മംഗളമഞ്ജരി
മംഗളമഞ്ജരി (ഖണ്ഡകാവ്യം) രചന: (1918) |
ശ്രീമൂലംതിരുനാൾ രാമവർമ്മ മഹാരാജാവിന്റെ ഷഷ്ടിപൂർത്തിവേളയിൽ ഉള്ളൂർ രചിച്ച മംഗളകാവ്യം. |
ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ |
മഹാകാവ്യം
|
ചമ്പു
|
ഖണ്ഡകാവ്യങ്ങൾ
വഞ്ചീശഗീതി · ഒരു നേർച്ച |
കവിതാസമാഹാരങ്ങൾ
കാവ്യചന്ദ്രിക · കിരണാവലി |
ഗദ്യം
|
|
[ 1 ]
തിരുമനസ്സിലെ ഷഷ്ടിപൂൎത്തി-
പ്രശസ്തിപരമായ ഒരു
ലഘുകാവ്യം)
എം. എ., ബി. എൽ.
എഴുതിയ ടിപ്പണിസഹിതം.
പകർപ്പവകാശം ഗ്രന്ഥകർത്താവിൽ.
കരാർ ആർ. സുന്ദരം ആൻഡ് കൊ.
തിരുവനന്തപുരം.
എല്ലാ പ്രതികളിലും ഗ്രന്ഥകർത്താവിന്റെ മുദ്ര ഉണ്ടായിരിക്കും.
മൂലംനാൾ മുറ്റുമാളും മുഴുസുകൃതഫലം,
മുഖ്യവഞ്ചിക്ഷിതിശ്രീ-
മൂലം, മൂർദ്ധാഭിഷിക്തവ്രജമുകുടമിള-
ന്മുഗ്ദ്ധമുക്താകലാപം,
പാലംഭോരാശികന്യാപതിഭജനപരാ-
ധീന,മന്യൂനകീർത്തി-
ക്കാലംബം, രാമവർമ്മാഭിധ,മവനകലാ-
ലാലസം, ലാലസിപ്പൂ. ൧
ആനന്ദത്തൂമരന്ദപ്പൂഴയിലകമഴി-
ഞ്ഞാരുമാറാടുമാറി-
സ്സ്യാനന്ദൂരസ്ഥസൽക്ഷ്മാശതമഖമണിതൻ
ഷഷ്ടിപൂർത്ത്യുത്സവത്തെ
ഗാനം ചെയ്യും കവീന്ദ്രർക്കുടയ കളകള-
ത്തിങ്കലുൾശങ്കവിട്ടീ-
ഞാനജ്ഞൻ ചെന്നു ചാടാൻതുനിവതവനിഭൃൽ-
ഭക്തിതൻ ശക്തിതന്നേ. ൨
പാലാഴിപ്പൈതലാൾതൻ പടുനടനമലർ-
പ്പന്തലായും ത്രിലോകീ-
ഭാലാലങ്കാരമായും ഭവികസമുദയോ-
ദാരകേദാരമായും
ചേലാളും ദാക്ഷിണാത്യക്ഷിതിയുടെ പുകളിൻ
വഞ്ചിയാം വഞ്ചിദേശം
വേലാതീതപ്രഭാവത്തൊടു വിരുതിൽ വിള-
ങ്ങുന്നു വിശ്വൈകവശ്യം ൩
വാണീകാന്തൻ യജിച്ചും, ദനുജരിപു സുഖ-
സ്വാപമാർന്നും, ഗിരീശൻ
ക്ഷോണീരക്ഷയ്ക്കിണങ്ങും വിധമവതരണം
ചെയ്തു,മിന്ദ്രൻ തപിച്ചും,
വാണീടാർന്നുല്ലസിക്കും വസുമതി! മഹിതേ!
വഞ്ചി! നിൻചിത്രവൃത്തം
നാണീയസ്സാം പ്രശസ്തിദ്ധ്വജമുലകുപതി-
ന്നാലിലും നാട്ടിടുന്നു ൪
ഇപ്പാരാവാരകാഞ്ചീതടമകുടമണി-
ക്കീശരാകുന്ന സാക്ഷാൽ-
ത്തൃപ്പാപ്പൂരന്വയാംഭോനിധിയിലുദിതരാം
ക്ഷത്രനക്ഷത്രനാഥർ
നൽപ്പാൽ കുമ്പിട്ട കീർത്തിക്കതിർ നവനവമായ്
നാട്ടിലെങ്ങും പരത്തി-
ത്തൽപ്പാദം തന്നെതാങ്ങും തണലുമുലകിനെ-
ന്നുള്ളമട്ടുല്ലസിപ്പൂ. ൫
തന്നോമൽക്കാന്തി താഴ്ത്തിദ്ധവളധവളമായ്
ശക്രലോകത്തിലേക്കീ-
മന്നോർതന്മഞ്ജുളപ്പൂമ്പുകളണവതു ത-
ദ്വംശമൂലം ശശാങ്കൻ
അന്നോടന്നംബരാന്തസ്സമുദിതനവലോ-
കിപ്പു;ദർപ്പോദ്ധതത്വം
കുന്നോളം കൂടുവോർക്കും കുലജകൃതപരാ-
ഭൂതി സമ്പ്രീതിഹേതു ൬
പാരാകെപ്പത്തുമെട്ടും ദിനമശരണമായ്
ഭാരതായോധനത്തിൽ-
പ്പാരാതേർപ്പെട്ടു മാഴ്കുന്നളവരികിലിരു-
ന്നന്നദാനം നിദാനം
ആരാപ്പോരാളിമാർക്കന്നലിവൊടരുളി,യ
ദ്ധർമ്മജാതാവലംബം
പേരാർന്നീടും പെരുഞ്ചോറ്റുദയനൊരു മഹ-
സ്സാർന്ന വഞ്ചീന്ദ്രനല്ലോ ൭
അക്കാലംതൊട്ടശേഷക്ഷിതിധവരുമവ-
ർക്കുള്ളൊരാദർശമെന്നായ്-
സ്സൽക്കാരം ചെയ്തിടേണ്ടും സരണിയിൽ മുറപോൽ-
സ്സാധുസംരക്ഷചെയ്തും
ചിൽക്കാതൽക്കാലടിത്താരിണ ദൃഢതരമായ്-
ച്ചിത്തരംഗത്തിൽ നിർത്തി-
ത്തൽകാരുണ്യം ലഭിച്ചും ധരയിലിവർ ലസി-
ക്കുന്നു ധന്യാഗ്രഗണ്യർ. ൮
ധർമ്മത്തെദ്ദൈവമാക്കിത്തനതുജനതയിൽ-
ശാശ്വതൈശ്വര്യമേറ്റും
കർമ്മം ചെയ്തൂഴിയെങ്ങും കലിയുടെ കലുഷം
തീർത്തു കല്യാണമേകി
നർമ്മത്തിൽക്കൂടി നന്മയ്ക്കധികമുതകുമി-
പ്പൂജ്യരാം രാജ്യരക്ഷാ-
മർമ്മജ്ഞന്മാർ മഹേന്ദ്രോപമർ മഹിയിൽ വിള-
ങ്ങുന്നു മാഹാത്മ്യമോടേ. ൯
ശ്രീവഞ്ചിക്ഷ്മാവധൂടീമണിയുടെ നവനി-
സ്തുല്യമംഗല്യലക്ഷ്മീ-
കൈവല്യം കംസഭിത്തിൻ കരുണയുടെ കളി-
ക്കുള്ള കല്യാണരംഗം,
ദേവൻ മൂലർക്ഷജക്ഷ്മാരമണനറുപതാ-
ണ്ടിന്നുമുൻപുജ്ജ്വലത്താ-
മീവംശസ്ഥൂലമുക്താഫലപദമധിരോ-
ഹിച്ചു ശോഭിച്ചു മേന്മേൽ. ൧൦
മാതാവും താതനും ഹാ! മഹിതമതി മഹ-
സ്സാണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാതാരാനാഥനും പോയ്ത്തനതുസഹജനും
താനുമേതാനുമബ്ദം
ഓതാനാവാത്ത മാലിൽപ്പെടുകിലുമതുതൻ
ഹൃത്തിൽമെത്തുംകരുത്താൽ
വീതായാസം വിലംഘിച്ചിതു വിമലഗുണാ-
രാമനാം രാമരാജൻ. ൧൧
തൻനൽക്കട്ടക്കിടാവിൻ തളിരൊളിമൃദുമെയ്
തള്ളിയന്നാളിലേതോ
മിന്നൽക്കൊപ്പം മറഞ്ഞോരമരപുരിയിലെ-
ത്തങ്കവാടാവിളക്കേ!
