലപ്പോൾ വിജി ഗീഷുവിന്റെ ഛിദ്രം കണ്ടുപിടിച്ചു പ്രഹരിച്ചേക്കും" എ ന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ, "അ വൻ വിജിഗീഷുവിന്റെ ഛിദ്രത്തെയെന്നപോലെ വിനാ ശത്തേയും പ്രാപിക്കും" എന്നാണു കൌടില്യമതം *
മേൽപ്രകാരമുള്ള ക്രേതാക്കന്മാരെ ലഭിക്കാതിരിക്കു
ന്നപക്ഷം മുകളിൽ പാർഷ്ണിഗ്രാഹോപഗ്രഹത്തിൽ പറയു വാൻ പോകുന്ന വിധിയനുസരിച്ചു ഭൂമിയെ അവസ്ഥാ പനം ചെയ്യണം__ഇങ്ങനെ അഭിഹിതസന്ധി(വാക്കാൽ ചെയ്യപ്പെടുന്ന സന്ധി).
ബലവാനായ ഒരു രാജാവ് ഗുണവത്തോ കാലാന്ത
രത്തിൽ മടക്കിയെടുപ്പാൻ കഴിയുന്നതോ ആയ ഒരു ഭൂമിയെ
വിലയ്ക്കു തരുവാനാവശ്യപ്പെട്ടാൽ ഒരു സന്ധി നിശ്ച
_____________________________________________________________________________
- യൽകിഞ്ചനകാരിയെ നിസ്സാരനെന്നു കരുതി വിജിഗീഷു അ
വഗണിക്കുവാനിടയുള്ളതുകൊണ്ടു് അവൻ വിജിഗീഷുവിന്റെ ഛിദ്രം
കണ്ടെത്തുമെന്നു ആചാര്യഹൃദയം. പക്ഷെ അവൻ ബഹുച്ഛിദ്രനാകു
യാൽ വിജിഗീഷുവിന്നു നിഷ്പ്രയാസം അവനെ നശിപ്പിപ്പാൻ കഴിയു
മെന്നു കൌടില്യഹൃദയം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.