താൾ:Koudilyande Arthasasthram 1935.pdf/527

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൬

ഷാഡ്ഗുണ്യം

ഏഴാമധികരണം


വിക്ഷിപ്തസൈന്യം (സൈന്യങ്ങളെ അനേകസ്ഥല

ങ്ങളിൽ അയച്ചിട്ടുളളതു്) ആയ മിത്രമോ ,അതോ അവ ശ്യസൈന്യം (വശ്യമല്ലാത്ത സൈന്യങ്ങളോടുകൂയിയതു് ) ആയ മിത്രമോ അധികം നല്ലത് എന്ന ചിന്തയിങ്കൽ

"വിക്ഷിപ്തസൈന്യമായ മിത്രത്തിന്റെ സൈന്യം വശ്യ

മായതുകൊണ്ടു അതിനെ എളുപ്പത്തിൽ പ്രതിസംഹരി പ്പാൻ (സന്നദ്ധമാക്കുവാൻ )സാധിക്കും "എന്ന് ആചാ ര്യന്മാർ അഭിപ്രായപ്പെടുന്നു.അങ്ങനെയല്ലെന്നാണ് കൌ ടില്യമതം.അവശ്യസൈന്യമായ മിത്രമാണ് അധികം ഉത്തമം. അവശ്യമായ സൈന്യത്തെ സാമാദികളായ ഉ പായങ്ങളെക്കൊണ്ടു വശ്യമാക്കിത്തീർക്കുവാൻ സാധിക്കും ;

വിക്ഷിപ്തമായ സൈന്യമാകട്ടെ കാര്യവ്യാപൃതമായിരിക്കു

ന്നതുകൊണ്ടു് അതിനെ എളുപ്പത്തിൽ പ്രതിസംഹരിക്കു വാൻ സാധിക്കുകയില്ല.

പുരുഷഭോഗം (ആളെക്കൊണ്ടുപകരിക്കുന്നതു്)ആ യ മിത്രമോ ,അതോ ഹിരണ്യഭോഗമായ മിത്രമോ അധി കം നല്ലതു് എന്ന ചിന്തയിങ്കൽ "പുരുഷഭോഗമായ മിത്ര മാണു് അധികം നല്ലതു് ; പുരുഷഭോഗമിത്രം ശത്രുക്കളിൽ പ്രതാപത്തെ പ്രകടിക്കും ; ആ മിത്രം എപ്പോൾ ഒരുങ്ങിവ രുന്നുവോ അപ്പോൾത്തന്നെ കാര്യം സാധിപ്പിക്കുകയും ചെ യ്യും "എന്നു ആചാര്യൻമാർ അഭിപ്രായപ്പെടുന്നു.എന്നാൽ അങ്ങനെയല്ലെന്നാണ് കൌടില്യമതം.ഹിരണ്യഭോഗ മായ മിത്രമാണ് അധികം നല്ലതു്. ഹിരണ്യം കയ്യിലു ണ്ടാകുന്നതു് എപ്പോഴും ഉപയോഗമുളളതാണ്.സൈന്യ ത്തെക്കൊണ്ടുളള ഉപയോഗം ചിലപ്പോൾ മാത്രമേയുളളൂ. ഹിരണ്യംകൊണ്ടു സൈന്യത്തെ മാത്രമല്ല എല്ലാ അഭീഷ്ട ങ്ങളേയും സമ്പാദിക്കുവാൻ സാധിക്കയും ചെയ്യും

ഹിരണ്യഭോഗമായ മിത്രമോ, അതോ ഭൂമിഭോഗമാ

യ മിത്രമോ അധികം നല്ലതു് എന്ന ചിന്തയിങ്കൽ "ഹി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/527&oldid=162449" എന്ന താളിൽനിന്ന് ശേഖരിച്ചത്