താൾ:Koudilyande Arthasasthram 1935.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


    ൪൮൬

ഷാഡ്ഗുണ്യം ഏഴാമധികരണം കാം . ഇങ്ങനെ നിശ്ഛയിക്കുന്നതു ലാഭം നിശ്ചിതമാണെങ്കിൽ അംശത്തെ നിർദ്ദേശിച്ചും, അനിശ്ചിതമാണെങ്കിൽ കുിട്ടുന്ന ലാഭത്തിൽ അംശനിർദ്ദേശം ചെയ്തും വേണ്ടതാണ്.

  അംശം ദണ്ഡസമം പ്രോക്തം, 
  പ്രയാസസമുത്തമം
  വിലോപമൊ കിട്ടിടുമ്പോൽ
  പ്രക്ഷേപസമമോ തഥാ. *
  കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഷാ‍‍ഡ്ഗുണ്യമെന്ന 

ഏഴാമധികരണത്തിൽ, വിഗൃഹ്യാസനം-സന്ധായാസനം- വിഗൃഹ്യയാനം-സന്ധായയാനം- സംഭൂയപ്രയാണം എന്ന നാലാമധ്യായം.


അ‍ഞ്ചാം അധ്യായം


ഒരു നൂറ്റെട്ടുമുതൽ ഒരുനൂറ്റിപ്പത്തുകൂടിയ പ്രകരണങ്ങൾ.

യാതവ്യാമിത്രന്മാരെപ്പറ്റിയുള്ള അഭിഗ്രഹചിന്ത, പ്രകൃതികളുടെ ക്ഷയലോഭവിരാഗഹേതുക്കൾ, സാമവായികവിപരിമർശം. സാമന്തന്മാരായ രണ്ടു ശത്രുക്കൾക്കു തുല്യമായ വ്യ


ഇപ്പോൾ സമവായത്തിൽച്ചേർന്നു തനിക്കു സാഹായ്യം ചെയ്യുന്നതിനു പകരമായി താനങ്ങോട്ടും ആവശ്യമായി വരുമ്പോൾ സമവായത്തിൽച്ചേർന്നു സഹായിക്കാമെന്നു പ്രതിഫലം നിശ്ചയിക്കണമെന്നർത്ഥം.

  • പലേ രാജാക്കന്മാരും കൂടി കൂട്ടായിച്ചേർന്നു ചെയ്യുന്ന യുദ്ധത്തിൽ കിട്ടുന്നതായ ഫലത്തെ ഭാഗിക്കുന്നതിൽ ദണ്ഡസമം, പ്രയാസസമം, വിലോപം,പ്രക്ഷേപസമം എന്നിങ്ങനെ നാലു പ്രകാരഭേദങ്ങളുണ്ട്. ദണ്ഡ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/497&oldid=151896" എന്ന താളിൽനിന്ന് ശേഖരിച്ചത്