പിന്നത്തേയ്ക്കാത്മജന്നുള്ളൊരു പൃഥുലശുഭ-
ത്തിന്നു നൂനം നിദാനം
പൊന്നമ്മത്തമ്പുരാനേ! ഭവതിയുടെ സദാ-
ശിസ്സു സാഫല്യപൂർണ്ണം. ൧൨
കാണിക്കും മാന്ദ്യമേശോതരിയ തിരുവയ-
സ്സഞ്ചിലീ വഞ്ചിഭൂഷാ-
മാണിക്യം മാതൃഭാഷാപഠനവിധിതുട-
ർന്നപ്പുറം കെല്പുറയ്ക്കേ
ഹൗണിക്കും സംസ്കൃതം തൊട്ടെഴുപമപരകളാം
വാണികൾക്കും ഹൃദന്തം
പ്രീണിക്കുംമട്ടു വിദ്യാഭഗവതിയെ വിശേ-
ഷിച്ചു പൂജിച്ചുപോന്നു. ൧൩
വേലാതീതോരുവിദ്യാജലധിയിൽ വിഹരി-
പ്പോരു വിഖ്യാതനാമി-
ബ്ബാലാനന്താധിപൻതൻ പടുപഠനകലാ-
വൈഭവാഭോഗരീതി
ലീലാലോലം കിടാങ്ങൾക്കുടയ ഹൃദയമെ-
ന്നുള്ള ചൊല്ലുള്ളതല്ലെ-
ന്നാലാപം വാച്ചിടുംമാറഖിലഗുരുജന-
ങ്ങൾക്കുമാശ്ചര്യമേകി. ൧൪
ശ്രീകാളും ഹൂണഭാഷാമഹിളയുടെ ഗളച-
ശങ്കമാമങ്കപാളി-
ക്കേകാന്തസ്ഥാനമാമിസ്സലിലനിധിലസ-
ന്മേഖലാലേഖനാഥൻ
ആകാരം കൊണ്ടൊരിൻഡ്യൻ നൃപനുമമലമാം
ഗീരുകൊണ്ടാംഗലക്ഷ്മാ-
നാകാധീശാഗ്ര്യഹാരത്തിനു നടുവിലെഴും
നായകക്കല്ലുമായി. ൧൫
ഈവിഖ്യാതക്ഷിതിക്ഷിന്മണിയുടെയിണവി-
ട്ടുള്ള നൽത്തൂലികയ്ക്കും
നാവിന്നും തുമ്പിൽ നാനാനടനവിധിനട-
ത്തുന്ന നൃത്തപ്രവീണേ!
ശ്രീവിദ്യേ! ഹൗണി! മുറ്റും ജഗതി തവ പദാം-
ഭോജമമ്പോടജസ്രം
സേവിക്കാനന്യനാരുണ്ടിതിനുസമ,മസാ-
മാന്യനീമാന്യനമ്മേ! ൧൬
ഈവിദ്യാംഭോധികുംഭോത്ഭവനു സഹജഭൂ-
വായ ഹസ്താവലംബം
കൈവിട്ടാഹന്തപൊയ്പോയ്ക്കദനമതനുവാ-
യന്നു കൈവന്നതെല്ലാം
ആവിശ്വേശൻ വിധിക്കുന്നതിനൊഴികഴിവും
നീക്കുപോക്കും ചുരുങ്ങും
ജീവിക്കെന്നോർത്തു സർവംസഹ സഹചരിയാ-
കേണ്ട ദേവൻ പൊറുത്തു. ൧൭
ചാരുശ്രീ വായ്ക്കുവോരിന്നൃപനു തിരുവയ-
സ്സേഴുമീരേഴുമേഴും
ചേരും മുമ്പായി വേണാടുടയവിഭു വിശാ-
ഖാവനീ ജീവനാഥൻ-
പോരും ശേഷം കഥിപ്പാൻ പണി-ഭുവനപിതാ-
വിന്റെ വാഞ്ഛാബലത്താൽ-
ത്താരുണ്യത്തിൽ ധരിത്രീവധുവിനു ധവനായ്
മൂലകൻ ലാലസിച്ചു. ൧൮
താരേശപ്പൂനിലാവിൻ ധവളതയവലം-
ബിച്ച കീൎത്തിച്ഛടാംഭഃ-
പൂരേ ലോകത്തെമുക്കും പുതിയ പതിയൊട-
ന്നഞ്ചിതേ! വഞ്ചിദേവി!
പാരേ! പാരം ജയിപ്പൂ ഭഗവതി; ഭവതി-
ക്കംബ! പണ്ടേ തുടങ്ങി-
പ്പാരേവാഗ്വൎത്തി ഭദ്രാസനമഹിമ,യതിൻ-
നന്മയാജന്മരമ്യം. ൧൯
പാരാളും പാണ്ഡ്യചോളേശ്വരർ നിജമകുടീ-
ഭാസ്സിനാൽപ്പാദപീഠം
നീരാജിപ്പിച്ചു കാൽത്താർതൊഴുമളവു യഥാ-
വാഞ്ഛിതം കാഞ്ചിതന്നിൽ
പാരാവാരാംബരാലംകൃതഭരതമഹീ-
പ്രാജ്യസാമ്രാജ്യലക്ഷ്മീ-
താരാധീശാസ്യയാളെത്തഴുകിന ജയസിം-
ഹാത്മജൻ താവകീനൻ. ൨൦
ആരാലർദ്ധക്ഷണംകൊണ്ടരിനികരതമ-
സ്കാണ്ഡമാർത്താണ്ഡഭാസ്സാ-
മാരാലെന്നമ്മവീണ്ടും പുതിയൊരുകമലാ-
വാസകാസാരമായി,
ആരാജീവാക്ഷസേവാരതനമിതഗുണം
പൂണ്ട മാർത്താണ്ഡവർമ്മ-
ക്ഷ്മാരാകാചന്ദ്രമസ്സും ഭഗവതി! വസുധേ!
