ഒരുനൂറ്റിപ്പതിമ്മൂന്നാം പ്രകരണം
സ്വദേശത്തുനിന്നു പ്രവാസനംചെയ്യേണമെന്നിച്ഛിക്കു മ്പോഴോ, പരന്റെ ദൂഷ്യസൈന്യത്തെ സ്വദേശത്തേക്കു
കൊണ്ടുവരേണമെന്നിച്ഛിക്കുമ്പോഴോ, പീഡനീയനോ ഉ
ച്ഛേദനീയനോ ആയ തന്റെ ശത്രുവിനെ ഹീനനായവ നെക്കൊണ്ടു പീഡിപ്പിക്കേണമെന്നിച്ഛിക്കുമ്പോഴോ, ക ല്യാണബുദ്ധിയാകനിമിത്തം സന്ധിപ്രധാനൻ (സന്ധിയാ ണു നല്ലതെന്നു വിചാരിക്കുന്നവൻ) ആയിരിക്കുമ്പോഴോ,
ഹീനമായ (ബലസമത്തെക്കാൾക്കുറഞ്ഞ) ലാഭത്തേയും സ്വീകരിക്കണം. കല്യാണബുദ്ധിയായ ഹീനനോടുകൂടി
ച്ചേർന്നു ജ്യായാൻ അർത്ഥത്തെ ലഭിക്കുവാൻ ശ്രമിക്കണം;
അവൻ കല്യാണബുദ്ധിയല്ലാത്തപക്ഷം വിക്രമിക്കുകയും
വേണം.
ഇപ്രകാരംതന്നെ സമനായിരിക്കുന്ന വിജിഗീഷു സ
മനായിട്ടുള്ളവനേയും അതിസന്ധാനം ചെയ്കയോ, അനു ഗ്രഹിക്കുകയോ ചെയ്യണം. എങ്ങനെയെന്നാൽ :-പര സൈന്യത്തെ എതിർത്തുനില്ക്കത്തക്ക ശക്തിയുള്ളവനോ, ത ന്റെ മിത്രത്തിന്റെ ആടവികന്മാരെ പ്രതിയോധിപ്പാൻ
സമർത്ഥനോ, ശത്രുവിന്റെ വിഭൂമികളെ (ശൈലഗുഹാദി
സ്ഥാനങ്ങളെ) ഉപദേശിച്ചു തരുന്നവനോ ആയ സമ നോടു സമനായിരിക്കുന്ന വിജിഗീഷു മേൽപ്പറഞ്ഞ കാ ര്യങ്ങൾക്കുവേണ്ടിയോ, തന്റെ മൂലസ്ഥാനത്തിന്റെയോ
പാർഷ്ണിയുടേയോ രക്ഷയ്ക്കുവേണ്ടിയോ ബലസമമായ ലാഭം കൊടുക്കാമെന്നു പണനംചെയ് വൂ. കല്യാണബുദ്ധിയാ
ണെങ്കിൽ പണിതൻ അവനെ അനുഗ്രഹിക്കുകയും, അല്ലാ ത്തപക്ഷം അവന്റെ നേരെ വിക്രമിക്കുകയും ചെയ്യണം.
വ്യസനവും പ്രകൃതികോപവുമുണ്ടായിട്ടുള്ളവനോ അ നേകം വിരോധികളുള്ളവനോ ആയ സമനോടു്, അന്യ ന്റെ കയ്യിൽ നിന്നു സാഹായ്യ്യം ലഭിക്കുന്നവനും സമനു
മായിരിക്കുന്ന വിജിഗീഷു സമബലത്തെക്കാൾ ഹീനമായ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.