താൾ:Koudilyande Arthasasthram 1935.pdf/502

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൧

|൧൦൮-൧൧൦ പ്രകരണങ്ങൾ

അഞ്ചാം അധ്യായം


ആയതുകൊണ്ടു രാജാവു പ്രകൃതികൾക്കു ക്ഷയലോഭ വിരാഗങ്ങൾ വരുവാനുളള കാരണങ്ങളെ ജനിപ്പിക്കരുത്. സംഗതിവശാൽ ആവക കാരണങ്ങൾ ഉണ്ടായിത്തീർന്നാൽ

അവയ്ക്കു ഉടൻതന്നെ പ്രതിവിധി ചെയ്കയും വേണം.

പ്രകൃതികൾ ക്ഷീണരായി വരുന്നതിന്നോ, ലുബ്ധ രായിത്തീരുന്നതിന്നോ, വിരക്തരായിച്ചമയുന്നതിന്നോ ഏ തിനാണു ഗുരുത്വം കൂടൂക എന്നു പറയാം. ക്ഷീണരായാൽ സ്വാമിയിൽനിന്നു പീഡനമോ ഉച്ഛേദനമോ ഭവിക്കു മെന്നുളള ഭയത്താൽ വേഗത്തിൽ ശത്രുവിനോടു സന്ധി ചെയ്‌വാനോ, സ്വാമിയോടു യുദ്ധം ചെയ്‌വാനൊ, രാജ്യം വിട്ടുപോകുവാനൊ ഉത്സാഹിക്കും. ലുബ്ധരായിത്തീർന്നാൽ ലോഭം നിമിത്തം അതൃപ്തരായിട്ടു പരന്റെ ഭേദോപായ ത്തിൽ അകപ്പെടും.വിരക്തരായിപ്പരിണമിച്ചാൽ സ്വാ മിയുടെ നേരെ പരനോടുകൂടി യുദ്ധത്തിനു പുറപ്പെടും *.

പ്രകൃതികൾക്കു സംഭവിക്കുന്ന ക്ഷയങ്ങളിൽവച്ചു് ഹി രണ്യധാന്യങ്ങളുടെ ക്ഷയം സർവ്വോപഘാതം വരുത്തുന്നതും

പ്രതിവിധി ചെയ്‌വാൻ പ്രയാസമുളളതുമാകുന്നു.യുഗ്യപുരു

ഷക്ഷയം ( കുതിരകളുടേയും ആളുകളുടെയും ക്ഷയം ) ഹിര ണ്യധാന്യങ്ങളെക്കൊണ്ടു തീർക്കുവാൻ സാധിക്കുന്നതാണു്. ലോഭം ഐകദേശികവും (ഏകദേശത്തിങ്കൽ =ഏതാനും

ചില പ്രകൃതികളിൽ മാത്രം ഉളളതു് ), മുഖ്യൻമാർക്കധീനമാ

യിട്ടുളളതും , പരന്റെ അർത്ഥങ്ങളെടുത്തുകൊളളുവാനനുവ ദിച്ചാൽ തീർക്കുവാനോ തൃപ്തിപ്പെടുത്തുവാനോ സാധിക്കു ന്നതുമാണു്. വിരാഗമാകട്ടെ പ്രധാനൻമാരുടെ നിഗ്രഹം കൊണ്ടു മാത്രമേ തീർക്കുവാൻ സാധിക്കയുള്ളൂ.എന്തുകൊ ണ്ടെന്നാൽ , പ്രകൃതികൾ നിഷ്‌പ്രധാനം (നേതാക്കൻമാരില്ലാ

  • ക്ഷീണരായിരിക്കുക, ലുബ്ധരായിരിക്കുക,വിരക്തരായിരിക്കുക
എന്നിവയിൽവച്ചു ഏററവുമധികം ഗൌരവം ഒടുവിൽപ്പറഞ്ഞതിന്നാ

നുളളതെന്നു സാരം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/502&oldid=162424" എന്ന താളിൽനിന്ന് ശേഖരിച്ചത്