വഞ്ചി! നിഞ്ചിത്തനാഥൻ. ൨൧
നേരായിട്ടിപ്പൂവൊന്നിച്ചടരിനെതിരിടു-
ന്നോരു പോരാളിമാർതൻ
വാരാളും കണ്ഠരക്തപ്പുഴയിൽ മുഴുകിയും
പൊങ്ങിയും കേളിയാടി
ധാരാളം ധൗതഭാവം തടവിന പുകളാൽ-
ധന്യനായ്ത്തീർന്ന നവ്യ-
ശ്രീരാമൻ ധർമ്മരാജക്ഷിതിശതമഖനും
ദേവി! തേ ജീവിതേശൻ. ൨൨
വാണീമാതിന്റെ വക്ഷോരുഹയുഗളി വഹി-
ക്കുന്ന നൽസ്തന്യസാരം
താണീടാതാസ്വദിപ്പാൻ തരമുടയമഹാൻ,
ഗർഭപാത്രാന്തരത്തിൽ
വാണീടുന്നാളുമൂഴിക്കധിപതി, വളരെ
ഖ്യാതിമാൻ, സ്വാതിജാത-
ക്ഷോണീസീമന്തമുത്തും കൃതസകലജഗ-
സ്വിസ്മയൻ യുഷ്മദീയൻ. ൨൩
ശ്രീയിമ്മട്ടാർന്ന നാനാനൃപരുമതിനുമേൽ-
സ്സർവശാസ്ത്രജ്ഞനായോ-
രായില്യം തമ്പുരാനും നിശിതമതി വിശാ-
ഖാവനീശീതഭാസ്സും
സ്ഥായിക്കൊത്തുല്ലസിപ്പാൻ തരമുടയഭവ-
ദ്രത്നസിംഹാസനത്തി-
ന്നായിക്കൂപ്പുന്നുതായേ! പുളകമിളകിടും
മെയ്യൊടീയുള്ള ഞങ്ങൾ ൨൪
തത്താദൃക്കായ സിംഹാസനമഹിമ തഴ-
ച്ചുല്ലസിക്കുന്നതിന്നും
ചിത്താനന്ദാമൃതത്തിൽജ്ജനതയനുദിനം
ചെന്നു മുങ്ങുന്നതിന്നും
സത്താം മാർഗ്ഗത്തിൽനിന്നുസ്സദയഹൃദയനാം
മൂലകശ്രീലസൽക്ഷ്മാ-
ഭർത്താവാളുന്ന യത്നം പരിചിനൊടു ഫലി-
പ്പിപ്പു പാഥോജനാഭൻ ൨൫
ചട്ടം തീർക്കും സദസ്സങ്ങൊരുവക, വെളിവിൽ-
പ്പൗരരോടൊത്തുകാര്യം
ചട്ടംകെട്ടുന്ന സംസത്തൊരുവക, പുരസം-
സ്കാരഭാരം വഹിപ്പൻ
ഒട്ടല്ലന്യങ്ങളാകും സമിതികളിവയാ-
ലിപ്പുകൾക്കല്പകക്ഷ്മാ-
രുട്ടത്യന്തം ജയിപ്പൂ ജനതയുടെ മനോ-
ഭീഷ്ടദാനൈകലോലൻ. ൨൬
മേടിക്കുന്നില്ല പുത്തൻകരമൊരുശകലം;
പണ്ടുപണ്ടുള്ളവയ്ക്കും
കൂടിക്കൂടുമ്പോഴെല്ലാം കുറവിലിവിൽവരു-
ത്തുന്നു കൂടുംവരയ്ക്കും;
ചേടിക്കൊപ്പം ജനത്തെജ്ജലധിസുത ഭജി-
ക്കാതെ യാതൊന്നുകൊണ്ടും
പാടി,ല്ലിക്ഷ്മാപചിത്തം പ്രകൃതിശുഭസരി-
ന്മജ്ജനോന്മജ്ജനോൽക്കം. ൨൭
നെല്ലായും തേങ്ങയായും നികുതിശകലമി,-
ല്ലുള്ള ശുൽകംതരമ്പോ-
ലെല്ലാർക്കും കാശുമാറിസ്സപദി സുലഭമാ-
യഞ്ചലിൽത്താൻ ചെലുത്താം;
തെല്ലാസ്സംഖ്യയ്ക്കുമാറ്റം തെളിവിലെവിടെയും
മുപ്പതബ്ദം കഴിഞ്ഞാ-
ലല്ലാതെത്തില്ല; മറ്റെന്തിതിലുമധികമായ്-
ക്കർഷകോൽകർഷഹേതു? ൨൮
മേടിക്കാം വായ്പ സർക്കാരൊടു, കൃഷികലയിൽ-
ജ്ഞാനമന്യൂനമെന്നും
നേടിക്കൊള്ളാം, തയാറായതിനൊരുതുറയു,-
ണ്ടേകനാകാത്തതിങ്കൽ
കൂടിത്തമ്മിൽ തുണയ്ക്കാ, മതിനുമൊരുവകു-
പ്പുണ്ടു; നിങ്ങൾക്കുകഷ്ട-
പ്പാടിന്നെന്തുള്ളു? മൂലംനൃപതി കൃഷകരേ!
പാരിടപ്പാരിജാതം ൨൯
ബമ്പാക്കല്ലുപ്പു ബർമ്മാപ്പടവരിയിവത-
ന്നാഗമം സമ്പ്രതീക്ഷി-
ച്ചെമ്പാടും പൗരർ നില്പാനിനിയുമിടവരൊ-
ല്ലെന്നു ചിന്തിച്ചു മേന്മേൽ
തൻപാരിൽത്തന്നെ രണ്ടും വിളവതിനു തരം
നൽകി നൽക്കീർത്തിപൂരം
സമ്പാദിപ്പാനുമിക്ഷ്മാശശി സതതകൃപാ-
സാഗരൻ ജാഗരൂകൻ ൩൦
നാടന്മട്ടുള്ള തായോരുഴവു വിത വളം-
ചേർക്കലിച്ചൊന്നതൊന്നും
വേടർക്കും വേണ്ട; മാടും പുതിയ കൃഷിപരി-
ഷ്കാരസാരം ഗ്രഹിപ്പൂ;
ആടൽപ്പാടല്പമെന്തെന്നറിവതിനിടയാ-
കാതെ നിർബാധമെന്നും
പാടം പച്ചപ്പടത്തെപ്പരിചൊടണിവതി-
പ്പാർത്ഥിവേന്ദ്രപ്രഭാവം ൩൧
മാനും മുട്ടിക്കിടക്കും മലയുടെ മുകളും
കർണ്ണധാരർക്കശേഷം
മാനം മുട്ടിക്കുമോരോ കടലൊടു കിടയാം
കായലും മിക്കവാറും
ആനന്ദത്തോടു നെല്ലിൻകതിരുമതിരുവി-
ട്ടന്യധാന്യങ്ങളും പൂ-
ണ്ടൂനംവിട്ടൂഴിമാതിന്നുദയമുയരുമാ-
റുന്നമുച്ചുല്ലസിപ്പൂ ൩൨
മാനിൻകൂട്ടങ്ങൾമാഴ്കും നിലയിലലറിടും
വ്യാഘ്രപാളിക്കു വായ്പോ-
രാനിർബാധാടനത്തിന്നലഘുപദവിയാം
വൻകൊടുങ്കാടശേഷം
വാനിൻമട്ടായതിങ്കൽപ്പൂതിയതെയിലയും
റബ്ബറും നില്പതാരും
മാനിപ്പോരി മഹീഭൃന്മണിയുടെ മഹിമ-
പ്പെട്ട മാഹേന്ദ്രജാലം. ൩൩
കോലംപോത്തച്ഛഭല്ലം കരി പുലി കടുവാ-
തൊട്ടഹിംസ്രങ്ങളാലും
കാലക്കേടിന്നു പാറുന്നൊരു പനിമുതലാം
ഘോരരോഗങ്ങളാലും
ഏലക്കാർക്കുള്ള മാലോർത്തവരുടെ വലുതാം
പാരതന്ത്ര്യദ്രൂമത്തിൻ
മൂലംമുറ്റുംമുറിച്ചൂ മുദിതഹൃദയനാം
മൂലകക്ഷ്മാലലാമം. ൩൪
ആതുംഗാഭോഗവത്താമരിയചിറചമ-
ച്ചത്ഭുതം കോതയാറ്റിൽ-
സ്സേതുക്കെട്ടാലതിൻ നീർ ശരിവരെയുമട-
ച്ചെത്രയോകുല്യവെട്ടി
ഏതുംകൂസാതെ നാട്ടാർക്കലഘുജലസുഖം
ചേർത്തുതൻ രാജ്യരക്ഷാ-.
