ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൩
ഒരുനൂറ്റിപ്പതിനാറാം പ്രകരണം
ഒമ്പതാം അധ്യായം
യോ മാത്രം അയച്ചുകൊടുക്കുകയോ യാതവ്യനുമായിസ്സ
ന്ധിചെയ്ത് അവനെ വഞ്ചിക്കുകയോ ചെയ്യണം.
സന്ധിചെയ്‌വൂ ലാഭസാമ്യേ ,
വൈഷമ്യത്തിങ്കൽ വിക്രമം
സമഹീനവിശിഷ്ടന്മാ-
ർക്കീവിധം സന്ധിവിക്രമം.
കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , ഷാഡ്ഗുണ്യമെന്ന
ഏഴാമധികരണത്തിൽ ,യാതവ്യവൃത്തി - അനുഗ്രാഹ്യ
മിത്രവിശേഷങ്ങൾ എന്ന എട്ടാമധ്യായം.
ഒമ്പതാം അധ്യായം
ഒരുനൂററിപ്പതിനാറാം പ്രകരണം
മി ത്ര ഹി ര ണ്യ ഭൂ മി ക ർമ്മ സ ന്ധി ക ൾ.
മിത്രസന്ധി, ഹിരണ്യസന്ധി.
സംഹിതപ്രയാണത്തിങ്കൽ മിത്രലാഭം, ഹിരണ്യലാ ഭം, ഭൂമിലാഭം എന്നിവയിൽവച്ചു പിൻപു പിൻപു പറ യപ്പെട്ട ലാഭമാണു് അധികം നല്ലത്. എന്തുകൊണ്ടെ ന്നാൽ ,മിത്രവും ഹിരണ്യവും ഭൂമിലാഭത്തിൽനിന്ന് ഉ ണ്ടാകുന്നു ; മിത്രം ഹിരണ്യലാഭത്തിൽനിന്നും ഉണ്ടാകുന്നു. യാതൊരു ലാഭം സിദ്ധമായാൽ ശേഷമുളളവയിലേതിനെ യെങ്കിലും സാധിപ്പിക്കുമോ ആ ലാഭമാണ് ശ്രേഷ്ഠമായിട്ടു ളളതു്. "അങ്ങയ്ക്കും എനിക്കും കൂടി മിത്രത്തെ ലഭിക്കാം" എ ന്നു തുടങ്ങിയുളള സന്ധി സമസന്ധി ; "അങ്ങയ്ക്കു മിത്രം"
65*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.