താൾ:Koudilyande Arthasasthram 1935.pdf/498

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൭ ൧൦൮-൧൧൦ പ്രകരണങ്ങൾ അ‍‍ഞ്ചാം അധ്യായം

സനമുണ്ടായിരിക്കുമ്പോൾ അവരിൽവച്ചു യാതവ്യന്റെ നേരെയൊ, അതൊ അമിത്രന്റെ നേരെയോ ആദ്യം യാനം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ ആദ്യം അമിത്രന്റെ നേരെ യാനം ചെയ്യണം. അമിത്രനേജ്ജയിച്ചതിന്നു ശേഷം യാതഖ്യന്റെ നേരെ യാനംചെയ്യണം. എന്തുകൊണ്ടെന്നാൽ, അമിത്രനെജ്ജയിച്ചാൽ യാതവ്യൻ വിജിഗീഷുവിന്നു സാഹായ്യം നൽകും. യാതവ്യനെജ്ജയിച്ചാൽ അമിത്രൻ സഹായിക്കുകയുമില്ല. അധികം വ്യസനമുള്ള യാതവ്യന്റെ നേരെയോ, അതോ വ്യസനം കുറഞ്ഞ അമിത്രന്റെ നേരെയോ ആദ്യം യാനം ചെയ്യേണ്ടത് എന്ന ചിന്തയിങ്കൽ, അധികം വ്യസനമുള്ളവനെ ജയിപ്പാൻ അധികം സൌകര്യമുള്ളതുകൊണ്ട് അവന്റെ നേരെയാണു യാനം ചെയ്യേണ്ടതെന്ന് ആചാര്യന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ അങ്ങനെയല്ലെന്നാണു കൌടില്യമതം. വ്യസനം കുറഞ്ഞ അമിത്രന്റെ നേരെയാണ് ആദ്യം പോകേണ്ടതു. അവന്നുള്ള വ്യസനം ലഘുവാണെന്നിരിക്കിലും അഭിയോഗം ചെയ്യുമ്പോൾ അതു കൃച്ഛമായി ഭവിക്കും. യാതവ്യന്നുള്ള അധികമായ വ്യസനം അഭിയോഗം ചെയ്യുമ്പോൾ അതിനേക്കാളും അധികമായില്ലെ എന്നാണെങ്കിൽ അതു സത്യം തന്നെ. പക്ഷെ ലഘുവ്യസനനായ അമിത്രനോടു അഭിയോഗം ചെയ്യാതിരുന്നാൽ അവൻ തനിക്കുള്ള വ്യസനത്തിന്ന് എളുപ്പത്തിൽ പ്രതിവിധി യാതവ്യനോടു യോജിക്കുകയോ പാർഷ്ണിയെ ഗ്രഹിക്കുകയൊ ചെയ്തേക്കും.


സമം - ഓരോരുത്തരും കൊണ്ടുവരുന്ന സൈന്യത്തിന്റെ തോതനുസരിച്ചു ഓഹരിവയ്ക്കൽ. പ്രയാസസമം -ഓരോരുത്തരും ചെയ്ത അദ്ധ്വാനത്തിന്റെ തോതനുസരിച്ചു ഓഹരിവയ്ക്കൽ. വിലോപം-ഓരോരുത്തരും പിടിച്ചടക്കിയതിനെ അവർതന്നെ എടുക്കുക. പ്രക്ഷേപസമം -ഓരോരുത്തരും ഇറക്കിയ ധനത്തിന്റെ തോതുപ്രകാരം ഓഹരിവയ്ക്കൽ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/498&oldid=151897" എന്ന താളിൽനിന്ന് ശേഖരിച്ചത്