ചാതുർയ്യം കാട്ടുമിക്ഷ്മാവിഭു ശുഭവിഭവൻ
സ്പഷ്ടദൃഷ്ടാപടാനൻ. ൩൫
വാനത്തിൽക്കാറുവർഷാസമയവുമൊഴിവായ്
വാരി ലോകർക്കു തീരെ-
പ്പാനത്തിന്നും ചുരുങ്ങിപ്പരമഹഹ! നിലം
കാഞ്ഞതാം നാഞ്ചനാട്ടിൽ
വേനൽക്കാലത്തുമോമൽക്കതിരിനരവര-
യ്ക്കാറ്റുവെള്ളത്തിൽ വായ്ക്കും
സ്നാനത്തെക്കണ്ടുമേന്മേൽ ഖരകിരണഘൃണി-
ശ്രേണി നാണിച്ചിടുന്നു. ൩൬
താലം നിൽക്കുന്ന പൊട്ടത്തറയുമവധി വി-
ട്ടമ്പുമംഭസ്സുതിങ്ങി-
ക്കൂലംപൊട്ടുന്ന മുട്ടങ്കുളവുമരിമയിൽ-
ത്തെക്കരാം നെൽക്കൃഷിക്കാർ
ലേലത്തിൽക്കൊണ്ടതെല്ലാം ഝടിതി കൃഷികലാ-
പാത്രമാം ക്ഷേത്രമാക്കി-
ക്കാലം തെറ്റാതെ തീറായ്ക്കമലയുടെ കടാ-
ക്ഷങ്ങൾ വാങ്ങിച്ചിടുന്നു ൩൭
പാരം ചേറുള്ള കായൽക്കരിനിരകൾ പതി-
പ്പിച്ചു പാടേനികത്തി-
പ്പൗരന്മാർ നേരെയാക്കും പരിമൃദുലരുചി-
ക്കോപ്പണിത്തോപ്പിലെല്ലാം
കേരക്കൂട്ടങ്ങൾ നില്പുണ്ടലഘുഫലഭരം
തിങ്ങിവിങ്ങിത്തിളങ്ങി
സ്ഫാരശ്രീപാരിജാതപ്രകരപരിചിത-
പ്രൗഢിനാഡിന്ധമങ്ങൾ ൩൮
ധാരാളം തീയെരിച്ചും തരുനിരയെ നശി-
പ്പിച്ചമിച്ഛാനുകൂലം
തീരാതുള്ളോരു താപം ജനതതിയടവീ-
ദേവിയാൾക്കേകിയപ്പോൾ
ആരാജാധീനയായോരബലയെയഭിര-
ക്ഷിച്ച മൂലർക്ഷജതൻ
പേരാളും ക്ഷാത്രതേജോബലമഖിലജഗ-
ജ്ജിത്വരം ചിത്തരമ്യം. ൩൯
തൻ ചാരത്താർന്ന ദാവാനലശിഖയിലക-
പ്പെട്ടു ഭ്രരുട്ടശേഷം
വെൺചാമ്പൽ പ്രായമായിത്തൃണഗണവുമിണ-
ങ്ങാത്ത വൻകാട്ടിനുള്ളിൽ
സഞ്ചാരംചെയ്തു തേക്കും മലയജതരുവും
നട്ടു പുഷ്ടിപ്പെടുത്തി-
സ്സഞ്ചയക്കാർ വനശ്രീസുഷമയുടെ വള-
ച്ചയ്ക്കു ലാക്കേകിടുന്നു. ൪൦
കാണപ്പാട്ടക്രമത്തിൽക്കലരുമൊരുകണ-
ക്കറ്റ തക്കങ്ങൾ കേറി-
ക്ഷീണത്വം ജന്മിമാർക്കും പലപടി കുടിയാ-
ന്മാർക്കുമുണ്ടാക്കിടുമ്പോൾ
ത്രാണത്തിന്നൊത്തചട്ടം സമിതിവഴിചമ-
ച്ചോരു വാരാശികാഞ്ചീ-
പ്രാണപ്രേഷ്ഠപ്രവേകൻ പരിഹസിതസുരാ-
ചാർയ്യചാതുർയ്യധുർയ്യൻ. ൪൧
നായന്മാർക്കുള്ള വൈവാഹികവിധി നിയമ-
ത്തിന്നു കീഴ്പ്പെട്ടതാക്കി-
ശ്രേയസ്സാല്പ്രജാളിക്കഭിനവനിലയിൽ-
ച്ചേർത്തു സന്തൃപ്തിനൽകി
ആയംകൂടുന്ന മേധാബലമെഴുമവനീ-
പാലകൻ മൂലകൻ തൽ-
സ്ഫായൽസൽക്കീർത്തിവീരുൽപ്രസവപരിമളം
പാരിടത്തിൽപ്പരത്തി ൭൨
ഏവം ക്രിസ്ത്യാനിമാർക്കും പലവിധമവകാ-
ശത്തിൽ മെത്തുന്ന തർക്കം
ധീവമ്പേറുന്ന മൂലർക്ഷജനൃപതിധരി-
ച്ചക്കുഴപ്പക്കൊഴുപ്പാൽ
വൈവശ്യം നേരിടായ്‌വാൻ നിയമമരുളിയ-
സ്സൽപ്രജാസഞ്ചയത്തിൻ
കൈവല്യം കൈവളർക്കുന്നിതു ഘനകരുണാ-
കഞ്ജമഞ്ജൂദ്വിരേഫം ൭൩
ശ്രീതിങ്ങിപ്പൊങ്ങിമേന്മേൽ ശ്രിതസുജനമന-
സ്താപനിർവ്വാപമേകി-
ഖ്യാതിപ്രത്യഗ്രസമ്പത്തുടയ തിരുവിതാ-
ങ്കോട്ടിലെക്കോട്ടിലെങ്ങും
കാതിൽപ്പോലും ശ്രവിപ്പാൻ പണി കലിതുടരും
കന്മഷങ്ങൾക്കു; നിത്യം
നീതിക്കുൽകൃഷ്ടജൈത്രോത്സവമവിടെ നട-
ക്കുന്നു നിർബാധമായി. ൭൪
ഘോരാകാരം നിനച്ചാൽക്കൊടിയ നരകവും
കുമ്പിടത്തക്ക ഭൂഭൃൽ-
കാരാഗാരം തദന്തസ്ഥിതഖലതതിയെ-
സ്സൽപ്പഥത്തിൽപ്പുലർത്തി
സാരാസാരജ്ഞരാക്കുന്നതിനു സതതമി-
സ്സാധുലോകാനുകമ്പാ-
പാരാവാരം പ്രയത്നിപ്പതു ഫലപടലീ-
പൂർണ്ണമായ്ത്തീർന്നിടുന്നു ൪൫
ആരാനും ബാല്യകാലത്തഘമെഴുകിലതിൻ
ഹേതു മാതാപിതാക്ക-
ന്മാരാണെന്നോർത്തു കാരാഗൃഹവസതി കനി-
ഞ്ഞക്കുമാരർക്കു മാറ്റി
നേരായുള്ളോരു വിദ്യാപദവിയിൽ നെടുനാൾ
സ്വൈരസഞ്ചാരയോഗം
ധാരാളം നൽകുവോരിദ്ധരണികുലിശഭൃ-
ദ്വർയ്യനാചർയ്യചർയ്യൻ ൪൬
മഞ്ചാടിക്കൊത്തകാർയ്യം മലയിലധികമായ്
മാറുമാറോടി വക്കീൽ-
തഞ്ചാരത്തെത്തി രാവുംപകലുമനുദിനം
നമ്പരെന്നമ്പരന്നോർ
പഞ്ചായത്തേർപ്പെടുത്തിപ്പരിചൊടിളഭരി-
ക്കുന്നൊരിമ്മന്നനാൽത്താൻ
നെഞ്ചാടീടാതെ നേടുന്നതു നിരുപമമാം
നിത്യസൌഹിത്യസൌഖ്യം ൪൭
കാന്താരങ്ങൾക്കു ഘണ്ടാപഥപദമനിശം
കൈവളർത്തി ക്ഷണത്തിൽ-
പ്രാന്താലംകാരമാകും പല പുതിയതരം
പാത വെട്ടിച്ചു പാരിൽ
താൻതാൻ സന്മാർഗ്ഗബോധം സതതമഖിലലോ-
കത്തിനും ചേർത്തു നിത്യ-
സ്വാന്താനന്ദത്തെ നൽകുന്നിതു സുജനശുഭ-
സ്തോമദൻ ഭൂമഹേന്ദ്രൻ ൪൮
കാട്ടാനയ്ക്കും കടക്കുന്നതിനു കഴിവക-
ന്നർക്കരശ്മിക്കു പാദം
നാട്ടാൻ പോലും പ്രയാസം തടവുമടവിയിൽ-
ത്തുംഗശൃംഗാടകങ്ങൾ
കേട്ടാലാശ്ചര്യമേറും വിധമവധിവെടി-
