താൾ:Koudilyande Arthasasthram 1935.pdf/532

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പത്താം അധ്യായം.


ഭൂമിസന്ധി.


  "അങ്ങയും ഞാനും കൂടി സന്ധിചെയ്തു ഭൂമിയെസ്സ

മ്പാദിക്കുക" എന്നു പറഞ്ഞു ചെയ്യുന്ന സന്ധി ഭൂമിസ ന്ധിയാകുന്നു. ഈ സന്ധി ചെയ്യുന്ന അരിവിജിഗീഷുക്ക ളിൽവച്ചു് ആർക്കാണോ ഫലം ലഭിപ്പാനടുത്തതും സമ്പന്ന വും(ഗുണസമ്പന്നം) ആയ ഭൂമി ലഭിക്കുന്നതു് അവൻ അ തിസന്ധാനംചെയ്യുന്നു.

   സമ്പന്നമായ ഭൂമിയുടെ ലാഭം രണ്ടുപേർക്കും തുല്യമാ

ണെന്നു വരുമ്പോൾ അവരിൽവച്ചു ആരാണോ ബലവാ നായ ശത്രുവിനെ ആക്രമിച്ചു ഭൂമിയെസ്സമ്പാദിക്കുന്നതു് അവൻ മറ്റവനെ തോല്പിക്കുന്നു. എന്തുകൊണ്ടെന്നാൽ

അപ്പോൾ അവന്നു ഭൂമിലാഭത്തോടുകൂടിത്തന്നെ ശത്രുകർശ

നവും പ്രതാപവും കൂടി കൈവരുന്നു. ദുർബ്ബലന്റെ കയ്യിൽ നിന്നു ഭൂമി ലഭിക്കുന്നതിൽ സൌകര്യം അധികമുണ്ടെന്നു ള്ളതു സത്യംതന്നെ. പക്ഷെ, അങ്ങനെയുള്ള ഭൂമിലാഭവും വാസ്തവത്തിൽ ദുർബ്ബലമാണു്. എന്നുതന്നെയല്ല, ദുർബ്ബല നായ അവന്റെ സാമന്തൻ അതേവരെ തനിക്കു മിത്രമാ യിരുന്നതുപോയി ഇപ്പോൾ ശത്രുത്വത്തെ പ്രാപിക്കുകയും ചെയ്യുന്നു.

    രണ്ടു ശത്രുക്കളും തുല്യബലമുള്ളവരാണെങ്കിൽ അവ

രിൽവച്ചു സ്ഥിതനായ (ദുർഗ്ഗാധികളാൽ സംരക്ഷിതനായ) ശത്രുവിനെ ഉച്ഛേദിച്ചു് ഭൂമിയെസ്സമ്പാദിക്കുന്നതാരോ അ വൻ മറ്റവനെ അതിസന്ധാനംചെയ്യുന്നു. എന്തുകൊ ണ്ടെന്നാൽ ദുർഗ്ഗം പിടിച്ചടക്കുക എന്നതു സ്വഭൂമിയെ ര ക്ഷിപ്പാനും ശത്രുവിനെയും ആടവികനെയും പ്രതിഷേധി പ്പാനും ഉതകുന്നതാണല്ലൊ.

66*


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/532&oldid=162454" എന്ന താളിൽനിന്ന് ശേഖരിച്ചത്