താൾ:Koudilyande Arthasasthram 1935.pdf/554

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനാലാം അധ്യായം.

ഒരുനൂറ്റിപതിനെട്ടാം പ്രകരണം

 ഹീനശക്തിപൂരണം
     പലരുംകൂടി സാമവായികൻമാരായ്യീച്ചേർന്ന് തന്റെ നേരെ യുധ്ദത്തിന്നു വന്നാലപ്പോൾ വിജിഗീഷു അവരിൽ പ്റധാനഭൂതരോ അവനോടു ഇങ്ങനെ പറയാവൂ :‌-അങ്ങയോടു ഞാൻ സന്ധി ചെയ്യാം;

അങ്ങയ്ക്ക് ഞാൻ ഇത്റ ഹിരണ്യ‍ം തരികയും മിത്രമായിരിക്കയും ചെയ്യാം; എന്നിൽ നിന്നു കിട്ടുന്ന വൃദ്ധി അങ്ങയ്ക്ക് ദ്വിഗുണമായിരിക്കും;അങ്ങുന്നു ആത്മാവിനു സംഭവിക്കുന്ന ക്ഷയത്തെ സഹിച്ചും കൊണ്ട് മിത്രങ്ങളെന്നഭിനയിക്കുന്ന ശത്രുക്കളെ വർദ്ധിപ്പിക്കരുത്; ഈ സാമവായികന്മാർ വൃദ്ധിയെ പ്രാപിച്ചെന്നാൽ അങ്ങയെത്തന്നെ ധിക്കരിക്കും.

അഥവാ സാമവായികൻമാരിൽ പ്രധാനഭൂതനോട് ഇങ്ങനെ ഭേദവചനത്തെപ്പറവൂ:- അങ്ങോട്ടു യാതൊരുപകാരവും ചെയ്യാത്ത എന്റെ നേരെ ഇവർ ഒത്തൊരുമിച്ച് യുദ്ധത്തിനു വന്നതുപോലെ അങ്ങയേയും ഇവർ ബലം ശേഖരിച്ചു സ്വസ്ഥൻമാരായിട്ടോ,അങ്ങയ്ക്കു വ്യസനംവരുംപോഴോ ആക്രമിച്ചേക്കും.ബലം എന്നതാണ് മനുഷ്യന്റെ മനസ്സിനെ വികാരപ്പടുത്തുന്നത്.അതുകൊണ്ട് അങ്ങേന്നു ഇരുവരുമായിട്ടുള്ള കൂട്ടുകെട്ട് കൈവിട്ടുകളയേണം
 ഭേദപ്രയോഗം നിമിത്തം സാമവായികൻമാർ പരസ്പരം ഭേദിച്ചാൽ അവരിൽ പ്രധാനനെ ഉപഗ്രഹിച്ചു ഹീനന്മാരിൽ വിക്രമിപ്പിക്കുകയോ എങ്ങനെ ചെയ്താലാണ് നല്ലതെന്ന് വച്ചാൽ അങ്ങനെ ചെയ്വൂ.അല്ലാത്തപക്ഷം സാമ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/554&oldid=153424" എന്ന താളിൽനിന്ന് ശേഖരിച്ചത്