|൧൦൮-൧൧൦ പ്രകരണങ്ങൾ
ഗൃഹീതൻ (അധഃകൃതൻ)ആയിട്ടു സഞ്ചരിക്കേണ്ടിവരും; സമന്മാരായ രണ്ടു പേരോടുകൂടിയിട്ടായാൽ അതു വേണ്ട- എന്നു തന്നെയല്ല , അതിസന്ധാനം (വഞ്ചനം)ചെയ്തിട്ടു് തനിക്കു കൂട്ടുകാരെക്കാൾ ആധിക്യം കിട്ടിയാൽ അവരിരു വരേയും എളുപ്പത്തിൽ തമ്മിൽപ്പിണക്കുവാൻ സാധിക്കുക യും ചെയ്യും. അവരിലൊരുവൻ ദുഷ്ടനായിരിക്കുന്നപ ക്ഷം മററവനും വിജിഗീഷുവും കൂടിയാൽ അവനെ ഒതു ക്കുവാനും ഭേദപ്രയോഗംകൊണ്ടു നിഗ്രഹിക്കുവാനും സാ ധിക്കുന്നതുമാണ്.
സമനായ ഒരുവനോടുകൂടിയോ, അതോ ഹീനന്മാ
രായ രണ്ടു പേരോടുകൂടിയോ യാനം ചെയ്യേണ്ടതു് എന്ന
ചിന്തയിങ്കൽ ഹീനന്മാരായ രണ്ടു പേരോടുകൂടിപ്പോകുന്ന
താണു് അധികം നല്ലതു്. എന്തുകൊണ്ടെന്നാൽ, അവർ രണ്ടു കാര്യങ്ങൾ (പുരോഭാഗത്തിലും പിൻഭാഗത്തിലുമുളള രക്ഷകൾ)ചെയ്യുന്നവരും വിജിഗീഷുവിന്നു വശ്യരുമായി ഭവിക്കും. * കാര്യസിദ്ധിയിങ്കലാകട്ടേ-
- ഇതുവരെപ്പറഞ്ഞതു വിജിഗീഷു മററു സമേവായികന്മാരെക്കൂ
ട്ടിപ്പോകേണ്ടുന്ന വിധിയാണു്. ഇനി മററുളളവർ തന്റെ സാഹായ്യ്യ
മപേക്ഷിക്കുമ്പോൾ വിജിഗീഷു ചെയ്യേണ്ടതിനെപ്പറയുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.