താൾ:Koudilyande Arthasasthram 1935.pdf/530

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൯

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

ഒമ്പതാം അധ്യായം


അർത്ഥാനർത്ഥങ്ങളിൽ ഭാഗ-


ഭാക്കായ് നിത്യോപകാരിയായ്


വികാരം ദ്വൈധ്യവും വിട്ട


മിത്രന്താൻ മിത്രഭാവിയാം ;


മിത്രത്വത്താൽ ധ്രുവൻ ശത്രു-


സംശ്രയംകൊണ്ടു ചഞ്ചലൻ


രണ്ടാളിലുമുദാസീന-


നായാലുഭയഭാവിയാം ;


വിജിഗീഷ്വരിയെന്നാലും


മിത്രമന്തർദ്ധി യാകയാൽ


അശക്തനുപകാരത്തി-


ലെന്നാലനുപകാരിയാം;


പരപ്രിയൻ സ്വസംരക്ഷ്യൻ


പൂജ്യസംബന്ധിയാകയാൽ


ഇമ്മട്ടുതകിടും മിത്രം


ശത്രുസാധാരണം സ്മൃതം ;


ദൂരഭൂമിസ്ഥിതം തുഷ്ട-


മലസംബലസംയുതം


ഉദാസീനാഖ്യമാം മിത്രം


വ്യസനത്താൽ വിമാനിതം;


അരിനേതാക്കൾതൻ വൃദ്ധി-


യനുവർത്തിച്ചശക്തിയാൽ


അദ്വിഷ്ടനായ് രണ്ടുപേർക്കും


വാഴ്വോനുഭയഭാവിയാം;
    അന്തർദ്ധി = ശത്രുവിന്റേയും വിജിഗീഷുവിന്റെയും മധ്യത്തില

കപ്പെട്ടു ദുർബ്ബലനായിട്ടുളളവൻ.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/530&oldid=162452" എന്ന താളിൽനിന്ന് ശേഖരിച്ചത്