താൾ:Koudilyande Arthasasthram 1935.pdf/529

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൧൮

ഷാഡ്ഗുണ്യം

ഏഴാമധികരണം


പൂർവ്വാനുവൃത്തസംബന്ധ-
മാ മിത്രം നിത്യമായിടും ,
സർവ്വഭോഗം ചിത്രഭോഗം
മഹാഭോഗവുമിങ്ങനെ
വശ്യമിത്രം ത്രിവിധമാ;_
മുപകാരത്തിനാലുമേ
ഏകതോഭോഗി ,യുഭയ-
ഭോഗിയും ,സർവ്വഭോഗിയും
എന്നു മുമ്മട്ടിലായ്ത്തന്നെ
വശ്യമിത്രമുദാഹൃതം. *
നൽകാതേയോ നൽകിയിട്ടോ
ശത്രംവിൽപ്പാർപ്പു ഹിംസയാൽ
ദുർഗ്ഗാടവീസ്ഥമാമിത്രം
നിത്യാവശ്യമുദാഹൃതം ;
ലഘുവ്യസനനായിട്ടു
രിപുവാൽ വിഗൃഹീതനായ്
സ്വഗുണാർത്ഥം സന്ധിചെയ്യും
മിത്രം വശ്യാധ്രുവം മതം.


  • വശ്യമിത്രം ,ഭോഗം (ഉപഭോഗ്യവസ്തു) കൊണ്ടും ഉപകാരം കൊ

ണ്ടും മൂന്നുവിധമാകുന്നു.സർവ്വഭോഗം =സൈന്യധനാദികളായ സർവ്വ വസ്തുക്കളേക്കൊണ്ടും ഉപകരിക്കുന്നത് .ചിത്രഭോഗം =രത്നാദികളായ

നാനാവസ്തുക്കളേക്കൊണ്ടുപകരിക്കുന്നതു്. മഹാഭോഗം=സൈന്യധന

ങ്ങളെക്കൊണ്ടു ഏറ്റവും ഉപകരിക്കുന്നതു്. ഏകതോഭോഗി=ശത്രുവി നോടു മാത്രം എതിർക്കുന്നതു്. ഉഭയഭോഗി=ശത്രുവിനോടും അവന്റെ ബന്ധുവിനോടും എതിർക്കുന്നതു്.സർവ്വഭോഗി=ശത്രുവിനെസ്സംബന്ധി ച്ച സകലരോടും എതിരിടുന്നതു്.

വശ്യാധ്രുവം=വശ്യാനിത്യം, (വശ്യവും അനിത്യവുമായതു് )


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/529&oldid=162451" എന്ന താളിൽനിന്ന് ശേഖരിച്ചത്