താൾ:Koudilyande Arthasasthram 1935.pdf/494

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮൩ ൧൦൩--൧൦൭ പ്രകരണങ്ങൾ നാലാം അധ്യായം

എനിക്കു മിത്രഭാവിയായ മിത്രമുണ്ട്.ബലവാനായ പരൻ യുദ്ധത്തിനു വന്നാൽ അവൻ അല്പകാലം കൊണ്ടും അധികം ക്ഷയവ്യയങ്ങൾ വരാതേയും മഹത്തായ അർത്ഥത്തെ സമ്പാദിക്കും;അല്ലെങ്കിൽ ഗുണവത്തും പരന്നു എളുപ്പത്തിൽ പിടിച്ചടക്കുവാൻ കഴിയുന്നതുമായ ഭൂമിയെ ആക്രമിക്കുന്നതിനു സർവ്വസൈന്യസന്ദോഹത്തോടുകൂടി എന്നെ ആദരിക്കാതെ പോകുവാൻ പുറപിപെട്ടിരിക്കുന്ന പരൻ ഞാനിപ്പോൾ അവനോടു വിഗ്രഹിച്ചാൽ അങ്ങോട്ടു പോവുകയില്ല എന്നു കാണുന്നപക്ഷം പരന്റെ വൃദ്ധിയെ പ്രതിഹനിക്കുന്നതിന്നും തന്റെ പ്രതാപത്തെ പ്രകടിപ്പിക്കുന്നതിനും വേണ്ടി വിഗൃഹ്യാസനം ചെയ്യണം.

                  സർവ്വസൈന്യസന്ദോഹത്തോടുകൂടി അന്യന്റെ നേരെ യുദ്ധയാത്ര പുറപ്പെടുന്ന പരനോടു വിജിഗീഷു വിഗ്രഹത്തിനു പുറപ്പെട്ടാൽ അവൻ അങ്ങോട്ടുപോകാതെ വിജിഗീഷുവിന്റെ നേരെ തിരി‍ഞ്ഞു ഗ്രസിച്ചുകളയും എന്നു ആചാര്യന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം. പരൻ വിജിഗീഷുവിന്റെ നേരെ തിരി‍ഞ്ഞാലും വിജിഗീഷു വ്യസനിയല്ലെങ്കിൽ കേവലം കർശനം മാത്രമേ ചെയ്കയുള്ളു. വിഗ്രഹം ചെയ്യാഞ്ഞാലാകട്ടേ പരൻ പോകുവാൻ പുറപ്പെട്ട അന്യരാജ്യത്തെ ജയിച്ചു സമ്പാദിച്ചു വൃദ്ധികൊ​ണ്ടു പൂർവ്വാധികം വൃദ്ധനായിത്തീർന്നിട്ട് വിജിഗീഷുവിനെ ഉച്ഛേദനം ചെയ്തേക്കും . എന്നുതന്നെയല്ല വിജിഗീഷു പെട്ടന്നു വിഗ്രഹത്തിനു പുറപ്പെടുകയാൽ അവിനഷ്ടൻ (വിനാശം സംഭവിക്കാത്തവൻ)ആയ പരന്റെ യാതവ്യൻ (പരൻ ആരു

മിത്രഭാവി . തന്റെ അർത്ഥാനർത്ഥങ്ങളിൽ ഒരുപോലെ ഭാഗഭാക്കും സർവ്വഥാ ഉപകാരം ചെയ്യുന്നവനും ഒരുവിധത്തിലും വികാരം വരാത്തവനും ആപത്തിങ്കൽ സഹായിക്കുന്നവനുമായ മിത്രം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/494&oldid=151844" എന്ന താളിൽനിന്ന് ശേഖരിച്ചത്