ഞ്ഞുണ്ടവയ്ക്കുള്ളിൽ മേന്മേൽ
മോട്ടോറോടിപ്പു മൂലംനൃപനുടെകൃപയാ-
ലെപ്പൊഴും തൽപ്രജൌഘം ൪൯
ശൈലപ്രസ്ഥത്തിൽനിന്നും ഝടിതി പടുതര-
പ്രൗഢികൈക്കൊണ്ടു ചാടി-
കൂലംകുത്തിക്കുതിക്കും കുടിലതടിനികൾ-
ക്കുള്ള കോലാഹലത്തിൽ
ആലംബംവിട്ടുകേഴും ജനതയുടെ ഹിത-
ത്തിന്നു നന്നായനേകം
പാലംകെട്ടിപ്പു മേന്മേൽപ്പരിഹസിതസരി-
ഡ്ഡാമരൻ രാമരാജൻ ൫൦
കോളല്പം കൊണ്ടിടുമ്പോൾക്കൊടിയ വടിവെഴും
കൊച്ചുപാഥോധിയിൽപ്പെ-
ട്ടോളപ്പാത്തിക്കകത്തായൊരു ഞൊടിയിൽ മറി-
ഞ്ഞോടി താണീടുമെന്നായ്
ക്ഷ്വേളഗ്രീവന്റെ ഭക്തർക്കണിമണി കരുതി-
ക്കോട്ടയംതൊട്ടു വയ്ക്ക-
ത്തോളം ലോകർക്കു പോകുന്നതിനൊരു ശുഭമാം
തോടു മുത്തോടു തീർത്തു ൫൧
ദ്യോവിൽ കൈകേറിനിൽകും തിരയിൽ മറിയുമ-
ക്കായൽകണ്ടാലജസ്രം
വാവിട്ടോരോ വിലാപത്തിനു വശഗതരാം
വഞ്ചിസാമ്യാത്രികന്മാർ
ആവിബ്ബോട്ടിന്നകമ്പുക്കതിനെയപഹസി-
ക്കുന്നു തന്നൃത്തലീലാ-
വൈവിദ്ധ്യത്തിൽപ്പിഴയ്ക്കും നടനെ വിരുതരാം
പ്രേക്ഷകശ്രേഷ്ഠർപോലെ ൫൨
ഈവമ്പേറും നവീനക്ഷിതിരമണനിത-
ത്തിന്നു ചെങ്കോട്ട-കൊല്ലം
തീവണ്ടിപ്പാതയെന്നുള്ളകൊഴുകുമര-
പ്പട്ടതീർത്തിട്ടമൂലം
ശ്രീവഞ്ചിക്ഷ്മാമഹോളാമണിയുടെ തിരുമെയ്-
തന്നിൽ മിന്നിത്തിളങ്ങും
ലാവണ്യത്തിൻപുകൾപ്പൂമ്പരിമളപരിപാ-
കത്തെ വാഴ്ത്താൻ പ്രയാസം ൫൩
വാനസ്പത്യങ്ങൾ വാനംവരെ വളരുവതിൻ
വൻപെഴും പാർശ്വദേശം
ഗാനത്താൽപ്പൂതമാക്കും കിളികളുടെ കളി-
ക്കൊഞ്ചൽതഞ്ചും വനത്തെ
മാനത്തിൽക്കണ്ടു മർത്യാവലി മഹിതമഹാ-
നന്ദപർയൂഷയൂഷം
പാനംചെയ്യുന്നതാമാപ്പദവിയുടെപൃഥു-
ഖ്യാതി വിശ്വാതിശായി ൫൪
മാനം പണ്ടേയ്ക്കുംപണ്ടേ പതഗപതിഗതി-
ക്കുള്ളിതില്ലാതെയാക്കി-
ത്താനത്യന്തം സുദൂരം സവിധമിവയിലു-
ള്ളർത്ഥഭേദത്തെ നീക്കി
ഈ നമ്മെക്കൂപഭേകസ്ഥിതിയിനിയുമിയ-
ന്നിൻഡ്യ കാണാതിരിപ്പാൻ
സ്യാനന്ദൂരത്തിലേക്കശ്ശകടസൃതികട-
ക്കുന്നു സാടോപമിപ്പോൾ ൫൫
മൂലക്ഷ്മാപാലനാലപ്പുഴയിലധികമാ-
യാഴിതന്നുള്ളിൽ നീട്ടി-
പ്പാലംകെട്ടി പ്രശസ്യസ്ഥിതിയിൽ വണിജരെ-
പ്പാലനംചെയ്കമൂലം
ശ്രീലക്ഷീദേവിയാൾതൻനയനചലനമാം
ലോലലേലംബലീല-
യ്ക്കാലംബസ്ഥാനമായത്തുറമുഖമെവനും
ദൃഷ്ടിസന്തുഷ്ടിചേർപ്പൂ. ൫൬
പാരാതീവഞ്ചിയെങ്ങും പ്രചുരതരശുഭൈ-
കാസ്പദാസ്പത്രി വായ്പി-
പ്പോരാ ശ്രീരാമവർമ്മാഭിധയിൽ വിദിതമാം
ദിവ്യപഞ്ചാക്ഷരത്തെ
നേരായിക്കേട്ടു ഞെട്ടും മനമൊടു സതതോ-
ച്ചാപലോച്ചാടനത്ത്-
ന്നാരാൽ പാത്രീഭവിപ്പൂ ഹരി! ഹരി! വിവിദ-
വ്യാധിചാതുർദ്ദശങ്ങൾ ൫൭
ആയുർവ്വേദാഖ്യകോലും വിടപി, കടപുഴ-
ക്കുന്നതിന്നാഞ്ഞുചുറ്റി-
പ്പായും പാശ്ചാത്യവൈദ്യപ്പുഴയിലെഴുമൊഴു-
ക്കുത്തിലുദ്യൽപ്രകമ്പം
കായും ഹൃത്തോടു നിൽക്കുന്നളവതിനെ മനം-
വച്ചുറപ്പിച്ചു മേന്മേൽ-
ക്കായും പൂവും കലർത്തിക്കനിവൊടു പരിപാ-
ലിച്ചു മൂലക്ഷിതീശൻ ൫൮
പൗരാശ്രേഷ്ഠർക്കു പാരം നിജനഗരപരി-
ഷ്കാരധൗരേയഭാവം
ചേരത്തക്കോരു ചട്ടം ശരിവരെയരുളി-
ത്തത്സഭാംഗങ്ങളാവാൻ
ആരംഭിക്കും ജനങ്ങൾക്കതിനെയനുവദി-
ക്കുന്ന ഗണ്യാധികാരം
സ്ത്രീരത്നങ്ങൾക്കുമേകീ നിശിതമതി ജഗ-
ദ്രക്ഷിവഞ്ചിക്ഷിതീന്ദ്രൻ ൫൯
താരുണ്ണിത്തമ്പുരാൻതൻ സരസരസനയെ-
സ്സാരമില്ലെന്നു തള്ളി-
പ്പോരും വാഗ്ദേവതയ്ക്കുള്ളൊരു പുതുനടനം
നൂനമീനാട്ടിലെന്നാൽ
ഓരുമ്പോളായതസ്മച്ഛശിവിശദയശോ-
രാശിപൃഥ്വീശിതാവിൻ
കാരുണ്യോദ്യൽകടാക്ഷാഞ്ചലചലനകലാ-
ചാതരീസാധുരീതി ൬൦
വേണാടേ! നിന്നിലോർത്താൽ വെറുമിരുപതിനാ-
റാണ്ടുകൊണ്ടെത്രമാത്രം
ചേണാർന്നീടുന്ന വിദ്യാലയപഠനഗതി-
ക്കന്തരം ഹന്ത! വന്നു!
നീണാളജ്ഞാനമാർന്നുള്ളൊരു മുറവിളി വി-
ട്ടിദ്ദിനം വാണിമാതിൻ
വീനിക്വാണമല്ലോ ചെവിയിലമൃതു തൂ-
കുന്ന,തമ്മേ! ജയിക്കൂ. ൬൧
എന്തായാലെന്തു? വിദ്യാഭഗവതി വിളയാടാത്ത
ദേശത്തെ മേന്മേൽ-
ച്ചെന്താർമാതെത്രമാനിക്കിലുമതൊരുമണൽ-
ക്കാട്ടിനെക്കാട്ടിൽമോശം
എൻതായേ! വഞ്ചി! മറ്റുള്ളവ വരികിൽ വരും
പോകുകിൽപ്പോകുമീ നിൻ
സന്താനങ്ങൾക്കു സാരസ്വതഘൃണയരുളും
സന്തതാന്തഃപ്രമോദം ൬൨
ഈനൽക്ഷ്മാപന്റെ രക്ഷാചതുരതയിലിളാ-
ദീപമായ് പ്രോല്ലസിക്കും
സ്യാനന്ദൂരസ്ഥഹൗണിപഠനകൃതമഹാ
പാഠശാലേ! വിശാലേ!
