താൾ:Koudilyande Arthasasthram 1935.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൪൯൯

൧൧൧-൦ , ൧൧൨-൦ പ്രകരണങ്ങൾ

ആറാം അധ്യായം


യും ചെയ്തവനും ,പരന്റെ ഗുണം കാരണം സ്വാമിയെ

വിട്ടുപോകയും പരന്റെ ദോഷം കാരണം തിരികെ വരി

കയും ചെയ്തവനുമാണു് കാരണഗതാഗതൻ ;അവൻ സ ന്ധിയെ അർഹിക്കുന്നവനത്രേ.

സ്വന്തം ദോഷംകൊണ്ടു സ്വാമിയെ വിട്ടുപോയി

പരനെ സേവിക്കുകയും ,സ്വദോഷംകൊണ്ടുതന്നെ പര

നെ വിട്ടുപോരികയും ചെയ്തവനാണു അകാരണഗതാഗ തൻ. അവൻ രണ്ടുപേരുടേയും ഗുണത്തെ ഉപേക്ഷിച്ചു കാരണം കൂടാതെ മടങ്ങിവന്നവനാകയാൽ ചഞ്ചലബുദ്ധി യും അസന്ധേയനുമാകുന്നു.

സ്വാമിയുടെ ദോഷം കൊണ്ട് അദ്ദേഹത്തെ വിട്ടു പോയി സ്വന്തം ദോഷത്താൽ പരങ്കൽനിന്നും തെററിപ്പോ ന്നവൻ കാരണമുണ്ടായിട്ടു പോയി കാരണം കൂടാതെ വ ന്നവനാകുന്നു.അവനെപ്പററി ഇങ്ങനെ ശങ്കിക്കണം : - "ഇവൻ പരനാൽ പ്രേരിതനായിട്ടോ അല്ലെങ്കിൽ സ്വ ന്തം ബുദ്ധിദോഷംകൊണ്ടൊ എന്നെ ദ്രോഹിപ്പാനുദ്ദശി ച്ചു വന്നതായീരീക്കുമോ? അഥവാ പരനെ ഉച്ഛേദിക്കു വാൻ പുറപ്പെടുന്ന എന്നെ അമിത്രനായി വിചാരിച്ചിട്ടു

തനിക്കും പ്രതിഘാതം ഭവിക്കുമെന്നു ഭയപ്പെട്ടു വന്നതാ

യിരിക്കുമോ? അതുമല്ലെങ്കിൽ പരൻ എന്നെ ഉച്ഛേ ദിക്കുവാൻ ഉദ്ദേശിക്കുന്നതായറിഞ്ഞു് എന്നെപ്പററി സ്നേ ഹം തോന്നുകയാൽ അവനെ പരിത്യജിച്ചുവന്നതായിരി ക്കുമോ?"ഇങ്ങനെ ശങ്കിച്ച് അവൻ കല്യാണബുദ്ധിയാ ണെന്നറിയുന്നപക്ഷം അവനെപ്പൂജിക്കണം.അന്യഥാ

ബുദ്ധിയാണെന്നു കാണുന്നതായാൽ അകററിപ്പാർപ്പിക്കുക

യും വേണം.

 സ്വദോഷം നിമിത്തം സ്വാമിയെ വിട്ടുപോയി പ

രന്റെ ദോഷം നിമിത്തം വീണ്ടും വന്നവൻ കാരണം കൂ

ടാതെ പോയി കാരമമുണ്ടായിട്ടു വന്നവനാകുന്നു. അവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/510&oldid=162432" എന്ന താളിൽനിന്ന് ശേഖരിച്ചത്