താൾ:Koudilyande Arthasasthram 1935.pdf/503

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൨

ഷാഡ്ഗുണ്യം

ഏഴാമധികരണം


ത്തവർ)ആയാൽമാത്രം അവരെ എളുപ്പത്തിൽ ഭരിക്കു വാൻ സാധിക്കുകയും, അന്യൻമാർക്ക് അവരെ ഭേദിപ്പിക്കു വാൻ സാധിക്കാതെയാകയും ചെയ്യും.എങ്കിലും പ്രധാ നൻമാരുടെ അഭാവത്തിൽ ആപത്തു വരുന്നതിനെ സഹി പ്പാൻ അവർക്കു ശക്തിയുണ്ടാകയില്ല. പ്രധാനൻമാരുടെ ഉ പഗ്രഹങ്ങൾ (ഉപലാളനങ്ങൾ)ഉണ്ടായാലാകട്ടേ പ്രകൃ തികൾ പരന്മാരാൽ പല പ്രകാരത്തിൽ ഭേദിപ്പിക്കപ്പെടു കയും ഗുപ്തരായതുകൊണ്ടു് ആപത്തിനെ സഹിക്കുവാൻ

ശക്തരാകയും ചെയ്യും.$
   സാമവായികന്മാരുടെ കാര്യത്തിൽ, സന്ധിക്കോ വി

ഗ്രഹത്തിന്നോ ഇടയാക്കുന്ന കാരണങ്ങളെ നല്ലവണ്ണം

നോക്കി ശക്തിയും ശൌചവും ഉളളവരെ മാത്രമേ കൂട്ടുകൂ

ട്ടി യാനംചെയ്‌വാൻ പാടുളളൂ. ശക്തിമാനായിട്ടുളളവൻ

പാർഷ്ണിഗ്രാഹനെ ഒഴിക്കുന്നതിലും യാത്രാസാഹായ്യ്യം
നല്കുന്നതിലും ശക്തനാകും.ശുചിയായിട്ടുളളവൻ വി

ചാരിച്ച കാര്യം സാധിച്ചാലും ഇല്ലെങ്കിലും പററഞ്ഞതു പോലെ നടക്കുകയും ചെയ്യും.

 സാമവായികന്മാരിൽവച്ചു ജ്യായാനായ ഒരുവനോ

ടോ, അതോ സമന്മാരായ രണ്ടുപേരോടോ കൂട്ടുകൂടിപ്പോ കേണ്ടതു് എന്ന ചിന്തയിങ്കൽ സമന്മാരായ രണ്ടുപേരോ ടുകൂടിപ്പോകുന്നതാണു് അധികം നല്ലതു്. എന്തുകൊണ്ടെ ന്നാൽ, ജ്യായാനോടുകൂടിച്ചേർന്നുപോകുന്നതായാൽ അവ

$ പ്രധാനന്മാരെ നിഗ്രഹിച്ചാൽ പ്രകൃതികൾ പരന്റെ ഭേദപ്ര യോഗത്തിന്നു വിധേയരാകയില്ല എന്ന ഗുണമുണ്ടെങ്കിലും ആപത്തുവ രുമ്പോൾ സഹിപ്പാൻ കഴിയായ്കയാൽ വിജിഗീഷുവിനേ വിട്ടുപോകു മെന്ന ദോഷവുമുണ്ടു്. നിഗ്രഹിക്കാഞ്ഞാലാകട്ടെ ആപത്തിനെ സഹി പ്പാൻ ശക്തിയുണ്ടെങ്കിലും ഭേദപ്രയോഗത്തിൽപ്പെടും. ഇങ്ങനെ രണ്ടു വിധത്തിലായാലും ദോഷമുളളതുകൊണ്ട് വിരാഗം ക്ഷയലോഭങ്ങളെ

ക്കാൾ അധികം അപകടമാണു് എന്നു സാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/503&oldid=162425" എന്ന താളിൽനിന്ന് ശേഖരിച്ചത്