ഞാനങ്ങേപ്പുത്രനല്ലേ? ജനനി! ഭവതിതൻ
കീർത്തിസമ്പൂർത്തിവാഴ്ത്തി-
ഗ്ഗാനംചെയ്യട്ടെമറ്റുള്ളവർ; തനയർ ഭവൽ-
ഭക്തിസംരുദ്ധകണ്ഠർ! ൬൩
ഊനംകൈവിട്ടുപായസ്ഥിതിയുടയകുടും-
ബത്തിലുള്ളോരുമാർക്കും
മാനംനൽകുന്നഹൗണീഭഗവതിയെയുപാ-
സിച്ചു മേന്മേൽസുഖിപ്പാൻ
താനമ്പോടിക്ഷമാഭൃത്തരുളി വിലസിടും
തുംഗചൈത്യങ്ങളെല്ലാം
നൂനം നീരന്ധ്രജാഡ്യദ്വിരദഹതിസമുൽ-
ക്കണ്ഠകണ്ഠീരവങ്ങൾ. ൬൪
ആലംബംചെറ്റുകൈവിട്ടധികമവശയാ-
യാകുലപ്പെട്ടുമുറ്റും
ബാലപ്രായത്തിൽമാഴ്കുന്നൊരു വരതനുവാം
വാരൊളിക്കൈരളിക്കും
കാലംതെറ്റാതെ ശാലാസമുദയമരുളി-
ക്കാത്തുപോരുന്നൊരിക്ഷ്മാ-
പാലൻ പ്രാചീനബർഹിസ്സൊടു പടതുടരും
പ്രാഭവാഭോഗശാലി ൬൫
സത്തോദത്തെശ്ശമിപ്പിപ്പതിനനവരതം
സജ്ജനാമിജ്ജനേശൻ
തത്തോകംപോലെ പാലിപ്പളവഴകുമല-
ങ്കാരവും പാരമേന്തി
ഹൃത്തോഷത്തോറ്റുമേളിപ്പതിനിടവരുമി-
ക്കൈരളിത്തയ്യലാളിൻ
നൃത്തോദ്യൽകങ്കണാളീകലിതകളകളം
കാട്ടിലും കേട്ടിടുന്നു. ൬൬
വണ്ടാർപൂവേനിമാർക്കും വലിയനിലയിലായ്
വാണിയിൽ ഭക്തിസമ്പ-
ത്തുണ്ടാകുംമാറുവിദ്യാനിലയനിരയുദി-
പ്പിച്ചുതൻനാട്ടിലെങ്ങും
പണ്ടാരുംതന്നെനേടാത്തൊരുസുകൃതമൊടൊ-
ത്തമ്പുമിത്തമ്പുരാൻതാൻ
കൊണ്ടാടത്തക്കകീർത്തിച്ഛട വിബുധസരി-
ദ്വീചിസദ്ധ്രീചിതന്നെ ൬൭
ക്ഷോനിക്കുത്തംസമാമിശ്ശുഭചരിതനിളാ-
ജാനി ശുശ്രൂഷയിങ്കൽ-
ക്കാണിക്കും ഭക്തിമൂലം കലിതകുതുകയായ്-
ത്തന്നിശാന്താന്തികത്തിൽ
പ്രീണിക്കും മാനസത്തോടനുദിനമഭിശോ-
ഭിപ്പു നിശ്ശേഷഭാഷാ-
ശ്രേണിക്കും റാണി, രത്നാഭരണഗണരണൽ-
പാണി, ഗീർവ്വാണവാണി ൬൮
കാണിക്കും ജീവിതായോധനഭുവി കദന-
ത്തിന്റെ കാറ്റേശിടായ്‌വാൻ
വാണിജ്യത്തിൽക്കരുത്തും പലതൊഴിലുകളിൽ-
ക്കെല്പുമുല്പന്നമാക്കി
ക്ഷോണിക്കുൽക്കർഷമേകുന്നൊരു വിവിധകലാ-
മന്ദിരം വഞ്ചിഭൂഷാ-
മാണിക്യം തീർത്തു മാഹാത്മികമതി മഹിത-
ഖ്യാതിതൻ സൂതിഗേഹം ൬൯
പൂവാളും വേണിമാരും പുരുഷരുമൊരുപോൽ-
പ്പൂർണ്ണവൈദുഷ്യമേന്തി-
ദ്ദൈവാധീന്യത്തെ നേടുന്നതിനു പലകലാ-
ധാമമക്ഷാമമേവം
ശ്രീവായ്ക്കും വഞ്ചിനാട്ടിൽ ശ്രിതസുരതരുവാ-
മീനൃപൻ തീർക്കയാലി-
ക്ഷ്മാവാസ്തവ്യർക്കിദാനീം വസുനിര നറുനെയ്
വിദ്യ ഹൈയംഗവീനം ൭൦
ഹന്താനന്താഭകോലും പ്രതനവിബുധർതൻ
ഗ്രന്ഥസംബന്ധിയാകും
ചിന്താസന്താനമെല്ലാം ശിവശിവ! ചിതലും
പാറ്റയും തീറ്റയാക്കി!
എന്താവോ കഷ്ടമെന്നോർത്തവയുടെ നിഖിലോ-
ദ്ധാരമീരാമരാജൻ
തൻതാദൃൿപ്രാതിഭത്തിൻപ്രചുരതയിലിയ-
റ്റിച്ചു ധർമ്മിഷ്ഠമൌലി ൭൧
മുമ്പേതൊട്ടുള്ള വഞ്ചിക്ഷിതിയുടെ ചരിതം
ഗൂഢമായ്‌വച്ചുപൂട്ടും
ചെമ്പേടും കല്ലുമെങ്ങും ചിതമൊടതു തുറ-
ന്നേകി നമ്മൾക്കു മേന്മേൽ
വൻപേരുണ്ടാവതിന്നായ് വടിവിലൊരു വകു-
പ്പുത്ഭവിപ്പിച്ചു വാണി-
ക്കൻപേറും ധന്യനാമീയവനികുമുദിനീ-
കാമിനീയാമിനീശൻ ൭൨
ദേവസ്വങ്ങൾക്കുവായ്ക്കും വിറകരി നറുനെ-
യ്യെണ്ണതൊട്ടുള്ളതെല്ലാ-
മാവശ്യംപോലെതിന്നും ഖലഖനകനിര-
യ്ക്കന്തമത്യന്തമേകി
ആ വൽഗുസ്ഥാപനങ്ങൾക്കലഘുതരപരി-
ഷ്കാരമുണ്ടാക്കുവോരി-
ബ്ഭൂവല്ലീപാദപത്തിൻകഥ പുളകമുദി-
പ്പിപ്പു കേൾപ്പോർക്കശേഷം ൭൩
കാലിക്കുംതാഴെയായിക്കടതെരുവുകളിൽ-
ക്കാലുകുത്താതെ പാരം
മാലിൽപ്പെട്ടമ്പരക്കും പറയർ, പുലയർതൊ-
ട്ടുള്ള സാധുക്കളേയും
മാലിന്യംവിട്ടു പൌരപ്രതിനിധിസഭതൻ-
മാംസളാംഗങ്ങളാക്കി-
പ്പോരിന്നൃപൻതന്മതി പതിത-
സമുദ്ധാരദീക്ഷാരസാർദ്രം ൭൪
ഈമട്ടോരോന്നു ഞാനീയവനനവകലാ-
മർമ്മവിൽകർമ്മവൃത്ത-
ഗ്രാമംവർണ്ണിച്ചു നിന്നാലതിനൊരവധിയി-
ല്ലൊറ്റവാക്കിൽക്കഥിക്കാം
ഈമന്നൻതങുണൌഘം നിഖിലവസുമതീ-
പാലജാലാവലേപ-
സ്തോമാപ്രാദ്യൽസരോജാകരനികരഖിലീ-
കാരനീഹാരപൂരം ൭൫
ഭേദംകൂടാതെ സർവ്വപ്രജകളെയുമൊരേ-
മട്ടു സൌരാജ്യസമ്പൽ-
സ്വാദന്യൂനം ഭുജിപ്പിച്ചലിവിൽ വിലസുമീ-
നന്മഹീശൻ മനീഷി
മോദംകൈകൊണ്ടു രക്ഷാവിധിയിൽ മഹിതമാം
മൈഥിലീനാഥലീലാ-
വൈദഗ്ധ്യം കൈവളർക്കും വിരുതുകൾ ജഗതീ-
ലോചനാസേചനങ്ങൾ ൭൬
ദാസീഭാവംവഹിപ്പോരവനകലയൊടും
ദാനധർമ്മാഗമത്തിൻ
നാസീരത്തിൽഗമിക്കും നരപരിവൃഢർതൻ-
നായകസ്ഥാനമോടും
ജീ.സീ.യെസ്സൈതുടങ്ങിപ്പലവിരുതുകളാ-
