താൾ:Koudilyande Arthasasthram 1935.pdf/495

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                            ൪൮൪

ഷാഡ്ഗുണ്യം ഏഴാമധികരണം

ടെ നേരെ യാനം ചെയ്‍വാൻ പുറപ്പെട്ടുവോ അവൻ)വിജിഗീഷുവിന്നു തീർച്ചയായും സാഹായ‍്യം നൽകുകയും ചെയ്യും. ആയതുകൊണ്ടു സർവ്വസന്ദോഹങ്ങളോടും കൂടി അന്യരാജാവിന്റെ നേരെ യാനത്തിനൊരുങ്ങിയ പരനോടു വിഗൃഹ്യാസനം തന്നെ ചെയ്യണം.

    വിഗൃഹ്യാസനത്തിന്നു പറഞ്ഞ ഹേതുക്കൾ നേരെ വിപരീതമായിട്ടുകാണുന്ന സന്ദർഭത്തിൽ സന്ധായാസനം (സന്ധി ചെയ്തിട്ടു സ്വസ്ഥമായിരിക്കൽ) ചെയ്യണം. 

വിഗൃഹ്യാസനത്തിന്നു പറഞ്ഞ ഹേതുക്കളെക്കൊണ്ട്അഭ്യുച്ചിതനായ (ശക്ത്യുപചയം പ്രാപിച്ച) സമയത്തിങ്കൽ വിജിഗീഷു സർവ്വസന്ദോഹൻ (സർവ്വസൈന്യങ്ങളെ ചേർത്തു പുറപ്പെട്ടവൻ) അല്ലാത്ത പരനോടു വിഗൃഹ്യ യാനം (വിഗ്രഹം ചെയ്തിട്ടുള്ള യാത്ര) ചെയ്യണം. യാതൊരിക്കൽ പരൻ ഇപ്പോൾ വ്യസനിയാണ് അവന്റെ പ്രകൃതിവ്യസനം ശേഷമുള്ള പ്രകൃതികളെക്കൊണ്ടു പരിഹരിപ്പാൻ സാധിക്കുന്നതല്ല. സ്വസൈന്യത്താൽ പീഡിതരായി സ്വാമിയുടെ പേരിൽ വിരക്തരായും കർശിതരും നിരുത്സാഹരുമായും തമ്മിൽത്തമ്മിൽ ഇണക്കമില്ലാത്തവരായും തീർന്നിരിക്കുന്ന പരന്റെ പ്രകൃതികളെ ഇപ്പോൾ പ്രലോഭിപ്പിക്കുവാൻ സാധിക്കും . അഗ്നിബാധ കൊണ്ടോ വെള്ളപ്പൊക്കം കൊണ്ടോ മരകവ്യാധി കൊണ്ടോ ദുർഭിക്ഷം കൊണ്ടോ യുഗ്യങ്ങൾക്കും കർമ്മകരന്മാർക്കും നിചയ(കോശം)ത്തിന്നും രക്ഷാവിധാനത്തിന്നും ക്ഷയം സംഭവിച്ചിട്ടാണ് പരൻ ഇപ്പോൾ ഇരിക്കുന്നതു് എന്നു കാണുന്ന പക്ഷം വിഗൃഹ്യയാനം ചെയ്യണം.

 എന്റെ മിത്രവും ആക്രന്ദനും ശൂരരും വൃദ്ധരും അനുരക്തരായ പ്രകൃതികളോടുകൂടിയവരാണു് പരനും പാർഷ്ണിഗ്രാഹനും ആസാരനും ഇതിൽനിന്നു വിപരീതമായ പ്രകൃതികളോടുകൂടിയവരുമാണ് ,ആയതിനാൽ മിത്രത്തെ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/495&oldid=151845" എന്ന താളിൽനിന്ന് ശേഖരിച്ചത്