താൾ:Koudilyande Arthasasthram 1935.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൨൨

ഒരുനൂറ്റിപ്പതിനാറാം പ്രകരണം

പത്താം അധ്യായം


  സമീപത്തിങ്കലായിട്ടു അല്പമായ ഭൂമി ലഭിക്കുന്നതോ , 

അതോ ദൂരസ്ഥലത്തിങ്കൽ മഹത്തായ ഭൂമി കിട്ടുന്നതോ ഏ താണ് അധികം നല്ലത് എന്ന ചിന്തയിങ്കൽ അടുത്തായി ട്ടു അല്പമായ ഭൂമി കിട്ടുന്നതാണ് ശ്രേഷ്ഠം .എന്തുകൊണ്ടെ ന്നാൽ ,അതിൽ പോകുവാനും അതിനെ രക്ഷിപ്പാനും ആ പത്തുകളിൽ നിന്നു നിവാരണം ചെയ്‌വാനും എളുപ്പത്തിൽ

സാധിക്കും. ദൂരസ്ഥിതമായ ഭൂമി ഇതിൽനിന്നു നേരെ വിപരീതമാകുന്നു.

അടുത്തുളളതും അകലത്തുളളതുമായ ഭൂമികളിൽവച്ചും ദണ്ഡധാരണ(സൈന്യങ്ങളെക്കൊണ്ടു ഭരിക്കേണ്ടതു്)മാ യിട്ടുളളതോ ആത്മധാരണ(തന്നെത്താൻ ഭരിക്കുവാൻ സാ ധിക്കുന്നതു്)മായിട്ടുളളതോ അധികം നല്ലതു് എന്ന ചി ന്തയിങ്കൽ ആത്മധാരണമായിട്ടുളള ഭൂമിയാണ് ശ്രേഷ്ഠം എന്തുകൊണ്ടെന്നാൽ ആത്മധാരണമായ ഭൂമിയെ അ തിൽനിന്നു തന്നെയുണ്ടാകുന്ന കോശദണ്ഡങ്ങളെക്കൊണ്ടു ഭരിക്കുവാൻ സാധിക്കും; ദണ്ഡധാരണമായിട്ടുളളതു് സൈ ന്യങ്ങളുടെ താവളമാക്കേണ്ടതാകയാൽ ഇതിൽനിന്നു വി പരീതമാണു്.

അജ്ഞനായ ശത്രുവിൽനിന്നോ ,അതോ പ്രാജ്ഞനാ യ ശത്രുവിൽനിന്നോ ഭൂമി ലഭിക്കുന്നതു് അധികം ശ്രേഷ്ഠം

എന്ന ചിന്തയിങ്കൽ അജ്ഞനായവന്റെ കയ്യിൽനിന്നു 

കിട്ടുന്നതാണ് അധികം നല്ലതു്.അജ്ഞന്റെ കയ്യിൽ നിന്നു ഭൂമി സമ്പാദിപ്പാനും സമ്പാദിച്ചാലതു രക്ഷിപ്പാനും എളുപ്പമുണ്ടെന്നു മാത്രമല്ല ,ശത്രു അതിനെ പ്രത്യാദാനം ചെയ്കയുമില്ല.പ്രാജ്ഞന്റെ കയ്യിൽനിന്നു കിട്ടുന്ന ഭൂമി യിലെ ജനങ്ങൾ സ്വാമിസ്നേഹമുളളവരായിരിക്കുന്നതി നാൽ അവന്റെ കയ്യിൽനിന്നു കിട്ടുന്ന ഭൂമി ഇതിൽനിന്നു വിപരീതമാണു്.

പീഡനീയനായ ശത്രുവിങ്കൽനിന്നോ , അതോ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/534&oldid=162456" എന്ന താളിൽനിന്ന് ശേഖരിച്ചത്