ർന്നുല്ലസിക്കുന്നൊരിന്നൽ-
ഭൂസീമന്തൈകഭൂഷാമണി ഭുവനനഭ-
സ്സിന്നു പൂർണ്ണേന്ദുതന്നെ ൭൭
ശൈലാലിപ്രായമെന്നും മിഴിയുമകമലർ-
ക്കാമ്പുമൊന്നാം പുമർത്ഥ-
പ്പാലാഴിപ്പള്ളിവെള്ളത്തിരകളില്വിഹരി-
പ്പോരു ശുഭ്രോരുകീർത്തി
നീലാംഭോദാഭനീലാധവപദകമലാ-
ലംബി ഭൂപാലമാലാ-
ലീലാലങ്കാരമസ്മദ്വിഭു ദൃഢമവനീ-
ശാർവ്വരീപാർവ്വണേന്ദു ൭൮
ആനന്ദം പൂണ്ടു പത്മാസഹചരചരണ-
ത്താമരത്തൂമലർത്തേൻ
പാനം ചെയ്‌വാൻകളിച്ചാർത്തിളകിന വരിവ-
ണ്ടിണ്ടകണ്ടിണ്ടലെന്ന്യേ
താനമ്പിൽച്ചേർത്തു ചൂഡാതടിയിലണിയുമി-
ത്തമ്പുരാൻതന്നെ പാരിൽ
ദീനവ്രാതാർത്തിദാവാനലവിദലനകൃ-
ത്തായ പീയുഷമേഘം. ൭൯
ഭൂരക്ഷാധൂരർയ്യനാമിപ്പുരുഷമണി തുണ-
യ്‌വോർക്കെഴുംവാസ്തു കണ്ടാൽ
ഹേരംബസ്വാമി മൃഷ്ടാശനസുഖമുളവാ-
മെന്നു തന്നുള്ളിലോർക്കും
സ്വൈരം ദുഗ്ദ്ധാബ്ധികന്യാഭഗവതി വിഗളൽ-
കമ്പയാം ശമ്പയാവാ-
നാരംഭിക്കും; വിശങ്കം പുരരിപ് കുലവി-
ല്ലാക്കുവാൻ ലാക്കുവയ്ക്കും ൮൦
ശ്രീവാഴും മാറിടത്താൽ ഭൃഗുവിനുടെ ചവി-
ട്ടേറ്റ ദൈത്യാരിപോലും
സേവാവൃത്തിക്കുകൂടി ക്ഷമ സപദി പഠി-
ക്കുന്നൊരിത്തമ്പുരാനേ
ഭൂവാകെസ്സംഹരിപ്പാൻ കരുതിന ഭഗവാൻ
രുദ്രനാചാര്യനാക്കി-
പ്പോവാമെന്നാൽ ജഗത്തിന്നവസിതി വിലയ-
ത്തിങ്കലുണ്ടാവതല്ല ൮൧
കാമക്കാക്കാൻ കഴുത്തിൽ കലിതധൃതി കുരു-
ക്കിട്ടു കണ്ടേടമെല്ലാം
കാമംപോൽ കൊണ്ടുചെന്നും കളിപലതുകളി-
പ്പിച്ചുമച്ഛിന്നഗർവ്വം
ഹാ! മർദ്ദിക്കും കുരങ്ങിൻ നിരയപരനൃപ-
ശ്രേണി,യിക്ഷോണിലക്ഷ്മീ-
ധാമം രണ്ടാംവിദേഹപ്രഭു വിദിതപര-
ബ്രഹ്മസബ്രഹ്മചാരി ൮൨
സ്ഥൂലാഹങ്കാരമോടും വിമതജനതയെ-
ത്തൽഭുജോദ്യൽപ്രതാപ-
ജ്വാലാജാലത്തിലാക്കിശ്ശലഭനിലകല-
ർത്തുന്നു മറ്റുള്ളനമ്മർ
ആലാക്കിൽ ശത്രുനാമശ്രുതിയുമകലൗമി-
പ്പുണ്യവാൻതൻയശസ്സിൻ
ലീലാങ്കൂരങ്ങൾ രാകാശിശിരകതിര-
സ്കാരപാരംഗതങ്ങൾ ൮൩
മുറ്റും ഷഡ്വർഗ്ഗഹാലാഹലജലനിധിയിൽ-
പ്പെട്ടു വട്ടംകറങ്ങും
മറ്റുർവ്വീപാലരെക്കണ്ടുലകിലെവിടെയും
വൻകൊടുംകാറ്റുപോലേ
ചെറ്റുംകൂസാതെപായും കലിയുടെ കലികൊ-
ണ്ടുള്ള തുള്ളൽത്തിരക്കിൽ-
ച്ചുറ്റും ധർമ്മാഖ്യകോലും തരുവിനൊരുവനീ-
മൂലകൻ മൂലകന്ദം ൮൪
നിർമ്മർയ്യാദം നിരാലംബനനൃവരനിരാ-
സത്തിനുദ്യുക്തനാകും
ശർമ്മണ്യക്ഷോണിമാതിൻ ശമലമുടലെഴും
വേനനെദ്ദീനനാക്കി
ശർമ്മം ലോകത്തിനേകുന്നതിനു പരികരം-
കെട്ടി മുന്നിട്ടുനിൽക്കും
ധർമ്മജ്ഞൻ ജാർജ്ജുമന്നന്നൊരു പഴയപുറം-
പ്രാണനീ മാനനീയൻ ൮൫
പോരാടിപ്പിൻതിരിഞ്ഞും, നടുവിലിളകിയും
തവ്വുകണ്ടാദരിച്ചും
വാരാളും മൈത്രിയുണ്ടോവരുവ,തുലകിതിൻ
താങ്ങലായാംഗലേയർ
തീരാൻ ലക്ഷ്യംചുരുങ്ങുന്നളവു തിരുവിതാ-
ങ്കൂറു മുങ്കൂറു കേറി-
ദ്ധാരാളംനൽകിയല്ലോ തുണ,യതിൽവളരും
മൈത്രിയേ മൈത്രിയാവൂ ൮൬
പേരിന്നായിട്ടു കാട്ടും നടപടിമുഴുവൻ
സാർവ്വഭൗമർക്കുപോലും
പേരിന്നായ്ത്തീരു,മസ്മൽക്ഷിതിപതി തുടരും
ശുദ്ധനിഷ്കാമകർമ്മം
ഭൂരിഖ്യാതിക്കു വിത്തുംവളവുമുദകവും ചേർപ്പു;
സൂക്ഷ്മം നിനച്ചാൽ
പാരിൽ സ്വച്ഛന്ദചാരം പുക,ളതിൽവെറുതേ
വാരണപ്രേരണങ്ങൾ ൮൭
കാമം വേണിക്കു മുല്ലപ്പുതുമലർ;നയന-
ത്തിന്നു കർപ്പൂര,മാത്ത-
പ്രേമം ചുണ്ടിന്നിളംപുഞ്ചിരി; രുചിരഗള-
ത്തിന്നു മുക്താകലാപം;
ഓമൽക്കാതിന്നുശീമക്കമലമണിമയ-
ക്കമ്മൽ;മേനിക്കു വെൺപ-
ട്ടീമട്ടാശാവധുക്കൾക്കരിയ നൃപയശ-
സ്സേതിനാവാതെയില്ല! ൮൮
സ്തോകമ്മ്ശബ്ദാർത്ഥകോശം; ബഹുവിരളമല-
ങ്കാര,മത്യന്തതുച്ഛം
പാകം; ശൂന്യംഗുണൌഘം; ധ്വനിയുടെകഥയോ
ചൊല്ലിടാനില്ല,യെന്നായ്
നാകസ്ത്രീസഞ്ചയത്തിൻനടുവിൽ നളിനജ-
സ്വാമിദാരങ്ങൾപോലും
മൂകത്വംപൂണ്ടു മൂലംനൃപനുടെ വിലസൽ-
കീർത്തി വാഴ്ത്തുന്നതില്ല ൮൯
സൌഗമ്യംപൂണ്ട സാരസ്വതരസനയിലും
ഗാനതാനപ്രദാന-
പ്രാഗത്ഭ്യംസ്തോകമാമീവിഷയമധികരി-
ച്ചാശപോലാലപിപ്പാൻ
രാഗജ്ഞൻപാരിലില്ലെന്നറികിലുമിഹഞാൻ
പണ്ഡിതന്മാർക്കു കർണ്ണോ-
ദ്വേഗംനൽകുന്നു നിർല്ലജ്ജതയുടെതുണയാ-
ലാവതും വാവദൂകൻ ൯൦
വന്മേധാശാലിയാമീവരവിഭവനജാ-
താരി ഭൂപാരിജാതം
ചെമ്മേ പാലിച്ചു മേന്മേലുദയസമുദയം
തഞ്ചിടും വഞ്ചിനാടേ!
