താൾ:Koudilyande Arthasasthram 1935.pdf/539

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൫൨൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


 ഭിന്നമനുഷ്യമായ (ജനങ്ങൾ ഇടവിട്ടു താമസിക്കു

ന്ന )ഭൂമിയോ ,അതോ ,ശ്രേണീമനുഷ്യമായ (ജനങ്ങൾ കൂ ട്ടമായിപ്പാർക്കുന്ന ) ഭൂമിയോ അധികം നല്ലത് എന്ന ചി ന്തയിങ്കൽ ഭിന്നമനുഷ്യഭൂമിയാണധികം ശ്രേഷ്ഠം. ഭിന്ന മനുഷ്യമായ ഭൂമിയെ കീഴടക്കി വയ്ക്കുവാൻ പ്രയാസമില്ല.

അതിലെ ആളുകളെ അന്യന്മാർക്കു ഭേദിപ്പിക്കുവാൻ പ്രയാ

സമാണുതാനും .എന്നാൽ അതിന്ന് ആപത്തു വരു മ്പോൾ സഹിപ്പാൻ സാധിക്കുകയില്ലെന്നൊരു ദോഷവുമു ണ്ട് . ശ്രേണീമനുഷ്യഭൂമി ഇതിൽനിന്നു നേരെ വിപരീ തമാണു്.പക്ഷേ, അതു പ്രകൃതികോപമുണ്ടാകുമ്പോൾ വലിയ ദോഷത്തിന്നു കാരണമാകും.

  ചതുർവർണ്ണങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ ,എല്ലാ 

കർമ്മങ്ങൾക്കും ഉപയോഗപ്പെടുന്നതാകകൊണ്ട് അവരവ ർണ്ണപ്രായ (ഭൂരിപക്ഷം താഴ്‌ന്ന ജാതിക്കാരോടുകൂടിയത് ) മായ ഭൂമിയാണ് അധികം നല്ലതു്,കൃഷി സർവ്വത്ര പ്ര ചാരമുളളതും ,നിശ്ചിതഫലവുമാകയാൽ കഷ്ണവതിയായ ഭൂമി അങ്ങനെയല്ലാത്ത ഭൂമിയേക്കാൾ ശ്രേഷ്ഠമാകുന്നു.

കൃഷിക്കും മറ്റു പ്രവൃത്തികൾക്കും പ്രയോജനപ്പെടുന്നതാ

കകൊണ്ടു ,ഗോരക്ഷകന്മാർ പാർക്കുന്ന ഭൂമി അങ്ങനെയ ല്ലാത്ത ഭൂമിയെക്കാൾ നല്ലതാകുന്നു.പണ്യനിചയംകൊ ണ്ടും ഋണദാനംകൊണ്ടും ഉപകരിക്കുന്നതാകകൊണ്ടു് ധ നികന്മാരായ കച്ചവടക്കാർ ധാരാളമുളളതായ ഭൂമി അങ്ങ നെയല്ലാത്ത ഭൂമിയെക്കാൾ ശ്രേഷ്ഠമാകുന്നു.

 ഭൂമിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളിൽവച്ചു അപാശ്ര

യം (രക്ഷ)ആണ് അധികം വലിയ ഗുണം..അതിൽവ ച്ചും ദുർഗ്ഗാപാശ്രയ(കോട്ടയാകുന്ന രക്ഷയോടുകൂടിയതു)മാ യ ഭൂമിയോ, അതോ പുരുഷാപാശ്രയമായ (ആളുകളാകു ന്ന രക്ഷയോടുകൂടിയത്) ഭൂമിയോ അധികം നല്ലതെന്ന

ചിന്തയിങ്കൽ പുരുഷാപാശ്രയമാണ് അധികം ശ്രേഷ്ഠം .


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/539&oldid=162461" എന്ന താളിൽനിന്ന് ശേഖരിച്ചത്