സമ്മേളിക്കാതെയെന്തുണ്ടൊരുശുഭമവിടെ-
യ്ക്കിന്നു സൂക്ഷ്മംനിനച്ചാ-
ലമ്മേ! ഭാവൽക്കഭാഗ്യോൽക്കരഹിമകരനി-
ത്തമ്പുരാനംബുരാശി! ൯൧
ഇന്നാനാൽസൽഗുണങ്ങൾക്കിനിയനിലയമാം
കുംഭിനീജംഭഭേദി-
ക്കിന്നാണായുസ്സിലർദ്ധംതികയുവതു വയ-
സ്സമ്പതുംപത്തുമായി
മന്നാകെഷഷ്ടിപൂർത്തിപ്രഥിതമഹമകം-
കൊണ്ടു കൊണ്ടാടിടുന്നോ-
രിന്നാളിൻ മേന്മയോർത്താലിതുവരെയുമഹ-
സ്തലജംക്ഷുല്ലജന്മം ൯൨
പാടട്ടേപഞ്ചമത്തിൽപ്പരഭൃതമിളമേൽ;
പാരിജാതപ്രസൂനം
പോടട്ടേ പൊൽക്കരംകൊണ്ടമരരഖിലരും
പോഷിതാശേഷതോഷം;
കൂടട്ടേ കൂത്തിനായിക്കുതുകമൊടു കുരംഗാക്ഷി-
മാരി; ഹന്ത! നാമും
നേടട്ടേ നേർന്നനേർച്ചയ്ക്കഗതികൾ നെടുനാൾ-
ക്കിപ്പുറം സൽഫലത്തേ ൯൩
ആശാവക്ത്രംതെളിഞ്ഞും, കിളികൾ കളകളം
തേടിയും, മന്ദവാതം
വീശാനായിത്തുടർന്നും, നഗരനിരയല-
ങ്കാരമോരോന്നണിഞ്ഞും
ആശാലാഭാർണ്ണവത്തിൽ ജനമിളകിമറി-
ഞ്ഞാർത്തുമേളിച്ചുമിക്ഷ്മാ-
ധീശാഗ്ര്യന്നുല്ലസിപ്പൂ ധൃതസകലജഗ-
ത്തുഷ്ടിയാം ഷഷ്ടിപൂർത്തി ൯൪
ലോകത്തിന്നാകമാനം ഹൃദയപദവിയിൽ
സാന്ദ്രപീയൂഷപൂരം
സേകം ചെയ്തും, കുളുർക്കെപ്പൊതുവിൽ മിഴിയി-
ണയ്ക്കഞ്ജനച്ചാർത്തണച്ചും
ആകമ്രാനന്ദബാഷ്പപ്പുഴയിലുടലുടൻ
മുക്കിയും, സൌഖ്യസമ്പൽ-
സാകല്യം കൈവളർപ്പോരനഘദിനഘടാ-
സൽപ്രഭോ! സുപ്രഭാതം ൯൫
കാമം നീഹാരതോയപ്രമദനയനനീർ,
വെണ്മണൽപ്പുഞ്ചിരിച്ചാ,-
ർത്തോമൽസ്രക്തോരണാലംകൃതി, ബഹളമിളൽ-
പൌരരോമാഞ്ചമേവം
ശ്രീമത്താം വേഷമേന്തും തെരുവുകൾ വഴിയായ്
ഘോഷയാത്രയ്ക്കു വഞ്ചി-
ക്ഷ്മാമംഗല്യം പുറപ്പെട്ടരുളി; മിഴിയിണേ!
ഭാവുകം താവകീനം ൯൬
മുന്നിൽക്കാണുന്നു മൂലക്ഷിതിപതിയെയിതാ-
ണിജ്ജനങ്ങൾക്കുവായ്ക്കും
കന്നിസ്സൌഭാഗ്യമൂലം; കനിവുമഴപൊഴി-
ക്കുന്ന കല്യാണമേഘം
മന്നിൻ മാണിക്യമാല്യം; മധുമഥനകഥാ-
മഞ്ജരീചഞ്ചരീകം
പൊന്നിൻപൂമേനി; വഞ്ചിക്ഷിതിയുടെ സുകൃത-
പ്പാൽക്കടൽപ്പൂർണ്ണചന്ദ്രൻ ൯൭
കണ്ടാനന്ദിക്കൂ കണ്ണേ! കഥകളധികമായ്-
ക്കേട്ടു മോദിക്കുകാതേ!
കൊണ്ടാടിക്കൊള്ളു നാവേ! കുളിരെഴുമമൃത-
ച്ചാറ്റിൽ മജ്ജിക്കു ഹൃത്തേ!
ഉണ്ടായ് ശ്രീരാമചന്ദ്രൻ തിരുവടിയൊരുകാ-
ലത്തു; പിന്നെദ്ധരിത്രീ
കണ്ഠാലങ്കാരമായിന്നൃപനുമുദിതനായ്;
ധന്യരായന്യരാരോ? ൯൮
പ്രാന്താഗ്രം രാജധാനിക്കുടയനിലയിൽനി-
ന്നുല്ലസിക്കും വിധത്തിൽ
താൻതാനീനാടുപാലിച്ചുലകിനനുദിനം
ചാരിതാർത്ഥ്യംവളർത്തി
സ്വാന്താനന്ദം ജനങ്ങൾക്കരുളിവിലസുമി-
സ്വാമിറ്റെപ്രേമപൂർവ്വം
നാന്തായുസ്സാക്കിടട്ടേ നളിനജനഗജാ-
നാഥനാരായണന്മാർ! ൯൯
താനാശിക്കുന്നതെല്ലാം കരബരസമം
തീർന്നു സന്താനസമ്പ-
ത്തൂനാപേതം തഴച്ചീയുലകിനൊരു വിള-
ക്കെന്നമട്ടന്നുമെന്നും
നാനാസൌഭാഗ്യസൌഖ്യക്കടലിൽ നവയശ-
സ്സോടു മൂലോഡുജാത-
ക്ഷ്മാനാഥസ്വാമി നീന്തുന്നതിനു കനിയുമാ-
റാക നാളീകനാഭൻ! ൧൦൦
ചേലിൽപ്പുത്രർക്കുതുല്യം സ്വപുരജനപദാ-
ഗാരരാം പേരെയെല്ലാം
പാലിക്കും മൂലവഞ്ചിക്ഷിതിസുകൃതപരീ-
പാകമാകല്പകാലം
താലിത്തങ്കപ്പതക്കപ്പടി ധരണിമഹേ-
ളയ്ക്കു മേളിയ്ക്കുവാൻ നിൻ-
കാലിക്കാണ്മോർക്കു തായേ! തുണ; കനിക മണീ-
സാനുധാനുഷ്കജായേ! ൧൦൧